Malayalam

1 ദിനവൃത്താന്തം അധ്യായം 3
ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതുയിസ്രെയേല്‍ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യ ജാതന്‍ ; കര്‍മ്മേല്‍ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന്‍ ;
ഗെശൂര്‍ രാജാവായ തല്‍മായിയുടെ മകളായ മയഖയുടെ മകന്‍ അബ്ശാലോം മൂന്നാമന്‍ ; ഹഗ്ഗീത്തിന്റെ മകന്‍ അദോനീയാവു നാലാമന്‍ ;
അബീതാല്‍ പ്രസവിച്ച ശെഫത്യാവു അഞ്ചാമന്‍ ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍ .
ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല്‍ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.
യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതുഅമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍ ,
ശലോമോന്‍ എന്നീ നാലുപേരും യിബ്ഹാര്‍, എലീശാമാ,
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.
ശലോമോന്റെ മകന്‍ രെഹബെയാം; അവന്റെ മകന്‍ അബീയാവു; അവന്റെ മകന്‍ ആസാ;
അവന്റെ മകന്‍ യെഹോശാഫാത്ത്; അവന്റെ മകന്‍ യഹോരാം; അവന്റെ മകന്‍ അഹസ്യാവു;
അവന്റെ മകന്‍ യോവാശ്; അവന്റെ മകന്‍ അമസ്യാവു; അവന്റെ മകന്‍ അസര്‍യ്യാവു. അവന്റെ മകന്‍ യോഥാം; അവന്റെ മകന്‍ ആഹാസ്;
അവന്റെ മകന്‍ ഹിസ്കീയാവു; അവന്റെ മകന്‍ മനശ്ശെ;
അവന്റെ മകന്‍ ആമോന്‍ ; അവന്റെ മകന്‍ യോശീയാവു.
യോശീയാവിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.
യെഹോയാക്കീമിന്റെ പുത്രന്മാര്‍അവന്റെ മകന്‍ യെഖൊന്യാവു; അവന്റെ മകന്‍ സിദെക്കിയാവു.
ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാര്‍അവന്റെ മകന്‍ ശെയല്ത്തീയേല്‍,
മല്‍ക്കീരാം, പെദായാവു, ശെനസ്സര്‍, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.
പെദായാവിന്റെ മക്കള്‍സെരുബ്ബാബേല്‍, ശിമെയി. സെരുബ്ബാബേലിന്റെ മക്കള്‍മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
ഹശൂബാ, ഔഹെല്‍, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.
ഹനന്യാവിന്റെ മക്കള്‍പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കള്‍, അര്‍ന്നാന്റെ മക്കള്‍, ഔബദ്യാവിന്റെ മക്കള്‍, ശെഖന്യാവിന്റെ മക്കള്‍.
ശെഖന്യാവിന്റെ മക്കള്‍ശെമയ്യാവു; ശെമയ്യാവിന്റെ മക്കള്‍ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്റെ മക്കള്‍
എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേര്‍.
എല്യോവേനായിയുടെ മക്കള്‍ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍ , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേര്‍.