Malayalam

നെഹെമ്യാവു അധ്യായം 7
എന്നാല്‍ മതില്‍ പണിതു തീര്‍ത്തു കതകുകള്‍ വെക്കുകയും വാതില്‍കാവല്‍ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം
ഞാന്‍ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവന്‍ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
ഞാന്‍ അവരോടുവെയില്‍ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതില്‍ തുറക്കരുതു; നിങ്ങള്‍ അരികെ നിലക്കുമ്പോള്‍ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളില്‍നിന്നു കാവല്‍ക്കാരെ നിയമിച്ചു ഔരോരുത്തനെ താന്താന്റെ കാവല്‍സ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിര്‍ത്തിക്കൊള്ളേണം എന്നു പറഞ്ഞു.
എന്നാല്‍ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകള്‍ പണിതിരുന്നതുമില്ല.
വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന്‍ എന്റെ ദൈവം എന്റെ മനസ്സില്‍ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടു കിട്ടി; അതില്‍ എഴുതിക്കണ്ടതു എന്തെന്നാല്‍
ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ പിടിച്ചുകൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തില്‍നിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താന്റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍
ഇവര്‍ സെരുബ്ബാബേല്‍, യേശുവ, നെഹെമ്യാവു; അസര്‍യ്യാവു, രയമ്യാവു, നഹമാനി, മൊര്‍ദ്ദെഖായി, ബില്‍ശാന്‍ , മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേല്‍ജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിതു
പരോശിന്റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
ശെഫത്യാവിന്റെ മക്കള്‍ മൂന്നൂറ്റെഴുപത്തിരണ്ടു.
ആരഹിന്റെ മക്കള്‍ അറുനൂറ്റമ്പത്തിരണ്ടു.
യേശുവയുടെയും യോവാബിന്റെയും മക്കളില്‍ പഹത്ത്--മോവാബിന്റെ മക്കള്‍ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.
ഏലാമിന്റെ മക്കള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
സത്ഥൂവിന്റെ മക്കള്‍ എണ്ണൂറ്റിനാല്പത്തഞ്ചു.
സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപതു.
ബിന്നൂവിയുടെ മക്കള്‍ അറുനൂറ്റിനാല്പത്തെട്ടു.
ബേബായിയുടെ മക്കള്‍ അറുനൂറ്റിരുപത്തെട്ടു.
അസ്ഗാദിന്റെ മക്കള്‍ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു.
അദോനീക്കാമിന്റെ മക്കള്‍ അറുനൂറ്ററുപത്തേഴു.
ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തറുപത്തേഴു.
ആദീന്റെ മക്കള്‍ അറുനൂറ്റമ്പത്തഞ്ചു.
ഹിസ്ക്കുീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കള്‍ തൊണ്ണൂറ്റെട്ടു.
ഹാശൂമിന്റെ മക്കള്‍ മുന്നൂറ്റിരുപത്തെട്ടു.
ബേസായിയുടെ മക്കള്‍ മുന്നൂറ്റിരുപത്തിനാലു.
ഹാരീഫിന്റെ മക്കള്‍ നൂറ്റിപന്ത്രണ്ടു.
ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ചു.
ബേത്ത്ളേഹെമ്യരും നെതോഫാത്യരും കൂടെ നൂറ്റെണ്പത്തെട്ടു.
അനാഥോത്യര്‍ നൂറ്റിരുപത്തെട്ടു.
ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ടു.
കിര്‍യ്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റിനാല്പത്തി മൂന്നു.
രാമക്കാരും ഗേബക്കാരും അറുനൂറ്റിരുപത്തൊന്നു.
മിക്മാസ് നിവാസികള്‍ നൂറ്റിരുപത്തിരണ്ടു.
ബേഥേല്‍കാരും ഹായീക്കാരും നൂറ്റിരുപത്തിമൂന്നു.
മറ്റെ നെബോവിലെ നിവാസികള്‍ അമ്പത്തിരണ്ടു.
മറ്റെ ഏലാമിലെ നിവാസികള്‍ ആയിരത്തിരുനൂറ്റമ്പത്തിനാലു.
ഹാരീമിന്റെ മക്കള്‍ മുന്നൂറ്റിരുപതു.
യെരീഹോനിവാസികള്‍ മുന്നൂറ്റിനാല്പത്തഞ്ചു.
ലോദിലെയും ഹാദീദിലെയും ഔനോവിലെയും നിവാസികള്‍ എഴുനൂറ്റിരുപത്തൊന്നു.
സേനായാനിവാസികള്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പതു.
പുരോഹിതന്മാര്‍യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കള്‍ തൊള്ളായിരത്തെഴുപത്തിമൂന്നു.
ഇമ്മേരിന്റെ മക്കള്‍ ആയിരത്തമ്പത്തിരണ്ടു.
പശ്ഹൂരിന്റെ മക്കള്‍ ആയിരത്തിരുനൂറ്റിനാല്പത്തേഴു.
ഹാരീമിന്റെ മക്കള്‍ ആയിരത്തിപ്പതിനേഴു.
ലേവ്യര്‍ഹോദെവയുടെ മക്കളില്‍ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കള്‍ എഴുപത്തിനാലു.
സംഗീതക്കാര്‍ആസാഫ്യര്‍ നൂറ്റിനാല്പത്തെട്ടു.
വാതില്‍ കാവല്‍ക്കാര്‍ശല്ലൂമിന്റെ മക്കള്‍, ആതേരിന്റെ മക്കള്‍, തല്‍മോന്റെ മക്കള്‍, അക്കൂബിന്റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ആകെ നൂറ്റിമുപ്പത്തെട്ടു.
ദൈവാലയദാസന്മാര്‍സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്റെ മക്കള്‍, കേരോസിന്റെ മക്കള്‍,
സീയായുടെ മക്കള്‍, പാദോന്റെ മക്കള്‍,
ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍, സല്‍മായിയുടെ മക്കള്‍,
ഹാനാന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍, ഗാഹരിന്റെ മക്കള്‍, രെയായ്യാവിന്റെ മക്കള്‍,
രെസീന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍
ഗസ്സാമിന്റെ മക്കള്‍, ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,
ബേസായിയുടെ മക്കള്‍, മെയൂന്യരുടെ മക്കള്‍, നെഫീത്യരുടെ മക്കള്‍,
ബക്ക്ബൂക്കിന്റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്റെ മക്കള്‍, ബസ്ളീത്തിന്റെമക്കള്‍,
മെഹിദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍,
ബര്‍ക്കോസിന്റെ മക്കള്‍, സീസെരയുടെ മക്കള്‍,
തേമഹിന്റെ മക്കള്‍, നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.
ശലോമോന്റെ ദാസന്മാരുടെ മക്കള്‍; സോതായിയുടെ മക്കള്‍, സോഫേരെത്തിന്റെ മക്കള്‍,
പെരീദയുടെ മക്കള്‍, യാലയുടെ മക്കള്‍, ദര്‍ക്കോന്റെ മക്കള്‍, ഗിദ്ദേലിന്റെ മക്കള്‍,
ശെഫത്യാവിന്റെ മക്കള്‍, ഹത്തീലിന്റെ മക്കള്‍, പോഖെരെത്ത്-സെബായീമിന്റെ മക്കള്‍, ആമോന്റെ മക്കള്‍.
ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റി രണ്ടു.
തേല്‍-മേലെഹ്, തേല്‍-ഹര്‍ശാ, കെരൂബ്, അദ്ദോന്‍ , ഇമ്മേര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നേ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
ദെലായാവിന്റെ മക്കള്‍, തോബീയാവിന്റെ മക്കള്‍, നെക്കോദയുടെ മക്കള്‍; ആകെ അറുനൂറ്റി നാല്പത്തിരണ്ടു പേര്‍.
പുരോഹിതന്മാരില്‍ഹോബയുടെ മക്കള്‍, ഹക്കോസ്സിന്റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരില്‍ ഒരുത്തിയെ വിവാഹം കഴിച്ചു അവരുടെ പേരിന്‍ പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.
ഇവര്‍ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നെണ്ണി പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു.
ഊരീമും തുമ്മീമും ഉള്ളോരു പുരോഹിതന്‍ എഴുന്നേലക്കുംവരെ അവര്‍ അതിപരിശുദ്ധമായതു തിന്നരുതെന്നു ദേശാധിപതി അവരോടു കല്പിച്ചു.
സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതു പേരായിരുന്നു.
അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവര്‍ക്കും ഇരുനൂറ്റിനാല്പത്തഞ്ചു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവര്‍കഴുതയും
നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവര്‍ക്കുംണ്ടായിരുന്നു.
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ വേലെക്കായിട്ടു ദാനങ്ങള്‍ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പതു കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.
പിതൃഭവനത്തലവന്മാരില്‍ ചിലര്‍ പണിവക ഭണ്ഡാരത്തിലേക്കു ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറു മാനേ വെള്ളിയും കൊടുത്തു.
ശേഷമുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴു പുരോഹിതവസ്ത്രവും കൊടുത്തു.
അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതില്‍കാവല്‍ക്കാരും സംഗീതക്കാരും ജനത്തില്‍ ചിലരും ദൈവാലയദാസന്മാരും എല്ലായിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ത്തു.