Malayalam

സങ്കീർത്തനങ്ങൾ അധ്യായം 101
ദാവീദിന്റെ ഒരു സങ്കീര്‍ത്തനം
ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.
കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.
വഞ്ചനചെയ്യുന്നവന്‍ എന്റെ വീട്ടില്‍ വസിക്കയില്ല; ഭോഷകു പറയുന്നവന്‍ എന്റെ മുമ്പില്‍ ഉറെച്ചുനില്‍ക്കയില്ല.
യഹോവയുടെ നഗരത്തില്‍നിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.