Malayalam

സങ്കീർത്തനങ്ങൾ അധ്യായം 11
ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പര്‍വ്വതത്തിലേക്കു പറന്നുപോകുവിന്‍ എന്നു നിങ്ങള്‍ എന്നോടു പറയുന്നതു എങ്ങനെ?
ഇതാ, ദുഷ്ടന്മാര്‍ ഹൃദയപരമാര്‍ത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേല്‍ തൊടുക്കുന്നു.
അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോയാല്‍ നീതിമാന്‍ എന്തുചെയ്യും?
യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവന്റെ കണ്ണുകള്‍ ദര്‍ശിക്കുന്നു; അവന്റെ കണ്പോളകള്‍ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
ദുഷ്ടന്മാരുടെമേല്‍ അവന്‍ കണികളെ വര്‍ഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഔഹരിയായിരിക്കും.
യഹോവ നീതിമാന്‍ ; അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവര്‍ അവന്റെ മുഖം കാണും.