Malayalam

സങ്കീർത്തനങ്ങൾ അധ്യായം 24
ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.
സമുദ്രങ്ങളുടെ മേല്‍ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍ അവന്‍ അതിനെ ഉറപ്പിച്ചു.
യഹോവയുടെ പര്‍വ്വതത്തില്‍ ആര്‍ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആര്‍ നിലക്കും?
വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവും ഉള്ളവന്‍ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ .
അവന്‍ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നേ. സേലാ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവു ആര്‍? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.