Malayalam

2 രാജാക്കന്മാർ അധ്യായം 22
യോശീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെദീദാ എന്നു പേര്‍; അവള്‍ ബൊസ്കത്ത് കാരനായ അദായാവിന്റെ മകള്‍ ആയിരുന്നു.
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.
യോശീയാരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ രാജാവു മെശുല്ലാമിന്റെ മകനായ അസല്യാവിന്റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്കു അയച്ചു പറഞ്ഞതെന്തെന്നാല്‍
നീ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെല്ലുക. യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുവന്നതും വാതില്‍കാവല്‍ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണകൂനോക്കട്ടെ.
അവര്‍ അതു യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കയ്യില്‍ കൊടുക്കട്ടെ; അവര്‍ അതു യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്നു
അതില്‍ പണി ചെയ്യുന്ന ആശാരികള്‍ക്കും ശില്പികള്‍ക്കും കല്പണിക്കാര്‍ക്കും ആലയത്തിന്റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിന്നും കൊടുക്കട്ടെ.
എന്നാല്‍ ദ്രവ്യം കയ്യേറ്റുവാങ്ങിയവരോടു കണകൂ ചോദിക്കേണ്ടാ; അവര്‍ വിശ്വാസത്തിന്മേലല്ലോ പ്രവര്‍ത്തിക്കുന്നതു.
മഹാപുരോഹിതനായ ഹില്‍ക്കീയാവു രായസക്കാരനായ ശാഫാനോടുഞാന്‍ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തില്‍ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്‍ക്കീയാവു ആ പുസ്തകം ശാഫാന്റെ കയ്യില്‍ കൊടുത്തു; അവന്‍ അതു വായിച്ചു.
രായസക്കാരനായ ശാഫാന്‍ രാജാവിന്റെ അടുക്കല്‍ ചെന്നു രാജാവിനോടുആലയത്തില്‍ കണ്ട ദ്രവ്യം അടിയങ്ങള്‍ പെട്ടിയൊഴിച്ചെടുത്തു യഹോവയുടെ ആലയത്തില്‍ വിചാരകരായി പണിനടത്തുന്നവരുടെ കയ്യില്‍ കൊടുത്തിരിക്കുന്നു എന്നു മറുപടി ബോധിപ്പിച്ചു.
ഹില്‍ക്കീയാപുരോഹിതന്‍ എന്റെ കയ്യില്‍ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാന്‍ രാജാവിനോടു ബോധിപ്പിച്ചു. ശാഫാന്‍ അതു രാജസന്നിധിയില്‍ വായിച്ചുകേള്‍പ്പിച്ചു.
രാജാവു ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;
രാജാവു പുരോഹിതനായ ഹില്‍ക്കീയാവോടും ശാഫാന്റെ മകന്‍ അഹീക്കാമിനോടും മീഖായാവിന്റെ മകന്‍ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും
നിങ്ങള്‍ ചെന്നു കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും ജനത്തിന്നും എല്ലായെഹൂദെക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിന്‍ ; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാന്‍ തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേള്‍ക്കായ്കകൊണ്ടു നമ്മുടെ നേരെ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.
അങ്ങനെ ഹില്‍ക്കീയാ പുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അര്‍ഹസിന്റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുല്‍ദാപ്രവാചകിയുടെ അടുക്കല്‍ ചെന്നു--അവള്‍ യെരൂശലേമില്‍ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു--അവളോടു സംസാരിച്ചു.
അവള്‍ അവരോടു പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളെ എന്റെ അടുക്കല്‍ അയച്ചവനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും യെഹൂദാരാജാവു വായിപ്പിച്ച പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ ഒക്കെയും അനര്‍ത്ഥം വരുത്തും.
അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാര്‍ക്കും ധൂപം കാട്ടിയതു കൊണ്ടു എന്റെ കോപം ഈ സ്ഥലത്തിന്റെ നേരെ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.
എന്നാല്‍ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
അവര്‍ സ്തംഭനത്തിന്നും ശാപത്തിന്നും വിഷയമായിത്തീരുമെന്നു ഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
അതുകൊണ്ടു ഞാന്‍ നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയില്‍ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിന്നു വരുത്തുവാന്‍ പോകുന്ന അനര്‍ത്ഥമൊന്നും നിന്റെ കണ്ണു കാണുകയില്ല. അവര്‍ രാജാവിനോടു ഈ മറുപടി ബോധിപ്പിച്ചു.