Daily Thoughts

ബ്രഹ്മചര്യം

ബ്രഹ്മചര്യം സ്വന്ത ജീവിതം കൊണ്ട് ദൈവത്തിനുള്ള ഹോമാബെലിയാണ് യദാർത്ഥ ബ്രഹ്മചര്യം...സ്വര്ഗരാജ്യത്തെ പ്രതി സ്വയം സ്വീകരിക്കുന്ന അഗ്നികുണ്ഡം ...സ്വയം എരിഞ്ഞടങ്ങുന്ന ;ഉരുകിത്തീരുന്ന ഹോമബാലി...! ക്രിസ്തുവിന്റെ ചിതയിലേക്ക് (കുരിശിലേക്കു )സ്വയം സമര്പ്പിക്കുന്ന സതി...!!!!

Posted on 2016-06-04

prolsaahanam

പ്രോത്സാഹനം :അപ്പ്, അപ്പ്, അപ്പ് എന്ന് പറഞ്ഞു കാണികൾ കൈ അടിക്കുമ്പോൾ കുട്ടികൾ മരിച്ചോടുന്നത്‌ കണ്ടിട്ടില്ലേ ? പ്രോത്സ്സഹനത്തിന്റെ ശക്തിയാണ ത്...!!! "മോൻ മിടുക്കനല്ലേ" എന്ന് അമ്മ പറയുമ്പോൾ വേണ്ടാഞ്ഞിട്ടും ഒരു ഉരുളകൂടി വാങ്ങുന്ന കുഞ്ഞും നമ്മോടു പറയുന്നത് പ്രോത്സാഹനം ഫലം തരും എന്ന് തന്നെയാണ്.....!!!!

Posted on 2016-05-10

സ്നേഹം

"ജീവിതം ജീവിക്കാനുളളതാണ്, സ്നേഹം സ്നേഹിക്കാനുളളതും. മറ്റൊരർത്ഥത്തിൽ ജീവിതം സ്നേഹിച്ചു ജീവിക്കാൻ ഉള്ളതാണ്. ദമ്പതിമാർക്ക് നര ബാധിക്കാം; അവരുടെ സ്നേഹത്തിനു 'നര' ബാധിക്കരുത്." www.vachanaprabha.com

Posted on 2016-02-06

മനുഷ്യത്വത്തിന്റെ വഴി

മത്താ;1:24 : "ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു". യഹൂദ പാരമ്പര്യം അന്യ്സരിച്ച്ചു അവിവാഹിതയായ ഒരു കന്യക ഗെർഭം ധരിച്ചാൽ അവൾക്കു ജീവിക്കാൻ അവകാശമില്ല എന്ന് മാത്രമല്ലാവളെ കല്ലെറിഞ്ഞു കൊല്ലുകയും വേണം .ഇതായിരുന്നു നിയമത്തിന്റെ വഴി .....! എന്നാൽ നീതിമാനായ ജോസഫു ഈ നിസ്സഹായ അവസ്ഥയിൽ അവളെ ഉപേക്ഷിക്കാതെ മനുഷ്യത്വത്തിന്റെ വഴി തിരഞ്ഞെടുത്തു അവൻ തിരുക്കുടുംബത്തിന്റെ കാവല്ക്കാരനായി....!!!! ഇതുപോലൊരു പ്രതിസന്തി നമ്മൾ അഭിമുഖീകരിചാൽ നമ്മൾ ഏതു വഴി തിരഞ്ഞെടുക്കും? നിയമത്തിന്റെ വഴിയോ മനുഷ്യത്വത്തിന്റെ വഴിയോ?..ജോസഫു നമുക്ക് മാതൃകയാകട്ടെ ഈ കൃസ്സ്മസ്സ് കാലത്ത്.....സസ്നേഹം ജോസേട്ടൻ Happy x-mass in advance......welcome to www.vachanaprabha.com

Posted on 2015-12-09

bhavanam

മത്താ:2:11 : "അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു" ഈശോ ജെനിച്ച്ചത് കാലി തൊഴുത്തിലാണ്.ഔസേപിന്റെയും മറിയത്തിന്റെയും ,ഉണ്ണി യേശുൻവിന്റെയും സാന്നിധ്യം ആ കാലിത്തൊഴുത്തിനെ ഭവനമാക്കിതീർത്തു എന്ന് ഈ തിരുവചനം സാക്ഷ്യപെടുത്തുന്നു ...നമ്മളാകട്ടെ നമ്മുടെ അമൂല്യമായ ഭവനങ്ങളെ നമ്മുടെ തെറ്റായ ജീവിതം വഴി പലപോഴും കാലി തൊഴുത്തുകളാക്കി മാറ്റി ക്കൊണ്ടിരിക്കുന്നു..!!! സൌകര്യങ്ങളുടെ ആധിക്ക്യമല്ല ഈ കാലിതൊഴുത്തിനെ ഭാവനമാക്കി മാറിയത് പിന്നയോ ,ഈശോയുടെ സാനിദ്ധ്യമാണ്....!!നമുക്കും ഇതുപോലെ നമ്മുടെ വീട്ടിൽ ഈശോക്ക് ജെനിക്കാൻ ഇടം കൊടുത്ത് വീടുകളെ ഭവനങ്ങളാക്കി മാറ്റാം ഈ കൃസ്സ്മസ്സ് കാലത്ത് ...ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...സസ്നേഹം ജോസേട്ടൻ .

Posted on 2015-12-08

ജീവിത നവീകരണത്തിനുള്ള എളുപ്പമാർഗ്ഗം .

ജീവിത നവീകരണത്തിനുള്ള എളുപ്പമാർഗ്ഗം . നല്ല ചിന്തകള് നല്ല വികാരം തരും .നല്ലവികാരം നല്ല പ്രവർത്തികൾ ചെയ്യാൻ പ്രേരിപ്പിക്കും ,നല്ലപ്രവർത്തികൾ നല്ല ജീവിതം തരും...! എന്നാൽ ചീത്ത ചിന്തകൾ ചീത്ത വികാരം തരും;ചീത്ത വികാരം ചീത്ത പ്രവർത്തി ചെയ്യാൻ പ്രേരിപ്പിക്കും ;ചീത്ത പ്രവർത്തി ചീത്ത ജീവിതം തരും ...! ചിന്തകളാണ് ജീവിതത്തെ നിയന്ത്രിക്കുന്നത്‌. ചുരുക്കത്തിൽ ചിന്താഗെതി മാറിയാൽ ജീവിത ഗെതി മാറും....! കെട്ടുപിണഞ്ഞ ചിന്തകളെ ,മുറിവേറ്റ ചിന്തകളെ തിരു വചന വെളിച്ചത്തിൽ സുഖപ്പെടുത്തലാണ് ജീവിത നവീകരണത്തിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം .നല്ല ധ്യാനങ്ങൾ ഇതിനു സഹായിക്കുന്നു. എഫെ:18 : "ഹൃദയകാഠിന്യം നിമിത്തം അജ്ഞത ബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു".

Posted on 2015-11-17

മുലപ്പാല്

കുഞ്ഞുങ്ങൾ ശാരീരിക ജീവൻ പുഷ്ട്ടിപ്പെടുത്താൻ, അമ്മയെ ഭക്ഷിച്ച്ചാണ് ചെറുപ്പത്തിൽ വളരുന്നത്‌.(മുലപ്പാല് കുടിച്ചു.) ഇതുപോലെ ആള്മീയ ജീവൻ പുഷ്ട്ടിപ്പെടാൻ ദൈവമക്കൾ ദൈവത്തെ ഭക്ഷിച്ചു വളരണം ...! ശരീരത്തിന് കരുത്തു നല്കുന്നത് അമ്മയുടെ മുലപ്പാലാണെങ്കിൽ ആള്മാവിനു കരുത്തു നല്കുന്നത് വിശുദ്ധകുര്ഭാനയെന്ന ദൈവീക മുലപ്പാലാണ്...!! "യോഹ:6:50 : ഇതാകട്ടെ, മനുഷ്യന്‍ ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പമാണ്. ഇതു ഭക്ഷിക്കുന്നവന്‍മരിക്കുകയില്ല. സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്." പ്രാര്ഥനാ വിഷയം ബത്തേരി മലങ്കര സെമിനാരിയിൽ ധ്യാനം നടക്കുന്നു. ഇന്ന് തീരും... പ്രാര്തിക്കണേ....എല്ലാവരെയും പ്രാർഥനയിൽ ഓർക്കുന്നു ...ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.......

Posted on 2015-11-05

ദൈവസ്വഭാവം

ഒരാൾ നന്മയിൽജീവിക്കാൻ ആത്മാര്‍ഥമായ പരിശ്രമിക്കുമ്പോൾ അയാൾക്കുണ്ടാകുന്ന പരാചയങ്ങളുടെഎണ്ണമല്ല ദൈവംനോക്കുന്നത് ,പിന്നയോ മാറാനുള്ള അയാളുടെ മനോഭാവമാണ്.! നടക്കാൻ പഠിക്കുന്ന കുഞ്ഞു വീഴുമ്പോൾ കുഞ്ഞു എത്ര വീണു എന്ന് എണ്ണി അമ്മ സങ്കടപ്പെടുകയല്ല മറിച്ചു ,വീണ കുഞ്ഞു വീണ്ടും എഴുനേറ്റു നടക്കാൻ പരിശ്രമിക്കുന്നത് കാണുമ്പോൾ അമ്മ സന്തോഷിക്കുകയാണ്....!!! നമുടെ വീഴ്ചകളുടെ എണ്ണമെടുക്കുന്ന ഒരു ദൈവമല്ല നമുക്കുള്ളത്; മറിച്ചു, വീഴ്ചകളിലും നമ്മെ സ്നേഹിക്കുന്ന , എഴുന്നേറ്റു നടക്കാൻ കൂടെ നിന്ന് സഹായിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളത് ...! നന്ദി ദൈവമേ........നന്ദി . ലൂക്കാ 15 : 7 : "അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു". for more : www.vachanaprabha.com share this message your dear & near.

Posted on 2015-10-23

പ്രാർഥന

പ്രാർഥന ഇഷ്ട്ടമുള്ളവരോട് എത്രസംസ്സാരിച്ചാലും നമ്മൾ മടുക്കാറില്ല .മൊബൈലിൽ ചാർജു തീര്ന്നു പോയാലും .....മോബയിൽ കാമ്പനി കത്തിപ്പോയാൽ പോലും നമ്മൾ നിറുത്തില്ല ...!! കാരണം നമുക്കയാളോട് അത്രയ്ക്ക് ഇഷ്ട്ടമാണ് .!!! പ്രാർഥനയിൽ ദൈവം നമ്മോടും നാം ദൈവത്തോടും സംസ്സരിക്കുകയാണല്ലോ . പ്രാരതിക്കുമ്പോൾ നമുക്ക് മടുപ്പ് തോന്നുന്നു എങ്കിൽ അതിനർത്ഥം നമുക്ക് ദൈവത്തോട് അത്രയേ ഇഷ്ട്ടമുള്ളൂ എന്നാണു...! അവനുള്ള തെല്ലാം നമുക്ക് വേണം..... അവനെ നമുക്ക് വേണ്ട .... ഇതാണ് പലരുടെയും മനോഭാവം .തിരുത്താൻ ഈ ബോധ്യം പ്രേരകമാകട്ടെ . for more : www.vachanaprabhacom share this message your dear & near.

Posted on 2015-10-22

ദേഹം ദേവാലയം

​സ്വർണ്ണംഇരിക്കുന്ന പാത്രത്തെ നമ്മൾ സൊർണ്ണ പാത്രം എന്നാണ് പറയുന്നത്.....! പൂവിരിക്കുന്ന പാത്രത്തെ പൂപാത്രമെന്നും ..! അതുപോലെ ദൈവം കുടികൊള്ളുന്ന സ്ഥലത്തെ ദേവാലയമെന്നാണല്ലോ നാം വിളിക്കുന്നത്‌.അതെ ,നമ്മിൽ, കറു ത്തവനിലും വെളുത്തവനിലും കുടികൊള്ളുന്നത് ദൈവത്തിന്റെ ആല്മാവായതുകൊണ്ട്‌ നാമെല്ലാം ഓരോരോ ദേവാലയങ്ങളാണ്...! അതെ, ദേഹം ദേവാലയം തന്നെ ...! അതുകൊണ്ട് നമ്മുടെ ശരീരത്തെ പരിശുദ്ധവും പരിപാവനവുമായി നമുക്ക് കാത്തു സൂക്ഷിക്കാം ...ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.......

Posted on 2015-10-21

വിധിക്കരുത്

' മറ്റുള്ളവരുടെ മേൽ ചെളി വാരി എറിയുമ്പോൾ അത് വീഴുന്നവരുടെതിനേക്കാൾ അധികം ചെളി പറ്റുന്നത് എറിയുന്നവരുടെ കയ്കളിൽ തന്നെയാണ് 'കുറ്റം പറഞ്ഞു നടക്കുന്നവർ അവരവരുടെ തെറ്റ് മറച്ച് വക്കാനാണ് അപരനെ ക്രൂശിക്കുന്നത്. മറ്റൊരാളുടെ നെഞ്ചിൽ കയറി നിന്നു എന്റെ പൊക്കം കൂട്ടുകയല്ല ;എന്റെ ചുമൽ അപരനു ഉയരാൻ നല്കുകയാണ് ചെയ്യേണ്ടത്..!!! ലൂക്കാ:6:37 : "നിങ്ങള്‍ വിധിക്കരുത്;​നിങ്ങളും വിധിക്കപ്പെടുകയില്ല".

Posted on 2015-10-17

സംതൃപ്തിക്കുള്ള ഏക മാർഗ്ഗം.

സംതൃപ്തിക്കുള്ള ഏക മാർഗ്ഗം. മനുഷ്യ പ്രകൃതി , എന്ത് കിട്ടിയാലും ,എത്രകിട്ടിയാലും മതിവരാത്തതാണ് .കാരണം 'ന്ശ്വരമായതുകൊണ്ടൊ ന്നും ആല്മാവ് തൃപ്ത്തമാവുകയില്ല .ആത്മാവു ത്രുപ്തമാകണ മെങ്കിൽ അവനു ദൈവത്തെലഭിക്കണ;അദവാ സ്നേഹം ലെഭിക്കണം . എന്നാൽ ഭൌദീകമായി അല്പ്പമെങ്കിലും ഒരു തൃപ്തി ലെഭിക്കാൻ ഒരെഒരു മാര്ഗ്ഗമേ ഉള്ളു. അതിതാണ് '' ഇത്രെയേ 'ഉള്ളല്ലോ' എന്നതിന് പകരം ഇത്രയും 'ഉണ്ടല്ലോ' എന്ന് ചിന്തിക്കുക...!!!! for more : www.vachanaprabha.com

Posted on 2015-10-15

കൃപ

"മനസിലെ മരുഭൂമികള്‍ പൂപ്പാടങ്ങളായിമാറാന്‍ അവന്റെ കൃപയുടെ ഒരു ചറ്റല്‍മഴമതി. നമ്മുടെ പ്രതീക്ഷകള്‍ അവന്റെ വചനങ്ങളോട് ചേര്‍ത്തുവക്കാം ."... psalms 34: 8 : കര്‍ത്താവ് എത്രനല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍‍ .9 : കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍ ‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. 10 : സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.

Posted on 2015-09-20

ഇന്ന് ദുഖ്റാന തിരുനാൾ .

ഇന്ന് ദുഖ്റാന തിരുനാൾ . യോഹ:20:24 : "പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ് എന്നു വിളിക്കപ്പെടുന്നവനുമായ തോമസ് യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല. " മറ്റുള്ളവർക്കെല്ലാം ഈശോ പ്രത്ത്യക്ഷപ്പെട്ടപ്പോൾ, എനിക്ക് മാത്രം ഗുരുവിനെ കാണാൻ കഴിഞ്ഞില്ലല്ലോ, ഒരു പക്ഷെ താൻ മാത്രം അവഗെണിക്കപ്പെട്ടല്ലോ എന്ന തോന്നലായിരിക്കണം തോമാസ്ലീഹയെ ; "ഈശോയുടെ മുറിവ് കാണണം ,വിലാപ്പുറത്തു വിരലിടണം " എന്നൊക്കെയുള്ള ശാട്യത്തിലേക്കു നയിച്ചിരിക്കുക. എന്നാൽ ശ്ലീഹായുടെ ഈ മനോവിഷമം മനസിലാക്കി ഈശോ മറ്റൊരവസരം തോമസിന് നൽകി ...അവഗനിക്കപ്പെടുന്നവന്റെയും മാറ്റി നിറുത്തപ്പെടുന്നവന്റെയും മനോവേദന ഈശോക്ക് നന്നായറിയാം ....അതെ ഈശോ ആരെയും അവഗേനിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല " "നിന്നെ ഞാൻ ഒരുനാളും അവഗേനിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല "എന്ന തിരുവചനം എല്ലാവര്ക്കും കൂടുതൽ ബലം നല്കുന്നതാണ്...! ഇവിടെ സംഭവിച്ചത്, നമുക്കക്ഞ്ഞാതമായ ഏതോ കാരണത്താൽ ,അപ്പസ്തോലന്മാരുടെ കൂട്ടയ്മയിൽ ഉണ്ടാകാതിരുന്ന തോമസിന് ഉദ്ധിതനായവനെ കാണാനുള്ള ആദ്യാവസരം നഷ്ട്ടമാക്കി എന്നതാണ്. ...കുടുംബത്തിന്റെ, സമൂഹത്തിൻറെ , സഭയുടെ കൂട്ടായ്മ്മയിൽ നിന്ന് എന്തുകാരണം കൊണ്ടാണെങ്കിലും മാറിനിൽക്കുമ്പോൾ ഇത് തന്നെയാണ് മാറി നിൽക്കുന്നവർക്ക് സംഭവിക്കുന്നത്‌...! സഭയുടെയും ,കുടുംബത്തിന്റെയും മറ്റും കൂട്ടായ്മയോടെ ചേർന്ന് നിന്ന് നമുക്ക് ദൈവാനുഭവം സ്വന്തമാക്കാം ...... എല്ലാവര്ക്കും മാർതൊമാസ്ലീഹായുടെ തിരുനാൾ മംഗളങ്ങൾ; ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..... Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, free regester : www.vachanaprabha.com

Posted on 2015-07-03

ഇന്ന് അഖില ലോക ലെഹരി വിരുദ്ധ ദിനം .

ഇന്ന് അഖില ലോക ലെഹരി വിരുദ്ധ ദിനം . വിലാപങ്ങൾ :2:19 : " രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കുകൈകളുയര്‍ത്തുക." കേരളത്തിലെ ഒരു പട്ടണത്തിൽ 9 വയസു മുതൽ 16 വയസ്സ് വരെയുള്ള കുട്ടികളിൽ ജുവൈനൽ പോലീസ് നടത്തിയ ഒരു സർവേ ഫലം. 50 ൽ 36 കുട്ടികൾ ഒരിക്കലെങ്കിലും മദ്യം കഴിച്ചിട്ടുണ്ട്...! അതിൽ 25 പേര് സ്വന്തം വീട്ടില് നിന്നാണെന്നത് നമ്മെ ഞെട്ടിക്കണം ;ചിന്തിപ്പിക്കണം ...! ഇതിൽ 12 കുട്ടികൾ മദ്യത്തിന് അടിമകളായിരുന്നു...! അപ്പൻ വാങ്ങിക്കൊണ്ടുവന്നു വച്ച മദ്യം കഴിച്ചു മരിച്ച 8 വയസ്സുകാരനെ നമ്മൾ മരന്നിട്ടുണ്ടാകില്ല.... ഇന്ന് നമ്മുടെ കുട്ടികൾ 'കമ്പനി കൂടുക' എന്ന് പറഞ്ഞാൻ ഒരുമിച്ചിരുന്നു മദ്യപിക്കുക എന്നായിരിക്കുന്നൂ അതിന്റെ അർത്ഥം ...! ഇതിനൊക്കെ അവരെ മാത്രം കുറ്റം പറ ഞ്ഞിട്ടുഎന്തുകാര്യം?കുട്ടികള്ക്ക് അനാവശ്യ സ്വാതന്ത്ര്യവും ,ആവശ്യത്തിലധികം പണവും ,അമിതലാലനവും നൽകുമ്പോൾ അവർ നമ്മുടെ കൈവിട്ടു പോകുന്നു.....7 ആം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാണ് 18 ആയിരം രൂപ ഡെപ്പോസിറ്റും കയ്യിൽ കൊണ്ട് നടക്കാൻ atm കാർഡും ? 15 ആയിരം രൂപയുടെ മൊബൈൽ ഫോണ്‍ ?അവൻ കഴിക്കുന്ന മദ്യത്തിന്റെ പേര് പോലും സാധാരനക്കാര്ക്ക് അക്ഞാതം ...! ജാഗ്രതയുല്ലവരായിരിക്കാം എല്ലാ മക്കള്ക്കും വേണ്ടി പ്രാര്തിക്കാം പ്രത്യേകിച്ചു പലതരത്തിലുള്ള ലെഹരികൾക്ക് അടിമപ്പെട്ടു പോയ മക്കൾക്ക്‌ വേണ്ടി.... നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ സുഭോധവും ജീവിതവും നഷ്ട്ടപ്പെടാതിരിക്കാൻ നമുക്ക് സുബൊധമുള്ള വരാകാം....ഉണര്ന്നിരുന്നു പ്രാര്തിക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..... Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, free regester : www.vachanaprabha.com

Posted on 2015-06-26

ഇന്ന് അഖിലലോക പിതൃദിനം .

ഇന്ന് അഖിലലോക പിതൃദിനം . പ്രഭാ:3: 2 : "മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്‍മാരുടെമേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു." നമ്മൾ ഏറ്റവും ബെലഹീനരായിരുന്ന സമയത്ത് നമ്മെ താങ്ങിയ കരങ്ങലാണവ ...!!!ഇന്ന് ഞാനനുഭവിക്കുന്ന തണൽ അച്ഛൻ കൊണ്ട വെയിലിൻറെ ഫലമാണ് ....!!! ഇതിനൊക്കെ പകരം അച്ഛൻ നമ്മിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല നമ്മുടെ സ്നേഹവും പരിചരണവും അല്ലാതെ.....അതുകൊണ്ട് ഇന്ന് മരുന്നുകൊണ്ട് എന്നതിനേക്കാൾ മനസുകൊണ്ടാണ് നാമവരെ ചികിൽസ്സിക്കെണ്ടതു....!!! ആയിരം സാഷ്ട്ടംഗ പ്രണാമത്തെക്കാൾ ദൈവം വില മതിക്കുന്നത് ഒരുവൻ തന്റെ മാതാപിതാക്കളെ സംരെക്ഷിക്കുന്നതാണ്...! സന്ദേശം . "വാർദ്ധഖ്യത്തിൽ പിതാവിനെ മക്കൾ മകനായികാണണം" ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..... Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, free regester : www.vachanaprabha.com

Posted on 2015-06-21

" LET US MAKE THIS WORLD, A BETTER PLACE TO LIVE "

ഇന്ന് ലോക പരിസ്ഥിതി ദിനം . "കോടാലിവയ്ക്കുന്ന മര്ത്യന്നു കൂടിയും കോട്ടമില്ലാതെ തണൽ തരും ശാഖകൾ "...! വീണ്ടും, "ഉരുകിവീഴും വെയിലെറ്റുമാത്മജർക്കരിയ ശൈത്യം കൊടുക്കുന്നു മാമരം". എന്നിട്ടും നാമതിന്റെ കടക്കു നിഷ്ക്കരുണം കോടാലി വക്കുന്നു യാതൊരു തത്വ ദീക്ഷയുമില്ലാതെ.....! തനിക്കു ലെഭിക്കുന്ന മാസശമ്പളത്തിന്റെ പത്തുശതമാനം നീക്കിവച്ചു വൃക്ഷതൈകൾ വാങ്ങി അത് പാതയോരങ്ങളിൽ നട്ടുപിടിപ്പിച്ചു, ബസ്സ് കാത്തു നില്ക്കുന്നവര്ക്കും, യാത്രക്കര്ക്കും തണലകുന്ന മഹത്തുക്കളും നമുക്കിടയിലുണ്ട്...!ഒര്ക്കുന്നില്ലേ 'കണ്ടലു' കളുടെ കൂട്ടുകാരാൻ 'പൊക്കുടനെ ' ഇവരൊക്കെ ഭൂമിക്കു വേണ്ടി നല്കുന്ന സ്തോത്രകാഴ്ചയും, ദെശാംശവും ദൈവസന്നിധിയിൽ അമൂല്യമാകാതെ തരമില്ല....! കൊച്ചുനാളിൽ ഉയര്പ്പു തിരുനാളിന് പള്ളിക്ക് ചുറ്റുമുള്ള പ്രദിക്ഷിണശേഷം പള്ളിതുറക്കുമ്പോൾ ദേവാലയം നിറയെ സുഗന്ധ പൂരിതമായ ഇടനയിലയും മാവിലയും വിതറുമായിരുന്നു തറ നിറയെ . അന്ന് എന്തൊരു ആവേശത്തോടെയാണ് ഉൽസാഹത്തോടെയാണ് പുതുമയോടെയാണ് തുടര്ന്നുള്ള തിരുക്കർമ്മങ്ങൾക്ക് പങ്കെടുത്തിരുന്നത്..? അതെ പച്ചിലകൾ നമ്മേ പുതുക്കി പണിയും . പ്രകൃതി നിയമങ്ങളെ ലങ്കിച്ചിട്ടു ദൈവം നമ്മെ കാത്തു കൊള്ളൂമെന്ന് കരുതുന്നത് മൌഡ്ഡ്യമാന്നു. ഈശോയോടു , നീ താഴേക്കു ചാടുക ; മാലാഖമാർ നിന്നെ കരങ്ങളിൽ താങ്ങിക്കൊള്ളും എന്ന് പിശാചു പറഞ്ഞപ്പോൾ, അതിനു വശപ്പെടുകയല്ല ശാസിക്കുകയണവിടുന്നു സാത്താനെ..! അതുകൊണ്ട് പ്രകൃതി നിയമങ്ങളെ നമുക്ക് പാലിച്ചു ദൈവീക സംരെക്ഷണം നേടാം...യേസാവിനെ പോലെ താല്ക്കാലിക ആവശ്യങ്ങള്ക്കായി എന്തും വില്ക്കുന്നവരാകാതെ സ്ഥായിയായ ആവശ്യങ്ങള്ക്ക് വേണ്ടിയാണെങ്കിൽ മാത്രം നമുക്ക് ഭൂമിയും അതിലെ ഉള്പ്പന്നങ്ങളും വിൽക്കൂ എന്ന് തീരുമാനമെടുക്കാം....ഭൂമി എല്ലാവരുടെയും വീടാണ് .അതിൽ മരം ഒരു വരമാണ്...തൈകൾ നടനുള്ള കാലമാണീ മഴക്കാലം. വേനലിൽ ചെയ്ത അപരാധത്തിന് ഈമഴക്കലാത്തു സാധിക്കുന്നിടത്തോളം വൃക്ഷതയ്കൾ നാട്ടുകൊണ്ട് ഭൂമിക്കു വേണ്ടി നമുക്കൊരു അനുതാപ ശുശ്രൂഷ ചെയ്യാം.... അങ്ങനെ പനിപിടിക്കുന്ന ഈ ഭൂമിക്കു മരംനട്ടു കൊണ്ടൊരു പുതപ്പൊരുക്കാം. നമുക്കാശിക്കാം "വീണ്ടുമൊരുനാൾ വരും" എന്ന്...! വീണ്ടും ഭൂമി ഒരു പറുദീസയാകുമെന്നു....! അതിനായി നമുക്ക് പരിശ്രമിക്കാം... ഒരുപട്ടളക്യാംബിൽ വടവൃക്ഷത്തിൽ തൂക്കിയിരിക്കുന്ന ബോർഡിൽ ഇങ്ങനെ ഒരു വാചകം കണ്ടു ,അര്തവത്തായ ഒരു വാചകം. " LET US MAKE THIS WORLD, A BETTER PLACE TO LIVE " അതെ, നമുക്ക് ഒത്തൊരുമിച്ചു മനോഹരമാക്കാം നമ്മുടെ ചുറ്റുപാടിനെ; ഈ ഭൂമിയെ..... അങ്ങനെ "കാട്ടാറുകൾ കയ്യടിക്കുകയും, പർവ്വതങ്ങൾ പാട്ടുപാടുകയും ചെയ്യട്ടെ". നമുക്ക് പനിക്കതിരിക്കാൻ, വേനലിൽ 'പനിക്കുന്നഭൂമിക്ക് ' മരം കൊണ്ട് ഒരു പുതപ്പണിയിക്കാം ഈ മഴകൊയ്ത്തു കാലത്ത് ധാരാളം വൃക്ഷതൈകൾ നാട്ടു കൊണ്ട്.... ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, free regester : www.vachanaprabha.com

Posted on 2015-06-05

Holy Mass

ഇന്ന് വിശുദ്ധ കുര്ബാനയുടെ തിരുനാൾ . "അങ്ങയുടെ സന്നിധിയില്‍ ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്. അങ്ങയുടെ വലതുകൈയ്യില്‍ ശാശ്വതമായ സന്തോഷമുണ്ട് . " സങ്കീ. 16:11 പോസ്റ്റുമാന്‍ കൊണ്ടുവന്ന വിവാഹ ക്ഷണകത്തിന്റെ അടിയില്‍ ഇങ്ങനെ ഒരു കുറിപ്പുണ്ടായിരുന്നു . നിങ്ങളുടെ സാനിധ്യമാണ് നിങ്ങളുടെ സമ്മാനം . (your presence is your present) അതേ, അത്മസുഹൃത്തുക്കളുടെ നിറ സാനിധ്യമാണ് സന്തോഷ ,സങ്കട വേളകളില്‍ മറ്റെന്തിനെക്കാളും വിലപ്പെട്ട സമ്മാനം. ആ സ്നേഹസാനിധ്യത്തില്‍ പുഞ്ചിരിക്കും കണ്ണുനീരിനും സ്ഥാനമുണ്ട് . വാചാലതയ്ക്കും നീണ്ട മവ്നത്തിനും ഇടമുണ്ട് .വിഷയദാരിദ്ര്യമോ, സമയദൈര്‍ഘ്യം മൂലമുള്ള വിരസതയോ ഇവരറിയുന്നില്ല . കൊച്ചുകൊച്ചു ഇഷ്ടങ്ങളും അഭിനന്ദനങ്ങളും , തിരുത്തലുകളും, പ്രോത്സാഹനങ്ങളും, പരിഭ്രമങ്ങളും അങ്ങനെ അങ്ങനെ ഊഷ്മളമാണ് ഈ സ്നേഹസംഗമങ്ങള്‍ ...! "യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോട് കൂടെ ഉണ്ടായിരിക്കും. " (മത്ത. 28:20.) എന്നരുള്‍ ചെയ്ത ദിവ്യ നാഥന്‍ നമ്മോടു കൂടെ വസിക്കാനാണ് വിശുദ്ധകുര്‍ബാന സ്ഥാപിച്ചതും , വിശുദ്ധ കുര്‍ബാനയില്‍ ആയിരിക്കുന്നതും. അതേ, അവിടുത്തെ നിരന്തര സാന്നിധ്യം നമുക്കുള്ള സ്നേഹ സമ്മാനമായി അവിടുന്ന് തന്നിരിക്കുകയാണ് . ഇനി നമ്മുടെ ഉത്തരവാദിത്വമോ, നമ്മുടെ എളിയ സാന്നിധ്യം കൊണ്ട് പ്രതിസമ്മാനം നല്‍കലും....! എന്നാല്‍ നമ്മള്‍ , 'അങ്ങേ സന്നിധി അല്‍പനേരം ജീവിപ്പതെത്രയോ ഭാഗ്യ മെന്നറിയാതെ ആ സാന്നിധ്യം നഷ്ടപ്പെടുത്തുന്നു. വി. കുര്‍ബാനയില്‍ പങ്കെടുക്കാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ഇന്ന്മുക്കിടയില്‍ കാണുന്ന ശുഷ്കാന്തി പ്രോത്സാഹജനകമാണ് . എന്നാല്‍, ഇതിനുശേഷം ആ സന്നിധിയില്‍ സമയം ചിലവഴിക്കാന്‍ നമുക്ക് അത്ര താല്പര്യമില്ലതാനും . കാല്‍വരിയിലെ മഹാബലി പൂര്‍ത്തിയായ ശേഷം എല്ലാവരും കല്ലറയില്‍ നിന്നും മടങ്ങി. എന്നാല്‍, മഗ്ദലന മറിയത്തിന്റെ മനസ്സ് മടങ്ങാന്‍ കൂട്ടാക്കിയില്ല . അതുകൊണ്ടാനവള്‍ ഒന്നാം ദിവസം അതിരാവിലെ സൂര്യനുദിച്ചപ്പോള്‍ തന്നെ ആ സന്നിധിയിലേക്ക് എത്തിയത് . അവള്‍ക്കാണല്ലോ ആദ്യത്തെ ഉദ്ധാനവും ഉദ്ദിതന്റെ ടെര്‍ശനവും സ്വന്തമാക്കാന്‍ കഴിഞ്ഞത് ..! അതേ ദിവ്യകാരുണ്യ സന്നിധി സ്വര്‍ഗീയ സാമീപ്യമാണ്. പലര്‍ക്കും ആ നിശബ്ദ്ധമായ സാന്നിധ്യത്തിന്റെ അര്‍ത്ഥവും ആഴവും മനസിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് വാചാലമായ ആ മൌനത്തില്‍ ഒളിഞ്ഞു ഇരിക്കുന്ന അര്‍ത്ഥം ചിലര്‍ക്ക് മനസിലാക്കാന്‍ കഴിയാതെ വരുന്നത്. രാജ സന്നിധിയില്‍ സങ്കടം ഉണര്‍ത്തിക്കുന്ന പ്രജകളോട് രാജാവ് വാചാലന്‍ ആവുകയല്ല മറിച്ച്‌ നിശബ്ധനായ് ഇരുന്നു എല്ലാം സശ്രദ്ധം കേള്‍ക്കുകയാണ് . ഒടുവില്‍ എനിക്ക് എല്ലാം മനസിലായി എന്ന അര്‍ത്ഥത്തില്‍ ഒരു മൂളല്‍, ഒരു പുഞ്ചിരി, അനുകൂലമായ ഒരു ശരീര ഭാഷ.... അതേ , അതിലെല്ലാം അടങ്ങിയിട്ടുണ്ട്. രാജാക്കാന്‍മ്മാര്‍ പോലും ഇങ്ങനെയാണെങ്കില്‍ രാജാക്കാന്‍ മാരുടെ രാജാവ് പൂര്‍ണ്ണ നിശബ്ദ്ധനായിരിക്കുമല്ലോ...? അതേ അവിടുന്നെല്ലാം കേള്‍ക്കുന്നുണ്ട്.... അറിയുന്നുണ്ട്... ആവശ്യമായവ അനുവടിക്കുന്നും ഉണ്ട് . എന്റെ ആഗ്രഹങ്ങളെല്ലാം നിറ വെരുന്നില്ലെങ്കിലും എന്റെ ആവശ്യങ്ങളെല്ലാം അവിടുന്ന് അനുവദിച്ചു തരുന്നു മുണ്ട്. നാമാകട്ടെ കിട്ടിയതിനോന്നും വില കല്‍പ്പിക്കാതെ കിട്ടാനുല്ലതിനു പുതിയ പുതിയ അപേക്ഷകള്‍ തയാറാക്കുന്നു; അസംതൃപ്തരും ആകുന്നു. മുട്ടയില്‍ പൂവന്റെ സാന്നിദ്ധ്യം ഉള്ളത് കൊണ്ട് മാത്രം ജീവന്റെ തുടിപ്പുകള്‍ പുറത്തു വരില്ല പിന്നയോ തള്ള കോഴിയുടെ നിരന്തര ചുടു സാന്നിദ്ധ്യമാണ് മുട്ടയെ കുഞ്ഞാക്കി മാറ്റുന്നത്. അതേ അവിടുത്തെ ദിവ്യെയ കാരുണ്യമായി ഹൃദയത്തില്‍ സ്വീകരിക്കുന്ന നമ്മള്‍ നമ്മിലെ ദൈവംശം മുഴുവനും പുറത്തു വരാന്‍ അവിടുത്തെ സ്നേഹ സാന്നിധ്യത്തില്‍ ആയിരിക്കുകയും ചെയ്യണം .എങ്കിലേ ആ സ്നേഹ ചൂടില്‍ നമ്മളും ,നമ്മുടെ ആത്മീയതയും വിരിയുക ഉള്ളു ; വളരുകയുള്ളൂ. കുടിയേറ്റക്കാരായ പൂര്‍വീകര്‍ തണുപ്പ് അകറ്റാന്‍ നേരിപ്പോടിനെ ആശ്രയിച്ചിരുന്നത് ഇവിടെ ഓര്‍മ്മ വരുന്നു .മരം കോച്ചുന്ന തണുപ്പില്‍ നിന്നും രെക്ഷ നേടാനുള്ള ലെളിതമായ മാര്‍ഗം. കുഞ്ഞി കോഴി അമ്മയുടെ ചൂട് പറ്റി ഇരിക്കുന്നത് പോലെ നമ്മുടെ ആത്മീയ ജീവിതത്തിന്റെ മരവിപ്പ് അകറ്റാനുള്ള ഒരേസമയം ശക്ത്തവും, അതേ സമയം ലെളിതവും ആയ മാര്‍ഗ്ഗമാണ് ദിവ്യ കാരുണ്യ സാന്നിദ്ധ്യം. മാത്രമല്ല , ആസ്നേഹ സാന്നിദ്ധ്യാത്തിലാണല്ലോ മോശക്ക് വെളിച്ചവും ചൂടും ലെഭിച്ചത് ...! വെളിപാടും ചുമതലയും കിട്ടിയത്...!!! ഗെര്‍ഭ പാത്രത്തില്‍ അമ്മയെ ഭക്ഷിച്ചു വളരുന്ന കുഞ്ഞു ജനന ശേഷവും കുറെ കാലത്തേക്ക് അമ്മയെ ഭക്ഷിച്ചു തന്നെയാണ് വളരുന്നത്‌. എന്നാല്‍ ഈ കുഞ്ഞു അമ്മയുടെ സ്നേഹ സാന്നിധ്യത്തിലും കൂടി വളരുന്നില്ലെങ്കില്‍ മാനസീക വ്യ്കാരീക പക്ക്വത ആര്ജ്ജിചെന്നു വരികയില്ല. ഇത് പോലെ ദിവ്യ കാരുണ്യം ഉള്‍ക്കൊണ്ടും ,ആ സ്നേഹ സാന്നിധ്യത്തിന്റെ ചൂടും ,ചൂരും ഏറ്റു വേണം നാം സമ്പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കാന്‍. പ്രിയപ്പെട്ടവരേ ,നന്ദി പ്രകാശിപ്പിക്കുവാന്‍ കഴിയാത്ത വിധം അത്ര വലിയ അനുഗ്രഹമാണ് ദിവ്യ കാരുണ്യത്തില്‍ ഊടെ ആ സാന്നിദ്യത്തിലൂടെ നമ്മിലേക്ക്‌ ഒഴുകി എത്തുന്നത്...! ഇടതു വശത്ത്‌ കിടന്ന കള്ളന്‍ തന്റെ വലതു വശത്ത്‌ കിടന്ന മുരിവേട്ടവാന്‍ പരുദീസായുടെ ഉടമയാണ് എന്നും , ദൈവ പുത്രനാണ് എന്നും തിരിച്ചു അറിഞ്ഞു എന്നും നാം ഓര്‍ക്കണം ;അവന്‍ അത് ആഴമായി വിശ്വസിച്ചു എന്നും നാം അറിയണം . വിശ്വാസികള്‍ ആയ നമ്മളില്‍ ചിലരെങ്കിലും 'ഇവന്‍ ആ തച്ചന്റെ മകനല്ലേ എന്ന മനോ ഭാവത്തോടെ തിടുക്കത്തില്‍ തിരിഞ്ഞു നടക്കുന്നു; ഒപ്പം ഇതൊരു ഗോതമ്പ് അപ്പം അല്ലെ എന്നും , നിസ്സാരമായി ചിന്തിക്കുകയും ചെയ്യുന്നു. തിരിച്ചറിയാം നമുക്ക് ഇവന്‍ സത്ത്യമായും ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌ എന്നു.... ദൈവ പിതാവിന്റെ അനന്ത കാരുണ്യമാണ് എന്നു .... ദിവ്യ കാരുണ്യം. ...! അത് കൊണ്ട് പ്രിയപ്പെട്ടവരേ , അവിടുത്തെ സന്നിധിയില്‍ ആയിരുന്നു കൊണ്ട് നമുടെ എളിയ സാന്നിധ്യം സമ്മാനം ആയി അവിടുത്തേക്ക്‌ നല്‍കാം ..... സാധിക്കുന്നിടത്തോളം സമയം കണ്ടെത്താം.... ആ ദിവ്യ സാന്നിധ്യം സംമാനംമായി നമുക്കും സ്വീകരിക്കാം . അതിനായി ദൈവം എല്ലാവരെയും ആനുഗ്രഹിക്കട്ടെ.

Posted on 2015-06-04

ജൂണ്‍ ഒന്ന്

ഇന്ന് ജൂണ്‍ ഒന്ന് .പതിനായിരക്കണക്കിനു മക്കൾ അവരുടെ വിദ്യാഭ്യാസം ആരംഭിക്കുന്ന ശുഭ ദിനം .! ലെക്ഷക്കനക്കിനു മക്കൾ മധ്യവേനൽ അവധികഴിഞ്ഞ് പുതിയ സ്കൂലുകളിലേക്കും പുതിയ ക്ലാസ്സുകളിലെക്കും ,യാത്രയാകുന്ന നല്ല ദിവസം...!! ലൂക്കാ 2 :52 : "യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു."ഈ വചനാനുസൃതം നമ്മുടെ മക്കൾ ശാരീരിക പക്വത ,ബുദ്ധീക പക്വത, മാനസീക പക്വത ,ആൽമീയ പക്വത ,സാമൂകീക പക്വത ,ഇവയിൽ വേരൂന്നി വളര്ന്നു വരാനും വളർത്തിക്കൊണ്ടുവരാനും നമ്മുടെ മക്കൾക്ക്‌ വേണ്ടിയും ,എല്ലാ മാതാപിതാക്കൾക്കുവേണ്ടിയും ,അദ്ധ്യാപകര്ക്ക് വേണ്ടിയും ഇന്ന് നമുക്ക് പ്രാര്തിക്കാം.... ഇന്ന് വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാര്തിക്കാം...അവരുടെ സ്കൂൾ ജീവിതത്തിന്റെ ആദ്യത്തെ ഈ ദിവസത്തിന്റെ നല്ല ഓർമ്മകൾ എന്നും അവര്ക്ക് നല്ല പ്രചോദനമാകാൻ വേണ്ടി.....എല്ലാവര്ക്കും അനുമോദനങ്ങൾ ആശംസ്സിക്കുന്നു.... മംഗളങ്ങൾ നേരുന്നു ...ഒപ്പം പ്രാർഥിക്കുന്നു ....ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.....

Posted on 2015-05-31

മാതാപിതാക്കൾ

മാതാപിതാക്കൾ .പ്രഭാ:3: 6 : "പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.ഒരു മനുഷ്യന് ശരീരത്തിൽ താങ്ങാൻ കഴിയുന്ന വേദനയുടെ അളവ് പരമാവധി 47 del യൂണിറ്റാണ് എന്ന് ശാസ്ത്രം. .എന്നാൽ ഒരു സ്ത്രീ അവളുടെ പ്രസവസമയത്ത് അനുഭവിക്കുന്ന വേദന57 del യൂനിറ്റ് അദവാ നമ്മുടെ എല്ലുകലെല്ലാം കൂടി ഒരേസമയം ഒടിഞ്ഞാൽ ഉണ്ടാകുന്ന അത്രയും വേദന....!!!! ഇനി അച്ഛനോ, നമ്മൾ ഏറ്റവും ബെലഹീനരായിരുന്ന സമയത്ത് നമ്മെ താങ്ങിയ കരങ്ങലാണവ ...!!!ഇന്ന് ഞാനനുഭവിക്കുന്ന തണൽ അച്ഛൻ കൊണ്ട വെയിലിൻറെ ഫലമാണ് ....!!! ഇതിനൊക്കെ പകരം അവർ ഒന്നും ആഗ്രഹിക്കുന്നില്ല നമ്മുടെ സ്നേഹവും പരിചരണവും അല്ലാതെ.....നമ്മൾ ഏറ്റവും നിസ്സഹായരായിരുന്നപ്പോഴും നിരാലംബരായിരുന്നപ്പോഴും നമ്മെ സ്നേഹിച്ച്ചവരാണ വർ ...!അതുകൊണ്ട് ഇന്ന് മരുന്നുകൊണ്ട് എന്നതിനേക്കാൾ മനസുകൊണ്ടാണ് നാമവരെ ചികിൽസ്സിക്കെണ്ടതു....!!!സ്നേഹത്തിനു വിലയുണ്ട്‌ എന്ന് നാം സമ്മദിക്കുംബൊഴും നമ്മെ ആല്മാർതമായി സ്നേഹിച്ച്ചവർക്ക് വിലയില്ലാതായിപോകുന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയായി വായിച്ചെടുക്കണം. ഓര്മ്മകളാണ് സ്നേഹത്തിന്റെ അടിസ്ഥാനം എങ്കിൽ ഓർമ്മകൾ അവസാനിക്കുന്നിടത്ത് സ്നേഹം മരിക്കുന്നു.....മാതാപിതാക്കളെ കുറിച്ചുള്ള നല്ലോർമ്മകൾ സൂക്ഷിച്ചു നമുക്കവരെ അകമഴിഞ്ഞ് സ്നേഹിക്കാം ...സംരെക്ഷിക്കാം ...ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ..... Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, free regester : www.vachanaprabha.com

Posted on 2015-05-31

ജീവിതം കാവലിന്റെ കളി

"പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"John :17:11" ക്രിക്കറ്റ് കളി അത്ര മോശമൊന്നും അല്ല, അതിലെ സത്ത ഉരുതിരിച്ചു എടുക്കാനായാല്‍...കൂട്ടായ്മയുടെ കളിയും,കൂട്ടായ്മ്മയുടെ വിജയവും ആണത്...! സ്വൊന്തം വിക്കെറ്റ് ,കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തു സൂക്ഷിക്കുന്നതോടൊപ്പം സഹോദരനെ റണ്‍ എടുക്കാന്‍ സഹായിക്കുകയും വേണം...! വിക്കറ്റുകള്‍ ഒരേസമയം ഒരുപോലെ ഇരുവരും ഇമവെട്ടാതെ കാത്തു സൂക്ഷിക്കണം...എൻറെ സെഞ്ച്വറി ഇരിക്കുന്നത് സഹോദരന്റെ സഹകരണത്തിലുംകൂടിആണെന്ന് ഞാൻ മറക്കരുത്...! അതെ , ജീവിതം കാവലിന്റെ കളിയാണ്....!സഹകരണത്തിന്റെയും...! നാം പരസ്പരം കാവൽക്കാർ തന്നെയാണ്....! അല്ലെങ്കില്‍ പിന്നെ കളിയിലെന്തു രെസം..? സിക്സെര്‍ നേടുമ്പോള്‍ അഭിനന്ദിച്ചും...പിഴ്വുകാട്ടുമ്പോള്‍ സമാശ്വസിപ്പിച്ചും.... ,കരുതലോടെ മുന്നേറാന്‍ സ്നേഹപൂര്‍വ്വം പ്രേരിപ്പിച്ചും ഒരുമയോടെ അന്യോന്യം കാവലാളാ കേണ്ട കളി .....! ഓ ...........ദൈവമേ ......... ....ഞങ്ങളുടെ അക്ഞ്ഞതയുടെയും,അഹങ്കാരത്തിന്റെയും,താന്പോരിമയുടെയുംമേല്‍ കരുണയായിരിക്കണേ........"സഹോദരൻ എവിടെ" ? എന്ന ഒടുവിലത്തെ നിന്റെ ചോദ്യത്തില്‍, എന്നെ എല്പ്പിച്ചവരൊക്കെ ' ഇതാ ,എന്റെ കൂടെ ഉണ്ട് .' എന്നു പറയാനുള്ള കൃപ തരണമേ...........എന്നു നമുക്ക് പ്രാര്‍ത്തിക്കാം. ... പ്രാര്‍ത്ഥനയോടെ , സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, free regester : www.vachanaprabha.com

Posted on 2015-05-30

ജപമാല

ജപമാല ക്രിസ്ത്യാനിയുടെ വജ്രായുധം ആണ്...! ഗോലിയാത്തിനെ കീഴടക്കാന്‍ മുതിര്‍ന്ന,ദാവീദിന്റെ കയ്യില്‍ 'കവണ' എന്നത് പോലെ...! അഞ്ചും വേണ്ടിവന്നില്ല ദാവീദിന് ;തിന്മയുടെ പ്രതീകമായ ഗോലിയാത്തിനെ വീഴ്ത്താന്‍.. ഒരേഒരു കല്ല്‌ മാത്രം...!... മല്ലനായ ഫിലിസ്ത്യന്‍ ഗോലിയാത്, വട വൃക്ഷം കാറ്റില്‍ എന്ന പോലെ കടപുഴകി ...! പിശാചിന്റെ തലതകര്‍ക്കാന്‍ ഇന്ന് നമുക്കുള്ള 'കല്ലും,കവണയും' ആണ് ജപമാല...!!! -ആവര്‍ത്തനം കൊണ്ട് വിരസമാണ് ഇതെന്ന് ചിലര്‍.!ആവര്‍ത്തനം, വിരസമാക്കുകയല്ല വീര്യമേറ്റുക ആണ് ചെയ്യുക.കണ്ടിട്ടില്ലേ ആയുര്‍വേദത്തില്‍ നൂറ്റൊന്നു ആവര്‍ത്തിച്ച 'ക്ഷീരഫല'? ആവര്‍ത്തനംകൊണ്ടാണീ ഔഷധം അതി ശക്തമായത്‌...! 'ഹൊമിഒ' മരുന്നുകള്‍ ഓരോന്നും ആവര്‍ത്തനം കൊണ്ട് വീര്യം വര്‍ധിച്ചതാണ് ;വധിപ്പിച്ചതാണ്..!ആവര്‍ത്തിക്കും തോറും അനുഗ്രഹം ഏറുന്ന ഔഷധ കൂട്ടാണ്‌ ജപമാല ധ്യാനം..! മാതാവിനോടുകൂടെ ഈശോയുടെ രെക്ഷാകര സംഭവങ്ങളെ കുറിച്ചു ധ്യാനിച്ചു നമ്മുടെ ജീവിതത്തെ വിശുദ്ധീകരിക്കുവാൻ നമുക്ക് കൂടുതലായി പരിശ്രമിക്കാം...ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ .....

Posted on 2015-05-29

സ്നേഹം

ഒരു പൂവിനു സൂര്യ പ്രകാശമില്ലാതെ വിരിയാനാവാത്തത് പോലെ ഒരു മനുഷ്യന് സ്നേഹമില്ലാതെ വിടാരാനുമാവില്ല ...! സ്നേഹം മരണത്തെക്കാൾ ശക്തമാണ് .അതുകൊണ്ടാണ് സ്നേഹിക്കുന്നവര്ക്ക് വേണ്ടി മരിക്കാൻ ഒരാൾ തയ്യാറാകുന്നത്....!!!ഇരുംബുകൊണ്ടുള്ള ആയുധം കൊണ്ട് ഒന്നിനെ രണ്ടാക്കുമ്പോൾ സ്നേഹായുധം കൊണ്ട് രണ്ടായിപോയതിനെ ഒന്നാക്കുന്നു...!സ്നേഹം കൊണ്ട് ഒന്നാക്കാനാകാത്തവിധം ഒന്നും ,ഒരാളും അകന്നു പോയിട്ടില്ല എന്ന് തിരിച്ചറിഞ്ഞു നമുക്ക് പരസ്പ്പരം സ്നേഹിച്ച്ചടുക്കാം....അതിനായി ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ....

Posted on 2015-05-27

സ്പിരിറ്റ്

"പരിശുദ്ധാത്മാവ്നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും" (അപ്പ.പ്രവര്‍ :1:8.) സ്പിരിറ്റ് ലെഹരിതരുന്നതാണ് ,ഹോളി സ്പിരിറ്റാകട്ടെ വിശുദ്ധലെഹരിയാണ് തരുന്നത് ..!!അതുകൊണ്ടാണ് പെന്തക്കുസ്ത്താദിനത്തിൽ ശിഷ്യന്മാർ അതിരാവിലെ ലെഹരി പിടിച്ച വരെപോലെ പെരുമാറിയപ്പോൾ ജെനം തെറ്റിദ്ധരിച്ചത് ...അപ്പോൾ പത്രോസുപറഞ്ഞമറു പടി ജോയേൽ പ്രവചന ത്തിൽ നിന്നായിരുന്നു..." ജോയേൽ:2:28 : അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. " ഇന്ന് പന്തക്കുസ്ത്താ ദിനം . 'പൂരാഘോഷത്തിന് നടുവില്‍, തിടമ്പ് എഴുന്നള്ളിക്കുന്ന ആന ,ചുറ്റുപാടുമുള്ള ബെഹളങ്ങളല്ല ശ്രദ്ധിക്കുന്നത് ! മറിച്ച്‌ , മുകളിലിരിക്കുന്ന പാപ്പാന്റെ , മൃതുലമായ സ്പര്‍ശനത്തിലൂടെയും , ശാന്തമായ സ്വരമര്‍മ്മരങ്ങളിലൂടെയും വരുന്ന സന്തേശങ്ങളെ ആണ് ; മാര്‍ഗ്ഗ നിര്‍ദേശങ്ങളെ ആണ് ....!!! ലോകത്തിന്റെ ബഹളങ്ങളില്‍ ആയിരിക്കുമ്പോഴും നമുക്ക് അരൂപിയെ ശ്രവിച്ചു ജീവിക്കാം.' ജീവിതാന്തസ്സിനടുത്ത കടമകൾ നിര്വഹിച്ചു ജീവിക്കാനും ,കാലാനുസൃതമായി ദൈവശുശ്രൂഷ ചെയ്യാനും എല്ലാവർക്കും പരിശുട്ധാല്മാവിന്റെ കൃപകളും വരങ്ങളും സമൃദ്ധമായി ലെഭിക്കട്ടെ എന്ന് പ്രാര്തിക്കുന്നു.പരിശുദ്ധസല്മാവായ ദൈവമേ നിനക്ക് സ്തുതിയും പുകഴ്ചയും ആരാധനയും അർപ്പിക്കുന്നു .ഒപ്പം ആൽമാവിനെ ഞങ്ങളിലെക്കയച്ച പിതാവിനും പുത്രനും സ്തുതിയും ആരാധനയും നന്ദിയും. Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, free regester : www.vachanaprabha.com

Posted on 2015-05-23

മഹത്വം

മാർക്കോസ് 1 : 6 " യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചിരുന്നു. അരയില്‍ തോല്‍പ്പട്ട ചുറ്റിയിരുന്നു. വെട്ടുകിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം". ധരിച്ച വസ്ത്രത്തിന്റെ പകിട്ടോ ,കഴിച്ച ഭക്ഷണത്തിന്റെ ശ്രെഷ്ട്ടതയോ,വസിച്ച ഇടത്തിന്റെ സൌകര്യമോ ഒന്ന് മല്ല സ്നാപകനെ മഹത്വം ഉള്ളവനാക്കിയത്...!!! പിന്നയോ പറഞ്ഞവാക്കിന്റെയും ചെയ്ത പ്രവർത്തിയുടെയും അഭിഷേകമായീരുന്നു ...!!!നമുക്കും പറയുന്ന വാക്കും ചെയ്യുന്ന പ്രവർത്തിയും സ്നാപകനെ പോലെ ആൽമ്മാഭിഷേകത്തോടെ ചെയ്യാം ...അതിനായി ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...... Share this message with your dear & near...... To get ' Message of the Day ' from vachanaprabha in your e-mail, Welcome to : www.vachanaprabha.com

Posted on 2015-05-17

അംഗീകാരം

ലൂക്കാ:3:22 : "പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങി വന്നു. സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരവും ഉണ്ടായി: നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു". വിമര്ശനം മാത്രം കേട്ട് വളർന്നാൽ നിന്ദിക്കാൻ പഠിക്കുന്നു...ശത്രുക്കൾക്കിടയിൽ വളർന്നാൽ കലഹിക്കാൻ പഠിക്കുന്നു... നാണക്കേടിൽ ജീവിച്ചാൽ കുറ്റഭോധം വളരുന്നു...പ്രശംസ്സ കേട്ട് വളർന്നാൽ അഭിനന്ദിക്കാൻ പഠിക്കുന്നു ... സഹിഷ്ണുതയിൽ വളർന്നാൽ ക്ഷമിക്കാൻ പഠിക്കുന്നു.... പ്രോത്സ്സാഹണം കിട്ടി വളർന്നാൽ ആലമ വിശ്വാസം ഉണ്ടാകുന്നു... അംഗീകാരം കിട്ടി വളർന്നാൽ സ്വയം മതിപ്പ് ഉണ്ടാകുന്നു....നമ്മുടെ മക്കൾ നമ്മളിൽ നിന്ന് നന്മ്മകേട്ട് നല്ലവരായി വളരട്ടെ.....ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.....നല്ല ദിവസം ആശംസിക്കുന്നു....Share this message with your dear & near...... To get ' Message of the Day ' in your e-mail, Welcome to : www.vachanaprabha.com

Posted on 2015-05-17

"ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കാമോ"?

ഈശോ പറഞ്ഞ എല്ലാവാക്കുകളിലും ,ചെയ്ത എല്ലാ കാര്യങ്ങളിലും നിറഞ്ഞു നിന്ന അഭിഷേകം കണ്ടു ശിഷ്യൻ മാര്ക്ക് ഒരു സംശയം, എന്താണിതിന്റെ പിന്നിലെ രെഹസ്യം എന്ന് !!! ഒടുവിൽ അവരതിന്റെ രെഹസ്യം കണ്ടെത്തി .അതുകൊണ്ട് ,ഒരു ദിവസം അവർ പതുക്കെ അടുത്തുവന്നു ഗുരുവിനോട് ചോദിച്ചു ;"ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കാമോ"? എന്ന് .ഈശോ അവരെ പ്രാര്തിക്കാൻ പഠിപ്പിച്ചു "സ്വർഗ്ഗസ്ത്തനായ ഞങ്ങളുടെ പിതാവേ.........."ഗുരുവിന്റെ,മാതാപിതാക്കളുടെ പ്രാർഥന കണ്ടു വേണം മക്കൾ പ്രാര്തിക്കാൻ പഠിക്കാനും,അവരിൽ അതിനുള്ള ആഗ്രഹം ജെനിക്കാനും ...! നമുക്ക് നന്നായി പ്രാർതിച്ചു എല്ലാം അഭിഷേകത്തോടെ ചെയ്യാനുമുള്ള കൃപക്കായി പ്രാർഥിക്കാം ....ദൈവം അതിനായി എല്ലാവരെയും അനുഗ്രഹിക്കട്ടെ... Share this message with your dear & near...... To get ' Message of the Day ' in your e-mail, Welcome to : www.vachanaprabha.com

Posted on 2015-05-14

കാഴ്ച്ചപ്പാടും

മത്താ :6 :22 :"കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍പ്രകാശിക്കും" പത്രോസിനെ കുറിച്ചു ഓർക്കുമ്പോൾ എല്ലാവരും പറയുന്നത് പത്രോസ് ഈശോയെ മൂന്നു പ്രാവശ്യം തള്ളി പറഞ്ഞതാണ് .എന്നാൽ പത്രോസ് ചെയ്ത നല്ലകാര്യങ്ങൾ ആര് ഒര്ക്കാൻ....വീടും കുടുംബവും ഉപേക്ഷിച്ചു കര്ത്താവിനെ പിന്ചെന്നതും, സഭയെ നയിച്ചതും, തലകീഴായി കുരിശിലേറി രെ ക്തസാക്ഷിത്ത്വം വരിച്ചതും ഇതൊക്കെ പെട്ടന്ന് നമ്മളാരും ഓർക്കാറില്ല... കുറവുകളെ കാൾ ,മറ്റുള്ളവരുടെ നന്മ്മകാണാ നുള്ള കൃപക്കായി പ്രാര്തിക്കാം. കാഴ്ചയും, കാഴ്ച്ചപ്പാടും നവീകരിക്കാം ...ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ..... Share this message with your dear & near...... To get ' Message of the Day ' in your e-mail, Welcome to : www.vachanaprabha.com

Posted on 2015-05-11

ചീന്തപ്പെട്ട

നമുക്ക് വേണ്ടി ' ചീന്തപ്പെട്ട ' താണ് യേശുവിൻറെ തിരു ശരീരം , നമുക്ക് വേണ്ടി 'ചിന്തപ്പെട്ട 'താണ് ഈശോയുടെ തിരു രെക്തം .

Posted on 2015-05-09

ഒന്നായിരിക്കാന്‍

യോഹ:17:21 :" അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു". ഉൽക്കകളെ നോക്കുക, അവ കത്തിച്ചാംബലാകാനുള്ള കാരണം എന്താണ് ? ഈ പ്രപഞ്ചത്തിന്റെ നിയമം ഒന്ന് ഒന്നിനോട് ചേർന്ന് കൂട്ടായ്മമയിൽ വർത്തിക്കണമെന്നാണ് . ഈകൂട്ടായ്മ്മ എപ്പോൾ ഒന്നിന് , ഒരാൾക്ക്‌ നഷ്ട്ടപ്പെടുന്നുവോ അപ്പോൾ മുതൽ അത് തളരാൻ ,തകരാൻ ആരംഭിക്കുകയായീ.....വെള്ളത്തെ നോക്കുക രണ്ടു ഹട്രജൻ തന്മാത്ര, ഒരു ഒക്ക്സിജൻ . അവ പരസ്പപരം കൂട്ടായ്മയിൽ ആയിരിക്കുമ്പോൾ അത് കുളുർ ജെലമായി രൂപപ്പെടുന്നു .....ഒറ്റക്ക് ഒറ്റക്ക് നിൽക്കുംബോഴോ ? കത്തുന്ന രണ്ടു വാതകങ്ങളും...!!!! കുടുംബത്തിൽ, ജോലിസ്ഥലത്ത്, സഭയിൽ, സമൂഹത്തിൽ ,ആയിരിക്കുന്നിടത്തെല്ലാം കഴിയുന്നിടത്തോളം കൂട്ടായ്മയിലായിരിക്കാനുള്ള കൃപക്കായി നമുക്ക് പ്രാര്തിക്കാം..... ഈശോയെ,ഒരിക്കലും ഒറ്റപ്പെട്ടു നില്ക്കാതെ നിന്നോടും നീ എനിക്കായി ഒരുക്കിയ എല്ലാവരോടും എല്ലാത്തിനോടും ചേർന്ന് നിൽക്കാനുള്ള കൃപ ഇന്ന് എനിക്ക് തരണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു..... എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു...... Share this message with your dear & near...... To get ' Message of the Day ' in your e-mail, Welcome to : www.vachanaprabha.com

Posted on 2015-05-06

​നീതി ​

ലൂക്ക 18:5"എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാനവള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും.കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആന്യായാധിപന്‍​ ​പറഞ്ഞതെന്തെ​ന്നു ശ്ര​ദ്ധിക്കുവിന്‍". ശല്യപ്പെടുത്തുന്നത്കൊണ്ടോ,അസ്സഹ്യപ്പെടുത്തുന്നതുകൊണ്ടോ,നിർബന്ധിക്കുന്നതുകൊണ്ടോ നടത്തിക്കൊടുക്കുന്നതല്ല നീതി ; അത് നീതിരാഹിത്യമാണ് എന്ന് തിരുവചനം....! പിന്നയോ, കൂടെയുള്ളവരോട്‌ ഉള്ളിലുള്ള സ്നേഹവും പരിഗണനയും മൂലം അവരെ മനസിലാക്കി അർഹിക്കുന്നവ അർഹിക്കുന്ന സമയത്ത് ചെയ്തു കൊടുക്കുന്നതാണത്.....! പറയാതെതന്നെ കുടുംബാഗങ്ങളുടെ മനസ്സറിഞ്ഞു സഹകരിക്കുന്ന പങ്കാളിയെങ്കിൽ അവരെ ഓർത്ത്‌ ഇപ്പോൾ ​നമുക്ക് ​ദൈവത്തിനു നന്ദി പറയാം.​ ​എല്ലാവരും അങ്ങനെ അല്ലതാനും ​.​ചിലരൊഴിക​ ​,പലഭാര്യമാരും​ ​ആഗ്രഹിക്കുന്ന​ ​നിസ്സാരകാര്യങ്ങൾ​ ​അത്രയൊന്നും പണം മുടക്ക് വേണ്ടാത്തവയാണ്..... എന്നിട്ടും അവർ എത്രകാലം പുറകെ നടന്നലാ....​...!​ഒന്നിച്ചൊന്നു കുരിശു വരക്കാൻ ...ഒന്നിച്ചൊന്നു പള്ളീ പോകാൻ....ഒന്നിച്ചിരുന്നൊന്നു സംസ്സാരിക്കാൻ...വീട്ടിൽ ഒന്നിച്ചിരുന്നൊന്നു ഭക്ഷണം കഴിക്കാൻ..........ഇതിന്ക്കെ എന്തിനാ പണം? ബെർത്ത് ഡേ ക്ക് പട്ടുസാരിവാങ്ങി നൽകാനായില്ലെങ്കിലും മുറ്റത്തു നില്ക്കുന്ന ഒരു പുല്ലിന്റെ കഷ്ണം പറിച്ചു,'ഹാപ്പി ബെർത്ത് ഡേ'പറഞ്ഞു 'ദൈവം അനുഗ്രഹിക്കട്ടെ ' എന്നാശംസ്സിക്കാൻ എന്തിനാ പണം...??? തിരിച്ചു, ഭാര്യ ഭാ​ർത്താവിനോടും ​.​....​ ഇതൊക്കെ അല്ലെ സത്യത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത്? അനേകനാളുക​ളായി നമ്മുടെ പുറകെനടന്നു ചോദിക്കുന്ന ഒരു കാര്യം ഇന്ന് ​മറ്റുള്ളവർക്ക് ​സന്തോഷത്തോടെചെയ്തുകൊടു​ക്കാൻ ഇന്ന് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ..... നിത്യജീവിതത്തിലെ നിസ്സാര കാര്യങ്ങളെങ്കിലുംഅവഗണിക്കാതെ,നിർബന്ധിക്കാതെ ചെയ്തു കൊടുക്കാനുള്ള കൃപക്കായി നമുക്ക് പ്രാർഥിക്കാം. എല്ലാവര്ക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു. ദൈവം എല്ലാവരെയു അനുഗ്രഹിക്കട്ടെ... Share this message with your dear & near. To get ' Message of the Day ' in your e-mail, Welcome to :​ ​www.vachanaprabha.com

Posted on 2015-05-04

പരിപാലന

പതിമൂവായിരത്തിലധികം കിലോമീറ്റെർ പറന്നു വര്ഷം തോറും കേരളത്തിലെത്തി കൂടുകൂട്ടി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിച്ച് തിരിച്ചുപോകുന്ന ദേശാടനകൊക്കുകളെ കുറിച്ച് വായിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞൊഴുകി !... ദൈവമേ .....യാത്ര പുറപ്പെടുംബോൾ എന്താണവയുടെ കൈമുതൽ ? വഴിയിലെ ഭക്ഷണത്തെ കുറിച്ചു അറിയില്ല ......!,വിശ്രമിക്കേണ്ട ഇടത്തെ കുറിച്ചു യാതൊരു വ്യക്തതയും ഇല്ല......!!എന്നിട്ടും ശത്രുക്കളുടെ ആക്രമണത്തെ ഭയമില്ലാതെ, വഴിയറിയാതെ ....നക്ഷത്രങ്ങളെ മാത്രം നോക്കി ദിനരാത്രങ്ങൾ, അല്ല, മാസങ്ങൾ നീണ്ട് നിൽക്കുന്ന യാത്ര....!!!! ഒ...ദൈവമേ, നിന്റെ കരപരിപാലനയിലുള്ള വിശ്വാസവും,നിന്നിലുള്ള പ്രത്യാശയും മാത്രമാണവയുടെ കൈമുതൽ എന്ന് മനസിലാക്കുംബോൾ ഒരേസമയം കണ്ണുകൾ ഈറനണിയുകയും അതേസമയം മനസ്സ് ബലപ്പെടുകയും ചെയ്യുന്നു........! നീയുണ്ടല്ലോ ഞങ്ങൾക്ക് വിശ്വസിക്കാൻ ......ആശ്രയിക്കാൻ.... നന്ദി... നന്ദി... നന്ദി... ഏറ്റുപാടാം നമുക്ക് . നീമാത്രം മതി......നീമാത്രം മതി.....നീമാത്രം മതീ എനിക്ക് ......! മത്താ:6:26 : "ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാള്‍ എത്രയോ വിലപ്പെട്ടവരാണു നിങ്ങള്‍" ! Share this message with your dear & near. To get ' Message of the Day ' in your e-mail, Welcome to : www.vachanaprabha.com

Posted on 2015-05-03

amma.

"ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും" .ലൂക്ക 1:48. തിരുസഭ, മാതാവിന്റെ വണക്കത്തിന് പ്രത്യേകം സമർപ്പിച്ചിരിക്കുന്നൂ മെയ്‌മാസം.അമ്മയെ ഇന്നും പലര്ക്കും വിശ്വാസികളുടെ അമ്മ എന്ന് കരുതാൻ,പറയാൻ മടിയാണ് . ശ്രദ്ധിക്കുക, മകനുമായി മോറിയകയറിയ അബ്രാഹം ബെലിയര്പ്പണശേഷം മകനുമായിത്തന്നെയാണ് തിരിച്ചിറങ്ങിയത് .എന്നാൽ മകനുമായി മലകയറിയ മറിയം മകനില്ലാതെയാണ് തിരിച്ചിറങ്ങിയത് എന്ന് നാം ഓർക്കണം.അബ്രാഹത്തിന് ബെലിയര്പ്പിക്കാൻ മകനുപകാരം ആട്ടിങ്കുട്ടിയെ നല്കിയ പിതാവ് ഈ അമ്മക്ക് മകന് പകരം ഒരു വെള്ളരിപ്രാവിനെപോലും നല്കിയില്ല എന്നും നാമോർക്കണം....!!! മകന് പകരം ആട്ടികുട്ടിയെ ബലിയർപ്പിച്ചിട്ടും ലോകത്തിലെ പ്രബലമായ മതങ്ങൾ അബ്രാഹത്തെ വിശ്വാസികളുടെ പിതാവ് എന്ന് വിളിക്കുന്നു. സ്വന്തം മകനെത്തന്നെ കാൽവരിയിൽ കുരിശിലേക്കു ബെലിയർപ്പിച്ചിട്ടും എന്തെ ഈ അമ്മയെ വിശ്വാസികളുടെ അമ്മ എന്ന് കരുതാൻ ഒരു മടി ?നമുക്ക് അമ്മയെ യോഹന്നാനെ പോലെ "ഇപ്പോൾമുതൽ ഭവനത്തിൽ സ്വീകരിച്ചു" ബഹുമാനിക്കാം,വണങ്ങാം..... Share this message your dear & near. For get this message daily in your e-mail Welcome to : www.vachanaprabha.com

Posted on 2015-05-02

ഔസേഫു

അവളുടെ ഭർത്താവായ ജോസഫു നീതിമാനായിരുന്നു (മതത്:1:19.) ഇന്ന് അഖിലലോക തൊഴിലാളി ദിനം. രാജ കുടുംബത്തിൽ ജെനിച്ചിട്ടും (ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലുംപെട്ടവനായിരുന്നതിനാൽ. ലൂക്കാ 2:4.) കുലമഹിമയും കുടുംബമഹിമയും നോക്കാതെ ചെയ്ത ജോലി ആത്മാർത്തമായി ചെയ്തു കുടുംബം പോറ്റിയവൻ നമുക്ക് മാതൃകയാകണം. ഏൽപ്പിക്കുന്നവ, ഏറ്റെടുക്കുന്നവ നന്നായി ചെയ്തു തീർത്തവൻ .ആ അപ്പനെ കണ്ടു പഠിച്ചത് കൊണ്ടാകണം മകൻ തന്നെ എതിര്ക്കുന്നവരെ കൊണ്ട് പോലും നല്ലത് പറയിപ്പിക്കാൻ തക്കവിധം എല്ലാം നന്നായിചെയ്തു തീർത്തത് ."ഫരിസേയർ പറഞ്ഞു നോക്കൂ അവനെല്ലാം എല്ലാം നന്നായി ചെയ്യുന്നു". നമുക്ക് നല്ലത് ചെയ്തു ,നന്നായിചെയ്ത മറ്റുള്ളവര്ക്ക് മാത്രുകയാകാം. അതിനായി ഔസേഫു പിതാവിനോട് നമുക്ക് മാധ്യസ്ഥം ചോദിക്കാം. Share this message your dear & near. Hearty Welcome with Heartfelt Prayers to : www.vachanaprabha.com

Posted on 2015-05-01

എളിമ

ലൂക്ക 1:52 : "ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. എളിയവരെ ഉയര്‍ത്തി". രണ്ടു തരം വാതകങ്ങളാണ് ബലൂണിൽ സാധാരണ നിറക്കുന്നത്.ഒന്നുകിൽ ഓക്സീജൻ അല്ലെങ്കിൽ ഹൈഡ്രജൻ. ഒന്നാമത്തേതിന് രണ്ടാമത്തെതിനെക്കാൾ ഭാരം കൂടുതലാണ് .ഈ ഭാരക്കൂടുതലും കുറവും അവയുടെ പ്രവർത്തനത്തിലും പ്രതിഫലിക്കും...ഭാരം കുറഞ്ഞ ഹൈഡ്രജൻ ബലൂണ്‍ ആകാശത്തിന്റെ വിഹായസിലേക്ക് പറന്നുയരുമ്ബോൾ ഓക്സീജൻ നിറച്ചവയാകട്ടെ ഭാരക്കൂടുതൽ കാരണം പറന്നുയരാനാകാതെ വിഷമിക്കുന്നു.....ഉള്ളിൽ അഹങ്കാരത്തിന്റെ ഭാരമുള്ളവർക്ക് ഉയരാനാവില്ല; ദൈവം ഉയർത്തുകയുമില്ല.ഹൃദയത്തിൽ എളിമ നിരക്കനമേ എന്ന് പ്രാർഥിക്കാം Share this message your dear & near. Hearty Welcome with Heartfelt Prayers to : www.vachanaprabha.com

Posted on 2015-04-30

മധ്യസ്ഥ പ്രാർത്ഥന :

കോടിക്കണക്കിനു മൊബൈൽ കണക്ഷനുകളുള്ള ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ഇരുന്നു നമ്മൾ ഒരു സുഹൃത്തിന്റെ നംബർ ഡയൽ ചെയ്‌താൽ, 30 സെക്കന്റിനുള്ളിൽ അത് മറ്റാർക്കും ലെഭിക്കാതെ നമ്മൾ അയച്ച വ്യക്തിക്ക് തന്നെ ലെഭിക്കുമെങ്കിൽ, നമ്മൾ എവിടെ ആയിരിക്കുന്നുവോ അവിടെ ഇരുന്നു കൊണ്ട് ഒരു വ്യക്തിയെ, സ്ഥലത്തെ, കാര്യത്തെ, മനസ്സിൽ ലക്‌ഷ്യം വച്ചു പ്രാര്തിച്ച്ചാൽ സത്യമായും ആ പ്രാര്തനയുടെ ഫലം മറ്റൊരിടത്തും എത്താതെ കൃത്യം അയാൾക്ക്‌ തന്നെ, അവിടെക്കുതന്നെ, ദൈവം നല്കും തീർച്ച !! പതിനായിരത്തോളം ആളുകൾ മരിക്കുകയും, അതിലധികൾ ആളുകൾക്ക് പരിക്കേല്ക്കുകയും, ജീവിത സ്വപ്‌നങ്ങൾ തന്നെ തകര്ന്നടിഞ്ഞ ഒരു ജെനത്തിനുവേണ്ടി ഒരു കയ്യിൽ പ്രാർത്ഥനയും മറുകൈയ്യിൽ സഹായവുമായി നമുക്ക് അവരെ താങ്ങിനിർത്താം . വിലാ:2:18 -19 : "സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവുംപകലും മഹാപ്രവാഹംപോലെകണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്കു വിശ്രമം നല്‍കരുത്. രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കുകൈകളുയര്‍ത്തുക." ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Share this message your dear & near. Hearty Welcome with Heartfelt Prayers to : www.vachanaprabha.com

Posted on 2015-04-29

നല്ലവാക്കു

"ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക"! (യാക്കോബ് 3:5 )ആദ്യമായി സ്പുടിനിക്ക് എന്ന റെഷ്യൻ പേടകത്തിൽ ബഹിരാകാശത്തേക്ക് മനുഷ്യൻ അയച്ച പട്ടിയുടെ പേര് ' ലൈക്ക '. ഈ വാർത്ത വായിച്ച ആളുടെ സരസമായ കമന്റു "പൊക്കിവിടാൻ ആളുണ്ടെങ്കിൽ പട്ടിയും പറക്കും" . അതെ, നമ്മുടെ ഒരു ' like ' ഒരു നല്ല വാക്ക്, എത്രയോ നല്ലകാര്യങ്ങളെ ഇവിടെ വളർത്തുമായിരുന്നു...! നിലനിർത്തുമായിരുന്നു ...! അതറിഞ്ഞിട്ടും നമ്മൾ...???. എന്ത് പറയുന്നുവോ അത് വളരും ! കുറ്റം പറഞ്ഞാൽ കുറ്റം വളരും! നന്മ്മ പറഞ്ഞാൽ നന്മയും! നന്മ പറഞ്ഞു നമുക്ക് ഇവിടെ നന്മ വളർത്താം....Share this message your dear & near. Hearty Welcome with Heartfelt Prayers to : www.vachanaprabha.com

Posted on 2015-04-28

സാഹചര്യം

താമര ചേറിലാണ് വളരുന്നതെങ്കിലും താമരപ്പൂവിൽ ചേറിന്റെ സാന്നിദ്ധ്യമല്ല ,പുലരിമഞ്ഞിന്റെ നിറ സാന്നിദ്ധ്യമാണ് നിറയെ...! ചുറ്റുപാടുകളെ, സാഹചര്യത്തെ,പഴിച്ചു ജീവിതം നഷ്ട്ടപ്പെടുത്തുന്നവർ അറിയണം ചേറിൽ വളരുന്ന താമര ദേശീയ പുഷ്പം ആയെന്നും ; ആണെന്നും ......!!! താമരയെ കണ്ടു പഠിക്കാം നമുക്ക് . Like , comment & share this message your dear & near . Hearty welcome to : www.vachanaprabha.com

Posted on 2015-04-26

മൂല്ല്യം ​

'നോട്ടുകൾ കിലുങ്ങാറില്ല ,നാണയങ്ങളാണ് കിലുങ്ങുന്നത് ' ! മൂല്ല്യ ബോധം കൂടുംതോറും ശബ്ദം കുറഞ്ഞുവരും, ശാന്തത കൈവരും. വിലകുറഞ്ഞവർ എന്ന് സ്വയം കരുതുന്നവരാണ് വെറുതെ ബഹളം ഉണ്ടാക്കുന്നത്‌.നമ്മുടെ വില തിരിച്ഛരിയാം, ശാന്തതയിലേക്ക് വരാം."ശാന്തനാകുക ഞാൻ ദൈവമാണെന്ന് അറിയുക" (സങ്കീ: 46:10). ദൈവം എല്ലാവരെയും ഇന്ന് സമൃദ്ധമായി അനുഗ്രഹിക്കട്ടെ . share this message your dear & near . Hearty welcome to www.vachanaprabha.com

Posted on 2015-04-26

എല്ലാം നശ്വരം

'ശ്വാസം നിലച്ചാൽ നഷ്ട്ടപ്പെടുന്നവക്കുവേണ്ടിയാണ് ശ്വാസം വിടാൻ പോലും നേരമില്ലാതെ നാം ഓടിക്കൊണ്ടിരിക്കുന്നത്...!' "സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്ക്കുക."മത്താ:6:20.

Posted on 2015-04-25

വലിയ കാര്യം :

വലിയ കാര്യം : ചെറിയകാര്യങ്ങൾ ചെറിയ കാര്യങ്ങളാണ്‌ , എന്നാൽ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധയോടെ വിശ്വസ്ഥതയോടെ പ്രാർഥനയോടെ ചെയ്യുന്നത് ഒരു വലിയ കാര്യമാണ് '

Posted on 2015-04-24

aim

" നോട്ടം സ്വർഗ്ഗത്തിലേക്ക് എങ്കിൽ നേട്ടം ദൈവം തരും "

Posted on 2015-04-23

ശ്രവണം.

ശ്രവണം. "പരിശുദ്ധാത്മാവ്നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും" (അപ്പ.പ്രവര്‍ :1:8.) 'പൂരാഘോഷത്തിന് നടുവില്‍, തിടമ്പ് എഴുന്നള്ളിക്കുന്ന ആന ,ചുറ്റുപാടുമുള്ള ബെഹളങ്ങളല്ല ശ്രദ്ധിക്കുന്നത് ! മറിച്ച്‌ , മുകളിലിരിക്കുന്ന പാപ്പാന്റെ , മൃതുലമായ സ്പര്‍ശനത്തിലൂടെയും , ശാന്തമായ സ്വരമര്‍മ്മരങ്ങളിലൂടെയും വരുന്ന സന്തേശങ്ങളെ ആണ് ; മാര്‍ഗ്ഗ നിര്‍ദേശങ്ങളെ ആണ് ....!!! ലോകത്തിന്റെ ബഹളങ്ങളില്‍ ആയിരിക്കുമ്പോഴും നമുക്ക് അരൂപിയെ ശ്രവിച്ചു ജീവിക്കാം.' നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ . സസ്നേഹം, നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2015-04-21

പുനര്‍ജ്ജെനി.

"തങ്ങളുടെ ദുഷ്ട്ടതയില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു എന്ന് കണ്ടു ദൈവം മനസ് മാറ്റി; അവരുടെ മേല്‍ അയക്കുമെന്ന് പറഞ്ഞ തിന്മ്മ അയച്ചില്ല." യോന. 3:10. ഗ്രീക്ക് മിതോളജിയിലെ ഫിനിക്സ് പക്ഷി ,അതിനു പ്രായമായികഴിയുംബൊള്‍ വലിയ മരത്തില്‍ ചുള്ളിക്കമ്പുകള്‍ ശേകരിച്ച്ചു സൂര്യനഭിമുഖമായി കൂടുവച്ചു അതിലിരുന്നു സൂര്യതാപമെറ്റു ഭാസ്മമാവുകയും ,തുടര്‍ന്നാ ഭാസ്മത്തില്‍ നിന്ന് പുതിയൊരു പിനിക്സ് പക്ഷിയായി അത് പുനര്‍ജ്ജെനിക്കുന്നു എന്നുമാണ് ഐതീഹ്യം. ഇതാ ഇന്ന് വലിയ നോമ്ബാരഭിക്കുന്നു...പ്രിയപ്പെട്ടവരേ ഫിനിക്സിനെപോലെ നമുക്ക് നീതി സൂര്യനായ ദൈവത്തെ നോക്കി ഇന്ന് മുതല്‍ കൂടൊരുക്കാം (ജീവിതം). ആ സ്നേഹാഗ്നിയില്‍ കത്തി , ഉരുകി ചാംബ്ലാകാം .... ഇന്ന് നാം നെറ്റിയില്‍ പൂശിയ ചാരത്തില്‍ നിന്ന് പുതിയൊരു മാനവന്‍ ഉയിര്‌ക്കട്ടെ ....! ഈ വലിയനോമ്പ് പുതുതാകലിന്റെ ദിനങ്ങലാകട്ടെ എന്ന് ആശംസിക്കുന്നു.... വചനപ്രഭയുടെ എല്ലാ കുടുംബാങ്ങങ്ങള്‍ക്കും, എല്ലാ നല്ല സുഹുര്‍ത്തുക്കള്‍ക്കും വലിയനോമ്ബിന്റെ സര്‍വ അനുഗ്രഹങ്ങളും ആശംസിക്കുന്നു ;പ്രാര്‍ഥിക്കുന്നു. സസ്നേഹം, നടക്കല്‍ ജോസേട്ടന്‍.

Posted on 2015-02-16

"പൂവ് ഏതു പാത്രത്തിൽ വച്ചാലും അത് പൂപാത്രമാണ്"

"പൂവ് ഏതു പാത്രത്തിൽ വച്ചാലും അത് പൂപാത്രമാണ്" 'ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയിൽ വച്ചാലും, ചുളുങ്ങിയ പൌഡറിൻ ടിന്നിൽ വച്ചാലും അതൊക്കെ പൂപാത്രമാകുന്നതുപോലെ ഉള്ളിൽ ഈശോ ഉണ്ടെങ്കിൽ നാമെല്ലാം സുന്ദരന്മാരും സുന്ദരികളും ആകും.

Posted on 2015-02-04

പരിപാലന.

പരിപാലന. "ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍ :അവ വിതക്കുന്നില്ല ,കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല ,എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു . അവയെകാല്‍ എത്രയോ വിലപ െട്ടവരാന് നിങ്ങള്‍ !" (മത്തായി :6:26.) 'പട്ടണത്തില്‍ , മരത്തിലെ ക്കൂട്ടിലിരുന്നു കാക്ക കുഞ്ഞു അമ്മയോട് ' എന്തിനാഅമ്മെ ഈ മനുഷ്യര്‍ ഇങ്ങനെ പകലന്തിയോളം പരക്കം പായുന്നത്...? അമ്മകാക്കയുടെ മറുപടി ' അത് മോളെ , നമ്മളെ പരിപാലിക്കുന്നത് പോലെ ഒരു ദൈവം അവര്‍ക്കുമുണ്ട് എന്നു അവര്‍ക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാണ്‌.....!!!!!!ഏതെങ്കിലും ഒരു പക്ഷി, തലേദിവസം വയ്കുന്നേരം അതിന്റെ കൂട്ടിലേക്ക് ചേക്കേറാന്‍പറക്കുന്നത് പിറ്റേ ദിവസത്തേക്കുള്ള കതിര്‍ മണി കണ്ടുവചിട്ടാണോ .? അല്ല,... ഒരിക്കലും അല്ല....! എന്നിട്ടും അത് പിറ്റേദിവസം പ്രഭാതത്തില്‍ തന്റെ കൂട് വിട്ടു ആഹാരം തേടി പോകാതിരിക്കുന്നുണ്ടോ..? ഇല്ല ...!! എന്തുകൊണ്ട് ? ഇന്നലെ തന്ന നാഥന്‍ ഇന്നും തരും എന്ന അതിന്റെ പ്രത്യാശ കൊണ്ടാണത്...!എന്നിട്ട് , ഏതെങ്കിലും ഒരു പക്ഷി അതിന്റെ കൊക്ക് നിറയാതെ ഇന്നോളം കൂട്ടിലേക്ക് തിരിച്ചു പറന്നിട്ടുണ്ടോ..? നാളിതുവരെ ഉള്ള ജീവിതത്തിനിടയില്‍ ഏതെങ്കിലും ഒരു പക്ഷി തീറ്റ കിട്ടാതെ , പട്ടിണികൊണ്ട് ചത്തു കിടക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ...? ഇല്ലാ... നാം കണ്ടിട്ടുണ്ടാവില്ല...!!! കാരണം 'സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു ,..!!! പക്ഷികളെ കാള്‍ എത്രയോ വിലപ്പെട്ടവനാണ് നമ്മള്‍ ....!!!!!!! ഒരു കാക്കയ്ക്ക് ഏകദേശം 250 വയസു ആയുസ്സ്...! അതിനു നാവു ഉണ്ടായിരുന്നു എങ്കില്‍ അത് നമ്മോടു പറയുമായിരുന്നു ,മനുഷ്യരെ നിങ്ങളുടെ അപ്പനപ്പൂപ്പന്‍ മാരെ നല്ല ദൈവം തീറ്റി പോറ്റിയിരുന്നത് ഞാന്‍ ഈ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട് എന്നു.......!!!!!! ദൈവമേ നിനക്കു നന്ദി......ദൈവമേ നിന്റെ പരിപാലനയുടെ കരം കാണാന്‍ ഞങ്ങള്‍ക്ക് ഉള്‍കണ്ണിനു വട്ടം നല്‍കണമേ എന്നു പ്രാര്‍ഥിക്കുന്നു ......ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍. For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you.

Posted on 2014-11-18

ശിശുമാനസര്‍.

ശിശുമാനസര്‍. "ഹൃദയ വിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ മറിയത്തെ കാണും." ഗെബ്രിയേല്‍ ദൂതനും അറിവുള്ള ജ്ഞാനികള്‍ക്കും,നിഷ്ക്കളങ്കരായ ആട്ടിടയര്‍ക്കും , വിശുദ്ധരായ എലിസബത്തിനും ,സക്കരിയാക്കും മറിയത്തെയും ശിശുവിനെയും മനസിലാക്കാനായി... , ഉണ്ണീശോയെ കരങ്ങളിലെടുത്ത ശിമയോനും ,അവിടെ യുണ്ടായിരുന്ന അന്ന പ്രവാചികയ്ക്കും മറിയത്തെയും ശിശുവിനെയും മനസിലായി..തിരിച്ചറിയാനായി.. "ബുദ്ധിമാന്‍ മാറില്‍ നിന്നും വിവേകികളില്‍ നിന്നും മറച്ചു വച്ച് ദൈവം എല്ലാം ശിശുമാനസര്‍ക്ക് വെളിപെടുത്തുന്നു".ഇതൊരു സൂചനയാണ്.....നമുക്കും ഈ മനോഭാവം ഉണ്ടാകണം"ഹൃദയ വിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ മറിയത്തെ കാണും." എന്നാല്‍ ഈശോയെയും മറിയത്തെയും കണ്ടെത്താനോ തിരിച്ചറിയാനോ അക്ജ്ഞനും , അഹങ്കാരിയുമായ ഹേറോദേസിനു കഴിഞ്ഞില്ല...! ഒന്നും അറിയാത്തവര്‍ക്കും ജ്ഞാനികള്‍ക്കും ഈ രണ്ടു പേരെയും ദൈവം വെളിപ്പെടുത്തിതരും.എന്നാല്‍ അല്പ്പജ്ഞാനിക്കും അഹങ്കാരിക്കും ഇത് മനസിലാക്കാനാവില്ല മനസിലാക്കാനാവില്ല........!!!അനുതാപവും,എളിമയും നിറഞ്ഞ മനസോടെ നമുക്ക് പുല്‍ക്കൂട്ടിലേക്ക് നോക്കാം ...എല്ലാസഹോദരങ്ങള്‍ക്കും ക്രിസ്സുമാസ്സിന്റെയും പുതു വല്സ്സരത്തിന്റെയും മംഗളങ്ങള്‍ ഒത്തിരി സ്നേഹത്തോടെ വീണ്ടും ആശംസിക്കുന്നു...സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2013-12-27

വീണ്ടും ശക്തി പ്രാപിക്കും.

ആഘാതങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളിലേക്കും,തിരുത്തലുകളിലേക്കും, തിരിച്ചറിവുകളിലേക്കും, തിരിച്ചുവരവിലേക്കും, നമ്മെ നയിക്കണം. ആഘാതങ്ങളുടെ വീഴ്ചയില്‍ നിന്നും പാഠം പഠിച്ച് വീണ്ടും കരുത്താര്‍ജ്ജിക്കാന്‍ പരിശ്രമിക്കുന്നവനെ ജീവിതത്തില്‍ വിജയം വരിക്കാന്‍ സാധിക്കു. ഗോലിയാത്തെന്ന ഫിലിസ്ത്യ പോരാളി നല്‍കിയ ആഘാതം ദാവിദ് എന്ന ഇടയബാലനെ ഇസ്രായേലിലെ അതിപ്രശസ്തനായ രാജാവാക്കി. സിംഹക്കുഴി നല്‍കിയ ആഘാതത്തെ തരണം ചെയ്ത ദാനിയേല്‍ ദൈവമഹത്വം കൊണ്ട് പ്രശസ്തനായി. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും പന്നിക്കുഴിയിലേക്കധപതിച്ച ധൂര്‍ത്തപുത്രന് ഭക്ഷണമായി നല്‍കപ്പെട്ട തവിടു നല്‍കിയ ആഘാതം, അവന് അപ്പന്‍റെ ഭവനത്തിലേക്ക് തിരിച്ചുപോകാനുള്ള കരുത്തു നല്‍കി. പരാജയങ്ങളെ വിജയത്തിന്‍റെ ചവിട്ടുപടികളാക്കാന്‍ നമുക്കു കഴിയണം. വീണിടം വിദ്യയാക്കി എഴുന്നേല്ക്കാന്‍ നമുക്കു കഴിയണം. ബലക്ഷയം വന്ന കൊക്കുകളും, നഖങ്ങളും, തൂവലുകളും, വലിച്ചെറിഞ്ഞ് പുതിയവ സ്വീകരിച്ച് വീണ്ടും ചിറകടിച്ചുയരുന്ന കഴുകനെപ്പോലെ, ദൈവത്തിലാശ്രയിച്ച്, ദൈവാത്മശക്തിയാല്‍ തകര്‍ച്ചകളെയും, തളര്‍ച്ചകളേയും തരണം ചെയ്യാന്‍ നമുക്കു കഴിയണം. "തളര്‍ന്നവന് അവന്‍ ബലം നല്‍കുന്നു.ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു. യുവാക്കള്‍ പോലും തളരുകയും ക്ഷിണിക്കുകയും ചെയ്തേക്കാം, ചെറുപ്പക്കാര്‍ ശക്തിയറ്റു വീഴാം. എന്നാല്‍ ദൈവത്തിലാശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവന്‍ കഴുകന്മാരേപ്പോലെ ചിറകടിച്ചുയരും അവര്‍ ഓടിയാലും ക്ഷിണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല."(ഏശയ്യാ - 40:29-31).

Posted on 2013-09-24

വിശ്വസിക്കുക

ജീവിതസാഗരത്തിലെ കാറ്റും കോളും നിറഞ്ഞ യാത്രയില്‍, ജീവിതപ്രശ്നങ്ങളിലെ മലകള്‍ക്കുമുന്‍പില്‍ തളരാത്ത മനസ്സും പതറാത്ത വിശ്വവാസവുമുണ്ടെങ്കില്‍ നാം ആകുലരാകേണ്ട എന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്‌.... തങ്ങളോടു കൂറുള്ള , വിശ്വാസമുള്ള, അനുയായികളെ നേതാക്കന്മാരും, തൊഴിലാളികളെ മുതലാളിമാരും എന്തു വിലകൊടുത്തും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അവരുടെ ആവശ്യങ്ങള്‍ അവന്‍ സാധിച്ചു കൊടുക്കും. സ്നേഹപിതാവായ ദൈവത്തോടുള്ള നമ്മുടെ അചഞ്ചലമായ വിശ്വാസം നമ്മെ ദൈവതിരുമുന്‍പില്‍വിശ്വസ്തരാക്കും.വിശ്വസ്തരായ നമ്മുടെ ആവശ്യങ്ങളില്‍ ദൈവീക ഇടപെടലുകളുണ്ടാകും. നമ്മുടെ ജീവിതത്തിനു മുന്‍പില്‍ വരുന്ന ചെങ്കടലുകള്‍ മാറിപ്പോകും. ജീവിത യാത്രയിലെ കൊടുങ്കാറ്റുകള്‍ ശാന്തമാകും."വിശ്വസിക്കുക നീ ദൈവ മഹത്വം ദർശിക്കും".

Posted on 2013-09-24

കുടുംബ പ്രാര്‍ത്ഥന

കുടുംബ പ്രാര്‍ത്ഥന കുടുംബ പ്രാര്‍ത്ഥന "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും - എന്റെ അടുത്തു വരുവിന്‍ ;ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം."(മത്തായി :11:28.) പ്രകൃതിയിലേക്ക് നോക്കുക കുഞ്ഞു ഇലകളുള്ള സസ്യങ്ങള്‍ എല്ലാം (നെല്ലി ,തൊട്ടാവാടി,തുടങ്ങിയവ....)സന്ധ്യ ആകുന്നതോടെ കരംകൂപ്പുകയായി...... പകല്‍ നേരം തങ്ങളുടെ നാഥന്‍ ചെയ്ത നന്മകള്‍ക്ക് നന്ദി പറയാന്‍.......... അതേ, അവ കരങ്ങള്‍ കൂപ്പി തന്നെയാണ് ഉറങ്ങുന്നതും...!പ്രഭാതത്തില്‍ അവ തങ്ങളുടെ കുഞ്ഞു കരങ്ങള്‍ പതിയെ തുറന്നു പിടിക്കുകയായി... ഉന്നതത്തില്‍ നിന്നുള്ള കൃപ സ്വീകരിക്കാനായി...!! സന്ധ്യ ആകുമ്പോള്‍ കുഞ്ഞു അരുവികളുടെ തീരത്ത്‌ നിന്നാല്‍ മനം കുളുര്‍പ്പിക്കുന്ന ഒരു കാഴ്ച കാണാം... കുഞ്ഞി പരലുകള്‍ വെള്ളത്തിന്‌ മുകളിലേക്ക് തുള്ളി, തുള്ളി ചാടുന്നത്. അവയും പ്രപഞ്ച നാഥന് സന്തോഷത്തോടെ നന്ദി പറയുകയാണ്...!!! നമ്മുടെ ദൈവം എപ്പോഴും , പ്രത്യേകിച്ച് - സന്ധ്യ്‌ ആകുമ്പോള്‍ തന്നെ ക്ഷണിക്കുന്നവരുടെ കൂടെ താമസിക്കുവാന്‍ കൂടുതല്‍ താല്‍പ്പര്യം ഉള്ളവനാന്നു " അവര്‍ അവനെ നിര്‍ബന്ധിച്ചു കൊണ്ട് പറഞ്ഞു .ഞങ്ങളോട് കൂടെ താമസിക്കുക . നേരം വയ്കുന്നു;പകല്‍ അസ്ത്തമിക്കാറായി . അവന്‍ അവരോടു കൂടെ താമസിക്കാന്‍ കയറി "( ലുക്ക 24:29.) വിളിക്കുന്നവരുടെ കൂടെ വസിക്കാന്‍ കൊതിയുള്ള ദൈവം !കുടുംബത്തിനുവേണ്ടി പകല്‍ മുഴുവനും അധ്വാനിക്കുന്ന കുടുംബ നാഥനും , പകല്‍ കുടുംബത്തിന്റെ ഭാരം മുഴുവനും ചുമക്കുന്ന കുടുംബ നാഥയും സന്ധ്യആകുമ്പോള്‍ കുഞ്ഞുങ്ങളോട് ഒത്തു അനുഗ്രഹത്തിനായി , ആശ്വാസത്തിനായി അവന്റെ അടുത്ത് ചെല്ലണമെന്ന് അവന്‍ ആഗ്രഹിക്കുന്നു...നമ്മുടെ കുടുംബപ്രാര്‍ത്ഥന മുടങ്ങിയിട്ടുണ്ട് എങ്കില്‍ അത് പുനസ്ഥാപിക്കാന്‍ ഈ തിരുവചനത്തിലൂടെ ദൈവം ആഹ്വാനം ചെയ്യുന്നു; ഒപ്പം പ്രഭാത പ്രാര്‍ത്ഥനയും ....രാത്രിയില്‍ സ്തുതി ചൊല്ലി,..നന്ദി ചൊല്ലി കിടന്നുറങ്ങി , പ്രഭാതത്തില്‍ സൂര്യകാന്തി പൂവിനെപോലെ കരങ്ങള്‍ തുറന്നു പിടിച്ചു ദൈവത്തിലേക്ക് നോക്കി നമുക്ക് യാത്ര ആരംഭിക്കാം.... അതിനായി നല്ലദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ട്രെ...സസ്നേഹം നടക്കല്‍ ജോസേട്ടന്‍. for more message- visit,like & love: www.vachanaprabha.org

Posted on 2013-04-14

അവൻ സ്‌നേഹമാണ്.

അവൻ സ്‌നേഹമാണ്. "ലോകാവസാനം വരെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും" ആത്മീയതയുടെ ആഘോഷങ്ങൾ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്. അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്താൽ ആഘോഷമാക്കാനാണ് അവിടുന്ന് വന്നത്. ഒരു സുഹൃത്തിനെപോലെ ഒപ്പമായിരിക്കാൻ, സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ, തീരുമാനങ്ങളിൽ അവനോട് ആലോചന ചോദിക്കാൻ, സൗഹൃദങ്ങൾ പങ്കുവയ്ക്കാൻ ഒക്കെ അവൻ ആഗ്രഹിക്കുന്നു. മനുഷ്യരോടുകൂടെയായിരിക്കുന്നതാണ് തനിക്കേറ്റവും ഇഷ്ടമെന്ന് തിരുലിഖിതങ്ങളിലൂടെയും വിശുദ്ധാത്മാക്കൾക്കുള്ള വെളിപാടുകളിലൂടെയും അവിടുന്ന് എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. തനിയെ ആകുന്ന നിമിഷങ്ങളിൽ ഓർക്കുക- അവൻ അടുത്തുണ്ട്. ചില ശൂന്യതകൾ അവന്റെ സ്വരം ശ്രവിക്കാൻ, ചില നൊമ്പരങ്ങൾ അവന്റെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതകൾ അവനോട് ആലോചന ചോദിക്കാൻ അനുവദിക്കുന്നതാകാം. നിങ്ങളുടെ സ്വകാര്യദുഃഖങ്ങളിലേക്ക്, അടുക്കളയിലെ നെടുവീർപ്പുകളിലേക്ക്, ഭാര്യാഭർതൃബന്ധങ്ങളിലെ വിള്ളലുകളിലേക്ക്, കുടുംബബന്ധങ്ങളിലെ താളഭംഗങ്ങളിലേക്ക്, ജോലി ഭാരത്താൽ വലയുന്ന ഓഫീസുമുറികളിലേക്ക്, മടുപ്പിക്കുന്ന യാത്രകളിലേക്ക്, ക്ലേശകരങ്ങളായ അധ്വാനങ്ങളിലേക്ക്, പഠനഭാരത്താൽ തളർന്ന പഠനമേശകളിലേക്ക്... ഒരു കൂട്ടുകാരനായി അവിടുത്തെ ക്ഷണിക്കൂ... ഒരുപാട് സ്‌നേഹത്തോടെ അവൻ കടന്നുവരും. നിങ്ങളുടെ ഭാരങ്ങൾ ചുമലിലേറ്റും. കാരണം, അവൻ സ്‌നേഹമാണ്. ആ സ്‌നേഹത്തിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ- തന്റെ സ്‌നേഹം മുഴുവൻ മനുഷ്യരിലേക്കൊഴുക്കണം. എന്നിട്ട് അവരെയും സ്‌നേഹമാക്കി മാറ്റണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-04-03

ദുഖവെള്ളി

ദുഖവെള്ളി - ഇപ്പോൾ ഒരുപാട് മുഖങ്ങൾ മിന്നിതെളിയുന്നു നമ്മുടെ മനസ്സിൽ . യൂദാസ്, പത്രോസ്, പീലാത്തോസ്, ജെനക്കൂട്ടം, വെറോനിക്ക, ശിമയോണ്‍, നല്ലകള്ളൻ.... ഇവരൊക്കെ നമ്മിലും ജീവിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ദിവസമാണ് ദുഖവെള്ളി. പണത്തിനുവേണ്ടി ആരെയെങ്കിലും നാം ഉപയോഗിക്കുമ്പോൾ നമ്മിൽ യൂദാസ് ജീവിക്കുന്നു.... എന്ത് കാരണം കൊണ്ടായാലും മറ്റൊരുവനെ നാം തള്ളിപറയുംബൊൾ നമ്മിൽ പത്രോസ് നിലനിൽക്കുന്നു.... അധികാരത്തിനുവേണ്ടി നിരപരാധിയെ ഉപേക്ഷിക്കുമ്പോൾ പീലാത്തോസ് നമ്മിൽ അരങ്ങു വാഴുന്നു.... പിന്നെ , ജെനക്കൂട്ടം. അപ്പംതിന്നു അത്ഭുതം ഏറ്റുവാങ്ങിയ ജെനം അവനെ ക്രൂശിക്കുക എന്ന് ആര്ത്തു വിളിച്ചു ..! നന്മ ചെയ്തവര്ക്കെതിരെ നാവുയർത്തുംബൊൾ നാമും നന്ദികെട്ടവരാകുന്നു...എന്നാൽ വെറോനിക്കയെ നോക്കുക. ഏതു മരുഭൂമിയിലും ചില ഉറവകള്‍ ഉണ്ട്, വെറോനിക്ക മിശിഹായുടെ സഹാനവഴിയിലെ നീരുറവയായിരുന്നു...! അനേകരുടെ സഹാനവഴികളില്‍ നീരുറവകളാകാന്‍ നമുക്കും കഴിയും. ഒപ്പം, ശിമയോനെ മാത്രുകയാക്കാം... കുരിശു ചുമക്കുന്നവരുടെ കൂടെ നില്ക്കാനും അരുവേള വേണ്ടിവന്നാൽ ഒന്ന് താങ്ങികൊടുക്കുവാനും നമുക്ക് സന്മനസ് ഉളളവരാകാം....ഒടുവിൽ നല്ല കള്ളൻ. സുഭൊധമുന്ദായ അവസാനനിമിഷത്തിലാനെങ്കിലും അനുതപിച്ചവൻ. ലോകപാപഭാരമേറിയ കുരിശു, പരാതികൂടാതെ വഹിച്ച ദിവ്യനാഥാ ,ജീവിതത്തിലുണ്ടാകുന്ന വേദനകള പരാതികൂടാതെ സഹിക്കുവാനുള്ള ശക്തിതരണേ എന്ന് ഞങ്ങൾ ഇന്ന് പ്രാർതിക്കുന്നു....നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... എല്ലാവര്‍ക്കും സര്‍വ അനുഗ്രഹങ്ങളും ആശംസിക്കുന്നു ;പ്രാര്‍ഥിക്കുന്നു. സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-03-29

മദ്യം.

മദ്യം. "ഗോല്‍ഗോഥയില്‍ എത്തിയപോള്‍ അവര്‍ അവനു കയ്പ്പ്കലര്‍ന്ന വീഞ്ഞ് കുടിക്കാന്‍ കൊടുത്തു. അവന്‍ അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാന്‍ ഇഷ്ട്ടപ്പെട്ടില്ല" (മത്താ:27 :3 4 . ) വീഞ്ഞ് കുടിച്ചിട്ടോ,ചുറുക്ക കഴിച്ചിട്ടോ ദുഃഖം അകറ്റാനാകില്ല എന്ന് ഈശോക്ക് അറിയാമായിരുന്നു. പിന്നയോ, ദുഖം അകറ്റാനുള്ള ഒരേയൊരു മാര്‍ഗ്ഗം " എല്ലാവേദനകളെയും ദൈവപിതാവിന്റെ കരങ്ങളില്‍ നിന്ന് നന്ദിയോടെ സ്വീകരിക്കുക "മാത്രമാണെന്ന് ഈശോ കാണിച്ചു തന്നു....! ഇന്ന് അനേകം സഹോദരങ്ങള്‍ ലെഹരികുടിച്ചും വലിച്ചും ദുഃഖം മറക്കാന്‍ വൃഥാ ശ്രമിക്കുന്നു. ഫലമോ അത് കഴിയുമ്പോള്‍ സങ്കടം ഇരട്ടിയാകുന്നു....! നമുക്ക് ഈശോയുടെ മാതൃക സ്വീകരിക്കാം....അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... എല്ലാവര്‍ക്കും വലിയനോമ്ബിന്റെ സര്‍വ അനുഗ്രഹങ്ങളും ആശംസിക്കുന്നു ;പ്രാര്‍ഥിക്കുന്നു. സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-03-11

'വിളബുന്നത് ഭക്ഷിക്കുക.

'വിളബുന്നത് ഭക്ഷിക്കുക. ഒരു മരത്തെ ശ്രദ്ധിക്കുക, അത് എന്തുകൊണ്ടാണ് ഫലസമ്രുദ്ധമാകുന്നതു...? ഒരു പ്രധാനപ്പെട്ട കാരണം, അത് നട്ടിടത്തു തന്നെ നിന്നു ആഴത്തില്‍ വേരൂന്നി വളരുന്നത്‌ കൊണ്ടാണ്‌ ..!വെയില്‍ വരുമ്പോള്‍ പുഴക്കരയിലെക്കും,മഴവരുമ്പോള്‍ മൈതാനത്തെക്കും ഓടുന്ന മരത്തിന്റെ ഗതി അധോഗതിയായിരിക്കും....! നാലുപ്രാവശ്യം വേരിളകുമ്പോള്‍ അത് അഴുകി നശിച്ചു പൊകുന്നു ...! എന്നാല്‍ പ്രതിസന്ധികളെ നില്‍ക്കുന്നിടത്ത് ഉറച്ചു നിന്ന് തരണം ചെയ്താലൊ...? തിരിച്ചറിയണം ;മൂന്നു മാസമേ കൊടുംവേനലുള്ളൂ എന്നു...! അത് കഴിയുമ്പോള്‍ തീര്‍ച്ചയായും വരും ശിശിരവും,വസന്തവും,ഹെമന്തവവും ഒക്കെ...! ഉറച്ചുനിന്നു വളരാന്‍ നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. എല്ലാവര്ക്കും,പ്രത്യേകിച്ച് വചനപ്രഭയുടെ കുടുംബാങ്ങങ്ങള്‍ക്കും, എല്ലാ സുഹുര്‍ത്തുക്കള്‍ക്കും വലിയനോമ്ബിന്റെ സര്‍വ അനുഗ്രഹങ്ങളും ആശംസിക്കുന്നു ;പ്രാര്‍ഥിക്കുന്നു. സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-02-27

കുരിശു.

കുരിശു. 'കുരിശാണ് രെക്ഷ,കുരിശിലാണ് രെക്ഷ...കുരിശേ നമിചീടുന്നു....' സൂര്യനഭിമുഖമായി കരംപിടിച്ചു നില്‍ക്കുക; ചാഞ്ഞുവീഴുന്ന നമ്മുടെ നിഴലില്‍ ഒരു കുരിശുണ്ട്.!കുരിശു നിഴലെന്നപോലെ കൂടെപിറപ്പാണ് ...!കുരിശുകളോട് കുതറിയാല്‍ കുരിശു നമ്മെ മെരുക്കും; പരാതികൂടാതെ ചുമലില്‍ സ്വീകരിച്ചാല്‍ അത് നമ്മെ വഹിക്കും...!ഓ ..ഭാഗ്യപ്പെട്ട കുരിശേ ...!!! ഭാരമേറിയ കുരിശു പരാതികൂടാതെ വഹിച്ച നാഥാ ,കുരിശു മാറ്റണേ എന്നല്ല ,മറിച്ചു കുരിശു വഹിക്കാന്‍ ഞങ്ങള്‍ക്ക്ശക്തി തരാണേ എന്ന് പ്രാര്‍ഥിക്കുന്നു......വചനപ്രഭയുടെ എല്ലാ കുടുംബാഗങ്ങള്‍ക്കും, എല്ലാ നല്ല സുഹുര്‍ത്തുക്കള്‍ക്കും വലിയ നോമ്പിന്റെ സര്‍വ നന്മ്മകളും,അനുഗ്രഹങ്ങളും ആശംസിക്കുന്നു ;പ്രാര്‍ഥിക്കുന്നു. സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-02-17

വെറോനിക്ക

"വെറോനിക്ക മിശിഹായുടെ തിരുമുഖം തുടക്കുന്നു" 'ഏതു മരുഭൂമിയിലും ചില ഉറവകള്‍ ഉണ്ട്, വെറോനിക്ക മിശിഹായുടെ സഹാനവഴിയിലെ നീരുറവയായിരുന്നു...! നമുക്കും അനേകരുടെ സഹാനവഴികളില്‍ നീരുരവകളാകാന്‍ കഴിയും; ഇല്ലങ്കില്‍ പിന്നെ എന്തിനാണീ നോമ്ബാചരണം...? 'നമ്മുടെ നോമ്പിന്റെ ഫലങ്ങളെല്ലാം വന്നു ചേരേണ്ടത് നമ്മിലേക്ക്‌ മാത്രമാണോ..? പിന്നയോ,അത് ചെന്ന് ചേരേണ്ടത് ജീവിതത്തിന്റെ സഹന വഴികളില്‍ ഇടറി ഇടറി കുരിശുമായി മുന്നേറു ന്നവരിലെക്കല്ലേ? നമ്മുടെ നോമ്ബാചരണം അര്‍ഥവത്താക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കാം.വചനപ്രഭയുടെ എല്ലാ കുടുംബാങ്ങങ്ങള്‍ക്കും, എല്ലാ നല്ല സുഹുര്‍ത്തുക്കള്‍ക്കും വലിയനോമ്ബിന്റെ സര്‍വ അനുഗ്രഹങ്ങളും ആശംസിക്കുന്നു ;പ്രാര്‍ഥിക്കുന്നു. സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-02-16

പുനര്‍ജ്ജെനി.

പുനര്‍ജ്ജെനി. "തങ്ങളുടെ ദുഷ്ട്ടതയില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു എന്ന് കണ്ടു ദൈവം മനസ് മാറ്റി; അവരുടെ മേല്‍ അയക്കുമെന്ന് പറഞ്ഞ തിന്മ്മ അയച്ചില്ല." യോന. 3:10. ഗ്രീക്ക് മിതോളജിയിലെ ഫിനിക്സ് പക്ഷി ,അതിനു പ്രായമായികഴിയുംബൊള്‍ വലിയ മരത്തില്‍ ചുള്ളിക്കമ്പുകള്‍ ശേകരിച്ച്ചു സൂര്യനഭിമുഖമായി കൂടുവച്ചു അതിലിരുന്നു സൂര്യതാപമെറ്റു ഭാസ്മമാവുകയും ,തുടര്‍ന്നാ ഭാസ്മത്തില്‍ നിന്ന് പുതിയൊരു പിനിക്സ് പക്ഷിയായി അത് പുനര്‍ജ്ജെനിക്കുന്നു എന്നുമാണ് ഐതീഹ്യം. ഇതാ ഇന്ന് വലിയ നോമ്ബാരഭിക്കുന്നു...പ്രിയപ്പെട്ടവരേ ഫിനിക്സിനെപോലെ നമുക്ക് നീതി സൂര്യനായ ദൈവത്തെ നോക്കി ഇന്ന് മുതല്‍ കൂടൊരുക്കാം (ജീവിതം). ആ സ്നേഹാഗ്നിയില്‍ കത്തി , ഉരുകി ചാംബ്ലാകാം .... ഇന്ന് നാം നെറ്റിയില്‍ പൂശിയ ചാരത്തില്‍ നിന്ന് പുതിയൊരു മാനവന്‍ ഉയിര്‌ക്കട്ടെ ....! ഈ വലിയനോമ്പ് പുതുതാകലിന്റെ ദിനങ്ങലാകട്ടെ എന്ന് ആശംസിക്കുന്നു.... വചനപ്രഭയുടെ എല്ലാ കുടുംബാങ്ങങ്ങള്‍ക്കും, എല്ലാ നല്ല സുഹുര്‍ത്തുക്കള്‍ക്കും വലിയനോമ്ബിന്റെ സര്‍വ അനുഗ്രഹങ്ങളും ആശംസിക്കുന്നു ;പ്രാര്‍ഥിക്കുന്നു. സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-02-11

ജീവിതം: നിയോഗവും,കര്‍മ്മവും.

ജീവിതം നിയൊഗമാക്കി എടുക്കുന്നവര്‍ വിശുദ്ധ യൌസേപ്പിനെ പോലെ എല്ലാം ദൈവകരങ്ങളില്‍ നിന്ന് സ്വീകരിക്കുകയും ദൈവഹിതത്തിനു അനുസൃതമായി സ്വജീവിതം വിട്ടുകൊടുക്കുകയും ചെയ്യുന്നു. കര്മ്മഭൂമിയായി ജീവിതത്തെ കാണുന്നവര്‍ വാഴ്ത്തപ്പെട്ട മദര്‍ തെരെസയെപോലെ ജീവിക്കുകയും ,അപ്പോള്‍ സംബവിക്കുന്നവയെല്ലാം ദൈവ ഹിതമായി അഗീകരിച്ചു ദൈവത്തിനു വെധേയപ്പെട്ടു മുന്നോട്ടു പോകുന്നു. നമുക്ക് ഇവരെ പോലെ ജീവിതത്തെ കര്മ്മഭൂമിയും ദൈവനിയൊഗവുമായി സര്‍വശക്തന്റെ കരങ്ങളില്‍ നിന്ന് സ്വീകരിച്ചു വിശ്വസ്ത്തതയോടെ മുന്നോട്ടു പോകാം.... ജീവിതം കര്‍മ്മഭൂമി മാത്രമായികരുതുന്നവര്‍ക്ക് ഒരു അപകട സാധ്യത മുന്നിലുണ്ടായെക്കാം; അതിതാണ് കര്‍മ്മഭൂമിയില്‍ ഒപ്പം നില്‍ക്കുന്നവരെ എതിരാളിയായികാണാനുള്ള ഒരു പ്രവണത മനുഷ്യനുണ്ട് ! കൂടെ നില്‍ക്കുന്നവരെയും ഒപ്പം പരിശ്രമിക്കുന്നവരെയും എതിരാളിയായല്ല സഹോദരനും,സഹായിയും ആയി കാണാന്‍ നമുക്കാകണം ഈ വിശുദ്ധാത്മാക്കളെ പോലെ ....എങ്കിലെ കര്‍മ്മഭൂമിയില്‍ സമാധാനം കളിയാടൂ ......അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. .സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-02-04

കണ്ണുനീര്‍

കണ്ണുനീര്‍ "കരയുന്നവരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ആശ്വസിക്കപെടും." മത്താ 5:4. കണ്ണുനീര്‍ ഒരിക്കലും തടഞ്ഞു നിര്‍ത്തരുത്. കാരണം കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്‌...! മാത്രമല്ല ഹൃദയത്തില്‍ കെട്ടിനില്‍ക്കുന്ന സങ്കടകണ്ണീര്‍ പിന്നീട് വിഷമായി രൂപപ്പെടുന്നു. അതാകട്ടെ നമ്മെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും. കരച്ചിലിനെ ബലഹീനതയായി കാണേണ്ടതില്ല.... അത് നമ്മെ പിന്നീട് ബെലപ്പെടുത്തിക്കൊള്ളും ....! പ്രത്യേകിച്ചു അത് ദൈവതിരുമുംബിലാകുംബൊള്‍ ...! ലാസറിന്റെ ശവകുടീരത്തില്‍ നിന്ന് കരഞ്ഞ യേശുവിനെ ഓര്‍ക്കുക...അവന്‍ മനുഷ്യന്റെ വികാരങ്ങള്‍ അറിയുന്നവനാണ്...! അതുകൊണ്ട് ദുഃഖം വരുമ്പോള്‍ അത് കരഞ്ഞു തീര്‍ക്കുക. ഒപ്പം ആ കണ്ണീര്‍ മറ്റുള്ളവര്‍ക്കായി കാഴ്ചവച്ചു വിലപ്പെട്ട മധ്യസ്ത്തമാക്കി മാറ്റുക...! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-01-26

കാത്തിരുപ്പ്.

കാത്തിരുപ്പ്. ഒരിക്കല്‍ മാത്രം യൂദാസ്, ഈശോ ഒരുക്കിയ അത്താഴമേശയില്‍ നിന്ന് ഇറങ്ങിപോയി ....നമ്മളോ...? എത്രയോ പ്രാവശ്യം...!!! എന്നിട്ടും നല്ല ദൈവം നമ്മെ കാത്തു; അന്തിയില്‍ താമസിച്ചുവരുന്ന മകനെ അമ്മയെന്നപോലെ,അര്‍ഹിക്കാത്ത 'വിരുന്നൊരുക്കി....!!!! ഓ...ദൈവമേ; മടുപ്പില്ലാതെ എന്നെ കാത്തിരിക്കുന്ന നിന്റെ,സ്നേഹം...! ഇന്ന് ഞായറാഴ്ച... നമുക്ക് മടങ്ങിചെല്ലാം അവന്റെ അരുകിലേക്ക്‌..... നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-01-20

വേദന

വേദന "ഞാന്‍ അവനെ അറിയുകയില്ലന്നു അവന്‍ വീണ്ടും ആണയിട്ടു നിഷേധിച്ചു". (മത്താ :26:71.) ഒരിയ്ക്കല്‍ സ്വര്‍ണ്ണം ഇരുമ്പിനോട് ചോദിച്ചു; നമ്മള്‍ രണ്ടു പേരെയും ഇരുമ്പ് കൊണ്ടുണ്ടാക്കിയ ചുറ്റിക കൊണ്ടാണ് അടിക്കുന്നത്. അപ്പോള്‍ ഞാന്‍ കരയുന്നില്ലല്ലോ ...? നീയെന്തിനാണ്‌ കരയുന്നത് ..? ഇരുമ്പ് പറഞ്ഞു; "അത് സ്വന്തക്കാര്‍ തന്നെ വേദനിപ്പിക്കുംബോഴുണ്ടാകുന്ന വേദന അത് ഭയങ്കരമാണ് ;സഹിക്കാന്‍ കഴിയുന്നില്ല..." ഈശോ പത്രോസിനോട് ക്ഷമിച്ചു അവനെ സഭയുടെ തലവന്‍ ആക്കിയതുപോലെ ,സ്വന്തപ്പെട്ടവര്‍ തന്നെ വേദനിപ്പിച്ചപ്പോള്‍ ഉണ്ടായ വേദന ക്ഷമിക്കാനും മറക്കാനുമുള്ള കൃപക്കായി പ്രാര്‍ഥിക്കാം .. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-01-18

വിവേകം.

വിവേകം. അപ്പസ്തോലനായ പത്രോസ് നടന്നുപോകുമ്പോള്‍, അവന്‍റെ നിഴല്‍ ദേഹത്തു പതിക്കുന്നതിനായി രോഗികളെ തെരുവീഥികളില്‍ കിടത്തിയിരുന്നു. അശുദ്ധാത്മാക്കള്‍ ബാധിച്ചവരും രോഗികളും ഇപ്രകാരം സുഖമാക്കപ്പെട്ടിരുന്നു.(അപ്പ.പ്രവര്‍ത്തനങ്ങള്‍:5;12-16) പൗലോസ് അപ്പസ്തോലന്‍റെ സ്പര്‍ശമേറ്റ വസ്ത്രങ്ങളിലൂടെ അത്ഭുത രോഗശന്തികള്‍ ലഭിച്ചതിനെക്കുറിച്ച് വിശുദ്ധ ബൈബിളില്‍ പറയുന്നുണ്ട്."അവന്‍റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു"(അപ്പ.പ്രവര്‍ത്ത:19;12). വിശുദ്ധരില്‍ നിന്നും ദൈവീകമായ ശക്തി പ്രവഹിച്ച് സൗഖ്യം നല്കുന്നുവെന്ന് ഈ വചന ഭാഗങ്ങള്‍ സ്ഥിരീകരിക്കുന്നു. വിശുദ്ധരുടെ ശരീരസ്പര്‍ശമേറ്റ വസ്തുക്കളും സ്ഥലങ്ങളും ആത്മീയ ശക്തിയുടെ ഉറവിടങ്ങളാകുന്നു എന്നാണ് ഇതില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. നന്മ ചെയ്യുന്നവരോടൊപ്പം ചേര്‍നില്ക്കുമ്പോള്‍, അവരിലെ നന്മ നമ്മിലേക്കും പ്രവഹിക്കും. അതുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ പറയുന്നത്; "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്"(2കോറി:6;14). കാരണം നന്മ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും ദൈവീകശക്തി പ്രവഹിക്കുന്നതുപോലെ തിന്മ പ്രവര്‍ത്തിക്കുന്നവരിലൂടെ അശുദ്ധിയും അവിശ്വാസവും പ്രവഹിക്കും. അതു നമ്മെ അശുദ്ധരും അവിശ്വാസികളുമാക്കും.എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുകയും അകന്നു നില്‍ക്കെണ്ടാവരില്‍നിന്നു അകന്നു നില്‍ക്കുകയും ചെയ്യാം നമുക്ക്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-01-13

പ്രാര്‍ഥന

പ്രാര്‍ഥന ദൈവമേ ഈ വിശ്വസവര്‍ഷത്തില്‍ വിശ്വസമോടെ അങ്ങയിലേക്ക് നോക്കുവാന്‍ കൃപയെകണമേ. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളെയും വിശ്വാസ നേത്രം കൊണ്ട് നോക്കുവാനുള്ള കൃപക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. വിശ്വം നയിക്കുന്ന സ്വര്‍ലോകനാഥനായ അങ്ങ് എന്നും വിശ്വസ്തനായ ദൈവമാണെന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. വിശ്വം നയിക്കുന്ന സ്വര്‍ലോകനാഥനായ അങ്ങ് എന്റെ കൂടെയുണ്ടെങ്കില്‍ എനിക്ക് വഴി തെറ്റുകയില്ല, എന്റെ പാദം തളരില്ല, എന്റെ ലക്‌ഷ്യം മാറില്ല. എന്റെ ഹൃദയത്തിന്റെ ഭാരം തിങ്ങുന്ന നേരത്ത് ഞാന്‍ കുരിശിന്റെ ഭാരം ഓര്‍ത്തുപോകുന്നു. എന്റെ ക്ലേശങ്ങളും ഭാരങ്ങളും നീക്കുവാനാണല്ലോ കുരിശുമായി അങ്ങ് കാല്‍വരി കയറിയത് എന്റെ ദൈവമേ. അപമാനഭാരം എന്നെ തളര്ത്തുമ്പോള്‍ കുരിശിലേക്ക് ഞാന്‍ നെടുവീര്‍പ്പോടെ നോക്കുന്നു. എന്റെ ആശ്വാസവും സഹായവും അവിടെ നിന്നാണല്ലോ വരുന്നത്. ഇതാ എന്റെ ഈശോയെ അങ്ങയെ ഞാന്‍ അന്റെ കുടുംബത്തിന്റെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നു. അങ്ങയുടെ തിരുക്കുടുംബത്തെ എന്റെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. യേശുവേ അങ്ങയോടൊപ്പം പരിശുദ്ധ അമ്മയും അങ്ങയുടെ വിശുദ്ധരും എന്റെ കുടുംബത്തിലും തൊഴില്‍ മേഖലയിലും ബന്ധങ്ങളിലും വന്നു വസിക്കട്ടെ. ഇതാ വിശ്വസ്മോടെ അങ്ങയുടെ വസ്ത്രത്തിന്റെ അരികില്‍ സ്പര്‍ശിച്ച സ്ത്രീയെപ്പോലെ ഞാനും ദാഹത്തോടെ സ്നേഹത്തോടെ അങ്ങയെ സ്പര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ തിരുരക്തത്താല്‍ എല്ലാം വിശുദ്ധീകരിക്കപ്പെടുകയും അനുഗ്രഹമാക്കി മാറ്റുകയും ചെയ്യണമേ. ആമേന്‍ .

Posted on 2013-01-10

അവൻ സ്‌നേഹമാണ്.

"ലോകാവസാനം വരെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും" ആത്മീയതയുടെ ആഘോഷങ്ങൾ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്. അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്താൽ ആഘോഷമാക്കാനാണ് അവിടുന്ന് വന്നത്. ഒരു സുഹൃത്തിനെപോലെ ഒപ്പമായിരിക്കാൻ, സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ, തീരുമാനങ്ങളിൽ അവനോട് ആലോചന ചോദിക്കാൻ, സൗഹൃദങ്ങൾ പങ്കുവയ്ക്കാൻ ഒക്കെ അവൻ ആഗ്രഹിക്കുന്നു. മനുഷ്യരോടുകൂടെയായിരിക്കുന്നതാണ് തനിക്കേറ്റവും ഇഷ്ടമെന്ന് തിരുലിഖിതങ്ങളിലൂടെയും വിശുദ്ധാത്മാക്കൾക്കുള്ള വെളിപാടുകളിലൂടെയും അവിടുന്ന് എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. തനിയെ ആകുന്ന നിമിഷങ്ങളിൽ ഓർക്കുക- അവൻ അടുത്തുണ്ട്. ചില ശൂന്യതകൾ അവന്റെ സ്വരം ശ്രവിക്കാൻ, ചില നൊമ്പരങ്ങൾ അവന്റെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതകൾ അവനോട് ആലോചന ചോദിക്കാൻ അനുവദിക്കുന്നതാകാം. നിങ്ങളുടെ സ്വകാര്യദുഃഖങ്ങളിലേക്ക്, അടുക്കളയിലെ നെടുവീർപ്പുകളിലേക്ക്, ഭാര്യാഭർതൃബന്ധങ്ങളിലെ വിള്ളലുകളിലേക്ക്, കുടുംബബന്ധങ്ങളിലെ താളഭംഗങ്ങളിലേക്ക്, ജോലി ഭാരത്താൽ വലയുന്ന ഓഫീസുമുറികളിലേക്ക്, മടുപ്പിക്കുന്ന യാത്രകളിലേക്ക്, ക്ലേശകരങ്ങളായ അധ്വാനങ്ങളിലേക്ക്, പഠനഭാരത്താൽ തളർന്ന പഠനമേശകളിലേക്ക്... ഒരു കൂട്ടുകാരനായി അവിടുത്തെ ക്ഷണിക്കൂ... ഒരുപാട് സ്‌നേഹത്തോടെ അവൻ കടന്നുവരും. നിങ്ങളുടെ ഭാരങ്ങൾ ചുമലിലേറ്റും. കാരണം, അവൻ സ്‌നേഹമാണ്. ആ സ്‌നേഹത്തിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ- തന്റെ സ്‌നേഹം മുഴുവൻ മനുഷ്യരിലേക്കൊഴുക്കണം. എന്നിട്ട് അവരെയും സ്‌നേഹമാക്കി മാറ്റണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-01-08

തിരുകുടുംബം

തിരുകുടുംബം തിരുകുടുംബം എന്നുംഎപ്പോഴും ഒരുമിച്ചു, ഒന്നിച്ചു മുന്നോട്ടുപോയവര്‍ ആയിരുന്നു....പെരെഴുതിക്കാന്‍ ദാവീദിന്റെ പട്ടണമായ ബെത്ലഹെമിലേക്ക് ,കുഞ്ഞിന്റെ പ്രാണരെക്ഷാര്‍ത്തം ഈജിപ്തിലേക്ക്........,വീണ്ടും തിരിച്ചു നസ്രതതിലേക്ക്... ......,ജെറുസലേമില്‍ തിരുനാളിന് ....! അതെ എന്നും എപ്പോഴും എവിടെയും അവര്‍ ഒന്നിച്ചായിരുന്നു... നമുക്കും ഒന്നിച്ചു ഒരുമനസോടെ മുന്നോട്ടുപോയി തിരുക്കുടുംബം പോലെജീവിക്കാം...... ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍ For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you. Thank you.

Posted on 2013-01-03

പുതുവര്‍ഷ പ്രാര്‍ത്ഥന.

പുതുവര്‍ഷ പ്രാര്‍ത്ഥന..ഈ പ്രഭാതത്തില്‍....ദൈവമേ ഈ പുതിയ വര്‍ഷത്തിലെ ആദ്യപ്രഭാതത്തിനു നന്ദി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലം എന്റെ ജിവിതത്തില്‍ അങ്ങ് വര്‍ഷിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുന്നു. അങ്ങ് എന്നില്‍ വര്ഷിച്ചതെല്ലാം നന്മയായിരുന്നു, എന്നാല്‍ പലപ്പോഴും അങ്ങയെ കൂടാതെയുള്ള എന്റെ തിരഞ്ഞെടുപ്പുകള്‍ എന്നെ തിന്മയിലേക്ക് നയിച്ചു. അങ്ങനെ എന്നില്‍ നിന്ന് വന്നുപോയ ചെറുതും വലുതുമായ എല്ലാ പാപങ്ങള്‍ക്കും അങ്ങയോടു പൂര്‍ണ മനസ്സോടെ മാപ്പ് ചോദിക്കുന്നു. ദൈവമേ ഈ വര്‍ഷത്തെ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ നിന്നും സ്വീകരിക്കുന്നു. സുഖമോ ദുഖമോ എന്തുമാകട്ടെ ഈ വര്ഷം അതെല്ലാം എന്റെ നന്മയ്ക്കായി മാറ്റുമെന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു. പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങളും ഞാന്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവയില്‍ അങ്ങയുടെ തിരുവിഷ്ടം പൂര്‍ത്തിയാകട്ടെ. ഈ വര്ഷം എന്റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കാള്‍ ഉപരി അങ്ങ് എനിക്കായി തീരുമാനിച്ചിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാകട്ടെ. ദൈവമേ അങ്ങയുടെ മുന്‍പില്‍ എല്ലാം ഇന്നുപോലെയും പകല്പോലെയും വ്യക്തമാണല്ലോ. എന്റെ നാളെകളെ അറിയുന്ന അങ്ങയുടെ സന്നിധിയില്‍ ഞാന്‍ എന്നെയും എന്റെ കുടുംബത്തെയും എന്റെ തൊഴിലിനേയും എന്റെ സൌഹൃദങ്ങളെയും സമര്‍പ്പിക്കുന്നു. ഈ മേഖലകളില്‍ എല്ലാം അങ്ങയുടെ തിരുഹിതം നിറവേറട്ടേ. ഒരു പുതിയ ഹൃദയത്തോടെ ഞാന്‍ പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. ദൈവമേ ലോകം മുഴുവനും ശാന്തിയും സ്നേഹവും കൊട്നു നിറയ്ക്കേണമേ. ദൈവമേ അങ്ങ് എന്റെ കൂടെ ഉണ്ടാകണമേ. അങ്ങയെ മറന്നു, അങ്ങയില്‍ നിന്ന് അകന്നു ഞാന്‍ ജീവിക്കാതിരിക്കട്ടെ. പരിശുദ്ധ അമ്മയും വിശുദ്ധരും നല്‍കിയ പുണ്യമാതൃകകള്‍ അനുകരിച്ചു ഞാന്‍ അങ്ങയെ അനുഗമിക്കട്ടെ. ഈ വര്ഷം അങ്ങയെയും സഹോദരങ്ങളെയും ആത്മാര്‍ഥമായി സ്നേഹിക്കുവാന്‍ എന്നെ സഹായിക്കണമേ. എല്ലാ സ്തുതിയും പുകഴ്ചയും, കാലങ്ങളുടെ സൃഷ്ടാവും നിയന്താവുമായ അങ്ങേക്ക് ക്രിസ്തുവിലൂടെ എന്നും ഉണ്ടായിരിക്കട്ടെ..

Posted on 2013-01-02

കൌശലം

കൌശലം "അപ്പോള്‍ ഹെരോദേസു ആ ജ്ഞാനികളെ രഹസ്യമായി വിളിച്ചു നക്ഷത്രം പ്രത്യക്ഷപ്പെട്ടത് എപ്പോഴെന്നു സൂക്ഷ്മമായി ആകാംഷയോടെ അന്വേഷിച്ചറിഞ്ഞു" മത്താ :2:7. രഹസ്യാല്‍മകതയും സൂക്ഷ്മതയും മനുഷ്യന് നല്ലതാണ് എന്നാല്‍ ഹെരോടെസിന്റെത് ഗൂഡമായ ലക്‌ഷ്യം വച്ചുള്ളതായിരുന്നു....അമിതാമായ താല്‍പ്പര്യത്തോടെ നമ്മോടു കാര്യങ്ങള്‍ അന്വേഷിച്ച്ചറിയുന്നവരെ സൂക്ഷിക്കുക; അവരുടെ ലക്ഷ്യങ്ങള്‍ നല്ലതാവാന്‍ തരമില്ല...ചിലപ്പോള്‍ അവര്‍ നമ്മെ കെണിയില്‍ പെടുത്തിയേക്കാം... ശ്രദ്ധയുള്ളവര്‍ ആയിരിക്കാം ... Before 2⃣0⃣1⃣2⃣ Ends.....Let Me Thank All The Good People Like You Who Made 2012 Beautiful & Meaningful For Me..... I Pray You be Blessed With Faithful Year Ahead.....I Wish You Have a: Fantastic JANUARY Loveable FEBRUARY Marvellous MARCH Fabulous APRIL Enjoyable MAY Successful JUNE Wonderful JULY Indepedent AUGUST Powerful SEPTEMBER Talented OCTOBER Beautiful NOVEMBER Happiest DECEMBER. Have A VICTORIOUS YEAR..... welcome to www.vachanaprabha.org

Posted on 2012-12-31

ഇത്തിരി ഇടം

ഇത്തിരി ഇടം "അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു ,അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചയില്‍ പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല " ( ലുക്ക:2:6-7 ) പരുക്ക് പറ്റിയ കാലുമായി കുഞ്ഞുകുരുവി ഓരോമാരത്തിന്റെയും അടുത്തു ചെന്നു ചോദിച്ചു " മഴക്കാലത്ത് തനുപ്പോതുക്കാനിടം തരുമൊനീ ..." എന്ന് . എന്നാല്‍ എല്ലാവരും ഒഴിഞ്ഞു മാറി... ഞാന്‍ തരില്ല ഞാന്‍ തരില്ല കുഞ്ഞു കുരുവിക്ക് മഴക്കാലത്ത് തനുപ്പോതുക്കാനിടം തരില്ലഞ്ഞാന്‍..എന്ന് പറഞ്ഞു..! അപ്പോള്‍ കുഞ്ഞിലകലുള്ള നെല്ലിമരം മാത്രം പറഞ്ഞു പോലും " ഞാന്തരാമേ ഞാന്തരാമേ കുഞ്ഞിക്കുരുവിക്കു മഴക്കാലത്ത് തനുപ്പോതുക്കാനിടം തരാമേ ഞാന്‍ എന്ന്...! അതെ വലിയ ഇലകളുള്ള അനേകം മരങ്ങള്‍ ഒഴിഞ്ഞു മാറിയപ്പോള്‍ കുഞ്ഞിലയുള്ള നെല്ലിമാരമാനതിനു തയാറായത്...! എല്ലാമുളളവര്‌ക്കു ഒന്നുമാത്രം ഉണ്ടാകാറില്ല പങ്കു വയ്ക്കാനുള്ള ഒരു മനസ്സ്...! അതാണ്‌ ബേതലഹേമില്‍ കാണുന്നതും ...! എന്നാല്‍ ഒന്നുമില്ലാത്തവര്‍ നെല്ലിമാരത്തെപോലെ തങ്ങള്‍ക്കുള്ളതില്‍ നിന്ന് പങ്കുവച്ചു അനുഗ്രഹീതരാകുന്നു പുല്കൂട്ടിലെ കാലികളെ പോലെയും.......!ഈ ക്രി ക്രിസ്സ്മസ്സിനു നമുക്കും ഉള്ളതില്‍ നിന്ന് പങ്കുവച്ചു അനുഗ്രഹീതരാാകാം...എല്ലാസഹോദരങ്ങള്‍ക്കും ക്രിസ്സുമാസ്സിന്റെയും പുതു വല്സ്സരത്തിന്റെയും മംഗളങ്ങള്‍ ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു... We wish you a very Merry Christmas and very happy and bright New year 2013,May the Good Lord bless and guide you throughout the year.,A toast to our friendship and Good luck in the New Year, 2013.....with loving thoughts TO YOU, LOVING FRIEND!! MAY YOU EXPERIENCE ALL THE HAPPINESS THAT ONE PERSON CAN STAND.., THE UNCONDITIONAL& UNFAILING LOVE OF FAMILY AND FRIENDS.., THE PEACE OF GOD THAT SURPASSES ALL UNDERSTANDING.., JOY UNSPEAKABLE AND FULL OF GLORY.., AND OUR GOD'S MOST ABUNDANT & CHOICEST BLESSINGS IN THE COMING NEW YEAR!! I LOVE U! LIVE LONG AND PROSPER!! welcome to www.vachanaprabha.org

Posted on 2012-12-25

ഉണര്‍വ്വ്.

ഉണര്‍വ്വ്. "അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ,ഭൂമിയില്‍ ! ഭൂമിയില്‍ ദൈവ കൃപ ലെഭിച്ഛവര്‍ക്ക് സമാധാനം! "(ലുക്ക 2:14.) ഈ ദൈവീക സന്ദേശം മാലാഖമാര്‍ ആകാശത്തില്‍ നിന്ന് ഉറക്കെയാണ് പാടിയത്.! എന്നാല്‍ ഇതു അപ്പോള്‍ കേട്ടതാകട്ടെ പാവപ്പെട്ട ആട്ടിടയന്മാരും.! എന്ത് കൊണ്ടാണ് എല്ലാവരും കേള്‍ക്കതാക്ക വിധം മാലാഖമാര്‍ പാടിയിട്ടും ആട്ടിടയര്‍മാത്രം കേട്ടത്..? പാതിരാക്ക്‌ എല്ലാവരും ഉറങ്ങി വിശ്രമിക്കുമ്പോള്‍ അവര്‍ മാത്രമാണ് രാത്രിയില്‍ പോലും ഉണര്‍ന്നിരുന്നത് ; തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചത്...! അതെ അവര്‍ ഉണര്‍ന്നു അവരുടെ ആടുകള്‍ക്ക് അപ്പോഴും കാവല്‍ ഇരിക്കുകയായിരുന്നു...! എല്ലാവരും ഉറങ്ങി വിശ്രമിക്കുമ്പോഴും അവര്‍ ഉണര്‍ന്നിരുന്നു...! അതെ ഉണര്ന്നിരിക്കുന്നവര്‍ക്കാണ് ,ഉണര്‍വോടെ ഇരിക്കുന്നവര്‍ക്കാണ് ദൈവീക സ്വരം കേള്‍ക്കാനാവുക...! തിരുവചനം പറയുന്നു" ഉറങ്ങുന്നവനെ ഉണരുക,മരിച്ചവരില്‍ നിന്ന് എഴുന്നേല്‍ക്കുക ,ക്രിസ്ത്തു നിന്റെ മേല്‍ പ്രകാശിക്കും" എന്ന്. ഈ ക്രിസ്സ്മസ്സില്‍ പുല്‍ക്കൂട്ടില്‍ പിറക്കുന്ന ഉണ്നിയീശോ നമ്മുടെ മേല്‍ പ്രകാശിക്കാന്‍.... സമാധാനത്തിന്റെ ദൈവീക സന്തേശങ്ങള്‍ കേള്‍ക്കാന്‍ ഓരോരുത്തര്‍ക്കും ഇടവരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു... അങ്ങനെ ആട്ടിടയരെപോലെ ഉണര്‍വോടെ ജീവിച്ചു നമുക്ക് അനുഗ്രഹങ്ങള്‍ പ്രാപിക്കാം ... എല്ലാസഹോദരങ്ങള്‍ക്കും ക്രിസ്സുമാസ്സിന്റെയും പുതു വല്സ്സരത്തിന്റെയും മംഗളങ്ങള്‍ ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു... We wish you a very Merry Christmas and very happy and bright New year 2013,May the Good Lord bless and guide you throughout the year.,A toast to our friendship and Good luck in the New Year, 2013.....with loving thoughts TO YOU, LOVING FRIEND!! MAY YOU EXPERIENCE ALL THE HAPPINESS THAT ONE PERSON CAN STAND.., THE UNCONDITIONAL& UNFAILING LOVE OF FAMILY AND FRIENDS.., THE PEACE OF GOD THAT SURPASSES ALL UNDERSTANDING.., JOY UNSPEAKABLE AND FULL OF GLORY.., AND OUR GOD'S MOST ABUNDANT & CHOICEST BLESSINGS IN THE COMING NEW YEAR!! I LOVE U! LIVE LONG AND PROSPER!! welcome to www.vachanaprabha.org

Posted on 2012-12-24

മകന്‍.

മകന്‍. "എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു" (യോഹ: 14:9.) ആദ്യ മകന്‍ ആദം എല്ലാം തനിക്കു നല്‍കിയ അപ്പനെ തള്ളിപ്പറഞ്ഞു ശപിക്കപ്പെട്ടവനായി...എന്നാല്‍ "മിശിഹ രണ്ടാം ആദം " തന്റെ അപ്പനെ അവസാനം വരെ ഏറ്റു പറഞ്ഞും അനുസരിച്ചും എല്ലാനാമാത്തെകാളും ഉന്നതമായ നാമവും,പിതാവുന്റെ വലതുഭാഗവും കരസ്ത്തമാക്കി...! അതെ അപ്പനോട് ചേര്‍ന്ന് നില്‍ക്കുന്നവനും അപ്പനെ അനുസരിക്കുന്നവനുമാണ് അനുഗ്രഹം പ്രാപിക്കുക എന്ന് ഈശോ നമ്മെ അവിടുത്തെ ജീവിതം കൊണ്ട് പഠിപ്പിച്ചു ... നമുക്കും മാതാപിതാക്കളെ അനുസരിച്ചും സ്നേഹിച്ചും,അവരോടു ചേര്‍ന്നുനിന്നും അവരുടെ അനുഗ്രഹത്തിന് പാത്രമാകാം...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....സസ്നേഹാഹം നടയ്ക്കല്‍ ജോസേട്ടന്‍. visit: www.vachanaprabha.org share this message your dear and near.

Posted on 2012-12-18

കുഞ്ഞുങ്ങള്‍

"ശിശുക്കള്‍ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കുവിന്‍ ;അവരെ തടയരുത്" മാര്‍ക്കോസ്:10:14. ഒരിക്കല്‍ ഒരു സങ്കം ആളുകള്‍ മാര്‍പ്പാപ്പയോടു ചോദിച്ചു അങ്ങ് എന്ത് കൊണ്ടാണ് ഗര്‍ഭചിദ്രം അന്കീകരിക്കാത്തതും,അനുവദിക്കാത്തതും.? മാര്‍പാപ്പ പറഞ്ഞു; നിങ്ങള്ക്ക് ഞാന്‍ പള്ളി തരാം,.... രൂപത തരാം,...അച്ചനെതരാം...എന്നാല്‍ നിങ്ങള്‍ ചോദിക്കുന്നത് തരാന്‍ എനിക്ക് അധികാരമില്ല ജീവന്റെ മേല്‍ ദൈവത്തിനു മാത്രമാണ് അധികാരം..!!!! ഞാന്‍ നിസ്സഹായനാണ്.! ഇന്നും അമ്മമാരുടെ ഉദരത്തില്‍ കിടന്നു പിടഞ്ഞു മരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ഹെരോദേസിന്റെ വാളിനു ഇരയായ കുഞ്ഞിപൈതങ്ങളുടെ മാധ്യസ്ഥം തേടി നമുക്ക് പ്രാര്‍ഥിക്കാം... അറിയാതെയാണെങ്കിലും നമ്മുടെ ജീവിതത്തില്‍ അത് സംഭവിച്ചിട്ടുണ്ടെങ്കില്‍ രേക്താംബരം പോലെ നമ്മുടെ ചുവന്ന പാപങ്ങള്‍ തൂമഞ്ഞുപോലെ വെളുപ്പിക്കുന്ന അവിടുത്തെ കരുണയുടെ മുന്‍പില്‍ നമുക്ക് അനുതപിക്കാം ഈ കൃസ്സ്മസ്സ് അങ്ങനെ അനുഗ്രഹത്തിന്റെതാക്കാം... ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍. For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you.

Posted on 2012-12-14

ഗുരു.

ഗുരു. "അങ്ങ് ദൈവത്തില്‍ നിന്ന് വന്ന ഒരു ഗുരുവാണ് "? (യോഹ:3:2.) ഒരു സുഹുര്‍ത്തുണ്ടായിരിക്കുന്നതിനെക്കാള്‍ ശ്രേഷ്ട്ടമാണ് ഒരു ഗുരു ഉണ്ടായിരിക്കുക എന്നത്..! കാരണം സുഹുര്‍ത്തിനെ നമ്മള്‍ കണ്ടെത്തുമ്പോള്‍ ഗുരു നമ്മളെ കണ്ടെത്തുകയാണ് ചെയ്യുന്നത്...! ശരിക്കും നാമാരെന്നു ശരിയായി കണ്ടെത്താന്‍, ഒരു പക്ഷെ ഇതുവരെ ആരും നമ്മെ സഹായിച്ചിട്ടില്ല എന്നതാകാം പലരുടെയും വളര്‍ച്ചയുടെ തടസം...! മുട്ടയിലെ കഴുകനെ കാട്ടിത്തരാനും,പുഴുവില്‍ പൂമ്പാറ്റയെ കണ്ടെത്താനും,കാട്ടിത്തരാനും ഒരു നല്ല ഗുരുവിനു കഴിയും....! അതിനാല്‍ ഒരു നല്ല ഗുരുവിനെ കണ്ടെത്താന്‍ ലോക ഗുരുവായ ഈശോയോടു പ്രാര്‍ത്തിക്കാം. ഒപ്പം നമ്മെ നമാക്കിമാറ്റാന്‍ ഇതുവരെ നമ്മെ സഹായിച്ച നല്ല ഗുരുക്കന്മാരെ ഓര്‍ത്തു നന്ദി പറയാം...ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍. For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you.

Posted on 2012-12-13

പരിപാലന.

പരിപാലന. "ആകാശത്തിലെ പക്ഷികളെ നോക്കുവിന്‍ :അവ വിതക്കുന്നില്ല ,കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല ,എങ്കിലും നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു . അവയെകാല്‍ എത്രയോ വിലപ െട്ടവരാന് നിങ്ങള്‍ !" (മത്തായി :6:26.) 'പട്ടണത്തില്‍ , മരത്തിലെ ക്കൂട്ടിലിരുന്നു കാക്ക കുഞ്ഞു അമ്മയോട് ' എന്തിനാഅമ്മെ ഈ മനുഷ്യര്‍ ഇങ്ങനെ പകലന്തിയോളം പരക്കം പായുന്നത്...? അമ്മകാക്കയുടെ മറുപടി ' അത് മോളെ , നമ്മളെ പരിപാലിക്കുന്നത് പോലെ ഒരു ദൈവം അവര്‍ക്കുമുണ്ട് എന്നു അവര്‍ക്ക് അറിഞ്ഞു കൂടാഞ്ഞിട്ടാണ്‌.....!!!!!!ഏതെങ്കിലും ഒരു പക്ഷി, തലേദിവസം വയ്കുന്നേരം അതിന്റെ കൂട്ടിലേക്ക് ചേക്കേറാന്‍പറക്കുന്നത് പിറ്റേ ദിവസത്തേക്കുള്ള കതിര്‍ മണി കണ്ടുവചിട്ടാണോ .? അല്ല,... ഒരിക്കലും അല്ല....! എന്നിട്ടും അത് പിറ്റേദിവസം പ്രഭാതത്തില്‍ തന്റെ കൂട് വിട്ടു ആഹാരം തേടി പോകാതിരിക്കുന്നുണ്ടോ..? ഇല്ല ...!! എന്തുകൊണ്ട് ? ഇന്നലെ തന്ന നാഥന്‍ ഇന്നും തരും എന്ന അതിന്റെ പ്രത്യാശ കൊണ്ടാണത്...!എന്നിട്ട് , ഏതെങ്കിലും ഒരു പക്ഷി അതിന്റെ കൊക്ക് നിറയാതെ ഇന്നോളം കൂട്ടിലേക്ക് തിരിച്ചു പറന്നിട്ടുണ്ടോ..? നാളിതുവരെ ഉള്ള ജീവിതത്തിനിടയില്‍ ഏതെങ്കിലും ഒരു പക്ഷി തീറ്റ കിട്ടാതെ , പട്ടിണികൊണ്ട് ചത്തു കിടക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ...? ഇല്ലാ... നാം കണ്ടിട്ടുണ്ടാവില്ല...!!! കാരണം 'സ്വര്‍ഗ്ഗസ്ഥനായ പിതാവ് അവയെ തീറ്റി പോറ്റുന്നു ,..!!! പക്ഷികളെ കാള്‍ എത്രയോ വിലപ്പെട്ടവനാണ് നമ്മള്‍ ....!!!!!!! ഒരു കാക്കയ്ക്ക് ഏകദേശം 250 വയസു ആയുസ്സ്...! അതിനു നാവു ഉണ്ടായിരുന്നു എങ്കില്‍ അത് നമ്മോടു പറയുമായിരുന്നു ,മനുഷ്യരെ നിങ്ങളുടെ അപ്പനപ്പൂപ്പന്‍ മാരെ നല്ല ദൈവം തീറ്റി പോറ്റിയിരുന്നത് ഞാന്‍ ഈ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട് എന്നു.......!!!!!! ദൈവമേ നിനക്കു നന്ദി......ദൈവമേ നിന്റെ പരിപാലനയുടെ കരം കാണാന്‍ ഞങ്ങള്‍ക്ക് ഉള്‍കണ്ണിനു വട്ടം നല്‍കണമേ എന്നു പ്രാര്‍ഥിക്കുന്നു ......ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.സസ്നേഹം, നടക്കല്‍ ജോസേട്ടന്‍. For More messages, click Here: www.vachanaprabha.org share this Message your dear & near. May GOD bless you.

Posted on 2012-12-12

വിത്ത്‌.

വിത്ത്‌. "കര്‍ത്താവിന്റെ ദാനമാണ് മക്കള്‍; ഉദാരഫലം ഒരു സമ്മാനവും " സമ്മാനം സ്നേഹത്തിന്റെ അടയാളവും,അത് നന്ദി പൂര്‍വ്വം സ്വീകരിക്കേണ്ടതുമാണ്...! മകളെ ദൈവകരങ്ങളില്‍നിന്നു നന്ദി യെടെ സ്വീകരിക്കാം... ഒരിക്കല്‍ ഒരു ഗുരു നാല് ശിഷ്യരെ വിളിച്ചു ഇങ്ങനെ പറഞ്ഞു " നിങ്ങളില്‍ ഒരാള്‍ ഒരു കുഴി കുത്തണം. മറ്റൊരാള്‍ അതില്‍ വളമിടണം, മൂന്നാമന്‍ അതില്‍ വിത്ത്‌ കുത്തണം ,നാലാമന്‍ ദിവസവും അതില്‍ വെള്ളമൊഴിക്കണം ... ഇത് പറഞ്ഞിട്ട് ഗുരു യാത്ര പോയീ ...കുറച്ചു ദിവസം കഴിഞ്ഞു തിരിച്ചു വന്നു നോക്കിയപ്പോള്‍ തടത്തില്‍ ഒറ്റ വിത്ത്‌ പോലും മുളചിട്ടില്ല ...ഗുരു ശിഷ്യരെ വിളിച്ചു കാര്യം തിരക്കി... ഒടുവിലാണ് ഗുരുവിനു കാര്യം മനസിലായത്... ഒന്നാമന്‍ അവന്റെ പണി നന്നയിചെയ്തിരുന്നു അതുപോലെ തന്നെ രണ്ടാമനും... നാലാമാത്തവന്നും പറഞ്ഞ പണി എന്നും ചെയ്യുന്നുണ്ടായിരുന്നു... എന്നാല്‍ വിത്ത്‌ കുത്താന്‍ പറഞ്ഞവന്‍ അത് ചെയ്യാതെ വിത്ത്‌ തന്റെ പോക്കറ്റില്‍ തന്നെ ഇട്ടിരിക്കുകയായിരുന്നു...! കുഴിയെടുത്തു, വളമിട്ടു...ദിവസവും നനച്ചു...! പക്ഷെ ഏറ്റവും പ്രധാനപ്പെട്ടാത് ചെയ്തില്ല...! വിത്ത്‌ കുത്താതെ മറ്റെല്ലാം ചെയ്തിട്ട് എന്ത് കാര്യം..! പ്രിയ സഹോദരങ്ങളെ , നമ്മുടെ മക്കളെ നന്മ്മയിലേക്ക് വളര്‍ത്താന്‍ , മക്കളില്‍ നമുക്ക് സ്നേഹത്തിന്റെ ,വിശ്വാസത്തിന്റെ ,വചനത്തിന്റെ,നന്മ്മയുടെ വിത്തുകള്‍ ചെറുപ്പത്തിലെ അവരുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചു പരിപാലിക്കാം...അതിനായി നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു......സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.visit: www.vachanaprabha.org share this message your dear and near.

Posted on 2012-12-11

കുറ്റം വിധി.

കുറ്റം വിധി. "വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടുകയില്ല." ക്രിസ്ത്തുവും പീലാത്തോസും ലോകമുള്ളിടത്തോളം കാലം ഓര്‍മിക്കപെടും; ഒരാള്‍ വിധിച്ച്ചതിന്റെ പേരിലും,... മറ്റെയാള്‍ വിധിക്കപ്പെട്ടതിന്റെ പേരിലും.! ഈ നോമ്പുകാലത്ത് നമുക്ക് കുറ്റം വിധി ഒഴുവാക്കി, നമ്മുടെ തെറ്റുകള്‍ കണ്ടുപിടിച്ചു ഏറ്റുപറഞ്ഞു ഉപേക്ഷിക്കാന്‍ പരി ശ്രമിക്കാം. അതിനായി നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.visit: www.vachanaprabha.org share this message your dear and near.

Posted on 2012-12-09

തിരുവചനം.

തിരുവചനം. 'അവന്‍ അശുദ്ധാത്മാക്കളെ വചനം കൊണ്ട് പുറത്താക്കുകയും, എല്ലാരോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു."മത്താ:8:16. ശ്രദ്ധിക്കാം...അശുദ്ധാത്മാക്കള്‍ അകത്തായിരുന്നപ്പോള്‍ വചനം പുറത്തായിരുന്നു...എന്നാല്‍ ഈശോ അരുള്‍ ചെയ്ത വചനം അകത്തു കടന്നപോള്‍ അശുദ്ധാത്മാക്കള്‍ പുറത്തായി ...! ഈശോയെ പിശാചു പ്രലോഭിച്ചപ്പോഴും ഈശോ അതിനെ നേരിട്ടത് തിരുവചനം കൊണ്ടായിരുന്നു...!ഒരുവന്റെ ഹൃദയത്തില്‍ വചനം സ്ഥാനം പിടിച്ചാല്‍ ഉള്ളിലുള്ള തിന്മ്മക്ക് അവിടെ കഴിയാനാകില്ല എന്ന് മാത്രമല്ല , പുറത്തുനിന്നു തിന്മ്മക്ക് അകത്തേക്ക് പ്രവേശിക്കാനും കഴിയില്ല...! കാരണം , നമ്മുടെ ഉള്ളിലുള്ള വചനമായ ഈശോ പുറത്തുള്ള പിശാചിനെക്കാള്‍ ശക്ത്തനാണ് എന്നതാണ് അതിനു കാരണം.! "നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെകാള്‍ ശക്ത്തനാണ്." (1 യോഹ:4:4.) അതുകൊണ്ട് വചനം മാംസമായി മാറിയ കൃസ്സ്മസ്സ്നു ഒരുങ്ങുന്ന ഈ നോമ്പുകാലത്ത് നമുക്ക് കഴിയുന്നിടത്തോളം വചനത്തില്‍ ആഴപ്പെടാം... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....സസ്നേഹാഹം നടയ്ക്കല്‍ ജോസേട്ടന്‍. visit:www.vachanaprabha.org share this message your dear and near.

Posted on 2012-12-07

ദാരിദ്ര്യത്തിലെ മഹത്വം.

ദാരിദ്ര്യത്തിലെ മഹത്വം. പുകൂട്ടില്‍ മറഞ്ഞിരിക്കുന്ന മഹത്വവും,അവിടെ തെളിഞ്ഞു നില്‍ക്കുന്ന ദാരിദ്ര്യത്തിന്റെ മഹത്വവും തിരിച്ചറിയാന്‍ നനമ്മുടെ ഉള്ക്കണ്ണിനു വെട്ടം വേണം. നിരക്ഷര കുക്ഷികലായ ആട്ടിടയന്മാര്‍ക്കും, ജ്ഞാനപീtaമേറിയ പൂജരാജാക്കന്മാര്‍ക്കും,ആത്മാഭിഷേകം നിറഞ്ഞ് ശിശുവിനെ കരങ്ങളില്‍ വഹിച്ച ശിമയോനും .ദൈവ സാന്നിദ്ധ്യത്തില്‍ ജീവിതം നയിച്ച ഹന്നാക്കും ദാരിദ്ര്യത്തില്‍ മറഞ്ഞിരുന്ന ദൈവത്തെ തിരിച്ചറിയാനായി...! സര്‍വ്വ സമ്പന്നതയെ ത്രുണവല്ഗനിച്ച്ചു ദാരിദ്ര്യത്തെ പുല്‍കിയ പുന്ണ്യാത്മാക്കളും ഇതേ സത്യം തിരിച്ച്ചറിഞ്ഞവരായിരുന്നു....പട്ടുവ്യാപാരിയായ പീറ്റര്‍ ബെര്‍നാടോയുടെ മകന്‍, അസ്സീസിയിലെ ഫ്രാന്‍സ്സീസിന്റെ അവസാന അങ്കിയും ,ആ അപ്പന്‍ അഴിച്ചുവാങ്ങിയപ്പോള്‍, ഇപ്പോഴാണ് ഞാന്‍ എന്റെ സ്വര്ഗ്ഗസ്ത്തനായ പിതാവിന്റെ മകനായത്‌ എന്ന് ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തി ഫ്രാന്സീസിനു ഉറക്കെപ്പറയാനായതും, 'അമ്മ'യുടെ തന്നെ വാക്കുകളില്‍, ഒരുകയ്യില്‍ തുപ്പലും മറുകയ്യില്‍ ഭിക്ഷയും ഏറ്റുവാങ്ങി കല്‍ക്കട്ടയിലെ തെരിവോരങ്ങലില്ലേ പാവപ്പെട്ടവര്‍ക്കുവേണ്ടി വാഴ്ത്തപ്പെട്ട മദര്‍ തെരേസ ഉരുകിതീര്‍ന്നതും ,സര്‍വ്വ സമ്പന്നതയും, തീന്മേശയിലെ വിഭവങ്ങലും യേശുവിനു വേണ്ടിയും പാവപ്പെട്ടവന് വേണ്ടിയും വേണ്ടാന്ന് വച്ച് കയ്യില്‍ ഒരു ഭിക്ഷചിരട്ടയുമായി ജീവിതം മുഴുവന്‍ ഒരു ഭിക്ശുവിനെപോലെ ജീവിതം നയിച്ച വന്ദ്യ മിഷനറി പീറ്റര്‍ റെഡിയും എല്ലാമെല്ലാം ദാരിദ്ര്യത്തില്‍ മറഞ്ഞിരിക്കുന്ന മഹത്വം തിരിച്ചറിഞ്ഞ മഹത്തുക്കളായിരുന്നു....! ഉള്ളുല്ലതെല്ലാം വേണ്ടാന്ന് വയ്ക്കാന്‍ നമുക്കാകില്ലെങ്കിലും ചിലതെല്ലാം വേണ്ടാന്ന് വച്ച് നമുക്കും ധന്ന്യരാകാം. സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. www.vachanaprabha.org

Posted on 2012-12-04

അജ്ഞത.

അജ്ഞത. "അവന്‍ സ്വന്തം ജെനത്തിന്റെ അടുത്തേക്കുവന്നു എന്നാല്‍ സ്വകീയര്‍ അവനെ സ്വീകരിച്ചില്ല." കാരണം പിള്ളക്കച്ച്ചയില്‍ പൊതിഞ്ഞ ഒരു തച്ചന്റെ മകനില്‍ ദൈവപുത്രനെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം ...!ദൈവം ഇത്ര ദാരിദ്രവാസിയോ എന്നവര്‍ ചിന്തിച്ച്ചുകാന്നും ...!എന്നാല്‍ ,പുല്‍കൂട്ടില്‍ ദൈവപുത്രന്‍ തന്റെ സര്‍വ്വസമ്പന്നതയെ ദാരിദ്ര്യത്തി പൊതിഞ്ഞു മറച്ചുവക്കുകയാണ് ചെയ്തത്....!അവര്‍ക്കു അത് മനസിലായില്ലതാനും...! ഓ ദൈവമേ...'ഇത്ര ചെറുതാകാനെത്ര വളരേണം '...! ഇന്ന് നമുക്കും കഴിയാതെ പോകുന്നതും അതുതന്നെയല്ലേ..? "ഈ ചെറിയവരില്‍ ഒരുവന്‍" ഈശോ തന്നെയാണെന്ന സത്യം...! പുക്കൂട്ടിലെ ദാരിദ്ര്യ നിറവു ഈ സത്യമാണ് നമ്മോടു പറയുന്നത്...! ദരിദ്രന്‍ ദൈവം തന്നെ എന്ന്..! അനുഗ്രഹ പ്രദമായ ഒരു നോമ്പ് കാലം ആശംസിക്കുന്നു.ഒപ്പം,ക്രിസ്സ് മസ്സിന്റെയും,പുതുവല്സ്സരത്തിന്റെയും മംഗളാശംസ്സകള്‍മുന്‍കൂട്ടി നേരുന്നു.പുല്‍കൂട്ടില്‍ പിറന്ന ഉണ്ണീശോ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.please share this message your dear & near : www.vachanaprabha.org സസ്നേഹം.ജോസ് നടയ്ക്കല്‍.

Posted on 2012-12-02

നോമ്പുകാലം

ഇന്ന് ക്രിസ്സ്മസ്സിനു ഒരുക്കമായുള്ള ചെറിയ നോമ്പ് ആരംഭം.ആത്മ വിശുദ്ധീകരനത്തിലേക്ക് നയിക്കുന്ന അനുഗ്രഹപ്രദമായ ഒരു നോമ്പുകാലം വചനപ്രഭയുടെ എല്ലാകുടുംബഅംഗങ്ങള്‍ക്കും സ്നേഹത്തോടെ ആശംസിക്കുന്നു. നോട്ടം: താഴ്വരയില്‍ പതിഞ്ഞ നിന്റെ കാല്പാടുകള്‍ കാണുക (ജെറമിയ :2:24.) ചിലര്‍ പുറകോട്ടു മാത്രം നോക്കി മുന്നോട്ടു നടക്കുന്നവരാണ്....! പുറകോട്ടു മാത്രം നോക്കി മുന്നോട്ടു നീങ്ങാനാവില്ല; കാല്‍ തട്ടിവീഴും....! വാഹനങ്ങളില്‍ രണ്ടു കണ്ണാടികള്‍ ഉണ്ട് .ഒന്ന്, മുന്നോട്ടു നോക്കാനും മറ്റൊന്ന് പിന്നോട്ട് നോക്കാനും...! ശ്രദ്ധിക്കുക, മുന്നോട്ടു നോക്കാനുള്ള കണ്ണാടിയാണ് വലുത് ; അത് മുന്നിലാണ് താനും...! എന്നാല്‍ പിന്നോട്ട് നോക്കാനുള്ളത് ചെറുതും ,വശങ്ങളിലുമാണ് ....! ഇത് സൂചിപ്പിക്കുന്നത് , നാം എപ്പോഴും പ്രത്യാശയോടെ മുന്നോട്ടു നോക്കേണ്ടവര്‍ ആണ് ; തെറ്റ് പറ്റുന്നുണ്ടോ എന്നു ഇടയ്ക്കു വല്ലപ്പോഴും പുറകോട്ടും...!! കൂടാതെ , കാല്പാടുകള്‍ കാണാന്‍ പിന്തിരിഞ്ഞു നോക്കണം. ഇന്നലകളില്‍ നാം നടന്നുപോന്ന വഴികളിലേക്ക് വല്ലപ്പോഴും തിരിഞ്ഞു നോക്കുക ... നാം പിന്നിട്ട വഴികളില്‍ നമ്മെ താങ്ങി നടത്തിയ നല്ല ദൈവത്തിന്റെ കരങ്ങള്‍ കാണാം അവിടെ...!!! ഹൃദയം ഇപ്പോള്‍ നന്ദി കൊണ്ട് നിറയട്ടെ.......ഒപ്പം, പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സംഭവിച്ചു പോയ വീഴ്ചകളും നമുക്ക് അവിടെ കാണാനാകും....അവയെ ഓര്‍ത്തു നമുക്ക് അനുതപിക്കാം....മാപ്പ് ചോദിക്കാം.... അങ്ങനെ ശ്രദ്ധയോടെ മുന്നും പിന്‍ബും വീക്ഷിച്ചു നന്ദി നിറഞ്ഞതും അനുതാപാര്‍ദ്രവുമായ ഹൃദയത്തോടെ സുരക്ഷിതമായി ദൈവകരങ്ങളില്‍ നമുക്ക് മുന്നോട്ടു നീങ്ങാം... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നോമ്പുകാലം വചനപ്രഭയുടെ എല്ലാകുടുംബഅംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി സ്നേഹത്തോടെ ആശംസിക്കുന്നു. സസ്നേഹം നടക്കല്‍ ജോസേട്ടന്‍. please share this message your dear & near : www.vachanaprabha.org

Posted on 2012-12-01

കൊല്ലരുത്.

കൊല്ലരുത്. പ്രമഖ വ്യക്തികളില്‍ പെട്ട മൃഗവാദികളും,ആഹിമ്സ്സാവാദികളും,പട്ടുപ്പുഴുവിന്റെ പ്യൂ പ്പയെ സമാധിയില്വച്ച്ചു കൊല്ലുന്നു എന്ന് പറഞ്ഞു കൊടിപിടിക്കുന്നവരാണ് ...! കോഴി മുട്ട ഉടക്കുന്നത് പോലും പാപമാണെന്നു പറയുന്നവര്‍ എന്തെ ഗര്‍ഭപാത്രത്തില്‍ പിടയുന്ന മനുഷ്യജീന്റെ വില അവഗണിക്കുന്നു...?നമുക്ക് ജീവനെ അതിന്റെ ആദ്യ നിമിഷം മുതല്‍ പരിപാവനമായി കാത്തുസൂക്ഷിക്കാന്‍ പ്രാര്‍ഥിക്കാം , പരിശ്രമിക്കാം...അതിനായി നമ്മുടെ മക്കളെയും ബോധാവല്‍ക്കരിക്കാം ...അങ്ങനെ ഇന്നത്തെ മരണ സംസ്ക്കാരത്തിനു പകരം ഒരു ജീവന്റെ സംസ്ക്കാരം രൂപപ്പെടുത്താന്‍ കൈകോര്‍ക്കാം.... നല്ല ദൈവം അതിനായി എല്ലാവരെയും അനുഗ്രഹിക്കട്ടെ... സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. share this message your dear and near. visit for more message: www.vachanaprabha.org

Posted on 2012-11-28

സാബത്ത്

"സാബത്ത് വിശുദ്ധ ദിനമായി ആചരിക്കണമെന്ന് ഓര്‍മ്മിക്കുക . ആറു ദിവസം അദ്വാനിക്കുക,എല്ലാ ജോലികളും ചെയ്യുക .എന്നാല്‍ ഏഴാം ദിവസം നിന്റെ ദൈമായ കര്‍ത്താവിന്റെ സാബത്താണ് " .(പുറപ്പാടു: 20:9-10. ) 'ഏഴാം ദിനം യാഹോവയ്ക്ക് .! ഇതു ദൈവകല്‍പ്പനയാണ് പഴയ നിയമത്തില്‍ !!. എന്നാല്‍ , പുതിയ നിയമത്തില്‍ ആഴ്ചയുടെ ഒന്നാം ദിനം ദൈവത്തിനു..!!!പഴയ നിയമത്തില്‍ ഈദിനം, വിശ്രമത്തിന്റെതാണ് എങ്കില്‍ - പുതിയതില്‍ ആഴ്ചയുടെ ആറു ദിനങ്ങളിലെക്കുള്ള ഊര്ജ്ജസംഭരന്നത്തിന്റെത് കൂടിയാണ് ഈ ഒന്നാം ദിനം...!!!ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ തന്നെ മഗ്ദലന മറിയം ശവകുടീരത്തിന്റെ സമീപത്തേക്ക് വന്നു.(യോഹ:20:1.) അപ്പോഴോ...? അവിടെ അതാ രണ്ടു വെള്ള വസ്ത്ര ധാരികള്‍ !! ഉദ്ധാനത്തിന്റെ രേഹസ്യം പ്രഘോഷിക്കുന്നു...!!! അതേ ആഴ്ചയുടെ ആദ്യ ദിവസം അതിരാവിലെ നാം പോകേണ്ടത് ഈ ബെലികുടീരത്തിലെക്കാന്നു...........!!! കേള്‍ക്കേണ്ടത് ഈ ഉത്ഥാനരഹസ്യമാണ്...!!!തിരിച്ച് അറിയേണ്ടതും , സ്വന്തമാക്കെണ്ടതും ഈ ഉത്ധിതനെ ആണ് ...മഗ്ദാലനയെപോലെ !!!! ഇന്നും, ദൈവം ഈ ഉത്ഥാന രെഹസ്യങ്ങള്‍ ഉത്ഘോഷിക്കുന്നത് , തന്റെ വെള്ളവസ്ത്ര ധാരികളിലൂടെ തന്നെ......!!! ഓ ദൈവമേ നിനക്കു നന്ദി....സയ്ന്ന്യങ്ങളുടെ കര്‍ത്താവിന്റെ ദൂതനായി........അധരത്തില്‍ ജ്ഞാനം സൂക്ഷിച്ചു,.... അള്‍ത്താരയില്‍ നില്‍ക്കുന്ന ഈ ദൂദന്റെ അടുത്തേക്ക്‌ ജെനം പ്രബോധനം തേടി .... (മലാക്കി:2:7.) ആഴ്ചയുടെ ആദ്യ ദിവസം അതിരാവിലെ തന്നെ ....!!! ദൈവമേ... നീ വിളിച്ചു.. , വേര്‍തിരിച്ചു .., വിശുദ്ധീകരിച്ചു .., ഞങ്ങള്‍ക്ക് തന്ന പുരോഹിതരെ ഓര്‍ത്തു ഒരായിരം നന്ദി....!!! (നിത്യ പുരോഹ്തനായ ഈശോയെ അങ്ങയുടെ ദാസന്മാരായ വ്യ്ദീകര്‍ക്ക് യാതൊരു ആപത്തും വരാതെ അങ്ങയുടെ തിരുഹൃടയത്തില്‍ അഭയം നല്‍കന്നമേ.....) ദൈവമേ , അനുവദിച്ചു തന്ന അനുഗ്രഹത്തിന്റെ ഞായരാഴ്ചകളെഓര്‍ത്തു നന്ദി ...!!! ഒപ്പം, നാഴ്ട്ടപെടുത്തിയ കൃപയുടെ ഞായരാഴ്ചകളെ കുറിച്ച് മാപ്പ്...!!! സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-11-26

സമാധാനം

" ഞാന്‍ നിങ്ങള്‍ക്ക്‌ സമാധാനം തന്നിട്ട് പോകുന്നു . എന്റെ സമാധാനം നിങ്ങള്‍ക്ക്‌ ഞാന്‍ നല്‍കുന്നു . ലോകം നല്‍കുന്നത് പോലെ അല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥം ആകേണ്ട. നിങ്ങള്‍ ഭയപെടുകയും വേണ്ട." (യോഹ:14:27. ) സമം ധനം ആയാല്‍ = സമാധാനമായി എന്നൊരു തെറ്റിധാരണ ഉണ്ട്....!!എങ്കില്‍ ധനവാന്മാര്‍ തിങ്ങി പാര്‍ക്കുന്നിടത്തു സമാധാനം കളിയാടെണ്ടതല്ലേ....? പകരം, അവിടെയും അസ്വസ്ഥതയും മാത്സര്യവും ആണ് . സമാധാനം വില്‍ക്കുന്ന കടകള്‍ ഈ ഭൂമിയില്‍ എവിടെ എങ്കിലും ഉണ്ടങ്കില്‍ , നാം പ്രതീക്ഷിക്കാത്തവരെ , പല ധനവാന്മാരെയും അവിടെ കണ്ടന്നിരിക്കും...!!! അപ്പോള്‍ ധനമല്ല സമാധാനത്തിന്റെ യഥാര്‍ത്ഥ അടിത്തറ ...... ചിലര്‍ എപ്പോഴും നിശബ്ധരായിരിക്കുന്ന്തു കൊണ്ട്, അവരും ഹൃദയത്തില്‍ സമാധാനം അനുഭവിക്കുന്നുണ്ട് എന്നു പറയാനാവില്ല...സെമിത്തേരിയില്‍ സദാ സമയവും നിശബ്ധതയാണല്ലോ...... യുദ്ധം ഇല്ലാത്ത അവസ്തയുമല്ല സമാധാനം ...! പിന്നയോ, "അങ്ങയില്‍ ആശ്രയിക്കുന്നവരെ അങ്ങ് സമാധാനത്തിന്റെ തികവില്‍ സംരെക്ഷിക്കുന്നു" ദൈവശ്രയ ബോധമാണ് സമാധാനത്തിന്റെ അടിത്തറ.....!!! ദൈവാസ്രായ ബോധത്തില്‍ നിന്നു ഉയരുന്നതും, പരസ്പ്പര ബന്ധത്തില്‍ നിന്നും ഉയിര്‍ കൊള്ളുന്ന തുമായ സുരക്ഷിതത്വ ബോധമാണ് അത് ...!!! സായുധവിപ്ലവത്തിലൂടെ അല്ല സമാധാനം സംസ്ഥാപിതമാവുക ; മറിച്ച്‌ ക്ഷമയുടെ വിപ്ലവത്തിലൂടെയാണ്..!!! ദൈവാശ്രയ ബോധത്തില്‍ നിന്നും രൂപപെടുന്ന ഒരു ശാന്തതയിലേക്ക് മനസിനെ മടക്കാം... നിശ്ചലമായ ജെലത്തിലാണല്ലോ മുഖം പ്രതിബിംബിക്കുക.!!! "ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം " നമ്മുടെ മനസുകളെ ശാന്തതയിലേക്ക് മടക്കുക ! ഒരു ചിത്ര ശലഭത്തെ പോലെ അത് നമ്മില്‍ വന്നിരിക്കും ...!!! തേടി അലഞ്ഞാലോ അത് അകന്നു പോവുകയും ചെയ്യും....! ' നവഖലി ' അടുത്തയിരിക്കുന്ന ഇന്നും, ' സബര്‍മതി ' അകലെ തന്നെ ആണ് ...!!! സബര്‍മതിയുടെ, ശാലോമിന്റെ, വക്താക്കള്‍ ആകാം.... "സമാധാന ദാതാവായ ദൈവം നമ്മുടെ ഹൃദയങ്ങളെ ഭരിക്കട്ടെ ". സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. for more message visit & register free - www.vachanaprabha.org please share this message your dear and near. "Peace be with you; I give you my peace. Not as the world gives peace do I give it to you. Do not be troubled; do not be afraid."

Posted on 2012-11-23

യോജിപ്പ്.

യോജിപ്പ്. "അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി -പിതാവേ ,അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത് പോലെ..........." (യോഹന്നാന്‍: 17:21.) ' കൂട്ടുമ്പോള്‍ ഒന്നിനേകാള്‍ ഇരട്ടി മുല്യം രണ്ടിന്.. എന്നാല്‍ രണ്ടായിരിക്കുന്നതിനെകാള്‍ മുല്യം ഒന്നായിരിക്കുന്നതിനു ആണെന്ന് ദൈവ ശാസ്ത്രം ..!!!! ( 1+1=2, )എന്നാല്‍ , ഒന്നും ഒന്നും ചേര്‍ന്ന് നിന്നാല്‍ പതിനൊന്നു ...!!! ഇനി മൂന്നു ഒന്ന് കൂട്ടിയാല്‍ മൂന്നു, മൂന്നു ഒന്ന് ഒന്നിച്ചു നിന്നാലോ..? നൂറ്റിപതിനോന്നു...!!!! ( 1+1+1+=3 , 111 ) അതേ , മൂന്നു പേര്‍ ഒരു മനസ്സോടെ ഒരുമിച്ചു നിന്നാല്‍ നൂറ്റിപതിനോന്നു പേര്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ശക്തി ആന്നു , പോലും...!!!ചകിരിയും ചിരട്ടയും തേങ്ങയും വെവ്വേറെ നിന്നാല്‍ മൂന്നു വസ്ത്തുക്കള്‍...!! എന്നാല്‍ ഒന്നിച്ചു നിന്നാല്‍ എല്ലാത്തിനെയും നാം പറയുക തേങ്ങ എന്നു തന്നെ....!!!!ഒന്നിച്ചു നില്‍ക്കുമ്പോള്‍ ,വില കുറഞ്ഞതിനുപോലും വിലപ്പെട്ടത്തിന്റെ മൂല്യം കല്പ്പിക്കപെടുന്നു ...!!! ഹിന്ദി എഴുതുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ലേ.? അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം ലെഭിക്കുന്നത് മുകളില്‍ ഒരു വരയിട്ടു യോച്ചിപ്പിക്കുംബോഴാണ്......!!!യോചിപ്പുണ്ടാകുംബോഴേ ജീവിതത്തിനു അര്‍ത്ഥം കൈവരൂ......!!!എലുമിനെഷന്‍ ദീപങ്ങള്‍ നോക്കുക ; എന്തൊരു യോചിപ്പാന്നു അവയ്ക്ക് .... യോചിപ്പിലാന്നു അവയുടെ മനോഹാരിത ...!!! , കോണ്‍ക്രീറ്റില്‍ നോക്കുക ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഉള്ള ബെലമല്ല അവ സമഞ്ജസമായി സമ്മേളിക്കുമ്പോള്‍ ഉണ്ടാകുന്നത്.........!!ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു ശക്ത്തി ....... ഒടുവിലായി പച്ച വെള്ളത്തെ പോലും വീക്ഷിക്കുക....രണ്ട് ഓക്സിജനും ഒരു ഹൈഡ്രജനും തന്മാത്രകള്‍......! ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ രണ്ടും നിന്നു കത്തുന്ന വാതകങ്ങള്‍ ....!! സ്നേഹത്തില്‍ ഒരുമിച്ചു ചേര്‍ന്നാലോ...? ജീവനാധാരമായ കുളുര്‍ ജെലം...!!ഒറ്റക്കു നിന്നു തപിക്കുന്നതിനേക്കാള്‍ ഒരിമിച്ചുനിന്നു ചുറ്റും കുളിര്‍മ്മ പകരം.....രണ്ടായിരിക്കുന്നതല്ല ,ഒന്നയിരിക്കുന്നതാന്നു ജീവശക്തി ......... ഒന്നായി ശക്തിപെടാം ..........ശക്തി പെടുത്താം...........അതിനുള്ള കൃപക്കായി പ്രാര്‍ഥിക്കുന്നു....അനുഗ്രഹപ്രദമായ ഒരുനല്ല ദിവസം കൂടി ആശംസ്സിച്ചുകൊണ്ട് സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.www.vachanaprabha.org ഈ മെസ്സേജു നിങ്ങളുടെ സുഹുര്‍ത്തുക്കള്‍ക്കും,ബെന്തുക്കള്‍ക്കും മറ്റും ഷെയര്‍ ചെയ്യാമോ..? അങ്ങനെ ഈ ദൈവീക ശുശ്രൂഷയില്‍ പ്രാര്തനാപൂര്‍വ്വം നമുക്ക് ഒന്നിച്ചു കരം കോര്‍ക്കാം....ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..... ഈ എളിയ ശുശ്രൂശക്കു വേണ്ടി പ്രാര്തിക്കണേ......

Posted on 2012-11-22

ശാന്തത.

ശാന്തത. " നിങ്ങള്‍ തിടുക്കം കൂട്ടേണ്ട; വേഗം ഓടുകയും വേണ്ട. കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും. ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍ കാവല്‍കാരന്‍." (ഏശയ്യ 52:12.) എല്ലാത്തിനും തിടുക്കം കൂട്ടുന്നവര്‍ക്ക് ഉള്ളതാണ് ഈ തിരുവചനം...ഒരു ദിവസം കൊണ്ട് ഒരു നാടും , നഗരവും , സംസ്ക്കാരവും രൂപപെട്ടിട്ടില്ല...! എല്ലാത്തിനും ഒരു സമയമുണ്ട്.... ചൂണ്ടാച്ചരടില്‍ ഇര കോര്‍ത്തു അന്തി വരെ ഇമവെട്ടാതെ കാത്തു കാവലിരിക്കുന്നവനെ നോക്കണം....! തിടുക്കം കൂട്ടുന്നതുകൊണ്ട് കാര്യമില്ല എന്നായാള്‍ക്കറിയാം... കൂട്ടുന്ന ഓരോ തിടുക്കവും മീനിനെ അടുപ്പിക്കാനല്ല അകറ്റാന്‍ മാത്രമേ ഉപകരിക്കൂ ... ചെയ്യേണ്ടത് നന്നായി ചെയ്തിട്ട് , പ്രാര്‍ത്തിച്ചു ശാന്തമായി കാത്തിരിക്കുക ....! ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ കാര്യത്തില്‍ തിടുക്കം കൂട്ടുന്നവരാണോ എന്നു പരിശോധിക്കണം .....കാലങ്ങള്‍ കൊണ്ടാണ് തിര തീരം പണിയുന്നത് ....! ഒരിക്കല്‍ ഒരു കൃഷിക്കാരന്‍ തന്റെ പുരയിടത്തില്ലുടെ നടക്കുമ്പോള്‍ പുറംതോട് പൊട്ടിച്ചു രണ്ടു പൂമ്പാറ്റകള്‍ പുറത്തുവരാന്‍ പെടാപാട് പെടുന്നത് കണ്ടു.... എന്തുകൊണ്ടോ ഒന്നിനോട് അയാള്‍ക്ക്‌ ദേയ തോന്നി ... ആ പൂമ്പാറ്റ കുഞ്ഞു വേഗംപുരത്തുവരാന്‍ ഒന്ന് സഹായിച്ചുകളയാം എന്നയാള്‍ തീരുമാനിച്ചു... പെട്ടന്നയാല്‍ അല്പം കുനിഞ്ഞു ഒരെണ്ണത്തിനെ ഊതി ഊതി കൂട് പൊട്ടിക്കാന്‍ സഹായിച്ചു.....! കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഊതി സഹായിച്ചതും , സോഭാവികമായി വിരിഞ്ഞതും പുറത്തുവന്നു.... തനിയെ വിരിഞ്ഞത് ആരോഗ്യത്തോടെ പറന്നുപോയി ...!ഊതി പുറത്തുകൊണ്ടു വന്നതിന്റെ കുഞ്ഞിച്ചിറകുകള്‍ ഊത്തിന്റെ ശക്തിയാല്‍ പോട്ടിചിതരിയിരുന്നു....! തന്മൂലം പറക്കനാവാതെ അത് നിലത്തു വീണു..... അതേ തിടുക്കം കൂട്ടി ഊതിയാല്‍ ചിറകു പൊട്ടും.....!തിടുക്കം വളര്‍ച്ച മുരടിക്കും....!ഒരു ചെടി വളരാന്‍ നാം വളര്‍ത്തേണ്ട കാര്യമില്ല ...ചുവടിളക്കി, വെള്ളവും വളവും നല്‍കിസാഹചര്യം മാത്രം അനുകൂലമാകിയാല്‍ മതി.....അവ തനിയെ വളര്‍ന്നുകൊള്ളും....കുഞ്ഞുങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ.....അവര്‍ വളരട്ടെ ...നാം സാഹചര്യം ഒരുക്കികൊടുത്താല്‍ മാത്രം മതി...!കൂട്ടത്തില്‍ ഒരു കരുതലും ശ്രദ്ധയും......!എല്ലാത്തിനുമോപ്പം ദൈവാനുഗ്രഹവും പ്രാര്‍ത്ഥനയും.... അവര്‍ വലിയവരായിക്കൊള്ളും...! നമുക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ട സാഹചര്യമൊരുക്കി , അവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു, പ്രാര്‍ത്തിച്ചു കാത്തിരിക്കാം.... നല്ലദൈവം എല്ലാ മാതാപിതാക്കളെയും, മക്കളെയും അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്തിക്കുന്നു സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. visit : www.vachanaprabha.org

Posted on 2012-11-21

നല്ലത് ചെയ്യാം, നന്നായി ചെയ്യാം.

നല്ലത് ചെയ്യാം, നന്നായി ചെയ്യാം. "ഞാന്‍ നല്ല ഇടയനാണ് . നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു".(യോഹന്നാന്‍ : 10 : 11-12.) 'ഇവിടെ യേശു തന്നെക്കുറിച്ച് സ്വയം പറയുന്നത് - "ഞാന്‍ നല്ല ഇടയന്‍ ആണ്" എന്നാണു , ..മറ്റൊരിടത്ത് "എന്റെ ശരീരം 'യഥാര്‍ത്ഥ' ഭക്ഷണമാണ്" എന്നും ഞാന്‍ 'സാക്ഷാല്‍' മുന്തിരിചെടിയാണ്‌ " എന്നു വേറൊരിടത്തും കാണുന്നു.- നമുക്ക് ഏല്ലാവര്‍ക്കും വേണ്ടത് നല്ലതും യഥാര്‍ത്ഥവുംആയവയെ ആണ് ; ആയവരെ ആണ് . മുടിവെട്ടാന്‍ ആളെ അന്വേഷിക്കുമ്പോള്‍ നാം നല്ല ബാര്‍ബറെ അന്വേഷിക്കും..! വസ്ത്രം തയ്ക്കാന്‍ ആളെ അന്വേഷിക്കുമ്പോള്‍ നാം നല്ല തയ്യല്‍ കാരനെ അന്വേഷിക്കും ...!! ഒരു തൂപ്പുകാരനെ അന്വേഷിച്ചാലും ,അപ്പോഴു നാം നല്ല തൂപ്പുകാരനെ തിരയും...!!! ഏല്ലാവര്‍ക്കും നല്ലവരെ വേണം ...!!! നല്ലതും വേണം!!!.... ഇത് നല്ലത് തന്നെ... എന്നാല്‍ നല്ലവരെ അന്വഷിച്ച് നടക്കുന്ന നാം, നമ്മള്‍ ചെയ്യുന്നതു എന്തോ ,അത് നന്നായാണോ ചെയ്യുന്നത് ..??? നമ്മുടെ തൊഴിലിന്റെ പേര് ചേര്‍ത്തു വച്ച് ഞാന്‍ ഒരു ('നല്ല ഇടയന്‍' ) ആണ് എന്നു നമുക്ക് പറയാനാകുമോ...??? കഴിയും എങ്കില്‍ നമുക്ക് ദൈവത്തിനു നന്ദി പറയാം , ഇല്ലങ്കില്‍ ഇന്നു മുതല്‍ നമുക്കതിനു പരിശ്രമിക്കാം ...നമ്മളടക്കം എല്ലാവരും നല്ലവരെ അന്വേഷിച്ചു നടക്കുമ്പോള്‍ നാം ചെയ്യുന്നത് നന്നായി ചെയ്താലല്ലേ നമ്മെ അന്വേഷിച്ചു ആളുകള്‍ വരൂ...!!!!! ധ്യാനം ഇതാണ്, നാം ചെയ്യുന്നത് എന്തോ (,ഓഫീസ് ജോലികള്‍ ,ഭക്ഷണം പാകംചെയ്യാല്‍, വാഹനം ഓടിക്കല്‍ , പഠനം , പ്രാര്‍ത്ഥന ...എന്തുമാകട്ടെ )അത് നമുക്ക് നന്നായി ചെയ്യാം..."നല്ല ഫലം കായ്ക്കാത്തവയെ വെട്ടി തീയില്‍ ഏറിയും " !!!!! .നല്ലത് ചെയ്തു, നന്നായി ചെയ്തു ,നമുക്ക് നല്ലവരാകാം..ലോകത്തിനു ഇനിയും നല്ലവരെ ആവശ്യമുണ്ട് ;നന്നായി ചെയ്യുന്നവരെ ആവശ്യമുണ്ട്......!!!!!!ഈശോ ആദ്യ അത്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ വെഞ്ഞല്ല,മേല്‍ത്തരം വീഞ്ഞാണ് ഉണ്ടാക്കിയത്....! നമുക്കും ഇതു ചെയ്താലും അത് നന്നായി ചെയ്യാനുള്ള കൃപക്കായി പ്രാര്‍ഥിക്കാം ,പരിശ്രമിക്കാം....അതിനായി നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. പ്രാര്‍ത്ഥനയോടെ - സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. www.vachanaprabha.org shear this message your dear and near.

Posted on 2012-11-20

വീടും,കുടുംബവും

തിരുവചനം :" യേശു അവനോടു പറഞ്ഞു; ഇന്ന് ഈ ഭവനത്തിനു രെക്ഷ ലെഭിച്ചിരിക്കുന്നു."(ലുക്ക:19:9. ) ഇങ്ക്ളീഷില്‍ വീടിനു ഹൌസ് എന്നും, ഹോം എന്നും രണ്ടു വാക്കുകള്‍ ഉണ്ട് ........ഈ രണ്ടു പദങ്ങള്‍ക് കും രണ്ടു അര്‍ത്ഥം ആണ് ഉള്ളത്....... ഒന്ന് വീട് , രണ്ടു ഭവനം... എന്താണ് വീട്..? ഇഷ്ട്ടികകള്‍ സിമെന്റില്‍ ചേര്‍ത്തു വെച്ച് കെട്ടിടം പണിയുന്നു ; മനുഷ്യ വാസം അതിനെ വീടാക്കി മാറ്റുന്നു,....!! സര്‍ക്കാരിന് വീട് പണിതു കൊടുക്കാനാകും; എന്നാല്‍ കുടുംബം പണിതു നല്‍കാന്‍ ആവില്ല...!! അപ്പോള്‍ എന്താണ് കുടുംബം.........??? ഇഷ്ട്ടികകള്‍ സിമെന്റില്‍ ചേര്‍ത്തു വച്ചാണ് വീട് പണിയുന്നതെങ്കില്‍ . ഹൃദയങ്ങള്‍ സ്നേഹത്തില്‍ ചേര്‍ത്തു വച്ചാണ് കുടുംബം പണിയുന്നത് ...!!!! സക്കെവൂസ് ,സിക്കമൂര്‍ മരത്തിന്റെ മുകളിലായിരിക്കുമ്പോള്‍ യേശു താഴെ നിന്നു പറയുന്നത് "ഇന്ന് എനക്ക് നിന്റെ വീട്ടില്‍ താമാസിക്കണം" എന്നാണു" ലുക്ക 19:5. എന്നാല്‍ വിരുന്നെല്ലാം കഴിഞ്ഞു തിരിച്ചു പോരാന്‍ ഒരുങ്ങുന്ന ഈശോ പറയുന്നത് " ഇന്ന് ഈ ഭവനം രെക്ഷപ്രാപിച്ചിരിക്കുന്നു " എന്നാണു...എന്താണ് സക്കേവൂസിന്റെ വീട്ടില്‍ വന്ന മാറ്റം...? യേശുവിന്റെ സ്നേഹസാന്നിധ്യം സക്കേവൂസിന്റെ വീടിനെ കുടുംബമാക്കി മാറ്റി...!!! അതേ ദൈവ സാന്നിധ്യ അവബോധത്തില്‍ വളരുന്ന വീടുകളാന്നു സവിശേഷമായ അര്‍ത്ഥത്തില്‍ കുടുംബങ്ങള്‍ എന്നു വിളിക്കുക ...!!!!! അവിടെ തെറ്റുകള്‍ പറ്റാം... എന്നാല്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും........!!!!!!!! വീഴ്ച്ചകള്‍ സംഭവിക്കാം.... എന്നാല്‍ അവ പരസ്പ്പരം ഏറ്റുപറഞ്ഞു പരിഹരിക്കും....!!!!!!!! ദൈവ സാന്നിധ്യ അവബോധത്തില്‍ പുതിയ തീരുമാനങ്ങള്‍ എടുത്തു അവ നടപ്പിലാക്കുന്ന വീടുകള്‍ കുടുംബങ്ങളായി പരിണമിക്കുന്നു.....!!!!! നമ്മുടെ വീടുകളെ യേശുവിനോടൊപ്പം കുടുംബങ്ങള്‍ ആക്കി മാറ്റാം... നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.... സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. For more message :visit: www.vachanaprabha.org

Posted on 2012-11-19

തിരുശേഷിപ്പും,അവശേഷിപ്പും.

തിരുശേഷിപ്പും,അവശേഷിപ്പും. "അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപെട്ടിയില്‍ സൂക്ഷിച്ചു."(ഉല്‍പ്പത്തി :50:26.)രണ്ടു തരം ശേഷിപ്പുകള്‍ ഉണ്ട് . ഒന്ന് - അവശേഷിപ്പ് ,.... രണ്ടു - തിരുശേ ഷിപ്പ്..... ഈ തിരുവചനം പൂര്‍വ്വ യൌസേപ്പിനെ കുറിച്ചുള്ളതാണ്. നൂറ്റിപ്പത്ത് കൊല്ലം ജീവിച്ച ആ മനുഷ്യന്റെ മൃതശരീരം അവന്റെ അനന്തര തലമുറ പൂജ്യവസ്തുവായി സൂക്ഷിച്ചു എന്നു ....! ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുഞ്ഞു അവളുടെ പപ്പാ മരിച്ചുപോയതിന്റെ ദുഃഖം പങ്കുവച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു 'എന്റെ പപ്പാ മരിച്ചതില്‍ എന്നെകാള്‍ ദുഃഖംഎന്റെ മമ്മിക്കാന്നു, എന്നു ..... അന്ന് പള്ളീന്ന് വന്നു മമ്മി ആദ്യം തന്നെ ചെയ്തത് പപ്പ ഉപയോഗിച്ചിരുന്ന മുണ്ടുകളും ഷര്‍ട്ടുകളും എല്ലാം എടുത്തു അലക്കി മടക്കി വൃത്തിയായി അലമാരിയുടെ ഒരു ട്രോയില്‍ സൂഷിച്ചു വെച്ചിട്ടുണ്ട് എന്നു....!എന്നിട്ട് ആകുഞ്ഞു ഒരു വാക്ക് കൂടി പറഞ്ഞു 'തിരുശേഷിപ്പ് ' പോലെ എന്നു....! മുപ്പത്തി ഒന്‍പതു കൊല്ലം ദാമ്പത്യ ജീവിതം നയിച്ച മറ്റൊരു സഹോദരി ഒരിക്കല്‍പറഞ്ഞു ' എന്റെ ഭര്‍ത്താവിനെ മരിച്ചു അടക്കി കഴിഞ്ഞു വന്നു ഞാന്‍ ആദ്യം ചെയ്തത് അയാളുടെതായി ഉണ്ടായിരുന്ന എല്ലാ അവശേഷിപ്പുകളും എടുത്തു കത്തിച്ചുകളഞ്ഞു എന്നു....അയാളുടെ ഓര്‍മ്മപോലും എന്റെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍.....! മേല്‍ ദുരിതങ്ങളാണ് അയാള്‍ എനിക്ക് ജീവിതത്തില്‍ തന്നത് എന്നു......! അയാളെ കുറിച്ചോര്‍ക്കാന്‍ ഒരു നല്ല ഓര്‍മ്മ പോലും ജീവിതത്തിലില്ല എന്നു...! ആദ്യതെത് തിരുശേഷിപ്പും ,രണ്ടാമത്തേത് അവശേഷിപ്പും.....!! നാമൊക്കെ മരിച്ചു കഴിയുമ്പോള്‍ നമ്മുടെ കുടുംബങ്ങങ്ങള്‍ക്ക് നമ്മുടെതായി ബാക്കിവരുന്നവഎന്ത് ചെയ്യുമായിരിക്കും...? അവശേഷിപ്പുകള്‍ ആക്കുമോ ...?തിരുശേഷിപ്പുകള്‍ ആക്കുമോ...? കത്തിച്ചുകളയുമോ നമ്മുടെ അവശേഷിപ്പുകള്‍...??അതോ അവര്‍ സൂക്ഷിച്ചുവക്കുമോ നമ്മുടെ തിരുശേഷിപ്പുകള്‍....??? നമ്മുടെ ഓര്‍മ്മകള്‍ അവര്‍ക്ക് 'സ്മാരകം' ആകുമോ...? ' മാരകം ' ആകുമോ ...?ഈശോയുടെ ഓര്‍മ്മ ഇന്നു നമുക്ക് ദിവ്യകാരുന്ന്യമാണ്... വി: കുര്‍ബാന......ഓ . ദിവ്യ സ്നേഹ സ്മാരകം .....!!!!!! ആ ഓര്‍മ്മ ,അവന്റെ ഓര്‍മ്മ ആചരിക്കുന്നത് ഇന്നു നമുക്ക് സൌഖ്യ കാരണമാണ്.... മുംതാസിന്റെ ഓര്‍മ്മ ഷാജഹാന് സ്മാരകംമായി......തജ്മഹല്‍..........!ഒരുവന്റെ ജീവിതത്തിന്റെ സാക്ഷിപത്രമാണ് തിരുശേഷിപുകള്‍....നന്മ്മയുടെ സുഗ്സ്ന്തപൂരിതമായ ജീവിതം നയിച്ചാലെ നമ്മുടെ കല്ലറയില്‍നിന്നും വിശുദ്ധിയുടെ നറുമണം പരക്കൂ.... ഭരണങ്ങാനം പോലെ...! നമ്മള്‍ എല്ലാവരും ഒരു തരത്തിലല്ലങ്കില്‍ വേറൊരു തരത്തില്‍ കുറവുകള്‍ ഉള്ളവര്‍ തന്നെ... എങ്കിലും.... സാധിക്കുന്നിടത്തോളം മറ്റുള്ളവര്‍ക്ക് നമ്മള്‍ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കടന്നു പോകാനുള്ള കൃപ തരണേ എന്നു പ്രാര്‍ഥിക്കാം... പരിശ്രമിക്കാം ...അതിനായി നല്ല ദൈവം നമ്മെ സഹായിക്കട്ടെ. അനുഗ്രഹപൂര്‍ന്നമായ ഞായറാഴ്ച ആശംസ്സിച്ചുകൊണ്ട് സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. visit,like & love: www.vachanaprabha.org പ്രാര്‍ത്തിക്കുക.. ഇസ്രായേലില്‍ യുദ്ധസമാനമായ അന്തരീക്ഷത്തില്‍ കഴ്യുന്ന എല്ലാവര്ക്കും വേണ്ടി.... പ്രത്യേകിച്ച് അവിടെ ജീവിതം കരകയറ്റാന്‍.. കഷ്ട്ടപെടുന്ന നമ്മുടെ സഹോദരിമാര്‍ക്ക് വേണ്ടി... യുദ്ധം ഇല്ലാതാകാന്‍ വേണ്ടി....

Posted on 2012-11-18

കുടുംബ പ്രാര്‍ത്ഥന

കുടുംബ പ്രാര്‍ത്ഥന "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും - എന്റെ അടുത്തു വരുവിന്‍ ;ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം."(മത്തായി :11:28.) പ്രകൃതിയിലേക്ക് നോക്കുക കുഞ്ഞു ഇലകളുള്ള സസ്യങ്ങള്‍ എല്ലാം (നെല്ലി ,തൊട്ടാവാടി,തുടങ്ങിയവ....)സന്ധ്യ ആകുന്നതോടെ കരംകൂപ്പുകയായി...... പകല്‍ നേരം തങ്ങളുടെ നാഥന്‍ ചെയ്ത നന്മകള്‍ക്ക് നന്ദി പറയാന്‍.......... അതേ, അവ കരങ്ങള്‍ കൂപ്പി തന്നെയാണ് ഉറങ്ങുന്നതും...!പ്രഭാതത്തില്‍ അവ തങ്ങളുടെ കുഞ്ഞു കരങ്ങള്‍ പതിയെ തുറന്നു പിടിക്കുകയായി... ഉന്നതത്തില്‍ നിന്നുള്ള കൃപ സ്വീകരിക്കാനായി...!! സന്ധ്യ ആകുമ്പോള്‍ കുഞ്ഞു അരുവികളുടെ തീരത്ത്‌ നിന്നാല്‍ മനം കുളുര്‍പ്പിക്കുന്ന ഒരു കാഴ്ച കാണാം... കുഞ്ഞി പരലുകള്‍ വെള്ളത്തിന്‌ മുകളിലേക്ക് തുള്ളി, തുള്ളി ചാടുന്നത്. അവയും പ്രപഞ്ച നാഥന് സന്തോഷത്തോടെ നന്ദി പറയുകയാണ്...!!! നമ്മുടെ ദൈവം എപ്പോഴും , പ്രത്യേകിച്ച് - സന്ധ്യ്‌ ആകുമ്പോള്‍ തന്നെ ക്ഷണിക്കുന്നവരുടെ കൂടെ താമസിക്കുവാന്‍ കൂടുതല്‍ താല്‍പ്പര്യം ഉള്ളവനാന്നു " അവര്‍ അവനെ നിര്‍ബന്ധിച്ചു കൊണ്ട് പറഞ്ഞു .ഞങ്ങളോട് കൂടെ താമസിക്കുക . നേരം വയ്കുന്നു;പകല്‍ അസ്ത്തമിക്കാറായി . അവന്‍ അവരോടു കൂടെ താമസിക്കാന്‍ കയറി "( ലുക്ക 24:29.) വിളിക്കുന്നവരുടെ കൂടെ വസിക്കാന്‍ കൊതിയുള്ള ദൈവം !കുടുംബത്തിനുവേണ്ടി പകല്‍ മുഴുവനും അധ്വാനിക്കുന്ന കുടുംബ നാഥനും , പകല്‍ കുടുംബത്തിന്റെ ഭാരം മുഴുവനും ചുമക്കുന്ന കുടുംബ നാഥയും സന്ധ്യആകുമ്പോള്‍ കുഞ്ഞുങ്ങളോട് ഒത്തു അനുഗ്രഹത്തിനായി , ആശ്വാസത്തിനായി അവന്റെ അടുത്ത് ചെല്ലണമെന്ന് അവന്‍ ആഗ്രഹിക്കുന്നു...നമ്മുടെ കുടുംബപ്രാര്‍ത്ഥന മുടങ്ങിയിട്ടുണ്ട് എങ്കില്‍ അത് പുനസ്ഥാപിക്കാന്‍ ഈ തിരുവചനത്തിലൂടെ ദൈവം ആഹ്വാനം ചെയ്യുന്നു; ഒപ്പം പ്രഭാത പ്രാര്‍ത്ഥനയും ....രാത്രിയില്‍ സ്തുതി ചൊല്ലി,..നന്ദി ചൊല്ലി കിടന്നുറങ്ങി , പ്രഭാതത്തില്‍ സൂര്യകാന്തി പൂവിനെപോലെ കരങ്ങള്‍ തുറന്നു പിടിച്ചു ദൈവത്തിലേക്ക് നോക്കി നമുക്ക് യാത്ര ആരംഭിക്കാം.... അതിനായി നല്ലദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ട്രെ...സസ്നേഹം നടക്കല്‍ ജോസേട്ടന്‍. for more message- visit,like & love: www.vachanaprabha.org

Posted on 2012-11-17

അഹങ്കാരം.

അഹങ്കാരം. തിരുവചനം : "തന്നെ തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപെടും തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപെടും."ലുക്ക :14 : 11. 'ഭാഗ്യ വാതമാടിച്ചുപൊങ്ങിയ നേര്‍ത്തു ജീര്‍ണ്ണിച്ച പഞ്ഞിയും - തെല്ലുയരുമ്പോള്‍ ഭാവിക്കാമൊരു ഫുല്ലതാരകം മാതിരി !. ഉച്ചത്തില്‍ അല്‍പ്പം എത്തിയാല്‍ പിന്നെ തുച്ചതയായി ചുറ്റിലും..... വന്നടിഞ്ഞിടും പിന്നയും കാറ്റ് നിന്നിടുംബോഴതൂഴിയില്‍. (രെമണന്‍ ) കാറ്റ് പഞ്ഞിയെ, (പട്ടത്തെ ), മുകളിലെത്തിച്ചാല്‍ പിന്നെ പഞ്ഞിയുടെ (പട്ടത്തിന്‍റെ ) വിചാരം താനൊരു നക്ഷത്രമാനുന്നു....! കാറ്റാണ് തന്നെ ഉയര്‍ത്തിയതെന്നു അത് മറന്നുപോകുന്നു അതിന്റെ അഹങ്കാര തള്ളലില്‍...! കാറ്റ് നിന്നാലോ..? അത് താഴേക്കു കൂപ്പു കുത്തുന്നു...! ശക്ത്തരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ട് എളിയവരെ ഉയര്‍ത്തി....! "താഴ്മ്മ താനഭ്യുന്നതി " ....! എളിമയാന്നു വളര്‍ച്ചയുടെ അടിസ്ത്ഥാന ഘടകം ...!"മുമ്പന്‍മ്മാര് പിബന്മ്മാരും , പിബന്മ്മാര് മുംബന്മ്മാരുമാകും"........... ബെലൂണിനു ഭയങ്കര വലിപ്പമാ.....അതിനെ ആരെങ്കിലും വീര്‍പ്പിച്ചു കഴിയുമ്പോള്‍......! അപ്പോള്‍ 'കണ്ടോ എന്റെ ഒരു വലിപ്പ' മെന്നാണ് അതിന്റെ വിചാരം....!ആരെങ്കിലും അതിനെ വീര്‍പ്പിചിരുന്നില്ലെങ്കിലോ...? വീര്‍പ്പിച്ചവാന്‍ കാറ്റ് പോകാതെ അതിന്റെ പുറകില്‍ പിടിക്കുന്നില്ലെങ്കിലോ..? അതേ നാമൊക്കെ വലുതായത് ദൈവത്തോടൊപ്പം , മറ്റു ആരൊക്കയോ നമ്മെ ഊതിവീര്‍പ്പിച്ചത് കൊണ്ടാണ്...! എല്ലാം ഓര്‍ത്തു എല്ലാവരോടും, പ്രത്യേകിച്ച് ദൈവത്തോടും എളിമയും, നന്ദിയും ഹൃദയത്തില്‍ സൂക്ഷിച്ചു വളരാം; ഉയര്‍ന്നു പൊങ്ങാം..........അതിനുള്ള കൃപ എല്ലാവര്ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.ഒരു നല്ല ദിവസം കൂടി സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. prayerful welcome to like & love : www.vachanaprabha.org

Posted on 2012-11-15

സാഹചര്യം.

സാഹചര്യം. "ലോകത്തില്‍ നിന്നു അവരെ അവിടുന്ന് എടുക്കണം എന്നല്ല , ദുഷ്ട്ടനില്‍ നിന്ന് നിന്നു അവരെ കാത്തു കൊള്ളണം- എന്നാണു ഞാന്‍ പ്രാര്ത്തിക്കുന്നത്‌. " (യോഹ :17:15.) 'താമര ചേറില്‍ ആണ് വേര് ഊന്നിവളരുന്നത്‌. ....വേരുകള്‍ ചേറില്‍ ആയിരിക്കുമ്പോഴും മുകളില്‍ വിരിയുന്ന പൂവിലെ ഒരു അല്ലിയില്‍ പോലും ഇല്ല ചേറിന്റെ സാന്നിധ്യം...! ;പിന്നയോ ഓരോ അല്ലിയിലും പുലരിയിലെ ഹിമ ഗണത്തിന്റെ നിറസാന്നിധ്യമുണ്ട് ......! നമ്മളും താമര പൂവ് പോലെവിശുദ്ധിയോടെ വിരിയണമെന്ന്... താമര പോലെ വിരിയാം നമുക്ക്.!!! ചെളിയിലായിരുന്നു കൊണ്ട് പൂവില്‍ ചെളിയില്ലാതെ വിരിയുന്ന താമരപോലെ, ലോകത്തിലായിരുന്നുകൊണ്ട് ലോകത്തിന്റെകരപുരളാതെ വളരാം നമുക്ക്......! അതിനായി നല്ല ദൈവം ഇന്ന് എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ഒരു നല്ല ദിവസം കൂടി സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.ഒപ്പം ഹൃദയപൂര്‍വം പ്രാര്‍ഥിക്കുകയും ചെയ്യുന്നു

Posted on 2012-11-14

വെളിച്ചം.

വെളിച്ചം. "ദൈവം അരുള്‍ ചെയ്തു ,വെളിച്ചം ഉണ്ടാകട്ടെ . വെളിച്ചം ഉണ്ടായി." (ഉല്പത്തി :1:3.)ആദ്യം സൃഷ്ട്ടിക്കപ്പെട്ടത്‌ വെളിച്ചം ... വെളിച്ചമില്ലാതെ സൃഷ്ട്ടി അപൂര്‍ണ്ണം...വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കുന്ന ഇന്ന് , നമ്മുടെ ഉള്ളിലെ വെളിച്ചം മങ്ങിപോയോ എന്നു പരിശോധിക്കാനുള്ള ദിവസമാണ്......നന്മ്മയുടെ വെളിച്ചം പരത്തുന്ന മിന്നാമിന്നികളാകാം നമുക്ക്... അതിനായി, ഓരോരുത്തരുടെയും ബുദ്ധിയിലൊരു വെളിച്ചം ...ചിന്തകളില്‍ ഒരു വെളിച്ചം... മനസ്സില്‍ ഒരു വെളിച്ചം.... ആത്മാവില്‍ ഒരു വെളിച്ചം...കുടുംബത്തിലൊരു വെളിച്ചം ... ജീവിതത്തിലൊരു വെളിച്ചം ....ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം......പ്രവര്‍ത്തിക്കാം... അങ്ങനെ ഉള്ളു മുഴുവന്‍ , ലോകം മുഴുവന്‍ വെളിച്ചത്താല്‍ നിറയട്ടെ... "ഞാന്‍ ലോകത്തിന്റെ പ്രകാശമാണ് "എന്നു അരുള്‍ ചെയ്ത ഈശോ തന്റെ പരിശുധാത്മാവിലൂടെ ഓരോരുത്തരെയും പ്രകാശിപ്പിക്കട്ടെ എന്നു പ്രാര്‍ത്തിക്കുന്നു . വെളിച്ചത്തിന് 'വെളിവ് 'എന്നൊരു അര്‍ത്ഥമുണ്ട്...വെളിവ് = ജ്ഞാനം . അതുകൊണ്ട് വചനം പറയുന്നു. (പ്രഭാഷകന്‍ 1:4.) ജ്ഞാനമാണ് എല്ലാത്തിനും മുമ്പ് സൃഷ്ട്ടിക്കപെട്ടത്‌.....!!!! എല്ലാത്തിനെയും സൃഷ്ട്ടിച്ചു , "ഓരോ സൃഷ്ട്ടിയിലും അവിടുന്ന് അവളെ പകര്‍ന്നു"... വീണ്ടും, "അവിടുന്ന് നല്‍കിയ അളവില്‍ ജ്ഞാനം എല്ലാവരിലും വസിക്കുന്നു"(പ്രഭാ (1:9-10.) ജ്ഞാനം നിറഞ്ഞു ,നന്മ്മയുടെ വെളിച്ചം പകര്‍ന്നു ജീവിക്കാന്‍ നല്ലദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...ഏല്ലാവര്‍ക്കും ദീപാവലിയുടെ മംഗളങ്ങള്‍ ആശംസ്സിക്കുന്നു....സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. prayerful welcome to like & love. www.vachanaprabha.org

Posted on 2012-11-13

മോദിരം

മോദിരം "എന്റെ ദാസനായ സെരുബാബെലെ നിന്നെ ഞാന്‍ എന്റെ മുദ്ര മോതിരം പോലെ ആക്കും. "(ഹഗ്ഗായി :2:23.) മുളം തണ്ടില്‍ നിന്നും മുരളികയിലേക്കുള്ള ദൂരം ഏഴു മുറിപ്പാടുകള്‍ ആണ് ...!നെഞ്ച് തകരാതെ നേര് കാട്ടാനാകില്ല എന്നു മുത്തു ചിപ്പി പറയും ...!! ചങ്കിലെ ചോര ചിന്താതെ കുഞ്ഞു വളരില്ലന്നു പെലിക്കന്‍ പക്ഷി പറയും ...!!! വേദനകളുടെ തീ ചൂളയിലൂടെ മാത്രമേ മുദ്ര മോദിരം രൂപപ്പെടൂ....! ആദ്യം ചുട്ടു പഴ്പ്പിച്ചു ... പിന്നെ അടിച്ചു പരത്തി ...ഒടുവില്‍ രാഗി മിനുക്കി ....എന്തെല്ലാം പീഡനങ്ങള്‍ .... !ഒടുവില്‍ അത് രാജാവിന്റെ കൈയ്യില്‍ ....!!...ഓ ... ദൈവമേ നിനക്ക് നന്ദി ....ചുട്ടു പഴുപ്പിച്ചതിനു..... അടിച്ചു പരത്തിയത്തിനു..... രാഗി മിനുക്കിയത്തിനു.............' On that day I will take you, Zerubbabel, my servant, the son of Shealtiel, and for me you will be like a ring on my finger with my initials on it. For I have chosen you, says Yahweh of hosts." www.vachanaprabha.org

Posted on 2012-11-09

ചൂള

ചൂള "സ്വര്‍ണ്ണം അഗ്നിയില്‍ ശോധന ചെയ്യുന്നു ;സഹനത്തിന്റെ തീ ചൂളയില്‍ -കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും.(പ്രഭാ:2:5.)ചൂളയുടെ നടുവിലാണ് വിലപ്പെട്ടവ രൂപ പെടുന്നത് . ! മാര്‍ബിള്‍ രൂപപെടുന്നത് രാജസ്ഥാനിലെ ചുട്ടു പൊള്ളുന്ന ഊഷ്വരതയുടെ നടുവിലാണ്..!! പ്രിയപ്പെട്ട ബിരിയാണി രൂപപെടുന്നത് ഇരു പുറവും കത്തുന്ന അഗ്നിക്ക് നടുവിലാണ്...!!! മുട്ടക്കുള്ളിലെ ജീവന്‍ രൂപപെടുന്നത് പിട കോഴിയുടെ ചൂടിനടിയിലാണ്... ജീവിതത്തിലെ അഗ്നി അനുഭവങ്ങള്‍ ആണ് നമ്മെ നാമാക്കി മാറ്റുന്നത്......!കഷ്ട്ടതയുടെ തീ ചൂള അനുഭവങ്ങളെ നന്ദി .. അവ അനുവദിച്ച ദൈവമേ നന്ദി......!!! "For as gold is tested in the fire, so those acceptable to God are - tested in the crucible of humiliation." www.vachanaprabha.org

Posted on 2012-11-08

ശക്തി

ശക്തി "അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി -പിതാവേ ,അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത് പോലെ..........." (യോഹന്നാന്‍: 17:21.) കൂട്ടുമ്പോള്‍ ഒന്നിനേകാള്‍ ഇരട്ടി മുല്യം രണ്ടിന്...!!! എന്നാല്‍ രണ്ടായിരിക്കുന്നതിനെകാള്‍ മുല്യം ഒന്നായിരിക്കുന്നതിനു ആണെന്ന് ദൈവ ശാസ്ത്രം ..! ( 1+1=2, )എന്നാല്‍ , ഒന്നും ഒന്നും ചേര്‍ന്ന് നിന്നാല്‍ പതിനൊന്നു ...!! ഇനി മൂന്നു ഒന്ന് കൂട്ടിയാല്‍ മൂന്നു, മൂന്നു ഒന്ന് ഒന്നിച്ചു നിന്നാലോ..? നൂറ്റിപതിനോന്നു...! ( 1+1+1+=3 , 111 ) അതേ , മൂന്നു പേര്‍ ഒരു മനസ്സോടെ ഒരുമിച്ചു നിന്നാല്‍ നൂറ്റിപതിനോന്നു പേര്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന ശക്തി ആന്നു , വിലയാണ് പോലും...!ചകിരിയും ചിരട്ടയും തേങ്ങയും വെവ്വേറെ നിന്നാല്‍ മൂന്നു വസ്ത്തുക്കള്‍...!! എന്നാല്‍ ഒന്നിച്ചു നിന്നാല്‍ എല്ലാത്തിനെയും നാം പറയുക തേങ്ങ എന്നു തന്നെ....!!!!ഒന്നിച്ചു നില്‍ക്കുമ്പോള്‍ ,വില കുറഞ്ഞതിനുപോലും വിലപ്പെട്ടത്തിന്റെ മൂല്യം കല്പ്പിക്കപെടുന്നു ...! ഹിന്ദി എഴുതുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ലേ.? അക്ഷരങ്ങള്‍ക്ക് അര്‍ത്ഥം ലെഭിക്കുന്നത് മുകളില്‍ ഒരു വരയിട്ടു യോച്ചിപ്പിക്കുംബോഴാണ്......!യോചിപ്പുണ്ടാകുംബോഴേ ജീവിതത്തിനു അര്‍ത്ഥം കൈവരൂ.....എലുമിനെഷന്‍ ദീപങ്ങള്‍ നോക്കുക ; എന്തൊരു യോചിപ്പാന്നു അവയ്ക്ക് .... യോചിപ്പിലാന്നു അവയുടെ മനോഹാരിത ...!!! , കോണ്‍ക്രീറ്റില്‍ നോക്കുക ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ ഉള്ള ബെലമല്ല അവ സമഞ്ജസമായി സമ്മേളിക്കുമ്പോള്‍ ഉണ്ടാകുന്നത്.........!ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത ഒരു ശക്ത്തി ....... ഒടുവിലായി പച്ച വെള്ളത്തെ പോലും വീക്ഷിക്കുക....രണ്ട് ഓക്സിജനും ഒരു ഹൈഡ്രജനും തന്മാത്രകള്‍......! ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ രണ്ടും നിന്നു കത്തുന്ന വാതകങ്ങള്‍ ....!സ്നേഹത്തില്‍ ഒരുമിച്ചു ചേര്‍ന്നാലോ...? ജീവനാധാരമായ കുളുര്‍ ജെലം...! ഒറ്റക്കു നിന്നു തപിക്കുന്നതിനേക്കാള്‍ ഒരിമിച്ചുനിന്നു ചുറ്റും കുളിര്‍മ്മ പകരം.....രണ്ടായിരിക്കുന്നതല്ല ,ഒന്നയിരിക്കുന്നതാന്നു ജീവശക്തി ......... ഒന്നായി ശക്തിപെടാം ..........ശക്തി പെടുത്താം...........സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.www.vachanaprabha.org

Posted on 2012-11-07

നുണ

നുണ "നാവു അനിയന്ത്രിതമായ തിന്മ്മയും , മാരകമായ വിഷവും ആണ്." (യാക്കോബ് :3:8.) 'അപകടകരമായ ചില വാതകങ്ങള്‍ വെള്ളത്തിലാണ് സൂക്ഷിക്കുന്നത് .ഇത് പോലെ നാവു അഗ്ന്നി ആയതിനാല്‍ വെള്ളത്തിലാണ് സൂക്ഷിച്ചിരിക്കുന്നത് .! നാവിന്റെ തിന്മ്മകള്‍ നിരവധി . വംമ്പ്...ശാപം...നുണ....മാരകമാണ് അതിന്റെ പ്രഹരശേഷി...!പിശാചിന്റെ ആയുധമാണ് നുണ...!ഇന്ന് നിലനില്‍പ്പിനു നുണ പ്രാണവായു പോലെ ആവശ്യമായി തീര്‍ന്നിരിക്കുന്നു .....നുണ എന്ന തിന്മ്മയുടെ സ്വാധീനം മനുഷ്യന്റെ മേല്‍ അത്രകണ്ട് വര്‍ധിച്ചിരിക്കുന്നു....! നുണയുടെ അനന്ധര ഫലങ്ങള്‍ : ഒന്ന് - നുണപറഞ്ഞ സപ്പം ശപിക്കപ്പെട്ടു....! രണ്ടു - നുണ വിശ്വസിച്ച ആദത്തിനും ഹവായ്ക്കും പറുദീസാ നഷ്ട്ടപ്പെട്ടു...!! മൂന്നു - അപ്പനോട് താന്‍ യെസാവാനെന്നു നുണ പറഞ്ഞ യാക്കോബ് കഷ്ട്ടപ്പെട്ടു...!!! ഓട്വുല്‍ മൂന്നാമതായി - പത്രോസിനോട് നുണപറഞ്ഞ അനനിയാസും സഫീരായും അകാലത്തില്‍ മരിക്കപ്പെട്ടു...!!!! അതേ ശപിക്കപ്പെട്ടു ,...നഷ്ട്ടപ്പെട്ടു,....കഷ്ട്ടപ്പെട്ടു,....മരിക്കപ്പെട്ടു.......മാരകമാണ് നുണയുടെ പ്രഹരശേഷി...!അതുകൊണ്ട് നമ്മുടെ നാവിനെ വ്ശുധീകരിക്കാനുള്ള കൃപക്കായി പ്രാര്‍ത്തിക്കാം...നുണ അടിമാത്ത്വത്തിലേക്കാന് നമ്മെ നയിക്കുക... സത്യം സ്വാതന്ത്ര്യത്തിലെക്കും ...!!! സത്യം നമ്മെ സ്വോതന്ത്രര്‍ ആക്കട്ടെ എന്നു പ്രാര്‍ത്തിക്കുന്നു ......ഒരു നല്ല ദിവസംകൂടി ആശംസിച്ചു കൊണ്ട് സസ്നേഹം നടക്കല്‍ ജോസേട്ടന്‍. visit:www.vachanaprabha.org

Posted on 2012-11-06

കൈപ്പു.

കൈപ്പു. "തന്റെ നിത്യ മഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹ ദാതാവായ ദൈവം - നിങ്ങളെ അല്‍പ്പ കാലത്തെ സഹനത്തിന് ശേഷം പൂര്ന്നരാക്കുകയും ,സ്ഥിരീകരിക്കുകയും ,ശക്ത്തരാക്കുകയും ചെയ്യും." (1പത്രൊസു 5:10) പാവക്കയുടെ കൈപ്പു നമുക്ക് ഇഷ്ട്ടമാണ്... എന്നാല്‍ ചോറ് കൈച്ചാല്‍ നമ്മള്‍ കഴിക്കില്ല ...മറെത് ഭക്ഷണ സാധനം കൈചാലും നാം കഴിക്കില്ല....!അതിനു രണ്ടു കാരണങ്ങളാണ് ഉള്ളത് . ഒന്ന് - പാവക്കയുടെ രുചി കൈപ്പാനന്നു നമുക്കറിയാം....! രണ്ടു - പാവക്ക കഴിക്കുന്നത്‌ കൊണ്ട് ഗുണമുണ്ട് എന്നും നമുക്കറിയാം ...!!!! ഗുണമുണ്ട് എന്നു അറിയാവുന്നതിനെ നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കും.....! സഹനത്തിന്റെ രുചി കൈപ്പാണെന്നും , സഹനം കൊണ്ട് ഗുണമുണ്ടെന്നും നാം എന്നു മനസിലാക്കുന്നുവോ അന്ന് നാം സഹനത്തെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യം...!ചന്ദനം ചുമക്കുന്ന കഴുത്ത athinte സുഗന്തം മനസിലായിരുന്നെകില്‍ ആ ഭാരം അത് സന്തോഷത്തോടെ ച്ചുമാക്കുമായിരുന്നു....! നിത്യ ജീവിതത്തിലുണ്ടാകുന്ന സഹനം പരാതികൂടാതെ സഹിക്കുവനുള്ള ഒരു കൃപ ഏല്ലാവര്‍ക്കും ലെഭിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു..... അങ്ങനെ സഹനത്തെ രേക്ഷാകരാമാക്കി മാറ്റുവാനും..... സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. more message visit : www.vachanprabha.org.

Posted on 2012-11-04

കാത്തിരുപ്പ്.

കാത്തിരുപ്പ്. " നിങ്ങള്‍ തിടുക്കം കൂട്ടേണ്ട; വേഗം ഓടുകയും വേണ്ട. കര്‍ത്താവ് നിങ്ങളുടെ മുമ്പില്‍ നടക്കും.ഇസ്രായേലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിന്‍ കാവല്‍കാരന്‍."( ഏശയ്യ 52:12.) ഒരു ദിവസം കൊണ്ട് ഒരു നാടും , നഗരവും , സംസ്ക്കാരവും രൂപപെട്ടിട്ടില്ല...!!! എല്ലാത്തിനും ഒരു സമയമുണ്ട്.... ചൂണ്ടച്ചരടില്‍ ഇര കോര്‍ത്തു അന്തിവരെ ഇമവെട്ടാതെ കാത്തു കാവലിരിക്കുന്നവനെ നോക്കണം,തിടുക്കം കൂട്ടുന്നതുകൊണ്ട് കാര്യമില്ല എന്നായാള്‍ക്കറിയാം... കൂട്ടുന്ന ഓരോ തിടുക്കവും മീനിനെ അടുപ്പിക്കാനല്ല അകറ്റാന്‍ മാത്രമേ ഉപകരിക്കൂ ... ചെയ്യേണ്ടത് നന്നായി ചെയ്തിട്ട് , പ്രാര്‍ത്തിച്ചു ശാന്തമായി കാത്തിരിക്കുക ....! ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളുടെ കാര്യത്തില്‍ തിടുക്കം കൂട്ടുന്നവരാണോ എന്നു പരിശോധിക്കണം .....കാലങ്ങള്‍ കൊണ്ടാണ് തിര തീരം പണിയുന്നത് ....! ഒരിക്കല്‍ ഒരു കൃഷിക്കാരന്‍ തന്റെ പുരയിടത്തില്ലുടെ നടക്കുമ്പോള്‍ പുറംതോട് പൊട്ടിച്ചു രണ്ടു പൂമ്പാറ്റകള്‍ പുറത്തുവരാന്‍ പെടാപാട് പെടുന്നത് കണ്ടു.... എന്തുകൊണ്ടോ ഒന്നിനോട് അയാള്‍ക്ക്‌ ദേയ തോന്നി ... ആ പൂമ്പാറ്റ കുഞ്ഞു വേഗംപുരത്തുവരാന്‍ ഒന്ന് സഹായിച്ചുകളയാം എന്നയാള്‍ തീരുമാനിച്ചു... പെട്ടന്നയാല്‍ അല്പം കുനിഞ്ഞു ഒരെണ്ണത്തിനെ ഊതി ഊതി കൂട് പൊട്ടിക്കാന്‍ സഹായിച്ചു.....!കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഊതി സഹായിച്ചതും , സോഭാവികമായി വിരിഞ്ഞതും പുറത്തുവന്നു.... തനിയെ വിരിഞ്ഞത് ആരോഗ്യത്തോടെ പറന്നുപോയി ...!ഊതി പുറത്തുകൊണ്ടു വന്നതിന്റെ കുഞ്ഞിച്ചിറകുകള്‍ ഊത്തിന്റെ ശക്തിയാല്‍ പോട്ടിചിതരിയിരുന്നു....! തന്മൂലം പറക്കനാവാതെ അത് നിലത്തു വീണു..... അതേ തിടുക്കം കൂട്ടി ഊതിയാല്‍ ചിറകു പൊട്ടും.....! തിടുക്കം വളര്‍ച്ച മുരടിക്കും....!ഒരു ചെടി വളരാന്‍ നാം വളര്‍ത്തേണ്ട കാര്യമില്ല ...ചുവടിളക്കി, വെള്ളവും വളവും നല്‍കിസാഹചര്യം മാത്രം അനുകൂലമാകിയാല്‍ മതി.....അവ തനിയെ വളര്‍ന്നുകൊള്ളും....കുഞ്ഞുങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ.....അവര്‍ വളരട്ടെ ...നാം സാഹചര്യം ഒരുക്കികൊടുത്താല്‍ മാത്രം മതി...!!!! കൂട്ടത്തില്‍ ഒരു കരുതലും ശ്രദ്ധയും......! എല്ലാത്തിനുമോപ്പം ദൈവാനുഗ്രഹവും പ്രാര്‍ത്ഥനയും.... അവര്‍ വലിയവരായിക്കൊള്ളും...! നമുക്ക് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ട സാഹചര്യമൊരുക്കി , അവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു, പ്രാര്‍ത്തിച്ചു കാത്തിരിക്കാം.... നല്ലദൈവം എല്ലാ മാതാപിതാക്കളെയും, മക്കളെയും അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്തിക്കുന്നു.

Posted on 2012-11-03

മരണം

മരണം "ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും;ആത്മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചു പോവുകയും ചെയ്യും".(സഭ:12:7.)നാം മരണം എന്നു വിളിക്കുന്നത്‌, ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പെടുന്നതിനെയാണ്....ഒരു പൂമ്പാറ്റ അതിന്റെ 'സമാധി' യുടെ ഒടുവില്‍ കൂടുവിട്ടു പറന്നുയരുന്നത് പോലെ........ ശരീരമെന്ന ഈ മണ്കൂടാരം വിട്ടു ആത്മാവ് സൃഷ്ട്ടാവിന്റെ സന്നിധിയിലേക്കുള്ള പറന്നുയരല്‍......! കയ്യുറയില്‍ നിന്നും, കൈ ഊരി എടുക്കുന്നപോലെ...! മണ്ണാകട്ടയും കരികിലയും കാശിക്കു പോയി. മഴയും കാറ്റും ഒരുമിച്ചു വന്നപ്പോള്‍ അവ പരസ്പരം വേര്‍ പിരിഞ്ഞത് പോലെ....... മണ്ണാകട്ട മണ്ണിലേക്കു അലിഞ്ഞു അമരുന്നത് പോലെയും , കരികില അന്തരീക്ഷത്തിലേക്ക് പറന്നു ഉയരുന്നത് പോലെയും...!!! "ശരീരം മണ്ണിലേക്കും, ആത്മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കും കടന്നു പോകുന്നു.....!" ഒരമ്മ തന്റെ കുഞ്ഞിനെ ഒരു വശത്തെ പാലൂട്ടി കഴിയുമ്പോള്‍,അവള്‍ ആ കുഞ്ഞിനെ മറുവശത്തേക്ക് തിരിച്ചു ഇരുത്തുന്നപോലെ....!അതേ, 'ഇവിടുത്തെതു' കഴിയുമ്പോള്‍ 'അവിടുത്തേത് 'ആസ്വദിക്കുവാനുള്ള ദൈവത്തിന്റെ തിരിച്ചിരുത്തലാണ് നമ്മുടെ മരണം...! മരണം വരുമ്പോള്‍ സ്നേഹത്തോടെ സ്വീകരിക്കാന്‍ ഒരുക്കമുള്ളവരായിരിക്കാം നമുക്ക്...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-11-02

സംരെക്ഷണം.

സംരെക്ഷണം. "അധ്വാനിക്കുന്നവരെ ഭാരം വഹിക്കുന്നവരെ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം." മത്താ:11:29.ഒരിക്കല്‍ ഈശോ പറഞ്ഞു "വയല്‍ കിളികളെ നോക്കി പഠിക്കാന്‍....ഒപ്പം വയല്‍ ചെടികളെ നോക്കി പഠിക്കാനും"..! അദ്ധ്വാനിക്കാത്ത കിളികളെയും ചെടികളെയും ദൈവം എത്രമാത്രം പരിപാലനയുടെ കരങ്ങള്‍ക്കുള്ളില്‍ അവിടുന്ന് താങ്ങുന്നുന്ടെങ്കില്‍ അദ്ധ്വാനിക്കുന്ന നമ്മളെ എത്ര അധികമായി താങ്ങും എന്ന് പറഞ്ഞു തരാനാണ് അത്...! അതെ നമുക്ക് ഒരു കുറവും ഉണ്ടാകാതെ അവന്‍ കാത്തുകൊള്ളും.ഹര്‍ത്താലില്ലാതെ ഭക്ഷണം തേടുന്ന കിളികളെയും ,സൌന്ദര്യം കൂട്ടാന്‍ ബ്യുട്ടി പാര്‍ലറില്‍ പോകാത്ത ലില്ലി ചെടിയെയും നമുക്ക് മാതൃകയാക്കാം...അങ്ങനെ ആകുലതയില്ലാതെ, അപകര്‍ഷതയില്ലാതെ നമുക്ക് ആത്മ വിശ്വാസത്തോടെ ജീവിക്കാം... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-11-01

ജപമാല.

ജപമാല. "നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെസന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും . അവന്‍ നിന്റെ തല തകര്‍ക്കും നീ അവന്റെ കുതികാലില്‍ പരിക്കെല്പ്പിക്കും. ഉല്‍പ്പത്തി 3:15. ശത്രുവിന്റെ നന്‍മ്മ പറയുന്നത് നമുക്ക് ഇഷ്ട്ടമല്ല.ഇതൊരു പൊതു തത്വമാണ്.ഈശോയും മറിയവും പിശാചിന്റെ ശത്രുക്കളാണ്.ഇവരുടെ നന്‍മ്മ പറയുന്നത് സാത്താന് ഇഷ്ട്ടമല്ല.നന്‍മ്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥനയില്‍ മറിയത്തിന്റെയും ഈശോയുടെയും പേരുകള്‍ നാം മാറി മാറി പറയന്നു.[ഈശോക്ക് ആരാധനയും,മറിയത്തിനു സ്വസ്ത്തിയും വണക്കവും ] ഇതവന് സഹിക്കാനാവില്ല. ക്രിസ്ത്യാനിക്ക് ജപമാല കഴുത്തില്‍ ആഭരണവും,കയ്യില്‍ ആയുധവും ആണത്,പിശചിനെതിരെയുള്ള വജ്രായുധം,ചക്രായുധം. അതുകൊണ്ടാണ് "അമ്മെ ഞാന്‍ മുഴുവനായും നിന്റെതാണ് " എന്ന സമര്‍പ്പന്വുണവുമായി ലോകം മുഴുവന്‍ ഓടിനടന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയെ പിശാചിന്റെ ദൂതന്‍ വയറ്റിലേക്ക് നിറയൊഴിച്ചത്....പിതാവാകട്ടെ അമ്മയുടെ സംരെക്ഷനത്താല്‍ രെക്ഷ പെടുകയും, ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഒന്ന് മേയ് പതിമൂന്നിനു കിട്ടിയ വെടിയുണ്ട 1982 മേയ് പതിമൂന്നിനു ഫാത്തിമ മാതാവിന്റെ കിരീടത്തില്‍ സമര്‍പ്പിച്ചു " അമ്മെ ഞാന്‍ മുഴുവന്‍ അങ്ങയുടെതാണ് "എന്നു വീണ്ടും എട്ടു ചൊല്ലി ...! പിശാചിനെ മുട്ട് കുത്തിച്ചു..അതേ ക്രിസ്ഥാനിയുടെ വജ്രായുധമാണ് ജെപമാല. ജപമാല ചൊല്ലി നമുക്കും ഈശോയെ ആരാധിക്കുകയും മറിയത്തെ വണങ്ങുകയും ചെയ്യാം...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-31

നിത്യ ജീവിതം.

നിത്യ ജീവിതം. "ഞാനാകുന്നു പുനരുദ്ധാനവും ജീവനും." യോഹ:11:25. നിത്യ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപാട് ഉണ്ടാകുമ്പോള്‍ ആണ് എല്ലാ കണ്ണീരിന് അര്‍ഥം ഉണ്ടാകുന്നത്. അപ്പോള്‍ മനസും ആത്മാവും അടങ്ങും. ഈ ബോധ്യത്തില്‍ പിന്നീട് ഒരു കുറവും നില നില്‍ക്കുകയില്ല. ഈശോ പറഞ്ഞു " നിങ്ങളുടെ ഹൃദയം അസ്വസ്ത്തമാകേണ്ട ,എന്നില്‍ വിശ്വസിക്കുവിന്‍ ദൈവത്തിലും വിശ്വസിക്കുവിന്‍ .എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്." യോഹ:14:1-2. ഈജീവിതത്തില്‍ നമ്മള്‍ നന്നായി ജീവിക്കാന്‍ നിത്യ ജീവിതം .എന്നാ വലിയ ബോധ്യം കൂടെ കൊണ്ടുനടന്നാല്‍ മതി .അപ്പന്വീട്ടിലാണ് നാമം സ്ഥിരമായി താമസിക്കുക...അമ്മവീട്ടില്‍ നാം വിരുന്നുകാരാണ്...! ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടങ്ങി പോകണം നമ്മള്‍...!അതുകൊണ്ട് അതാതു ദിവസത്തെ കടമകള്‍ എല്ലാം നന്നായി നിര്‍വഹിച്ചു ഒരുക്കമുള്ളവരായിരിക്കാം അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-30

സൌഖ്യ മാര്‍ഗ്ഗം.

സൌഖ്യ മാര്‍ഗ്ഗം. "നിങ്ങള്‍ ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍." വിശുദ്ധ കുര്‍ബാനയില്‍ നാം ഓര്‍ക്കുന്നത് യേശുവിന്റെ ജനനം, രഹസ്യ , പരസ്യ ജീവിതം, പീഡാ സഹനം, കുരിശുമരണം, ഉദ്ധാനം, അവിടുത്തെ രണ്ടാം വരവ് എന്നിവയാണ്.എന്തിനു വേണ്ടിയാണ് ഈ ഓര്‍മ്മ നാം ആചരിക്കേണ്ടത് ? പ്രധാനപ്പെട്ട ഒരു കാര്യം, നമ്മുടെ മുറിപ്പെട്ട ഓര്‍മ്മകളും,ചിന്തകളും, വികാരങ്ങളും , അവന്റെ സഹനങ്ങളുടെ ഓര്‍മ്മ ആചരിച്ചു,ആചരിച്ചു സുഖപ്പെടാന്‍വേണ്ടിയായിരുന്നു ഇത് ...! അതേ, അവനില്‍ വിശ്വസിച്ചു കൊണ്ട്, അവനെകുറിച്ചുള്ള ഓര്‍മ്മ അയവ് ഇറക്കിയാണ് നാം നമ്മുടെ ഓര്‍മ്മകളെ വിശുദ്ധീകരിക്കേണ്ടത്..!നമ്മുടെ വ്രണപെട്ട മനസും, മുറിപ്പെട്ട വികാരങ്ങളും സുഖപ്പെടെണ്ടത് അവന്റെ മുറിവുകളെ കുറിച്ചും,മുറിപ്പാടുകളെ കുറിച്ചുമുള്ള ഓര്‍മ ആചരിച്ചു കൊണ്ടാകണം...!ഈ സൌഖ്യം ,വിശുദ്ധീകരണം വളരെ ലളിതമായ രീതിയില്‍ ഓരോ ജെപമാലയിലുടെയും നമ്മില്‍ സംഭവിക്കുന്നുണ്ട്...! കാരണം .വിശുദ്ധ കുര്‍ബാനയില്‍ എന്നപോലെ, ജപമാല പ്രാര്‍ഥനയിലും നാം അനുസ്മരിക്കുന്നത്‌ അവിടുത്തെ രക്ഷാകര സംഭവങ്ങള്‍ തന്നെയാണ്..!അവയുടെ ഓര്‍മ തന്നെ ആണ്. കുര്‍ബാനയില്‍ എന്നതിനേക്കാള്‍ ' ലളിതമായ രീതിയില്‍ 'എന്നു പറയാന്‍ കാരണം,വിശുദ്ധ കുര്‍ബാന,ഈശോയുടെ ജീവിതബലിയുടെ കൌദാശികമായ പുനരവതരണവും,പുനരാവര്‍ത്തനവും,പുനരര്‍പ്പണവും ആകുമ്പോള്‍, ജപമാല, മറിയത്തോടു ഒത്തുള്ള യേശുവിന്റെ രക്ഷാകര സംഭവങ്ങളുടെ അനുസ്മരണം മാത്രമാണ്.!ബെലിയര്‍പ്പിച്ചും ജപമാല ചൊല്ലിയും നമുക്ക് കൂടുതല്‍ കൂടുതല്‍ വിശുദ്ധീകരനത്തികേക്ക് കടന്നുവരാന്‍ പരിശ്രമിക്കാം..അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-29

ദാഹം.

ദാഹം. "ആര്‍ക്കെങ്കിലും ദാഹിക്കുന്നുണ്ടെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ" യോഹ:7:37. ഹൃദയത്തിന് ദൈവത്തെ പ്രാപിക്കാതെ ഒരാള്‍ക്കും സ്വസ്ഥത ലെഭിക്കില്ല...!എല്ലാവരും സ്നേഹിച്ചാലും പരവേശമടങ്ങില്ല.... ദൈവ സ്നേഹം മാത്രം കിട്ടിയാലേ മനുഷ്യ ഹൃദയം അടങ്ങൂ.... വര്‍ഷങ്ങള്‍ക്കു മുമ്പ് ,സില്‍ക്ക്സ്മിത കടിച്ചെറിഞ്ഞ ആപ്പിള്‍ ലേലത്തില്‍ പോയത് ഇരുപത്തി അയ്യായിരം രൂപയ്ക്കു...! ഒടുവിലവള്‍ ആര്‍ക്കും വേണ്ടാതെ ആരും ഇല്ലാതെ രോഗിയായി മരിച്ചു...! ലോക സുന്ദരി മെര്‍ലിന്‍ മന്റ്രോ ഒടുവില്‍ പറഞ്ഞു." എനിക്കീ ജീവിതം മടുത്തു" എന്ന്...മനുഷ്യ സ്നേഹവും അന്ഗീകാരവും കിട്ടിയാല്‍ എല്ലാമായി എന്ന് ചിലര്‍ക്ക് തോന്നാം .....വെറുതെയാണത് ..! അനേകരുടെ അനുഭവം അത് തെളിയിക്കുന്നു... പ്രശ്നങ്ങള്‍ മാറിയാല്‍ സമാധാനം കിട്ടും എന്നു വ്യര്‍ത്ത്മായി ആഗ്രഹിക്കുന്നു. ഇല്ല ദൈവം കൂടെയുന്ടെന്കിലെ സമാധാനം കിട്ടു ... അസീസിയിലെ ഫ്രാന്‍സിസ് ഭൌതീകമായി എല്ലാം ഉണ്ടായിരുന്നപ്പോള്‍ 'തെണ്ടി'യായിരുന്നു. ദൈവത്തെ കിട്ടിയപ്പോള്‍, സ്നേഹത്തില്‍ 'കോടീശ്വര' നായി.... ഭൌതീക സംബത്തു ഉപേക്ഷിച്ചപോള്‍ പിന്നീട് കിട്ടിയ്ഖ്‌ത് ദൈവത്തെ...!അതുകൊണ്ട് നമ്മെ ത്രുപ്തരാക്കാന്‍ കഴിയുന്ന ദൈവത്തിന്റെ അടുത്തേക്ക്‌ സ്നേഹത്തിനായി നമുക്കണ യാം...അവിടുന്ന് നമ്മെ അവന്റെ സ്നേഹത്താല്‍ തൃപ്തി പെടുത്തും. തീര്‍ച്ച...!അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-28

വാതില്‍.

വാതില്‍. "ഞാനാകുന്നു വാതില്‍ " അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഉള്ള കവാടമാണ് വാതില്‍ "അവന്‍ വഴിയല്ലാതെ ഒന്നും സൃഷ്ട്ടിക്കപ്പെട്ടിട്ടില്ല " എന്നവചനം അവനിലൂടെ ആണ് എല്ലാവരും ജീവിതത്തിലേക്ക് വന്നത് എന്ന് വ്യക്തമാക്കുന്നു. മരണം വാതിലാണ് എന്ന് ചിന്തിക്കുമ്പോള്‍ അവന്‍ വഴി തന്നെയാണ് എല്ലാവരും നിത്യജീവിതത്തിലേക്ക് കടക്കുന്നത്‌ എന്ന് വ്യക്തം .അത് കൊണ്ട് വീട്ടില്‍ നിന്നും വാതില്‍ കടന്നു സ്കൂളിലേക്ക് പോകുന്ന കുട്ടി വയ്കുന്നേരം തിരിച്ചു അതെ വാതിലിലൂടെ വീട്ടില്‍ പ്രവേശിക്കുന്നതുപോലെ, സ്വര്‍ഗത്തില്‍ നിന്ന് യേശുവിലൂടെ ഭൂമിയിലേക്ക്‌ വന്ന നമ്മള്‍ യേശുവിലൂടെതന്ന സ്വര്‍ഗ്ഗ പ്രവേശനം നടത്തണമെന്ന് പിതാവ് ആഗ്രഹിക്കുന്നു. മറ്റൊരുധ്യാനം ഹെലന്‍ കേല്ലറുടെതാണ്..."സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍, എപ്പോഴും മറ്റൊന്ന് നമുക്കായി തുറക്കുന്നുണ്ടാകും. എന്നാല്‍ അടഞ്ഞ വാതിലില്‍ തന്നെ നോക്കി നില്‍ക്കുന്നത് കൊണ്ടാണ് നമുക്കായി തുറന്ന വാതില്‍ നാം കാണാതെ പോകുന്നത് "...ഉള്‍ കണ്ണ് തുറന്നു ദൈവം നമുക്കായി മലര്‍ക്കെ തുറന്നിടുന്ന വാതിലുകള്‍ നമുക്ക് കണ്ടെത്താം....അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-27

ഹൃസ്സ്വ ജീവിതം.

ഹൃസ്സ്വ ജീവിതം. “മനുഷ്യ ജീവിതം പുല്കൊടിക്ക്തുല്യമാകുന്നു. വയലിലെ പുഷ്പ്പം പോലെ അത് വിരിയുന്നു ,ചുടുകാറ്റുഅടിക്കുമ്പോള്‍ അത് വാടി പോകുകയും ചെയ്യുന്നു,അത് നിന്നിരുന്ന സ്ഥലം പോലും അക്ജ്ഞാതം ആയിത്തീരുന്നു.” സാധനങ്ങളുടെ ബാഹുല്യം കൂടുംതോറും യാത്ര കഷ്ട്ടമാകും..! സര്‍ക്കസ് കൂടാരം പോലെയാണ് ജീവിതം …! കളി കഴിഞ്ഞാല്‍ ചുരുട്ടികെട്ടി കൊണ്ട് പോകാണം ....! പിന്നെ സര്‍ക്കസ് ഇല്ല ...! നാം വെറും കളിക്കാര്‍ മാത്രം ...! ആകാശത്തു കിടന്നു തൃപ്പെസു കളിച്ചാലും സമ്മാനം മേടിക്കാന്‍ താഴെ വരണം .! അത് കൊണ്ട് അത്ര ഗൌരവം ഒന്നും വേണ്ട നമുക്ക് ജീവിതത്തില്‍...! എല്ലാവരോടും സഹകരിച്ചു,എല്ലാവരെയും സ്നേഹിച്ചൊരു ജീവിതം അതാണ്‌ നമ്മില്‍ നിന്നും ദൈവം ആഗ്രഹിക്കുന്നത്...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-24

സമര്‍പ്പണം.

സമര്‍പ്പണം. " ആരെയാണ് ഞാന്‍ അയക്കുക് ?ആരാണെനിക്ക് വേണ്ടി പോവുക?അപ്പോള്‍ ഞാന്‍ പറഞ്ഞു;. ഇതാ ഞാന്‍ ! എന്നെ അയച്ചാലും! " ഏശ :6:8. ഇന്നും ദൈവം ഈ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.നമ്മുടെ മറുപടിക്കായി അവിടുന്ന് കാത്തിരിക്കുന്നു...!ലോകമെങ്ങും പോയില്ലെങ്കിലും ആയിരിക്കുന്ന ഇടങ്ങളില്‍ അവനു വേണ്ടി ആവുന്നതെല്ലാം ചെയ്യാന്‍ നാം നമ്മെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചാല്‍ പല മഹത്തായ കാര്യങ്ങളും നമുക്ക് ചെയ്യാനാകും എന്നാല്‍ഓര്‍ക്കുക, പെന്‍സിലിനെന്ന പോലെ വേദന നിറഞ്ഞ മൂര്ച്ചപ്പെടുത്തലുകള്‍ അവന്‍ നമ്മില്‍ നടത്തും, അത് ക്ഷമയോടെ സഹിക്കണം.നമുക്ക് തെറ്റുകള്‍ പറ്റുമ്പോള്‍ അവന്‍ കരുണയോടെ അത് മായിച്ചു കളയും.പെന്‍സിലിന്റെ പ്രധാന ഭാഗം അതിന്റെ ഉള്ളിലാണ് അതുകൊണ്ട് പുറം ഭാഗത്തെ കുറിച്ച് ആകുലപ്പെടാകുലപ്പെടാതിരിക്കാന്‍ അനു നിമിഷം അവന്‍ നമ്മെ കാത്തു പരിപാലിക്കും. അതുകൊണ്ട്,ഏത് പ്രതലത്തിലാണ് ദൈവം നമ്മെ ഉപയുഗിക്കുന്നതെങ്കിലും ഉപയുഗിക്കുന്ന പ്രതലത്തില്‍ വ്യക്തവും വൃത്തി ഉള്ളതുമായ മുദ്രകള്‍ രൂപപെടുത്തുക. അപ്പോള്‍ നമ്മുടെ ജീവിതം ധന്യമായി തീരും തീര്‍ച്ച...!അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-20

ആത്മാര്‍ത്ഥത

ആത്മാര്‍ത്ഥത . "ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ നിങ്ങളും പരസ്പ്പരം സ്നേഹിക്കണം." [ യോഹ: 15:12 ]. നല്ല സ്നേഹ ബന്ധങ്ങള്‍ തിരമാലകള്‍ പോലെയാണ്...! അത് കരയെ വിട്ടു പിരിയുമെങ്കിലും, അല്പ്പനേരത്തെക്ക് മാത്രമേ പിരിയുന്നുള്ളൂ ...! എന്നാല്‍, ചിലരുടെ സ്നേഹം സൂര്യനെ പോലെയാണ,കാരണം സൂര്യന്‍ വയ്കുന്നെരങ്ങളില്‍ നമ്മെ വിട്ടു പിരിയുന്നു എന്ന് തോന്നിയേക്കാം... എങ്കിലും യഥാര്‍ത്തത്തില്‍ അത് നമ്മളെ വിട്ടു പിരിയുന്നില്ല...നമുക്ക് കാണാനവുന്നില്ലന്നെയുള്ളൂ...! അവര്‍ ഉത്തരവാദിത്വങ്ങളുടെ നടുവിലായത് കൊണ്ട് നമുക്കവരെയും അവര്‍ക്ക് നമ്മളെയും കാണാന്‍ പറ്റുന്നില്ല എന്നെ ഉള്ളു.. എന്നാല്‍ അത് കഴിയുമ്പോള്‍ അതിരാവിലെ അവര്‍ ഓടിയെത്തും ,സൂര്യനെ പോലെ.... അവര്‍നമ്മെ കാണാന്‍....!പുതു സ്നേഹം കൊണ്ട് നിറക്കാന്‍...എന്നാല്‍ ചില സുഹുര്‍ത്തുക്കള്‍ മത്സ്യവും ജലവും കണക്കാണ്...! ഒരിക്കല്‍ മത്സ്യം ജലത്തിനോട് പറഞ്ഞു "നിനക്കൊരിക്കലും എന്റെ കണ്ണീരു കാണാന്‍ കഴിയില്ല ;കാരണം ഞാന്‍ ജലത്തിനകത്താണല്ലോ.. ഉടന്‍ ജലം പറഞ്ഞു " പക്ഷെ എനിക്കത് ഇപ്പോഴും അനുഭവിച്ചരിയാനാകും കാരണം നീ ഇപ്പോഴും എന്റെ ഹൃദയത്തിനുള്ളിലാണല്ലോ" എന്ന്....! ..."അടുത്തായിരുന്നാലും അകലെ ആയിരുന്നാലും ആത്മാര്‍ഥതയോടെ സ്നേഹിക്കാം....അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-19

ബെന്തങ്ങള്‍.

ബെന്തങ്ങള്‍. "പിതാവിനെ ബെഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു." [പ്രഭാ:3:6.] ജീവിതം എത്ര തിരക്കുള്ളതാണ് എങ്കിലും ബെന്തങ്ങളെ കൈവിടാതിരിക്കുക...പ്രത്യേകിച്ച് ജീവിത പങ്കാളി, മാതാപിതാക്കള്‍, മക്കള്‍ , സഹോദരങ്ങള്‍ സ്വന്തക്കാര്‍ എന്നിവരുമായിട്ടുള്ളത്...! അല്ലെങ്കില്‍ ഒരു പക്ഷെ തിരക്കുകള്‍ കഴിയുമ്പോള്‍ നാം ജീവിതത്തില്‍ ഒറ്റപ്പെട്ടേക്കാം.വേരുകളാണ് മരത്തെ താങ്ങി നിര്‍ത്തുന്നത് എന്ന് മരം എപ്പോഴും ഓര്‍ക്കണം...! കുഞ്ഞു വേരുകള്‍ക്ക് പോലും മരത്തിന്റെ നിലനില്‍പ്പിനു അതിന്റേതായ ചില സംഭാവനകള്‍ ഉണ്ടെന്നു മറക്കരുത്.. എങ്കിലും തായ് വേരാണ്‌ ഏറ്റവും പ്രധാനം. തായ് വേരിനെ മറന്നൊരു ജീവിതം തകര്‍ച്ചയിലെ അവസാനിക്കൂ....ഒരു പക്ഷെ ഇപ്പോള്‍ നമ്മുടെ ബെന്തങ്ങള്‍ തകര്‍ന്നാണ് കിടക്കുന്നതെങ്കിലും നാം തിരിച്ചറിയണം കൂട്ടിച്ചെര്‍ക്കാനാകാത്ത വിധം ഒരു ബെന്തവും അകന്നു പോയിട്ടില്ല എന്ന്...! നാമൊന്നു മനസുവച്ചാല്‍ തുന്നിചെര്‍ക്കാവുന്നതേ ഉള്ളു എല്ലാം.... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-18

വേണ്ടതും വേണ്ടാത്തതും.

വേണ്ടതും വേണ്ടാത്തതും. "അവിടുന്ന് അവനോടു കല്‍പ്പിച്ചു ; തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം നീ ഭക്ഷിച്ചുകൊള്ളുക.എന്നാല്‍ നന്മ്മ തിന്മ്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുതു. തിന്നുന്ന ദിവസം നീ മരിക്കും"[ഉല്‍പ്പ:2:17 ] ഭൂമിയിലുള്ളവ എല്ലാം ഉപയോഗിക്കാന്‍ വേണ്ടിയല്ല,പിന്നയോ ചിലതെല്ലാം ഉപേക്ഷിക്കാനും വേണ്ടിയാണ് ദൈവം സൃഷ്ട്ടിച്ചത്...! ആത്മീയ പക്ക്വത ചിലതൊക്കെ സ്വീകരിക്കാനും ചിലതൊക്കെ ഉപേക്ഷിക്കാനും ശക്തി സംഭരിക്കല്‍ കൂടിയാണ്... എല്ലാം എല്ലാവര്ക്കും ഉള്ളതല്ല...! നമുക്കാവശ്യ മുള്ളതും അനുവദനീയവും ആയവ നന്ദിയോടെ ഉപയോഗിക്കുമ്പോഴാണ് അത് ആസ്വാദ്യകരമാകുക...നല്ലത് നന്ദിയോടെ സ്വീകരിക്കാനും അല്ലാത്തവ എതെന്നു തിരിച്ചറിഞ്ഞു ഉപേക്ഷിക്കാനുള്ള കൃപക്കായും നമുക്ക് പ്രാര്‍ഥിക്കാം... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-17

H2O.

H2O. "അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി,പിതാവേ, അങ്ങ് എന്നിലും,ഞാന്‍ അങ്ങയിലും ആയിരിക്കുന്നത് പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചു എന്ന് ലോകം അറിയുന്നതിന് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു " [യോഹ:17:20.] വെള്ളത്തിന്റെ ശാസ്ത്രീയ നാമം H2O എന്നാണു. രണ്ടു ഹൈഡ്രജന്‍ തന്മാത്രകളും ഒരു ഒക്ക്സ്സിജന്‍ തന്മാത്രയും. ഒക്ക്സ്സിജനും, ഹൈഡ്രജനും കത്തുന്ന രണ്ടു വാതകങ്ങള്‍ ആണ്..! തീ ആളിപടരുന്നവ...! എന്നാല്‍ ഈ രണ്ടു വാതകങ്ങളും ഒരു പ്രത്യേക അനുപാതത്തില്‍ പ്രകൃതിയില്‍ കൂടി ചേരുമ്പോഴാണ് വെള്ളം ഉണ്ടാകുന്നത്...! ഇതു പോലെ പുരുഷനും സ്ത്രീയും കുടുംബത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ അപകടകാരികള്‍ ആകാമെങ്കിലും, ദൈവത്തോടോത്തു സമഞ്ജസമായി അവര്‍ സമ്മേളിക്കുമ്പോള്‍ ,ഒന്നിക്കുമ്പോള്‍ ,പരസ്പരം കുളിര്‍മ്മ പകരുന്ന നിറസാന്നിധ്യമായി മാറുന്നു അവര്‍...!വികടിച്ചു നിന്ന് കത്തിതീരാനല്ല ഒരുമിച്ചു നിന്ന് കുളിര്‍മ്മയാകാനാണ് ദമ്പതികള്‍ വിളിക്കപെട്ടിരിക്കുന്നത്.! അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-15

ഉദ്ദേശം.

ഉദ്ദേശം. ഈശോ ഭൂമിയിലേക്ക്‌ വന്നത് എന്തിനു വേണ്ടി ആയിരുന്നു...?മരിക്കാന്‍ വേണ്ടി മാത്രമായിരുന്നോ..?, അല്ല...! അതിനു വേണ്ടി മാത്രമായിരുന്നെങ്കില്‍ ഈശോക്ക് ഹെറോദേസിന്റെ വാളിന് ഇരയായാല്‍ മതിയായിരുന്നു...! എന്നാല്‍ അതിലുപരി,ഈശോവന്നത്, തന്റെ ജീവിതത്തിലൂടെ നമുക്ക് ദൈവ പിതാവിന്റെ സ്നേഹം വെളിപ്പെടുത്തി തരുന്നതിനും,അവിടുത്തെ തിരുവചനങ്ങള്‍ നമുക്ക് പങ്കു വച്ചു തരുന്നതിനും ഒപ്പം,പറുദീസയില്‍ പാപം മൂലം മനുഷ്യന് നഷ്ട്ടപ്പെട്ട ദൈവീക ജീവന്‍ ,ജനനം രേഹസ്യ - പരസ്യ ജീവിതം,ഈശോയുടെ പീഡാസഹണം,കുരിശുമരണം,ഉദ്ധാനം,എന്നിവയിലൂടെ നമുക്ക് തിരിച്ചു നല്‍കുന്നതിനും , വേണ്ടിയായിരുന്നു.ഇത് തിരിച്ചറിഞ്ഞു അവിടുത്തെ സ്നേഹത്തില്‍ ജീവിക്കാന്‍ ഇന്ന് ദൈവം ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. സസ്നേഹം ജോസേട്ടന്‍.

Posted on 2012-10-13

മറക്കുന്നവന്‍.

മറക്കുന്നവന്‍. "അവരുടെ ദുഷ് പ്രവര്‍ത്തികളും പാപങ്ങളും ഒരു കാരണ വശാലും ഞാന്‍ ഓര്മ്മിക്കുക ഇല്ല."(ഹെബ്ര:10:17.) ഓര്മ്മിക്കുക ഇല്ല എന്നല്ല,ഒരുകാരണ വശാലും ഓര്മ്മിക്കുക ഇല്ല എന്നാണു തിരുവചനം ..!ദൈവം അനുതപിക്കുന്ന പാപിയുടെ സകല തിമ്മകളും മറന്നു കലയുന്നവനാണ്...!ഒരിക്കലും ഒരിക്കലും ഓര്‍മ്മിക്കാത്ത വിധത്തില്‍...!അനുതാപ കണ്ണീരില്‍ മുങ്ങി കണ്ണീരോടെ കുംബസാരിച്ച ഒരാള്‍ ദൈവമേ ഞാന്‍ പണ്ട് അതും ഇതും ഒക്കെ ചെയ്തവന്‍ ആയിരുന്നല്ലോ എന്നു ദൈവത്തോട് പറഞ്ഞാല്‍ അവിടുന്ന് നമ്മോടു പറയുന്ന മറുപടി ഇങ്ങനെ ആയിരിക്കും ഇല്ലല്ലോ മോനേ ഞാനതൊന്നും ഓര്‍ക്കുന്നില്ലല്ലോ, ഞാന്‍ അതെല്ലാം അന്നേ മരന്നതല്ലേ എന്നായിരിക്കും....!!! എന്നാല്‍, ഓര്‍ക്കേണ്ടത് മറക്കുകയും ,മറക്കേണ്ടത്‌ ഓര്‍മിക്കുകയും ചെയ്യുന്നത് മനുഷ്യ ജീവിതത്തിലെ വിരോധാഭാസം...!നന്‍മ്മ മറക്കുകയും തിമ ഓര്‍ക്കുകയും ചെയ്യുന്ന മനുഷ്യന്‍...! മറിച്ച്‌ ചെയ്തിരുന്നു എങ്കിലോ ...? ഇവിടം സ്വര്ഗ്ഗമാകുമായിരുന്നു...!എന്നാല്‍ ദൈവം നമ്മുടെ എല്ലാ നന്മ്മകളും ഓര്‍ക്കുന്നവനും, ഏറ്റു പറഞ്ഞാല്‍ എല്ലാം മറക്കുന്നവനും ആണ്.നല്ലകള്ളന്‍ പറുദീസയില്‍ പ്രവേശിച്ചത്‌ ദൈവം ഒര്കേണ്ടത് ഓര്‍ക്കുന്നവനും മറക്കേണ്ടത്‌ മറക്കുന്നവനും ആയിരുന്നത് കൊണ്ടാണ്....നമുക്കും മറ്റുള്ളവരുടെ നന്‍മ്മ എല്ലാം ഓര്‍ക്കാം തിന്മ്മയെല്ലാം മറക്കാം...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Posted on 2012-10-12

സ്നേഹ തൈലം

സ്നേഹ തൈലം [മത്ത:25:1-13.] പത്തു കന്യക മാരുടെ ഉപമ വായിക്കുക. ശ്രദ്ധിക്കുക. ഈ സ്ത്രീകള്‍ പത്തു പേരും" കന്യകമാര്‍ "ആയിരുന്നു. അതായത് അവരുടെ വിശുദ്ധിക്ക് ഒരു കുറവും കളങ്കവും ഇല്ലായിരുന്നു. "പത്തു പേരും എതിരേല്‍ക്കാന്‍ പുറപ്പെട്ടു" അതായത് എല്ലാവരുടെയും ലെക്ഷ്യം ഒന്ന് തന്നെ ആയിരുന്നു.ഇനി പത്തു പേരുടെയും കയ്യില്‍ വിളക്കുകള്‍ ഉണ്ടായിരുന്നു...! അതിനും കുറവില്ല...! കിടന്നുറങ്ങിയപ്പോള്‍ പത്തുപേരും കിടന്നുറങ്ങി. അപ്പോള്‍ ഉറങ്ങിയതുമല്ല പ്രശ്നം...! മണവാളന്‍ അര്‍ദ്ധ രാത്രിയില്‍ വന്നപ്പോള്‍ എല്ലാവരും ഉണരുകയും ചെയ്തു; മാത്രമല്ല എല്ലാവരും വിളക്കും തെളിച്ചു. എന്നാല്‍ എണ്ണയില്ലാത്തവരുടെ വിളക്കുകള്‍ മാത്രമാണ് കെട്ടു പോയത്...! ഇവിടെ ഈ ഉപമയെ ആഴത്തില്‍ ധ്യാനിച്ചാല്‍ നമുക്ക് മനസിലാകും പത്തു പേരില്‍ അഞ്ചു പേര്‍ക്ക് മണവറ പ്രവേശനം നിഷേധിക്കപ്പെട്ടത് , മണവറ പ്രവേശനം ലഭിച്ച അഞ്ചു പേരില്‍നിന്നും മറ്റുള്ളവര്‍ക്കുള്ള വ്യത്യാസം എന്ന് പറയുന്നത് ഒരേ ഒരു കാര്യത്തില്‍ മാത്രം ആയിരുന്നു; 'എണ്ണ ' യുടെ കാര്യത്തില്‍ മാത്രം...!!! പക്ഷെ ആ ഒരു ഒറ്റ കാരണം കൊണ്ട് മാത്രം അവര്‍ക്ക് സ്വര്‍ഗീയ മണവറ തടയപ്പെട്ടു എന്നത് നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കണം....എന്തെല്ലാം പുണ്ണ്യ കര്‍മ്മാങ്ങളില്‍ നാം വ്യാപ്രുതര്‍ ആയാലും ,എത്ര മാത്രം നാം പ്രാര്തിച്ചാലും സ്നേഹമെന്ന എണ്ണ കരുതുന്നില്ലെങ്കില്‍ നാം പുറം തള്ളപെടുമെന്ന ധ്യ്യാനം സ്നേഹമെന്ന എണ്ണ കരുതെണ്ടാതിന്റെ അടിയന്തിര ആവശ്യത്തിലേക്ക് ആണ് വിരല്‍ ചൂണ്ടുന്നത്...!ഹൃദയ വിലക്ക് നിറയെ സ്നേഹ തൈലം കരുതി ജീവിക്കാന്‍ നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-11

മൂലക്കല്ല്.

മൂലക്കല്ല്. "വിശ്വാസം പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്‍ക്കുന്നു. എന്നാല്‍ സ്നേഹമാണ് സര്‍വോത്ക്രിഷ്ട്ടം"[ 1 കൊരി:13:13.] കെട്ടിടം നിര്‍മ്മിക്കുമ്പോള്‍,തൊണ്ണൂറ്റി രണ്ടു ശതമാനം വരുന്ന,കല്ല്‌ കമ്പി ഇഷ്ട്ടിക,മരം തുടങ്ങിയവയെ താങ്ങി നിര്‍ത്തുന്നത് വെറും എട്ടു ശതമാനം വരുന്ന സിമെന്റാണ്..! ഇതു പോലെ അനേകം ഘടകങ്ങളുള്ള കുടുംബത്തെ താങ്ങി നിര്‍ത്തുന്നത് സ്നേഹം എന്ന സിമന്റാണ്. ചില വാതിലുകള്‍ ശ്രദ്ധിച്ചാല്‍, അവ അടക്കുമ്പോഴും തുറക്കുമ്പോഴും ഒരു കിര് കിരാ ശബ്ദ്ധം കേള്‍ക്കാം... എന്നാല്‍ അവിടെ ഒരു തുള്ളി എന്ന വീഴ്ത്തിയാലോ..? ശബ്ദ്ധം നിശബ്ദ്ധമാകും.....! പല കുടുംബങ്ങളും ശബ്ദ്ധ മുഘരിതമാകാന്‍ കാരണം സ്നേഹ തിളത്തിന്റെ കുറവ് തന്നെ...! നിഷ്കളങ്ക സ്നേഹമാണ് കുടുംബ ജീവിതത്തിന്റെ ഉള്‍ക്കാമ്പ്. സ്നേഹ പൂര്‍ണ്ണമായ ഒരു കുടുംബ ജീവിയ്തം നയിക്കാന്‍ നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-09

അത്ഭുതത്തിന്റെ വഴി.

അത്ഭുതത്തിന്റെ വഴി. " പോകുവിന്‍,ഇതാ ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്ന പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു".[ലുക്ക:10:3. ]ചെന്നായ കുഞ്ഞാടിനെ മുറിവേല്‍പ്പിക്കും. എന്നാല്‍ മുറിവേല്‍ക്കുന്ന കുഞ്ഞാട് കണ്ണില്‍ നിന്നും, മുറിവില്‍ നിന്നും ഒരു പോലെ ഒഴുകുന്ന കണ്ണീരും രക്ത തുള്ളിയും ആര്, തന്നെ മുറിവ് എല്പ്പിച്ചുവോ, , ആ ചെന്നായയുടെ മാനസാന്തരത്തിന് വേണ്ടി സഹിച്ചു സമര്‍പ്പിച്ചു മാധ്യസ്ത്തം വഹിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍, ഈ മുറിവേറ്റ കുഞ്ഞാടിന്റെ പ്രാര്‍ത്ഥന വഴി ചെന്നായയുടെ മാനസാന്തരം നടക്കാന്‍ ദൈവം ഇടയാക്കും! നമ്മെ വേദനിപ്പിച്ചവരെ ദൈവകരങ്ങളിലേക്ക് കണ്ണീരോടെ സമര്‍പ്പിച്ചു നമുക്ക് അവരുടെ മദ്ധ്യസ്തരാകാം...അങ്ങനെ ചെയ്‌താല്‍ നമ്മെ വേദനിപ്പിച്ച ചെന്നായ്ക്കളുടെ മാനസാന്തരമെന്ന അത്ഭുതം കാണാന്‍ ദൈവം നമുക്കിടവരുത്തും.അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-10-08

ക്യാന്‍വാസ്‌

മത്താ: 2:11. "അവര്‍ ഭവനത്തില്‍ പ്രവേശിച്ചു ശിശുവിനെ അമ്മയായ മരിയത്തോട് കൂടെ കാണുകയും , അവനെ കുമ്പിട്ടു ആരാധിക്കുകയും ചെയ്തു". നാം ഒരു ചിത്രം കാണുമ്പോള്‍ അത് ആസ്വദിക്കാറുണ്ട് ..എന്നാല്‍ ആചിത്രം പതിഞ്ഞിരിക്കുന്ന പേപ്പര്‍, നാം ശ്രദ്ധിക്കാറില്ല. വാസ്തവത്തില്‍ പേപ്പര്‍ ഇല്ലെങ്കില്‍ ചിത്രമില്ല...!മാത്രമല്ല , ചിത്രത്തെയും പേപ്പര്‍ - നെയും ഒരിക്കലും വേര്‍പെടുത്താനും ആവില്ല...ഈശോയും മാതാവും തമ്മില്‍ ഇങ്ങനെയാണ്... അമ്മയാകുന്ന ക്യാന്‍വാസില്‍ രേക്ഷാകസംഭവം.പൂര്‍ത്തിയാക്കപെട്ടത്‌...! · "ദൈവം യോചിപ്പിച്ച്ചത് മനുഷ്യന്‍ വേര്പെടുത്താതിരിക്കട്ടെ"...!

Posted on 2012-10-06

പരിപൂര്‍ണ്ണത

പരിപൂര്‍ണ്ണത "എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണന്‍ ആയിരിക്കുന്നത് പോലെ നിങ്ങളും പരിപൂര്‍ണര്‍ആയിരിക്കുവിന്‍ "മത്താ:5:48. സ്വര്‍ഗ്ഗം, സ്വര്‍ഗ്ഗം ആക്കുന്നത് ദൈവസാന്ന്ധ്യം കൊണ്ട് മാത്രമല്ല ;പിന്നയോ,വിശുദ്ധരുടെയും മാലാഖമാരുടെയും(സ്വര്‍ഗ്ഗ വാസികളുടെ ) എല്ലാം സാന്നിധ്യം കൊണ്ട് കൂടിയാണ്. ഇതുപോലെ, ഭൂമി ഭൂമിയാകുന്നത് സൃഷ്ട്ടജാലങ്ങളുടെയും ,മനുഷ്യന്റെയും സാന്നിധ്യം കൊണ്ട് മാത്രമല്ല ദൈവത്തിന്റെയും (ഭൂവാസികളുടെയും ) സാന്ന്ധ്യം കൊണ്ട് കൂടിയാണ്.ദൈവസാന്നിദ്ധ്യ അവബോധത്തില്‍ ജീവിച്ചു ഭൂമിയെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍ എല്ലാവരെയും നല്ല ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-28

devaalayam

ദേവാലയം. "അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവ സമയം അടുത്തു,അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു അവനെ പിള്ളക്കച്ചയില്‍ പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി". (ലൂക്കാ:2:6) ഈശോ ജെനിച്ചത് എവിടെ ആണ് എന്നു ചോദിച്ചാല്‍,നാം പെട്ടന്ന് പറയുക ഈശോ ജെനിച്ചത് പുല്‍ക്കൂട്ടിലാണ് എന്നാണു .എന്നാല്‍ സത്യത്തില്‍ പുകൂട്ടിലല്ല,ഈശോ ജെനിച്ചത് , മറിയത്തിന്റെ ഉദരത്തിലായിരുന്നു.മറിയത്തിന്റെ ഉദരം ദൈവം അതിനായി തിരഞ്ഞെടുക്കാനുള്ള കാരണമോ? ആ ഉദരവും ഹൃദയവുംപരിശുദ്ധവും പരിപാവനവും ആയി അവള്‍ സൂക്ഷിച്ചത് കൊണ്ടായിരുന്നു...! ഇന്ന് നാമും നമ്മുടെ ഹൃദയവും ശരീരവും പരിശുദ്ധവും പരിപാവനവുമായി സൂക്ഷിച്ചാല്‍ ഈശോ നമ്മിലും ഇന്ന് ജെന്മ്മം കൊളളും ...!നമ്മെ ഈശോക്ക് ജെനിക്കാനുള്ള ദേവാലയങ്ങള്‍ ആക്കി മാറ്റാം...അതിനുള്ള കൃപക്കായി പ്രാര്‍ഥിക്കുന്നു. നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-26

വിരുന്നു.

വിരുന്നു. 'വിശുദ്ധ കുര്‍ബാന വിശുദ്ധര്‍ക്ക് ഉള്ളതാകുന്നു .' ഇടവകാ സമൂഹത്തിന്റെ സ്നേഹ കൂട്ടായ്മയില്‍ ഈശോ വച്ചു വിളമ്പുന്ന സ്വര്‍ഗീയ വിരുന്നാണ് വിശുദ്ധ കുര്‍ബാന. ഈ വിരുന്നു ആത്മീയ ഒരുക്കം ഉള്ളവര്‍ക്കാണ് ഈശോ നല്‍കുന്നത്. ചില പ്രത്യേക രോഗങ്ങള്‍ ഉള്ളപ്പോള്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ അപ്പോള്‍ അത് ഉള്ളില്‍ വിഷമായി മാറും . ഇതുപോലെ പാപത്തോടു കൂടി ഇതു ഭക്ഷിച്ചാല്‍ അത് നമുക്ക് നാശ കാരണം ആയി മാറും. അതുകൊണ്ട് കുമ്പസാരിച്ചു ആത്മ വിശുദ്ധി നേടി യോഗ്യതാപൂര്വം നമുക്ക് ഇന്ന് ഈശോയെ സ്വീകരിക്കാം ..അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ഞായറാഴ്ച ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-23

കൃതക്ഞ്ഞത

കൃതക്ഞ്ഞത " അവര്‍ കൃതക്ഞ്ഞത സ്തോത്രം ആലപിച്ചതിന് ശേഷം ഒലിവു മലയിലേക്കു പോയി" ഈശോ ഒലിവു മലയിലേക്കു പോയത് സുഖിക്കാനല്ല, സഹിക്കാനാണ്...! സഹനത്തിന് മുമ്പ് ഒരു സ്തോത്ര ഗീതം ...! ദൈവമേ നിനക്ക് നന്ദി...അനുഗ്രഹങ്ങള്‍ ലെഭിക്കുമ്പോള്‍ നന്ദി പറയാന്‍ മടിക്കാത്ത നമ്മള്‍ വേദനകള്‍ ലെഭിക്കുമ്പോള്‍ പരാതി പെടുന്നവരാണ്... കയ്പ്പുള്ള ആയുര്‍വേദ മരുന്നുകള്‍ എല്ലാം തേനില്‍ ചാളിച്ചാണ് കഴിക്കുന്നത്‌...! സഹനത്തിന്റെ കയ്പ്പ് നന്ന്ടിയുടെ തേനില്‍ ചാളിക്കുംഭോള്‍ അത് അനുഗ്രഹ കാരണങ്ങള്‍ ആകുന്നു...! മാനം ഇരുലുംബോള്‍ ആണ് മയില്‍ പീലി വിരിക്കുന്നത്‌...! ഈ അനുഗ്രഹങ്ങള്‍ തന്നവന്‍ തന്നെ ആണ് ചിലതൊക്കെ തരാത്തതും എന്നു,ചിലെ വേദനകള്‍ നമ്മുടെ നന്മ്മക്കായി തരുന്നതെന്നും നാം തിരിച്ചറിയണം. ജീവിതത്തിലെ ദുഖാനുഭാവങ്ങളില്‍ നമുക്കും സ്തോത്ര ഗീതം ആലപിക്കാനുള്ള ഒരു കൃപ തരണമേ എന്നു പ്രാര്‍ത്തിക്കാം...അങ്ങനെ നമ്മുടെ സഹനങ്ങളുടെ ഭാരം ലെഘൂകരിക്കാം ....കുരിശുകള്‍ അനുഗ്രഹങ്ങള്‍ ആക്കി മാറ്റാം....അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല

Posted on 2012-09-14

മേനി.

മേനി. "അത് നൂറു മേനിയും,അറുപതു മേനിയും,മുപ്പതുമെനിയും വിളവു നല്‍കി. ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ."( മത്താ: 13:8 ) നൂറിന്റെയും അറുപതിന്റെയും കൂടെ മുപ്പതു മേനിയും ചേര്‍ത്തു വച്ചിരിക്കുന്നു...! മനുഷ്യ ദൃഷ്ട്ടിയില്‍ നാല്പ്പതാണ് പാസ് മാര്‍ക്ക്. എന്നിട്ടും നമ്മുടെ കണക്കു പ്രകാരം തോറ്റവനും, റാങ്ക് കാരന്റെ കൂടെ ദൈവം ചേര്‍ത്തു വെക്കുന്നു ...! മനുഷ്യന്റെ കണക്കിന്റെയും കണക്കു കൂട്ടലിന്റെയും മാനടെണ്ഡം അല്ല ദൈവത്തിന്റെ കണക്കു കൂട്ടലിന്റെ മാനടെണ്ഡം..! ഒരാള്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടു ലെഭിക്കുന്നതിനെ ദൈവം പൂര്ന്നതയായി കണക്കാക്കുന്നു...ഒരാളുടെ നല്‍കുന്ന വിളവിന്റെ മേനിക്കല്ല , അയാളുടെ ദൈവത്തോടുള്ള സഹകരണത്തിന്റെയും,വിശ്വസ്തതയുടെയും, അലവിനാണ് ദൈവത്തിന്റെ മാര്‍ക്ക്...!അത് കൊണ്ട് വിജയിക്കുന്നതിനെകാള്‍ വിശ്വസ്തനായി ഇരിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.നമുക്ക് നല്ല ദൈവത്തോടും, ജീവിതത്തിന്റെ വിളിയോടും വിശ്വസ്തത പുലര്‍ത്തി മുന്നോട്ട് പോകുവാനുള്ള കൃപക്കായി പ്രാര്‍ഥിക്കാം ,പരിശ്രമിക്കാം.... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-12

പ്രകാശം .

പ്രകാശം . "ഞാന്‍ ലോകത്തിന്റെ പ്രകാശം ആകുന്നു,എന്നെ അനുഗമിക്കുന്നവന്‍ അന്ദ്ധകാരത്തില്‍ നടക്കുകയില്ല." (യോഹ: 8:12.) യേശു ലോകത്തിനുള്ള പ്രകാശമാണെന്ന് ഈശോയുടെ ജെനന സമയത്തും, മരണ സമയത്തും ഈ പ്രപഞ്ചം വിളിച്ചു പറഞ്ഞു...! യേശു കാലി തൊഴുത്തില്‍ ജെനിച്ചപ്പോള്‍ ,ഒരു നക്ഷത്രത്തിന്റെ ഉദയത്തില്‍ഊടെയും ,അവന്‍ കാല്‍വരിയില്‍ മരിച്ചപ്പോള്‍ ,സൂര്യന്‍ മരഞ്ഞിരുണ്ടും അത് തെളിയിച്ചു....! അതേ അവന്‍ ലോകത്തിനുള്ള യദാര്‍ത്ഥ വെളിച്ചമാകുന്നു..."നീതി സൂര്യന്‍" എന്നാണു അവിടുത്തെ വചനം വിശേഷിപ്പിക്കുക.സഹോദരങ്ങളെ, അന്ദ്ധകാരത്തില്‍ തപ്പി തടയാതെ ,പ്രകാശത്തെ തിരിച്ചറിഞ്ഞും,ആനുഗമിച്ചു നമുക്ക് കാല്‍തട്ടി വീഴാതെ മുന്നേറാന്‍ പരിശ്രമിക്കാം... ഒപ്പം, "നിന്റെ പാദം കല്ലിന്മേല്‍ തട്ടാതെ കരങ്ങളില്‍ നിന്നെ അവര്‍ വഹിച്ചു കൊളളും "എന്നാ സങ്കീര്‍ത്തന വചനം ആത്മ വിശ്വാസത്തോടെ നമുക്ക് മുന്നോട്ടു നീങ്ങാനുള്ള അഭിഷെകമാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-11

ബോധ്യം.

ബോധ്യം. "തന്നെ തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപെടും തന്നത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും". 'ഭാഗ്യ വാതമാടിച്ചുപൊങ്ങിയ നേര്‍ത്തു ജീര്‍ണ്ണിച്ച പഞ്ഞിയും - തെല്ലുയരുമ്പോള്‍ ഭാവിക്കാമൊരു ഫുല്ലതാരകം മാതിരി !!!. ഉച്ചത്തില്‍ അല്‍പ്പം എത്തിയാല്‍ പിന്നെ തുച്ചതയായി ചുറ്റിലും..... ....വന്നടിഞ്ഞിടും പിന്നയും കാറ്റ് നിന്നിടുംബോഴതൂഴിയി കാറ്റ് പഞ്ഞിയെ, മുകളിലെത്തിച്ചാല്‍ പിന്നെ പഞ്ഞിയുടെ വിചാരം താനൊരു നക്ഷത്രമാണ് എന്നാണു ! കാറ്റാണ് തന്നെ ഉയര്‍ത്തിയതെന്നു അത് മറന്നുപോകുന്നു അതിന്റെ അഹങ്കാര തള്ളലില്‍...!! കാറ്റ് നിന്നാലോ..? അത് താഴേക്കു കൂപ്പു കുത്തുന്നു ശക്ത്തരെസിംഹാസനത്തില്‍ നിന്നു മറിച്ചിട്ട് എളിയവരെ ഉയര്‍ത്തി..." അതേ താഴ്മ്മ താനഭ്യുന്നതി " ....! എളിമയാന്നു വളര്‍ച്ചയുടെ അടിസ്ത്ഥാന ഘടകം ബാലൂനിനു ഭയങ്കര വലിപ്പമാ.....അതിനെ ആരെങ്കിലും വീര്‍പ്പിച്ചു കഴിയുമ്പോള്‍ ! കണ്ടോ എന്റെ ഒരു വലിപ്പമെന്നാണ് അതിന്റെ വിചാരം അപ്പോള്‍ ....!ആരെങ്കിലും അതിനെ വീര്‍പ്പിചിരുന്നില്ലെങ്കിലോ...? വീര്‍പ്പിച്ചവാന്‍ കാറ്റ് പോകാതെ അതിന്റെ പുറകില്‍ പിടിക്കുന്നില്ലെങ്കിലോ..?അതേ നാമൊക്കെ വലുതായത് ദൈവവും , ഒപ്പം മറ്റു ആരൊക്കയോ നമ്മെ ഊതിവീര്‍പ്പിച്ചത് കൊണ്ടാണ്.. എല്ലാം ഓര്‍ത്തു എളിമയുനന്ദിയും ഹൃദയത്തില്‍ സൂക്ഷിച്ചു വീണ്ടും വളരാം; ഉയര്‍ന്നു പൊങ്ങാം...........അല്ലെങ്കിലോ.? വന്നടിഞ്ഞിടും പിന്നെയും കാറ്റ് നിന്നിടുബോഴതൂഴിയില്‍.' നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-10

ദാസി.

ദാസി. "മറിയം പറഞ്ഞു : ഇതാ, കര്‍ത്താവിന്റെ ദാസി ! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ !" [ലൂക്കാ 1:38.] ദാസിക്ക് /ദാസന് , സ്വന്തമായ ഇഷ്ട്ടങ്ങളില്ല ; യെജമാണനെ ചോദ്യം ചെയ്യാതെ അവന്റെ ഹിതം നിറവേറ്റുക മാത്രമാണ് ആണ് ദാസിയുടെ /ദാസനെ ധര്‍മ്മം .അനുസരിക്കുന്ന ദാസന്റെ അവകാശങ്ങള്‍ സംരെക്ഷിക്കുന്നവനാണ് യെജമാനന്‍. മനുഷ്യ ദൃഷ്ട്ടിയില്‍ മറിയം ദുരന്തങ്ങളിലൂടെ കടന്നു പോയെങ്കിലും ദൈവ കരങ്ങളില്‍ അവള്‍ എന്നും എപ്പോഴും സുരക്ഷിത ആയിരുന്നു...! ഇന്ന് പരിശുദ്ധ അമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്ന നമുക്കും ആ അമ്മയെ അനുകരിച്ചു ദൈവ ഹിതം ചോദ്യം ചെയ്യാതെ അനുസരിക്കാനുള്ള കൃപക്കായി പ്രാര്‍ഥിക്കാം ...അനുസരിക്കേണ്ടി വരുമ്പോള്‍ ; നാം ചില ദുരന്തങ്ങളിലൂടെ കടന്നു പോകേണ്ടി വന്നാലും അപ്പോഴെല്ലാം ദൈവം നമ്മെ താങ്ങുന്നുണ്ട് എന്നും, ആ ദുരനുഭവങ്ങള്‍ നമ്മുടെ നന്മ്മക്കായി മാറ്റാന്‍ കഴിവുള്ളവനാണ്‌ നമ്മുടെ ദൈവം എന്നു മറിയത്തെ പോലെ നമ്മുക്കും അടിയുറച്ചു വിശ്വസിക്കാം... ഏല്ലാവര്‍ക്കും പരിശുദ്ധ അമ്മയുടെ ജെനന തിരുനാളിന്റെ മംഗളങ്ങള്‍ സ്നേഹ പൂര്‍വ്വം ആശംസ്സിക്കുന്നു. സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-09-08

അമ്മ.

അമ്മ. ഒരിക്കല്‍ ഒരു കൂട്ടുകാരന്‍ എന്റെ വീട്ടില്‍ വന്നു.ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്റെ അമ്മച്ചി ഞങ്ങളുടെ അടുത്തേക്ക്‌ കടന്നു വന്നു. അമ്മച്ചി വന്നപ്പോള്‍ ഞാന്‍ സ്നേഹത്തോടെ അമ്മച്ചിക്ക് കൂട്ടുകാരനെയും ,കൂട്ടുകാരനെഅമ്മച്ചിക്കും പരിചയപെടുത്തി. പെട്ടന്ന് കൂട്ടുകാരന്‍ അമ്മച്ചിയോട്‌ ചോദിച്ചു , 'അമ്മച്ചിയുടെ ' പേരെന്താ എന്നു...! ഉടന്‍ ഞാന്‍ ചിന്തിച്ചു,എന്റെ അമ്മച്ചിയെ അവന്‍ എന്ത് കൊണ്ടാണ് ചേടത്തി എന്നോ ചേച്ചി എന്നോ വിളിക്കാതെ അമ്മച്ചി എന്നു സ്നേഹത്തോടെ വിളിച്ചത്..? അത് അവനു എന്നോടുള്ള സ്നേഹ ബെതം കൊണ്ടായിരുന്നു...! ഞങ്ങള്‍ തമ്മിലുള്ള ബന്തം അമ്മയുമായുള്ളബന്തമായും പരിണമിച്ചു. കൂട്ടുകാരന്റെ അമ്മയെ പോലും നമ്മള്‍ അമ്മെ എന്നാണു വിളിക്കുന്നതെങ്കില്‍ നമ്മുടെ ഈശോയുടെ അമ്മയെ നമ്മള്‍ അമ്മെ, മാതാവേ എന്നല്ലാതെ മറ്റെന്താണ് വിളിക്കുക..?ഈശോയോടുള്ള ബന്തം,അത് അമ്മയോടുള്ള ബന്തം കൂടിയാണ്...! ഈശോയോടൊപ്പം അമ്മയെ സ്നേഹിച്ചും ആ മാതൃ വാത്സല്യത്തിന്റെ തണലില്‍ വളര്‍ന്നും നമുക്ക് സുരക്ഷിതരായി ജീവിക്കാന്‍ നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-07

നല്ല വാക്ക്.

നല്ല വാക്ക്. "നീ എന്റെ പ്രിയ പുത്രന്‍" "ഇവന്‍ എന്റെ പ്രിയ പുത്രന്‍." ( മാര്‍ക്കോസ്: 1:11, മത്താ:11:5. ) അമ്മ, "മിടുക്കന്‍" എന്നു പറയുമ്പോള്‍,അവനു മതിയായിട്ടും ഒരു ഉരുളക്കു കൂടി വാ പൊളിക്കുന്ന കുഞ്ഞിനെ കണ്ടിട്ടില്ലേ..?മിടുക്കന്‍ എന്ന നല്ല വാക്കിന്റെ ശക്തി ആണത്.വേഴാമ്പല്‍ മഴക്കായി കാത്തിരിക്കുന്നത് പോലെ മക്കള്‍ നല്ല വാക്കിനായി കാത്തിരിക്കുന്നു.! വാടിയ പ്പോച്ചട്ടിയില്‍ ഒഴിക്കുന്ന വെള്ളം പോലെയാണ് നല്ല വാക്ക്;പത്തു നിമിഷം കൊണ്ട് അവ ഉണര്‍വ് വീണ്ടെടുക്കും..! കുഞ്ഞുങ്ങള്‍ക്ക്‌ നല്ല ഓര്‍മ്മകള്‍ ഉണ്ടാകാന്‍ നല്ല വാക്കുകളുടെ ഊര്മ്മായുണ്ടാകണം... നാം അവര്‍ക്കായി ഒഴുക്കുന്ന പണമല്ല, അവരോടു പറയുന്ന നല്ല വാക്കുകളും കൊടുക്കുന്ന സ്നേഹവുമാണ് അവരെ നമ്മോടു ചേര്‍ത്തു നിര്‍ത്തുന്നത്..!ഇവിടെ " നീ എന്റെ പ്രിയ പുത്രന്‍ "എന്നു പിതാവ് പുത്രനോട് നേരിട്ട് പറഞ്ഞതാണ് . "ഇവന്‍ എന്റെ പ്രിയ പുത്രന്‍ "എന്നു പിതാവ് പുത്രനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞതാണ്. അതേ , പിതാവ് പുത്രനോട് നേരിട്ട് പറഞ്ഞപ്പോഴും,പുത്രനെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞപ്പോഴും നന്‍മ്മ മാത്രം പറഞ്ഞു....! ഇതു നാമും അനികരിച്ചാല്‍ പിതാവിന്റെ നള ഇഷ്ട്ടങ്ങള്‍ക്ക് വേണ്ടി മരിക്കാന്‍ തയാറുള്ള മക്കളെ നമുക്കും വളര്‍ത്തിയെടുക്കാം...!! അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-03

പങ്കാളിത്തം

പങ്കാളിത്തം "ആരാണ് നമുക്കുവേണ്ടി ശവ കുടീരത്തിന്റെ വാതില്‍ക്കല്‍ നിന്നു കല്ലുരുട്ടി മാറ്റുക .എന്നാല്‍ അവര്‍ നോക്കിയപ്പോള്‍ ആ കല്ല്‌ ഉരുട്ടി മാറ്റിയിരിക്കുന്നു . ആ കല്ല്‌ വളരെ വലുതായിരുന്നു."( മാര്‍ക്കോസ് :16:3-4.) ലാസറിന്റെ കുഴിമാടത്തിനു മുന്നിലും ഇത് പോലൊരു കല്ല്‌ കൊണ്ട് ശവകുടീരം മൂടിയിരുന്നു....ആ കല്ല്‌ തനിയെ മാറുകയോ,ഈശോ എടുത്തു മാറ്റുകയോ അല്ല ചെയ്തത് മറിച്ച്‌ അവിടെ നിന്നിരുന്നവരോട് ആ കല്ല്‌ എടുത്തു മാറ്റുവിന്‍ എന്നു ഈശോ കല്പ്പിക്കുകയാണ് ചെയ്തത്...അവര്‍ ആ കല്ല്‌ എടുത്തു മാറ്റിയപ്പോള്‍ ഈശോ ലാസറിനെ ഉയര്പ്പിച്ച്ചു. എന്നാല്‍ ഇവിടെ ഈ സ്ത്രീകള്‍ക്ക് തനിച്ചു മാറ്റാന്‍ കഴിയാത്ത വിധം വലിയ കല്ലുവച്ചാണ് ഈശോയുടെ കല്ലറ അടച്ചിരുന്നത്...! അത് കൊണ്ടാണ് അവര്‍ പോകും വഴി ഇങ്ങനെ പരസ്പ്പരം പറഞ്ഞത്...! എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്...! അവര്‍ക്ക് മാറ്റാന്‍ പറ്റാതെ ഇരുന്ന ആ കല്ല്‌ ദൈവം അവര്‍ക്ക് മുന്‍പേ ചെന്നു മാറ്റികൊടുത്ത്‌ എന്നു പറഞ്ഞാല്‍ അധികമാവില്ല...! അതേ നമുക്ക് മാറ്റാന്‍ പറ്റുന്നത് നാം തന്നെ മാറ്റണം. നമുക്ക് മാറ്റാന്‍ കഴിയാത്തത് അപ്പോള്‍ ദൈവം ഇടപെട്ടു മാറ്റിത്തരും തീര്‍ച്ച.....അതേ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ നാം നന്നായി ചെയ്യുമ്പോഴാണ് നമുക്ക് ചെയ്യാന്‍ കഴിയാത്തത് ദൈവം നന്നായി ചെയ്തു തരുന്നത്.നല്ല ദൈവം ഇന്ന് എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-09-02

വളര്‍ച്ച.

വളര്‍ച്ച. "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം"(യോഹ:3:30.) ശമാരായക്കരി ഈശോയെ ആദ്യം അഭിസംഭോധന ചെയ്യുന്നത് 'നീ' എന്നാണു.! രണ്ടാമത് 'പ്രഭോ' എന്നും.! മുന്നാമത് 'അങ്ങ് 'എന്നും, നാലാമത് ' പ്രവാചകന്‍' എന്നും ആണ് . ഒടുവില്‍ 'ക്രിസ്തു - മിശിഹ' എന്നും. എല്ലാറ്റിനും ഒടുവില്‍, ആ 'യേശുവാണ് ' തന്റെ മുന്നില്‍ നില്‍ക്കുന്നത് എന്നും...!!! ഓ ദൈവമേ...ഇതുപോലെ വ്യക്തിപരമായ ഒരു ദൈവാനുഭാവത്തിന്റെ നിറവില്‍നിന്നൊരു തിരിച്ചറിവില്‍ 'അവന്‍' എന്നില്‍ ഇത് പോലെ 'വളരാന്‍' കൃപ ചെയ്യണമേ. ആ തിരിച്ചറിവില്‍ ഞാന്‍കുറഞ്ഞു ഇല്ലാതാകട്ടെ; അവന്‍ എന്നില്‍ വളര്‍ന്നു വലുതാകട്ടെ. 'ഈഗോയില്‍' നിന്നും നമ്മള്‍ 'ഈശോയിലേക്ക് ' വളരണം ...! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ . സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-09-01

തിരുവോണം.

തിരുവോണം. "ഞാന്‍ നിങ്ങളോട് പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനും ആകുന്നു"(യോഹ:6:63.) ഒരുവന്റെ വാക്ക് അവന്‍ തന്നെയാണ്.എന്റെ വാക്ക് മാറുമ്പോള്‍ ഞാന്‍, എന്നെ തന്നെ ആണ് നിഷേധിക്കുന്നത്.അതുകൊണ്ടാണ് വാക്ക് മാറുന്നവനെ ആരും വിശ്വസിക്കാത്തതും ....! തോന്നുന്നതൊക്കെ ഔജിത്ത്യമില്ലാതെ പറയുകയും, പറഞ്ഞ വാക്കുകള്‍ സാഹചര്യം അനുസരിച്ച് നിഷേധിക്കുകയും ,മാറ്റി പറയുകയും ഒക്കെ ചെയ്യുന്ന ഇക്കാലത്ത്, ഈ തിരുവചനം നമ്മെ തിരുത്തും...! ഒപ്പം,വാക്കിനു വേണ്ടി ജീവത്യാഗം ചെയ്ത മഹാബലിയുടെ അനുസ്മരണം നമ്മെ പ്രചോദിപ്പിക്കും തീര്‍ച്ച...!തന്റെ പ്രജകളോട് ഒത്തു ജീവിച്ചു കൊതി തീരാത്തവന്റെ അനുസ്മരണം'തിരുവോണം', ലോകാവസാനത്തോളം "കൂടെവസിക്കുന്നവന്റെ"ദിവ്യ സ്നേഹത്തെ കുറിച്ച് നമ്മെ ആഴത്തില്‍ ചിന്തിപ്പിക്കാന്‍ സഹായിക്കും.മാത്രമല്ല, കപടവേഷം ധരിച്ചെത്തുന്ന വാമനന്‍ മാരെ കരുതിയിരിക്കാനും...! എല്ലാ സഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണ ആശംസ്സകള്‍.നല്ല ദൈവം ഇന്ന് എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം, 'തിരുവോണം'ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-29

ഭോഷത്വം.

ഭോഷത്വം. "ഭോഷാ ഈ രാത്രിയില്‍ നിന്റെ ആത്മാവിനെ നിന്നില്‍ നിന്നും ആവശ്യപെടും; അപ്പോള്‍ നീ ഒരുക്കി വച്ചിരിക്കുന്നതെല്ലാം ആരുടെതാകും" (ലുക്ക 12:2o.) വീട് വിസ്ത്രിതി കൊണ്ടും, കളപുര ധാന്യം കൊണ്ടും നിറയുമ്പോള്‍ ; ഹൃദയം സ്നേഹം കൊണ്ട് വിശാലമാകണം. ഇല്ലെങ്കില്‍ രാപകല്‍ അധ്വാനിച്ചും, വിളവിന്റെ നാഥനോട് പ്രാര്തിച്ചും നാം നേടിയതൊക്കെ വൃധാവിലാകും.!ബസ്സില്‍ ചെക്കര്‍ എന്നപോലെ ഏതുസമയത്തും മരണം കടന്നുവരാം.....ടിക്കറ്റ് ആവശ്യപ്പെടാം...!!! സഹോദരങ്ങള്‍ക്ക്‌ പകുത്തും പങ്കു വച്ചും ജീവിക്കുന്നവര്‍ക്ക് അവ നിത്യ ജീവിതത്തിലേക്കുള്ള പൊന്‍ മണികളായി അവരെ പിന്‍ഗമിച്ചുകൊള്ളും;ടാഗോറിന്റെ ഗീതാഞ്ഞളിയിലെ യാചകന്റെ സന്ജിക്കുള്ളില്‍ രൂപാന്തരപെട്ട പൊന്‍മണിപോലെ.... അതുകൊണ്ട്, സ്വന്തം അധ്വാന ഫലത്തിന് മുകളില്‍ കയറിനിന്നു അവിവേകം വിളിച്ചു പറഞ്ഞ ഭോഷനെ പോലെ ആകാതെ 'ഇല്ലാത്തവനോടു' ഉള്ള കടപ്പാടു തിരിച്ചറിഞ്ഞും, സമൃദ്ധി തന്നവനോട് ഉള്ള നന്ദി ഹൃദയത്തില്‍ സൂക്ഷിച്ചും എളിമയോടെ എല്ലാം ആസ്വദിച്ചും പങ്കു വച്ചും നമുക്ക് ജീവിക്കാം...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-28

മോചനം .

മോചനം . "ബറാബാസിനെ അവര്‍ക്ക് വിട്ടു കൊടുക്കുകയും യേശുവിനെ ചമ്മാട്ടികൊണ്ട് അടിപ്പിച്ച ശേഷം ക്രൂശിക്കാന്‍ ഏല്‍പ്പിച്ചു കൊടുക്കുകയും ചെയ്തു"( മാര്‍ക്കോസ് :15:15.) ഒരു നീതിമാന്റെ മരണം മറ്റൊരു പാപിയുടെ മോചനത്തിന് കാരണം ആകുന്നു...!എങ്കില്‍ എന്റെ സഹനം മറ്റൊരാളുടെ മാനസാന്തരത്തിന് കാരണമാകും...! ഇതുവരെയും നമ്മള്‍ സഹിക്കാഞ്ഞിട്ടല്ല നമ്മള്‍ മുഖാന്തിരം മറ്റുള്ളവര്‍ രേക്ഷനെടത്തത്; മറിച്ച്‌ ഈശോ സഹിച്ചത് പോലെ, നിശബ്ദ്ദമായി സമര്‍പ്പിച്ചു സഹിക്കാത്തത് കൊണ്ടാണ്...! നാം പലപ്പോഴും പരതിപെട്ടും പിറു പിറുത്തും സഹിക്കുന്നത് മൂലം സഹനത്തിന്റെ ഫലം നമുക്കോ മറ്റുള്ളവര്‍ക്കോ കിട്ടാതെ നഷ്ടപ്പെട്ടു പോകുന്നു...! ഇടതുവശത്ത്‌ കിടന്ന കള്ളനെ പോലെ....സഹാനത്തിനാകട്ടെ ഒരു കുറവും ഇല്ല താനും...!നമുക്ക് ഈശോയെ പോലെ നിശബ്ദ്ധമായും പരാതി കൂടാതെയും ആനു ദിന ജീവിതത്തിലെ വേദനകള്‍ സഹിച്ചു നമ്മുടെയും മറ്റുള്ളവരുടെയും ആത്മ വിശുദ്ധീകരനത്തിനു കാരണമായി മാറാം...!അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-27

അവശേഷിപ്പും,തിരുശേഷിപ്പും.

അവശേഷിപ്പും,തിരുശേഷിപ്പും. "അവര്‍ അവനെ പരിമളദ്രവ്യം പൂശി ഈജിപ്തില്‍ ഒരു ശവപെട്ടിയില്‍ സൂക്ഷിച്ചു."(ഉല്‍പ്പത്തി :50:26.) രണ്ടു തരം ശേഷിപ്പുകള്‍ ഉണ്ട് . ഒന്ന് - അവശേഷിപ്പ് ,.... രണ്ടു - തിരുശേഷിപ്പ്..... ഈ തിരുവചനം പൂര്‍വ്വ യൌസേപ്പിനെ കുറിച്ചുള്ളതാണ്. നൂറ്റിപ്പത്ത് കൊല്ലം ജീവിച്ച ആ മനുഷ്യന്റെ മൃതശരീരം അവന്റെ അനന്തര തലമുറ പൂജ്യവസ്തുവായി സൂക്ഷിച്ചു എന്നു ....! ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു കുഞ്ഞു അവളുടെ പപ്പാ മരിച്ചുപോയതിന്റെ ദുഖം പങ്കുവച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു 'എന്റെ പപ്പാ മരിച്ചതില്‍ എന്നെകാള്‍ ദുഖം എന്റെ മമ്മിക്കാന്നു, എന്നു ..... അന്ന് പള്ളീന്ന് വന്നു മമ്മി ആദ്യം തന്നെ ചെയ്തത്, പപ്പ ഉപയോഗിച്ചിരുന്ന മുണ്ടുകളും ഷര്‍ട്ടുകളും എല്ലാം എടുത്തു അലക്കി മടക്കി വൃത്തിയായി അലമാരിയുടെ ഒരു ട്രോയില്‍ സൂഷിച്ചു വെച്ചിട്ടുണ്ട് എന്നു....! എന്നിട്ട് ആകുഞ്ഞു ഒരു വാക്ക് കൂടി പറഞ്ഞു 'തിരുശേഷിപ്പ് ' പോലെ എന്നു....!!! മുപ്പത്തി ഒന്‍പതു കൊല്ലം ദാമ്പത്യ ജീവിതം നയിച്ച മറ്റൊരു സഹോദരി ഒരിക്കല്‍പറഞ്ഞു ' എന്റെ ഭര്‍ത്താവിനെ മരിച്ചു അടക്കി കഴിഞ്ഞു വന്നു ഞാന്‍ ആദ്യം ചെയ്തത് അയാളുടെതായി ഉണ്ടായിരുന്ന എല്ലാ അവശേഷിപ്പുകളും എടുത്തു കത്തിച്ചുകളഞ്ഞു എന്നു....അയാളുടെ ഓര്‍മ്മപോലും എന്റെ ജീവിതത്തില്‍ ഉണ്ടാകാതിരിക്കാന്‍.....! അത്ര മേല്‍ ദുരിതങ്ങളാണ് അയാള്‍ എനിക്ക് ജീവിതത്തില്‍ തന്നത് എന്നു......!അയാളെ കുറിച്ചോര്‍ക്കാന്‍ ഒരു നല്ല ഓര്‍മ്മ പോലും ജീവിതത്തിലില്ല എന്നു...!ആദ്യതെത് തിരുശേഷിപ്പും ,രണ്ടാമത്തേത് അവശേഷിപ്പും.....!!! ചിന്തിക്കണം .... നാമൊക്കെ മരിച്ചു കഴിയുമ്പോള്‍ നമ്മുടെ കുടുംബങ്ങങ്ങള്‍ക്ക് നമ്മുടെതായി ബാക്കിവരുന്നവ അവശേഷിപ്പുകള്‍ ആക്കുമോ ...? തിരുശേഷിപ്പുകള്‍ ആക്കുമോ...? കത്തിച്ചുകലയുമോ നമ്മുടെ അവശേഷിപ്പുകള്‍...? അതോ അവര്‍ സൂക്ഷിച്ചുവക്കുമോ നമ്മുടെ തിരുശേഷിപ്പുകള്‍....? നമ്മുടെ ഓര്‍മ്മകള്‍ അവര്‍ക്ക് 'സ്മാരകം' ആകുമോ...? ' മാരകം ' ആകുമോ ...? ഈശോയുടെ ഓര്‍മ്മ ഇന്നു നമുക്ക് ദിവ്യകാരുന്ന്യമാണ്... വി: കുര്‍ബാന......ഓ . ദിവ്യ സ്നേഹ സ്മാരകം .....!!!ആ ഓര്‍മ്മ ,അവന്റെ ഓര്‍മ്മ ആചരിക്കുന്നത് ഇന്നു നമുക്ക് സൌക്ക്യ കാരണമാണ്.... മുംതാസിന്റെ ഓര്‍മ്മ ഒരു സ്മാരകംമായി......തജ്മഹല്‍..........!!! ഒരുവന്റെ ജീവിതത്തിന്റെ സാക്ഷിപത്രമാണ് തിരുശേഷിപുകള്‍....നന്മ്മയുടെ സുഗ്സ്ന്തപൂരിതമായ ജീവിതം നയിചാലെ നമ്മുടെ കല്ലറയില്‍ നിന്നും വിശുദ്ധിയുടെ നറുമണം പരക്കൂ.... ഭരണങ്ങാനം പോലെ...!!!! നമ്മള്‍ എല്ലാവരും ഒരു തരത്തിലല്ലങ്കില്‍ വേറൊരു തരത്തില്‍ കുറവുകള്‍ ഉള്ളവര്‍ തന്നെ... എങ്കിലും.... സാധിക്കുന്നിടത്തോളം മറ്റുള്ളവര്‍ക്ക് നമ്മള്‍ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു കടന്നു പോകാനുള്ള കൃപ തരണേ എന്നു പ്രാര്‍ഥിക്കാം... പരിശ്രമിക്കാം ...അതിനായി നല്ല ദൈവം നമ്മെ സഹായിക്കട്ടെ.

Posted on 2012-08-26

വിശ്വസ്തത.

വിശ്വസ്തത. " ഭൂമിയില്‍ നിന്നു വെള്ളം മാറിയോ എന്നു അറിയാന്‍ അവന്‍ ഒരു പ്രാവിനെ തുറന്നു വിട്ടു. കാലു കുത്താന്‍ ഇടം കാണാതെ പ്രാവ് പെട്ടകത്തിലേക്കു തന്നെ തിരിച്ചു വന്നു" (ഉല്‍പ്പത്തി 8:8,9.) 'നോഹ തുറന്നു വിട്ട രണ്ടു പക്ഷികള്‍ ഒന്ന് കാക്ക,..മറ്റൊന്ന് പ്രാവ്....കാക്ക നിരുത്തരവാദിത്വത്തിന്റെ പ്രതീകം ...!!!!പ്രാവോ, ഉത്തരവാദിത്വത്തിന്റെയും ...!!!!! അയച്ചവന്റെ ഉദേശം തരിച്ചറിയാതെ 'കല്ലേല്‍ പറ്റിപിടിച്ച 'ദോശ പോലെ കാക്ക ചീഞ്ഞഴുകിയ വസ്ത്തുക്കളില്‍ പറ്റികൂടിയപ്പോള്‍ , പ്രാവ് തന്നെ അയച്ചവന്റെ ഉദേശം മനസിലാക്കി ഏല്‍പ്പിച്ച ജോലീ പൂര്‍ത്തിയാക്കി തിരിച്ചു വന്നു ,....!!!!!!!! മറ്റൊന്നുകൂടി....കൊത്തിയെടുത്ത ഒരു ഒലിവില കൂടി അതിന്റെ ചുണ്ടിലുണ്ടായിരുന്നു....!!!! സ്വാതന്ദ്ര്യം ലെഭിക്കുമ്പോള്‍ തനി നിറം പുറത്തു വരും...!!!!!കാക്കയും പ്രാവും ഇതിനു തെളിവാണ്....!!! എന്റെ നിത്യ ജീവിതത്തില്‍ , എന്റെ യേജമാനന്ന് ഞാന്‍ കാക്കയോ,??? അതോ, പ്രാവോ..??? ദൌത്യം മറക്കുന്നവന്‍ കാക്ക...!!!!!കാക്കയെപോലെ പ്രലോഭന വിദേയാമായ സാഹചര്യങ്ങളില്‍ അവിടെ പറ്റി പിടിക്കാതെ തിരിച്ചു പറക്കാനുള്ള കരുത്തു ലെഭിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്തിക്കുന്നു..... പ്രാവിനെ പോലെ അയച്ചവനോട് വിസ്വസ്ത്തനായിരിക്കാനുള്ള കൃപക്കായി പ്രാര്‍ത്തിക്കാം... ചുണ്ടില്‍ കൊത്തിയെടുത്ത ഒലിവില തുണ്ട് ഉള്ള പ്രാവ് സമാധാന സൂചന തരുന്നു....!!!! കര്‍ത്താവേ ഞാനായിരിക്കുന്ന സ്ഥലങ്ങളില്‍ എന്നെ അങ്ങയുടെ ഒരു സമാധാന ദൂദന്‍ ആക്കാണമേ എന്നു കൂടി നമുക്ക് പ്രാര്‍ത്തിക്കാം.... ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. www.vachanaprabha.org

Posted on 2012-08-24

പതിവ്.

പതിവ്. "യേശുവിന്റെ മാതാപിതാക്കള്‍ ആണ്ടുതോറും പെസഹ തിരുനാളിന് ജെറുസലേമില്‍ പോയിരുന്നു".(ലുക്ക:2:41.) ഒരു പ്രാവശ്യം കൊണ്ടോ,ഒരു ദിവസം കൊണ്ടോ ഒന്നും പതിയാറില്ല ... പിന്നയോ, പതിവായാലേ പതിയൂ...! നമ്മുടെ കുഞ്ഞുങ്ങള്‍ഒരു തെറ്റില്‍ ഒരു തവണ അറിയാതെ അകപ്പെട്ടത് കൊണ്ട് അവര്‍ നശിക്കണമെന്നു ഇല്ല... പിന്നയോ,അത് പതിവാക്കുന്നത് അവരെ നശിപ്പിക്കും...ശീലങ്ങള്‍ ദുഷിച്ചതായാല്‍ അത് ദുശീലമായി വളരും...! കൊച്ചുനാളില്‍ ശീലിച്ചതാണ് വലുതാകുമ്പോള്‍ പാലിക്കുന്നത്...! യേശുവിന്റെ മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്‌, നല്ലശീലങ്ങള്‍ പതിവായി പറഞ്ഞു കൊടുത്തും ചെയ്യിപ്പിച്ചും ആണ്. ഈശോ, "മാതാവിന്‍ പരി ലാളനമോപ്പം പരിശീലനവും നേടി " നമുക്കും അതുകൊണ്ട് ,എല്ലാ നല്ല ശീലങ്ങളും, നമ്മുടെ മക്കളെ പതിവായി പരിശീലിപ്പിച്ചു എടുക്കാം. ഇന്ന് മുതല്‍....നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-08-23

വാക്ക്.

വാക്ക്. "മറിയത്തിന്റെ അഭിവാദനം ശ്രവിച്ചപോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി." (ലുക്ക: 1:44.) നാക്കെന്ന 'വടിയുടെ' വാക്കെന്ന 'അടികൊണ്ടു' ഈ ഭൂമിയില്‍ എത്രയോ പേര്‍ വളര്‍ച്ച മുരടിച്ചു, അല്ല നശിച്ചു പോയിരിക്കുന്നു...! വാക്കിനു സൃഷ്ട്ടിക്കാനും പുനര്‍ സൃഷ്ട്ടിക്കാനും ഉള്ള കഴിവുണ്ട്. ഈ അണ്ഡകടാഹം സൃഷ്ട്ടിച്ചത് "ഉണ്ടാകട്ടെ "എന്ന ഒറ്റ വാക്ക് കൊണ്ടാണ്...! അനേകരെ പുനസൃഷ്ട്ടി നടത്തേണ്ട നമ്മുടെ വാക്ക് കൊണ്ട് ,അനേകരെ നാം മുറിപെടുത്തിയിട്ടു ഉണ്ടെങ്കില്‍ നമുക്ക് ഇപ്പോള്‍ അനുതപിക്കാം...നമ്മുടെ ഭവനങ്ങള്‍ ശാപം കൊണ്ടും നിഷേധ വാക്കുകള്‍ കൊണ്ടും മലീമസമാക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം...പിന്നയോ, നല്ല വാക്ക് പനിനീര്‍ പൂവില്‍ ഹിമകണം പോലെയാണ്... അത്, കേള്‍ക്കുന്നവരെ ആത്മാഭിഷേകത്താല്‍ നിറയ്ക്കും...!അനുഗ്രഹത്തിന്റെ, പ്രോത്സാഹനത്തിന്റെ, അതിലുപരി പരിശുദ്ധ അമ്മയില്‍ നിന്നും വന്നത് പോലെ 'ആത്മാഭിഷേകം തുളുമ്പുന്ന വാക്കുകള്‍' പറയാന്‍ നമുക്ക് കൂടുതല്‍ ശ്രദ്ധ ഉള്ളവര്‍ ആകാം...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-22

സ്പര്‍ശനം.

സ്പര്‍ശനം."ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത് "? (മാര്‍ക്കോസ് :5:30.)വലിയൊരു ജെനകൂട്ടം തിങ്ങി ഞെരുങ്ങി ഈശോയെ പിന്തുടരുന്നു എന്നു തിരുവചനം".(25.) ആര്‍ക്കും ഒപ്പം ഉള്ളവരെ തൊടാതിരിക്കാന്‍ കഴിയാത്ത അവസ്ത്ത . അപ്പോള്‍ ഇവിടെ ഇതാ ഒരുവള്‍ വിരല് കൊണ്ട് തൊടുന്നു....അതും യേശുവിന്റെ വസ്ത്രത്തിന്റെ വിളുമ്പില്‍...! അവള്‍ തൊട്ടതു വിരലുകള്‍ കൊണ്ടാണെങ്കിലും, സത്യത്തില്‍ അവള്‍ സ്പര്‍ശിച്ചത്, ഹൃദയം കൊണ്ടാണ്...! അതും വിശ്വാസം നിറഞ്ഞ ഹൃദയം കൊണ്ട്...! നാം ഈശോയെ തിരുവോസ്തി ആയി സ്വീകരിക്കുമ്പോള്‍ അവിടുത്തെ തൊടുക മാത്രമല്ല മുഴുവനായും ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്....എന്നിട്ടും നമ്മിലേക്ക്‌ സൌഖ്യം ഒഴുകുന്നില്ലെങ്കില്‍ നമ്മുടെ വിശുദ്ധിയും,വിശ്വാസത്തെയും നാം പരിശോധിക്കണം.രെക്ത സ്രാവക്കാരി തൊട്ടു സുഖപെട്ടതുപോലെ ഹൃദയം കൊണ്ട് ഈശോയെ തൊട്ടു സുഖപെടാനുള്ള ഒരു ക്രുപയ്ക്കായി ഇന്ന് നമുക്ക് പ്രാര്‍ഥിക്കാം...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-21

മുറിവ്

മുറിവ് "എന്റെ ആത്മാവില്‍ കൈപ്പു നിറഞ്ഞപ്പോള്‍ ,എന്റെ ഹൃദയം മുറിവ് ഏറ്റപ്പോള്‍ , ഞാന്‍ മൂടനും അജ്ഞ്ഞനും ആയിരുന്നു. അങ്ങയുടെ മുമ്പില്‍ ഞാന്‍ ഒരു മൃഗത്തെ പോലെ ആയിരുന്നു" (സങ്കീ:73:21) കാട്ടിലെ ക്രൂര മൃഗം മുറിവേറ്റ മൃഗം ആണെങ്കില്‍, വീട്ടിലെ ക്രൂര മനുഷ്യന്‍ മുറിവേറ്റ മനുഷ്യനായിരിക്കും...! മുറിവേറ്റ മൃഗത്തെ അസ്വസ്ഥത പെടുത്തിയാല്‍ അത് അക്രമാസക്തമാകും..! ഇതു പോലെ , മനസ്സില്‍ മുറിവേറ്റവന്റെ വികാരം വൃണ പെടുത്തിയാല്‍ അയാള്‍ അക്രമാസക്തനാകും;ഉറപ്പു. എന്നാല്‍ മുറിവ് വച്ചുകെട്ടിയാല്‍ അയാള്‍ക്ക്‌ ആശ്വാസം ലെഭിക്കുകയും, മുറിവ് സാവധാനം ഉണങ്ങുകയും, സാവധാനം അയാള്‍ സ്വസ്തനാകുകയും ചെയ്യു....! അതുകൊണ്ട് നമ്മുടെ കൂടെ ഉള്ളവര്‍ ആരായാലും, അവര്‍ മുറിവേറ്റവര്‍ ആണെങ്കില്‍, അവരെ സ്നേഹത്തിന്റെ എണ്ണയും,ആശ്വാസത്തിന്റെ തൈലവും ഒഴിച്ച് വച്ചുകെട്ടാനുള്ള ഒരു കൃപക്കായും , അങ്ങനെ നാം കൂടുതല്‍ മുറിപ്പെടാതിരിക്കാനും,മുറിപ്പെട്ടവരെ സുഖപെടുത്താനുമുള്ള അനുഗ്രഹം ഓരോരുത്തര്‍ക്കും ലെഭിക്കാനുമായും നമുക്ക് പ്രാര്‍ഥിക്കാം...നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-20

അദ്ധ്വാനം.

അദ്ധ്വാനം. "അദ്ധ്വാനിക്കുന്നവരെ ഭാരം വഹിക്കുന്നവരെ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ "(മത്താ:11:28. ) തോമസ്‌ ആല്‍വാ എഡിസന്‍ 'കണ്ടുപിടുത്തങ്ങളുടെ രാജാവ് ' ആയിരത്തിലേറെ കണ്ടു പിടുത്തങ്ങള്‍ നടത്തിയ വ്യക്തി..!അമേരിക്കയുടെ 'പ്രിയ പുത്രന്മാരില്‍' ഏറ്റവും പ്രമുഖന്‍..!! അദ്ദേഹം പറഞ്ഞു"98 ശതമാനം പരിശ്രമവും രണ്ടു ശതമാനം സിദ്ധിയുമാണ് തന്റെ വിജയ രേഹസ്യമെന്നു"....! പിയാനോയില്‍ മാന്ത്രിക പ്രകടനം നടത്തുന്ന ബിദോവാന്‍ - ഓടു, ഇതിന്റെ രെഹസ്യം എന്തെന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്‍റെ മറുപടി..."ദിവസം എട്ടു മണിക്കൂര്‍ വീതം നാല്‍പ്പതു വര്‍ഷം പരിശീലിച്ചാല്‍ നിങ്ങളുടെ വിരലുകളും ഇതുപോലെ മാന്ത്രികമാകും" എന്നു....! അതേ,നമ്മുടെ സിദ്ധികളെ കാള്‍ പരിശ്രമം ആണ് പ്രധാനപ്പെട്ടത്‌ ....!ഒപ്പം പ്രാര്‍ഥനയും ദൈവാശ്രയ ഭോധവും; അങ്ങനെ,ആത്മാര്‍ത്തമായ നമ്മുടെ അദ്ധ്വാനത്തിലേക്ക് ദൈവ കൃപ കൂടി വന്നു നിറയുമ്പോള്‍ അത് വിജയവും അഭിഷേകവും ആയി മാറുന്നു. സിദ്ധിയും ,അദ്ധ്വാനവും, ദൈവകൃപയുമ കൂട്ടി യോചിപ്പിച്ചു ജിവിത വിജയം നേടുവാന്‍ നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ഞായറാഴ്ച ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-19

നോട്ടം.

നോട്ടം: താഴ്വരയില്‍ പതിഞ്ഞ നിന്റെ കാല്പാടുകള്‍ കാണുക (ജെറമിയ :2:24.) ചിലര്‍ പുറകോട്ടു മാത്രം നോക്കി മുന്നോട്ടു നടക്കുന്നവരാണ്....! പുറകോട്ടു മാത്രം നോക്കി മുന്നോട്ടു നീങ്ങാനാവില്ല; കാല്‍ തട്ടിവീഴും....! വാഹനങ്ങളില്‍ രണ്ടു കണ്ണാടികള്‍ ഉണ്ട് .ഒന്ന്, മുന്നോട്ടു നോക്കാനും മറ്റൊന്ന് പിന്നോട്ട് നോക്കാനും...! ശ്രദ്ധിക്കുക, മുന്നോട്ടു നോക്കാനുള്ള കണ്ണാടിയാണ് വലുത് ; അത് മുന്നിലാണ് താനും...! എന്നാല്‍ പിന്നോട്ട് നോക്കാനുള്ളത് ചെറുതും ,വശങ്ങളിലുമാണ് ....! ഇത് സൂചിപ്പിക്കുന്നത് , നാം എപ്പോഴും പ്രത്യാശയോടെ മുന്നോട്ടു നോക്കേണ്ടവര്‍ ആണ് ; തെറ്റ് പറ്റുന്നുണ്ടോ എന്നു ഇടയ്ക്കു വല്ലപ്പോഴും പുറകോട്ടും...!! കൂടാതെ , കാല്പാടുകള്‍ കാണാന്‍ പിന്തിരിഞ്ഞു നോക്കണം. ഇന്നലകളില്‍ നാം നടന്നുപോന്ന വഴികളിലേക്ക് വല്ലപ്പോഴും തിരിഞ്ഞു നോക്കുക ... നാം പിന്നിട്ട വഴികളില്‍ നമ്മെ താങ്ങി നടത്തിയ നല്ല ദൈവത്തിന്റെ കരങ്ങള്‍ കാണാം അവിടെ...!!! ഹൃദയം ഇപ്പോള്‍ നന്ദി കൊണ്ട് നിറയട്ടെ.......ഒപ്പം, പിന്‍ തിരിഞ്ഞു നോക്കുമ്പോള്‍ സംഭവിച്ചു പോയ വീഴ്ചകളും നമുക്ക് അവിടെ കാണാനാകും....അവയെ ഓര്‍ത്തു നമുക്ക് അനുതപിക്കാം....മാപ്പ് ചോദിക്കാം.... അങ്ങനെ ശ്രദ്ധയോടെ മുന്നും പിന്‍ബും വീക്ഷിച്ചു നന്ദി നിറഞ്ഞതും അനുതാപാര്‍ദ്രവുമായ ഹൃദയത്തോടെ സുരക്ഷിതമായി ദൈവകരങ്ങളില്‍ നമുക്ക് മുന്നോട്ടു നീങ്ങാം... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു. www.vachanaprabha.org

Posted on 2012-08-18

ഉറച്ചുനില്‍പ്പ് .

ഉറച്ചുനില്‍പ്പ് ."നീര്‍ചാലിന് അരികെ നട്ടതും യഥാ കാലം ഫലം തരുന്നതും ഇല കൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;അവന്റെ പ്രവര്‍ത്തികള്‍ സഫലമാകുന്നു" (സങ്കീ:1:3.)വൃക്ഷം ഫലം തരാനുള്ള ഒരുകാരണം അതിനെ കൃഷിക്കാരന്‍ നട്ടിടത്തു തന്നെ നിന്നു വളരുന്നത്‌ കൊണ്ടാണ്...! വേനലില്‍ അത് പുഴ കരയിലേക്കോ, മഴക്കാലത്ത് അത് മൈതാനത്തെക്കോ ഓടിപോകുന്നില്ല പകരം നില്‍ക്കുന്നിടത്ത് നിന്നു കൊണ്ട് തന്നെ അത് ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നേരിടുകയാണ്...!അപ്പോള്‍ ദൈവം അതിനെ പരിപാലിച്ചു വളര്‍ത്തി ഫല ദായകമാക്കുന്നു. എങ്കില്‍ ,അവിടുത്തെ കൃപയാല്‍ നീര്‍ ചാളിനരികെ നടപെട്ട വൃക്ഷങ്ങള്‍ ആയ നമ്മള്‍ പ്രതിസന്തി കളില്‍ എന്താണ് ചെയ്യുന്നത്...?ധ്യാനിക്കുക..... അസ്വസ്തരാകുന്നതിനു പകരം സ്വതരായി നമുക്ക് നില്‍ക്കുന്നിടത്ത് ഉറച്ചു നില്‍ക്കാം ദൈവത്തോട് ചേര്‍ന്ന് ......അപ്പോള്‍ ഇല കൊഴിയാതെ നിത്യ ഹരിതമായി അവിടുന്ന് നമ്മെ വളര്‍ത്തി കൊളളും; ഫലദായകം ആക്കികൊള്ളും. അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു.www.vachanaprabha.org

Posted on 2012-08-17

മധ്യസ്ഥം

മധ്യസ്ഥം: "അവള്‍ ശവ കുടീരത്തില്‍ കരയാന്‍ പോവുകയാണെന്ന് അവര്‍ വിച്ചാരിച്ചു" (യോഹ:11:31) ആരെങ്കിലും ഒക്കെ കരഞ്ഞില്ലെങ്കില്‍ 'ലാസര്മാര്‍ ' എങ്ങനെ ഉയര്‍ക്കും...? സഹോദരിമാരുടെ കണ്ണീര്‍ യേശു സന്നിധിയില്‍ മധ്യസ്ഥമായപ്പോള്‍ ആങ്ങളയുടെ (ലാസറിന്റെ ) ജീവന്‍ തിരിച്ചു കിട്ടി...!ചീഞ്ഞളിഞ്ഞ മൃത ശരീരം പുതു ജീവന്‍ പ്രാപിച്ചു...! ആരൊക്കയോ ചേര്‍ന്ന് ഓടു പൊളിച്ചു തളര്‍വാദകാരനെ ഈശോയുടെ സവിധെ എത്തിച്ചപ്പോള്‍, തളര്‍വാദ രോഗി സമ്പൂര്‍ണ സൌഖ്യം പ്രാപിച്ചു...! മധ്യസ്ഥം പ്രാര്തിക്കാനും,മധ്യസ്തരായി പ്രവര്‍ത്തിക്കാനും നമുക്ക് കഴിയുമ്പോള്‍ ഇന്നും അസാധ്യമായത് ദൈവം നമുക്ക് ചെയ്തു തരും....തീര്‍ച്ച ...! അതുകൊണ്ട് ഒരു കൊച്ചു പ്രാര്‍ത്ഥന ചൊല്ലിയും , ഒരു കൊച്ചു ത്യാഗം ചെയ്തും നമുക്ക് മറ്റുള്ളവര്‍ക്ക് വേണ്ടികാഴ്ച വച്ചു മധ്യസ്തരാകാം.അതിനായി ഇന്ന് നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. ദൈവാനുഗ്രഹ പൂര്‍ണമായ ഒരു നല്ല ദിവസം ആശംസ്സിക്കുന്നു.www.vachanaprabha.org

Posted on 2012-08-16

സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം. "സ്വാതന്ത്ര്യത്തിലേക്ക് ആണ് നിങ്ങള്‍ വിളിക്കപെട്ടിരിക്കുന്നത് " വചനപ്രഭയുടെ ഓരോ കുടുംബാഗത്തിനും ഭാരതത്തിന്റെ അറുപത്തി ആറാം സ്വാതന്ത്ര്യ ദിനാശംസ്സകള്‍...! ഒപ്പം മാതാവിന്റെ സ്വര്‍ഗ്ഗ ആരോഹണ തിരുനാള്‍ ആശംസ്സകളും...! "നീതി നിര്‍വഹണത്തിന് ഉതകിയ പേടകം അനുഗ്രഹീതമാണ്"(ജ്ഞാനം 14:7) പാപത്തിന്റെ പടുകുഴിയില്‍ മുങ്ങി താണ ലോകത്തില്‍ നിന്നും,നോഹയെയും കുടുംബത്തെയും രക്ഷിക്കാന്‍, മരം കൊണ്ടുള്ള ഒരു പെട്ടകം ആണ് ദൈവം ഉപയോഗിച്ചതെങ്കില്‍, അന്ന് മുതലിന്നോളം, പാപക്കടലില്‍ വീണു നശിക്കുന്ന മാനവകുലത്തെ രക്ഷിക്കാന്‍വന്ന, ദൈവീക നീതി പൂര്‍ത്തിയാക്കിയ രെക്ഷകന്‍ യേശുവിനെ ഉദരത്തില്‍ വഹിക്കാനും,തദ്വാര പാപികള്‍ക്ക് ആശ്രയസങ്കേതം ആകാനും ദൈവം തിരഞ്ഞെടുത്ത വാഗ്ദാനത്തിന്റെ പെട്ടകം ആണ് പരിശുദ്ധ മറിയം.! മാതാവിലൂടെ സമൃദ്ധമായി ഈശോ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

Posted on 2012-08-15

ശാസനം.

ശാസനം : "മകനെ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത് " ? (ലുക്ക:2:48.) മക്കള്‍ അരുതാത്തത് ചെയ്യുന്നു, എന്നു അമ്മക്ക് തോന്നുബോള്‍, മക്കളുടെ മുഖത്തു നോക്കി അത് ചോദിക്കാനുള്ള അമ്മമാരുടെ ആര്‍ജവത്വം കുറഞ്ഞു വരുന്ന ഈ കാലത്ത് ,മാതാവിന്റെ ഈ ചോദ്യം ഏല്ലാവര്‍ക്കും പ്രചോദനമാകട്ടെ....! പറയണ്ടത് ,പറയണ്ടത് പോലെ ,പറയണ്ട സമയത്ത് പറയുമ്പോള്‍, ആദ്യം മക്കള്‍ക്ക്‌ അത് കയ്ച്ചാലും പിന്നീട് അത് അവര്‍ക്ക് ജീവിതത്തില്‍ മധുരിച്ചു കൊളളും; നെല്ലിക്ക പോലെ...!പരിശുദ്ധ അമ്മയുടെ ഈ ധൈര്യം ആയിരിക്കണം തക്കസമയത്തു വേണ്ടത് പോലെ പ്രതികരിക്കാന്‍ മകനെ പ്രേരിപ്പിച്ചത് "ഞാന്‍ പറഞ്ഞതില്‍ തെറ്റെന്തെങ്കിലും ഉണ്ടങ്കില്‍ കാണിച്ചു തരിക;ഇല്ലങ്കില്‍ പിന്നെ എന്തിനാണ് എന്നെ അടിച്ചത് " ? പ്രതികരികെണ്ടിടത്തു വിവേകത്തോടെ പ്രതികരിക്കുവാനുള്ള ഒരു ക്രുപയ്ക്കായി നമുക്ക് പ്രാര്‍ഥിക്കാം.അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. www.vachanaprabha.org

Posted on 2012-08-14

അടുത്തും,അകത്തും.

അടുത്തും,അകത്തും. "നീ ദൈവ രാജ്യത്തില്‍ നിന്നു അകലെ അല്ല "(മാര്‍ക്ക്‌ 12:34.)യുവാവിനോട് ഈശോ പറയുന്നത് ,നീ ദൈവരാജ്യത്തില്‍ നിന്നും അകലെ അല്ല എന്നാണു, അകത്താണ് എന്നല്ല. മഴക്കാലത്ത് കുടയുടെ അകലെ നടന്നാലും അടുത്തു നടന്നാലും ഫലം ഒന്ന് തന്നെ . രണ്ടായാലും നമ്മള്‍ നനയും..!. എന്നാല്‍ കുടയുടെ അകത്തായാല്‍ നനയില്ല നമ്മള്‍...! അത് കൊണ്ട്, അകലെ നടക്കുന്നതും അടുത്തുനടക്കുന്നതും ഏതാണ്ട് ഒരു പോലെയാണ്...!ദൈവരാജ്യത്തിന്റെ അടുത്തായാല്‍ പോര, അകത്താകണമെന്നു ഈശോ നമ്മെ ഓര്‍മിപ്പിക്കുന്നു...! ഇന്ന് ഞായറാഴ്ച... നല്ല ഒരു കുമ്പസാരത്തിലൂടെ ,ബലി അര്‍പ്പണത്തിലൂടെ ,ദൈവരാജ്യ അനുഭവം സ്വന്തമാക്കുവാന്‍ നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. www.vachanaprabha.org

Posted on 2012-08-12

ശുദ്ധീകരണം.

ശുദ്ധീകരണം. "സ്വര്‍ണ്ണം അഗ്നിയില്‍ ശോധന ചെയ്യുന്നു ;സഹനത്തിന്റെ തീ ചൂളയില്‍ - കര്‍ത്താവിനു സ്വീകാര്യരായ മനുഷ്യരും.(പ്രഭാ:2:5.) 'ചൂളയുടെ നടുവിലാണ് വിലപ്പെട്ടവ രൂപ പെടുന്നത് . ! മാര്‍ബിള്‍ രൂപപെടുന്നത് കേരളത്ത്ളല്ല, രാജസ്ഥാനിലെ ചുട്ടു പൊള്ളുന്ന ഊഷ്വരതയുടെ നടുവിലാണ്..!! കേരളത്തില്‍ ചൂട് കുറവാണ് രാജസ്ഥാനെ കാള്‍...!പ്രിയപ്പെട്ട ബിരിയാണി രൂപപെടുന്നത് ഇരു പുറവും കത്തുന്ന അഗ്നിക്ക് നടുവിലാണ്...!!! മുട്ടക്കുള്ളിലെ ജീവന്‍ രൂപപെടുന്നത് പിട കോഴിയുടെ ചൂടിനടിയിലാണ്...!!!! ജീവിതത്തിലെ അഗ്നി അനുഭവങ്ങള്‍ ആണ് നമ്മെ നാമാക്കി മാറ്റുന്നത്......!!!!! കഷ്ട്ടതയുടെ തീ ചൂള അനുഭവങ്ങളെ നന്ദി .. അവ അനുവദിച്ച ദൈവമേ നന്ദി......!!!!!!! ' "For as gold is tested in the fire, so those acceptable to God are - tested in the crucible of humiliation."

Posted on 2012-08-10

ഐക്യം.

ഐക്യം: "മത്സര്യമോ , വ്യര്‍ത്ഥ അഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്.മറിച്ച്‌ ഓരോരുത്തരും താഴ്മ്മയോടെ മറ്റുള്ളവരെ തങ്ങളെകാള്‍ ശ്രേഷ്ഠര്‍ ആയി കരുതണം ".(ഫിലി :2 :3 .)ഗാനമേള ആസ്വാദ്യമാകുന്നത് -വീണാനാദം കൊണ്ട് മാത്രമല്ല, നിസ്സാരങ്ങളായ ചിരട്ട കഷ്ണങ്ങള്‍ കുണ്ടുണ്ടാക്കിയ ഉപകരണങ്ങളും ഒരുമിക്കുമ്പോള്‍ ആണ് ...!'മഴവില്ല് സംമോഹനമാകുന്നത് ഒറ്റ വരണം കൊണ്ടല്ല, എഴുവര്‍ന്നങ്ങളും കൂടി ചേരുന്നത് കൊണ്ടാണ്...!പൂന്തോട്ടം ഹൃദയകാരി ആകുന്നതു, ഒരേ നിറത്തിലുള്ള പൂക്കള്‍ മാത്രം വിരിഞ്ഞു നില്‍ക്കുംബോഴല്ല ,മറിച്ച്‌ ,പലനിറങ്ങളിലുള്ള പൂക്കള്‍ വിടര്‍ന്നു വിലസുമ്പോഴാണ്. ആണ് ..!!ദൈവ സന്നിധിയില്‍ നമ്മളെല്ലാം തുല്യര്‍. ഇലുമിനെഷന്‍ ബള്‍ബുകള്‍ പോലെ.....കടമകളും,കര്‍ത്തവ്യങ്ങളും വെവ്വേറെ ആണെന്ന് മാത്രം. അതുകൊണ്ട് ആരെയും മാറ്റി നിര്‍ത്താതെ ,ആരെയുംകാല്‍ മുകളിലെന്നു ചിന്തിക്കാതെ ഒരുമയോടെ നമുക്ക് കൈകോര്‍ത്തു മുന്നേറാം. അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. സസ്നേഹം, നടയ്ക്കല്‍ ജോസേട്ടന്‍. www.vachanaprabha.org

Posted on 2012-08-09

അദ്ധ്വാനം .

"ഭരണികളില്‍ വെള്ളം നിറയ്കുവിന്‍ എന്നു യേശു അവരോടു കല്‍പ്പിച്ചു " (യോഹ:2:7.) ഈ സൃഷ്ട്ട പ്രപഞ്ചത്തെ മുഴുവന്‍ 'ഉണ്ടാകട്ടെ' എന്ന ഒറ്റ വചനത്താല്‍ സൃഷ്ട്ടിച്ചവന്, ഭാരികളില്‍ വീഞ്ഞ് ഉണ്ടാക്കുവാനും "ഉണ്ടാകട്ടെ" എന്നു മാത്രം ഉച്ചരിച്ചാല്‍ മതിയായിരുന്നു.! എന്നിട്ടും എന്തെ അവന്‍ അങ്ങനെ ചെയ്യാതിരുന്നത്...?മനുഷ്യ ജീവിതത്തില്‍ ദൈവം ഇടപെടുന്നത് ,അവരുടെ സഹകരണത്തോടെ ആണ് എന്നു നമുക്ക് മനസിലാക്കി തരാന്‍ വേണ്ടിയായിരുന്നു ...! നമ്മുടെ നിഷ്ക്രിയത്ത്വത്തിലേക്ക് ആല്ല ,പരിശ്രമത്തിന്റെ മുകളിലേക്കാണ് ദൈവത്തിന്റെ കൃപ വന്നു നിറയുക എന്നു നമ്മെ ബോധ്യ പെടുത്താന്‍ വേണ്ടിയായിരുന്നു......! ലാസറിന്റെ കല്ലറയുടെ മുമ്പിലെ കല്ല്‌ അവര്‍ എടുത്തു മാറ്റിയപ്പോള്‍ യേശു ലാസറിനെ ഉയര്‍പ്പിച്ചു......! അഞ്ചു അപ്പം ബാലന്‍ കൊടുത്തപ്പോള്‍ അത് വര്‍ദ്ധിപ്പിച്ചു അയ്യായിരത്തിന് നല്‍കി......!!ഭ്രുത്യന്മാര്‍ വെള്ളം കോരി നിറച്ചപ്പോള്‍ ഈശോ അത് വീഞ്ഞാക്കി മാറ്റി...!!! അതേ, നമ്മില്‍ അത്ഭുതം പ്രവര്‍ത്തിക്കാന്‍ അവിടുത്തേക്ക്‌ നമ്മുടെ സഹകരണം ആവശ്യമുണ്ട്......! ഇന്ന് മുതല്‍ നമുക്കവിടുത്ത്ട് കൂടുതല്‍ സഹകരിക്കാം... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.. സസ്നേഹം, നടയ്ക്കല്‍ ജോസേട്ടന്‍. www.vachanaprabha.org

Posted on 2012-08-08

ഭാഷ.

"നമുക്ക് ഇറങ്ങി ചെന്നു അവരുടെ ഭാഷ,പരസ്പരം ഗ്രഹിക്കാന്‍ ആകാത്തവിധം ഭിന്നിപ്പിക്കാം".(ഉല്‍പ്പത്തി :11:7.) രണ്ടുതരം ഭാഷകള്‍ ബൈബിളില്‍ നാം കാണുന്നു . ഒന്ന് . ഭിന്നിപ്പിന്റെ ഭാഷ ,അത് 'ബാബേല്‍' ഭാഷ എന്നു അറിയപെടുന്നു...!രണ്ടു. ഒന്നിപ്പിന്റെ ഭാഷ. അത് 'സെഹിയോന്‍' ഭാഷ എന്നു അറിയപെടുന്നു. ബാബേലില്‍ പറഞ്ഞവ അവര്‍ക്ക് പരസ്പരം മനസിലായില്ല. എന്നാല്‍, പന്തക്കുസ്താ ദിനം സെഹിയോനില്‍ പറഞ്ഞത് പല ഭാഷകള്‍ ആയിരുന്നിട്ടു കൂടി, അത് ഏല്ലാവര്‍ക്കും മനസിലായി...! കുടുംബങ്ങളില്‍ ഇന്ന് അധികവും ഉപയുഗിക്കുന്നത് ബാബേല്‍ ഭാഷയായതിനാല്‍ പറയുന്നത് പരസ്പരം 'മനസിലാക്കുന്നില്ല'......! അപ്പന്‍ പറയുന്നത് അമ്മയ്ക്കും, അമ്മ പറയുന്നത് മക്കള്‍ക്കും എന്തോ, ഇന്ന് മനസിലാകുന്നില്ല....!ഫലമോ ഭിന്നിപ്പിന്റെ അരൂപി ഭവനങ്ങളില്‍ ഭരണം നടത്തുന്നു...!അതുകൊണ്ട്, പന്തക്കുസ്താ ദിനം പരിശുദ്ധാത്മാവി നിറഞ്ഞു ശ്ലീഹന്മാര്‍ പറഞ്ഞ 'സെഹിയോന്‍' ഭാഷ സംസാരിക്കാന്‍ നാം പരിശീലിക്കണം കുടുമ്പങ്ങളില്‍...!സ്നേഹത്തിന്റെ ഭാഷ....സൌമ്യതയുടെ,....ശാന്തതയുടെ.... ഭാഷ നമുക്ക് പരിശീലിക്കാം.... അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സസ്നേഹം, നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-08-07

വിവേകം

"നിങ്ങള്‍ സര്‍പ്പത്തെ പോലെ വിവേകികളും ,പ്രാവുകളെ പോലെ നിഷ്കളങ്കരും ആയിരിക്കുവിന്‍" [ മത്താ :10:16 ] വേനല്‍ കാലത്ത് ആഴമുള്ള കിണറ്റില്‍ അല്പ്പജലം കണ്ട തവളകളില്‍ അനുജന്‍ സന്തോഷത്തോടെ പറഞ്ഞു " ചാടാം ചേട്ടാ... ചാടി വെള്ളം കുടിച്ചു നമുക്ക് നീന്തി തുടിക്കാം". മൂത്തവന്‍വിവേകത്തോടെപറഞ്ഞു,"വേണ്ടനിയാ....വെയില്‍തുടര്‍ന്നാല്‍...കിണര്‍വരണ്ടാല്‍...നമ്മുടെഗതി...വഷളാകും...ചിന്തിക്കണം നമ്മള്‍ ...ചാടാനൊരു നിമിഷം മതി , കയറാന്‍ ആരായുസ്സു വേണ്ടി വരും.!!! അതേ എടുത്തു ചാടുന്നവന്‍ അവിവേകിയാണ്...! വിവേകി വരുംവരാഴികകളെ വിലയിരുത്തി പ്രവര്‍ത്തിക്കുന്നു; മൂത്ത തവളയെ പോലെ...!!! വികാരം നാണയവും,വിവേകം കറന്‍സിയും ആണ് . നാണയം കിലുങ്ങി ശബ്ധ്മുണ്ടാക്കുന്നു.....കറന്‍സി ആകട്ടെ ശാന്തമായിരിക്കുകയും ചെയ്യും.! വിവേകമുള്ളവന്‍ ശാന്തനായിരിക്കും, അവിവേകി ആകട്ടെ വികാരം ആളികത്തിച്ചു എടുത്തു ചാടി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.....അതുകൊണ്ട് ,കവി പറയുന്നു.... പറന്നിടെണ്ട പക്ഷെ നാം ...പകലോനെ പിടിക്കുവാന്‍... എടുത്തു ചാട്ടകാരന്റെ - എല്ലോടിച്ചേ വിടൂ വിധീ....എന്നു. നമുക്ക് വിവേകത്തോടെ ജീവിക്കാനുള്ള കൃപക്കായി പ്രാര്‍ഥിക്കാം... നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. www.vachanaprabha.org

Posted on 2012-08-06

കണ്ണ്.

"കണ്ണാണ് ശരീരത്തിന്റെ വിളക്ക്" (മത്താ: 6:22) 'കാണുന്നത് കണ്ണ് കൊണ്ടാണെങ്കിലും, തിരിച്ചറിയുന്നത്‌ അകക്കണ്ണിന്‍ വെളിച്ചത്താലാന്നു . കാഴ്ച നമ്മെ ഉള്ക്കാഴ്ചയിലേക്ക്നയിക്കണം.താറാവ് ഏതു ചെളിയില്‍ നിന്നും തീറ്റ തേടും;എന്നാല്‍ ചെളിയെല്ലാം,അത് കടവായിലൂടെ പുറം തള്ളി നല്ലത് മാത്രമേ ഉള്ളിലേക്ക് ഇറക്കൂ... നമ്മുടെ കണ്ണുകള്‍ ചുറ്റു പാടുമുള്ള അഴുക്കില്‍ പരതുമെങ്കിലും,നാം അല്‍പ്പം പ്രാര്‍ഥനാ പൂര്‍വ്വം ശ്രദ്ധിച്ചാല്‍ കണ്ണിനു നമ്മെ കീഴ്പെടുത്താനാകില്ല.മാത്രമല്ല നിഷ്കളങ്കതയും വിശ്ദ്ധിയും ചുറ്റുപാടിലേക്ക്, നമ്മുടെ കണ്ണിലൂടെ ഒഴുകുകയും ചെയ്യും.ഈശോ, കണ്ണ് മൂടിക്കെട്ടി അടി ഏറ്റതിന്റെ യോഗ്യതയാല്‍ നമ്മുടെ കണ്ണുകളെ നിയന്ത്രിക്കാനുള്ള കൃപക്കായി നമ്മുക്ക് ഒരുമിച്ചു പ്രാര്‍ഥിക്കാം. നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍. www.vachanaprabha.org

Posted on 2012-08-04

കുറവ്.

"ഈശോ സ്നേഹപൂര്‍വ്വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു,നിനക്കൊരു കുറവുണ്ട്"(മാര്‍ക്ക്‌: 10:21) ഒരു കുറവും ഇല്ലാത്തവന്‍ ദൈവം മാത്രം ...! "ഒരുകാര്യം നിനക്കുമ്പോള്‍ ഒരുവന് കാമ്യന്‍, പിന്നെ മറ്റൊരു കാര്യം നിനക്കുമ്പോള്‍ മറ്റവന്‍ മാന്ന്യന്‍".എന്നു കുമാരനാശാന്‍.നമുക്കെല്ലാം നമ്മുടെതായ കഴിവുകളും,കുറവുകള്‍ ഉണ്ട്. എളിമയുള്ളവര്‍ അത് സമ്മതിക്കും; എന്നാല്‍ അതില്ലാത്തവര്‍, സ്വന്തം കുറവുകള്‍ മറച്ചുവെക്കാന്‍ അപരന്റെ കുറവുകള്‍ ഉയര്‍ത്തി പിടിക്കും.ചിലര്‍ മറ്റുള്ളവരുടെ നെഞ്ചില്‍ കയറി നിന്നു സ്വന്തം ഉയരം വര്‍ദ്ധിപ്പിക്കുന്നത് കാണാം...ഈശോ പറഞ്ഞു "നിന്റെ കണ്ണിലെ തടികഷ്ണം ആദ്യം എടുത്തു കളയുക അപ്പോള്‍ അപരന്റെ കണ്ണിലെ കരടു കാണാനുള്ള കാഴ്ച തെളിഞ്ഞു കിട്ടുമെന്ന്"നമ്മുക്ക് നമ്മുടെ കുറവുകള്‍ മനസിലാക്കാനും ,പരിഹരിക്കാനും പരമാവധി പരിശ്രമിക്കാം...ഒപ്പം അപരനെ വിധിക്കാതെയും ഇരിക്കാം.നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .

Posted on 2012-08-03

മറക്കുന്നവന്‍.

"അവരുടെ ദുഷ് പ്രവര്‍ത്തികളും പാപങ്ങളും ഒരു കാരണ വശാലും ഞാന്‍ ഓര്മ്മിക്കുക ഇല്ല."(ഹെബ്ര:10:17.) ഓര്മ്മിക്കുക ഇല്ല എന്നല്ല,ഒരുകാരണ വശാലും ഓര്മ്മിക്കുക ഇല്ല എന്നാണു തിരുവചനം ..!ദൈവം അനുതപിക്കുന്ന പാപിയുടെ സകല തിമ്മകളും മറന്നു കലയുന്നവനാണ്...!ഒരിക്കലും ഒരിക്കലും ഓര്‍മ്മിക്കാത്ത വിധത്തില്‍...!അനുതാപ കണ്ണീരില്‍ മുങ്ങി കണ്ണീരോടെ കുംബസാരിച്ച ഒരാള്‍ ദൈവമേ ഞാന്‍ പണ്ട് അതും ഇതും ഒക്കെ ചെയ്തവന്‍ ആയിരുന്നല്ലോ എന്നു ദൈവത്തോട് പറഞ്ഞാല്‍ അവിടുന്ന് നമ്മോടു പറയുന്ന മറുപടി ഇങ്ങനെ ആയിരിക്കും ഇല്ലല്ലോ മോനേ ഞാനതൊന്നും ഓര്‍ക്കുന്നില്ലല്ലോ, ഞാന്‍ അതെല്ലാം അന്നേ മരന്നതല്ലേ എന്നായിരിക്കും....!!! എന്നാല്‍, ഓര്‍ക്കേണ്ടത് മറക്കുകയും ,മറക്കേണ്ടത്‌ ഓര്‍മിക്കുകയും ചെയ്യുന്നത് മനുഷ്യ ജീവിതത്തിലെ വിരോധാഭാസം...!നന്‍മ്മ മറക്കുകയും തിമ ഓര്‍ക്കുകയും ചെയ്യുന്ന മനുഷ്യന്‍...! മറിച്ച്‌ ചെയ്തിരുന്നു എങ്കിലോ ...? ഇവിടം സ്വര്ഗ്ഗമാകുമായിരുന്നു...!എന്നാല്‍ ദൈവം നമ്മുടെ എല്ലാ നന്മ്മകളും ഓര്‍ക്കുന്നവനും, ഏറ്റു പറഞ്ഞാല്‍ എല്ലാം മറക്കുന്നവനും ആണ്.നല്ലകള്ളന്‍ പറുദീസയില്‍ പ്രവേശിച്ചത്‌ ദൈവം ഒര്കേണ്ടത് ഓര്‍ക്കുന്നവനും മറക്കേണ്ടത്‌ മറക്കുന്നവനും ആയിരുന്നത് കൊണ്ടാണ്....നമുക്കും മറ്റുള്ളവരുടെ നന്‍മ്മ എല്ലാം ഓര്‍ക്കാം തിന്മ്മയെല്ലാം മറക്കാം...അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-08-02

ഓര്‍ക്കുന്നവന്‍.

"യേശുവേ, നീ നിന്റെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ.!"(ലുക്ക :23:42. നല്ല കള്ളന്‍ പറഞ്ഞത്, എന്നെ ഇവിടെ ഓര്‍ക്കാന്‍ ആരുമില്ല.കാരണം ഞാന്‍ ചെയ്തതെല്ലാം ഓര്‍ക്കാന്‍ കൊള്ളാത്തവ ആണ് ..!ഇനി ആരെങ്കില് അഥവാ ഓര്‍ത്താല്‍ അനുഗ്രഹിക്കുകയല്ല ശപിക്കുക ആയിരിക്കും അവര്‍ചെയ്യുക.. നീമാത്രം എന്നെ ശപിക്കില്ല എന്നു എനിക്ക് മനസിലായി. കാരണം, ഈ കുരിശില്‍ കിടന്നു കൊണ്ട് പോലും നീ ദ്രോഹിക്കുന്നവരെ അനുഗ്രഹിക്കുക ആന്നല്ലോ ചെയ്യുന്നത് .അതേ,മറ്റെല്ലാവരും മറക്കുന്നവേരെ, ഓര്‍മ്മിക്കുന്നവനാണ് ദൈവം....വിചാരണ ചെയ്തു വീര്‍പ്പു മുട്ടിക്കാത്ത, ഫയല് നോക്കി ന്യായാന്യായങ്ങള്‍ പാറ്റിക്കൊഴിക്കാതെ ,അനുതപിക്കുന്ന പാപിക്ക്‌ തത്സമയം പറുദീസാ നല്‍കുന്ന കാരുണ്യമാണ് ദൈവം.നല്ല ദൈവം നമ്മുടെ പാപങ്ങളിലെക്കല്ല, നമ്മിലേക്ക്‌ ആണ് നോക്കുന്നത് എന്നു മനസിലാക്കി അനുതപിച്ചു പറുദീസാ സ്വന്തമാക്കാനുള്ള കൃപക്കായി നമുക്ക് പരിശ്രമിക്കാം.അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-08-01

തെറ്റിദ്ധാരണ.

"അങ്ങയെ നേരിട്ട് സമീപിക്കാന്‍ പോലും എനിക്ക് യോഗ്യത ഇല്ല എന്നു ഞാന്‍ വിചാരിച്ചു"( ലുക്ക:7:7) കാല്‍ കഴുകുന്ന ഒരു ദൈവത്തെ കുറിച്ച് ചിന്തിക്കുവാന്‍ പത്രോസിനു ആകുമായിരുന്നില്ല...ഇങ്ങനേയും ഒരു ദൈവമോ...? ഇങ്ങനേയും ഒരു ഗുരുവരനോ...? അത് കൊണ്ടാണ് അവന്‍ കാലു കാട്ടാന്‍ വിസമ്മതിച്ചതും...!ഇല്ലാ എന്നിട്ടും ഗുരു കഴുകാതെ സമ്മതിച്ചില്ല...അതേ അവന്‍ നമ്മുടെ ധാരണകളെ എല്ലാം അതി ലങ്കിക്കുന്ന പരമ കാരുണ്യംആണ് .നമ്മുടെ വിചാരങ്ങള്‍ക്കും ,ധാരണകള്‍ക്കും എത്രയോ ഉപരിയാണ് ദൈവം.! അപ്രാപ്യനായ ദൈവം ,ശിക്ഷിക്കുന്നദൈവം ,പകരം വീട്ടുന്ന ദൈവം...അങ്ങനെ അങ്ങനെ ദൈവത്തെ കുറിച്ച് നമുക്ക് എന്തെല്ലാം തെറ്റിദ്ധാരണകള്‍..!എന്നാല്‍ സത്യമോ? കൂടെയുള്ള ദൈവം,കരുണ കാട്ടുന്ന ദൈവം,കണക്കു ചോദിക്കാത്ത ദൈവം ...ഓ ദൈവമേ നിനക്ക് നന്ദി....ആ ദിവ്യ കാരുണ്യം അനുഭവിക്കാന്‍ ഏല്ലാവര്‍ക്കും കൃപ ലെഭിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. അതിനായി നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-31

അനുകരണം .

"പിതാവ് ചെയ്യുന്നത് അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു" (യോഹ:5:19.) കറന്റിനെ കുറിച്ചുള്ള ക്ലാസില്‍ ടീച്ചര്‍ പറഞ്ഞു, 'electricity ' എന്നു. അപ്പോള്‍ ഒരു കുട്ടി ' ഇലക്ട്രി കിറ്റി ' എന്നു തെറ്റിച്ചു പറഞ്ഞു. കുട്ടിയുടെ മമ്മിയെ കണ്ടു ടീച്ചര്‍ സംസാരിച്ചപോള്‍ മമ്മി പറഞ്ഞു "അതിനിത്രക്ക് 'പബ്ലിക് കിറ്റി ' ഒന്നും കൊടുക്കാനില്ലാ ടീച്ചറെ" എന്നു . എന്നാല്‍ അച്ഛനെ കണ്ടു കാര്യം തിരക്കാമെന്ന് വിചാരിച്ചു , അപ്പനോട് തിരക്കിയപ്പോള്‍ അപ്പന്‍ പറഞ്ഞു" അവനു അതിനുള്ള 'കാപ്പാകിറ്റി' യെ ഉള്ളു എന്നു...! അതേ നമ്മുടെ മക്കള്‍ ഒപ്പ് കടലാസുകള്‍ ആണ്...! സ്പോഞ്ച്കള്‍...!! അവര്‍ നമ്മില്‍ നിന്നാണ് ഒപ്പി എടുക്കുന്നത് ; വലിച്ചെടുക്കുന്നത്. ...!!! അതുകൊണ്ട് മാതാപിതാക്കളെ, നമുക്ക് കൂടുതല്‍ ശ്രദ്ധ ഉള്ളവര്‍ ആകാം....! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-30

നന്ദി.

"താന്‍ ഒറ്റി കൊടുക്കാപെട്ട രാത്രിയില്‍ അവന്‍ കൃതക്ഞ്ഞത സ്തോത്രം ചെയ്തു."(1.കോരി :11:24.) ഒറ്റികൊടുത്തവനെ സ്നേഹിതാ എന്നു വിളിച്ചിട്ട്, കണ്ണീരും,കുരിശും സമ്മാനിച്ച പിതാവിന് ഈശോ നന്ദി പറഞ്ഞൂ എന്നു....ഓ... ഈശോയെ നിനക്ക് നന്ദി....അവര്‍ സ്തോത്ര ഗീതം ആലപിച്ച ശേഷം ഒലിവു മലയിലേക്കു പോയി എന്നു മറ്റൊരിടത്ത്...!...ഒലിവു മലയിലേക്കു പോയത് സുഖിക്കാനല്ല...സഹിക്കാനാണ്...! മയില്‍ പീലി വിരിക്കുന്നത്‌ മാനം ഇരുളുംബോള്‍ ആണ്... കൈപ്പുള്ള ആയുര്‍ വേദ മരുന്നുകള്‍ എല്ലാം കഴിക്കുന്നത്‌ തേനില്‍ ചാലിച്ചാണ്...! ജീവിതത്തിന്റെ ദുഖാനുഭവങ്ങള്‍ നന്ദിയുടെ തേനില്‍ ചാലിച്ച് കഴിക്കുമ്പോള്‍ അവ സൌഖ്യ കാരണമാകും" നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-29

ജീവന്റെ മഹത്വം.

"കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും" (സങ്കീ:127:3) സച്ചിന്‍ തെണ്ടുല്‍ക്കര്‍ അവരുടെ കുടുംബത്തിലെ നാലാമത്തെ കുഞ്ഞും...,എ പി ജെ അബ്ദുല്‍ കലാം മാതാപിതാക്കളുടെ ഏഴാമത്തെ കുഞ്ഞും...!,ഓസ്കാര്‍ അവാര്‍ഡു ജേതാവ് റസൂല്‍ പൂകുട്ടി മാതാപിതാക്കളുടെ എട്ടാമത്തെ മുകുളവുംആണ്....!! Nobail ജേതാവ് , രബീന്ദ്ര നാഥ ടാഗൂര്‍ മാതാ പിതാക്കളുടെ പതിനാലാമത്തെ സന്തതിആണ് എന്നോര്‍ക്കണം.....!!! ഒന്നോ, രണ്ടോ കഴിഞ്ഞപ്പോള്‍ ആ മാതാപിതാക്കള്‍ 'ജെന ഗെന്ന മന' പാടിയിരുന്നെങ്കില്‍, ലോകത്തിലെ ഏറ്റവും നല്ല ദേശീയ ഗാനം നമ്മുടെ സ്വന്തം ആകുമായിരുന്നില്ല. ! ഒരാപ്പിളില്‍ എത്ര കുരു ഉണ്ടന്ന് നമുക്ക് എണ്ണാന്‍ ആകും; എന്നാല്‍, ഒരു കുരുവില്‍ എത്ര ആപ്പിള്‍ ഉണ്ടെന്നു നമുക്ക് എണ്ണാന്‍ ആവില്ല....!! അനന്ത സാധ്യതകളുടെ കലവറയാണ് ഒരു കുഞ്ഞു. !!! ജീവന്റെ പരിപോഷകര്‍ ആകാന്‍ നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-28

ഇടയന്‍.

"അവന്‍ ഓടി പോകുന്നത് കൂലിക്കാരന്‍ ആയതു കൊണ്ടും,ആടുകളെ പറ്റി താല്‍പ്പര്യം ഇല്ലാത്തത് കൊണ്ടുമാണ്." (യോഹ:10:13.) ഇടയന്മാര്‍ ശത്രുവിന്റെ ആക്രമണം ചെറുക്കാന്‍, ഗുഹാമുഖ വാതില്‍ക്കല്‍ കാവല്‍ കിടക്കേണ്ടവര്‍ ആണ് .അങ്ങനെ വരുമ്പോള്‍, ഒരാടിന് പുറത്തേക്കോ,ഒരു ശത്രുവിന് അകത്തേക്കോ കടക്കണമെങ്കില്‍ ഇടയനറിയാതെ കഴിയില്ല. കാരണം ഇടയന്‍ അജകവാടത്തിനു മുമ്പില്‍ കുറുകെകിടപ്പുണ്ട്....യജമാനന്‍ കാവലുള്ളപോള്‍, ശത്രു കവച്ചു കടക്കാന്‍ മടിക്കും....!ഇന്ന് ചില കുടുംബങ്ങളില്‍ ഇടയന്മാര്‍ കാവല്‍ കിടക്കാത്തതിനാല്‍ ആടുകള്‍ ആക്രമിക്കപ്പെടുന്നു...!"കുടുംബ നാഥന്‍ അശ്രദ്ധനായാല്‍ മേല്‍കൂര ചോരും"എന്നതിരുവചനം നമ്മെ കൂടുതല്‍ ശ്രദ്ധാലുക്കള്‍ ആക്കട്ടെ. നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍ .

Posted on 2012-07-27

ഇടയനെ അറിയുക.

"കര്‍ത്താവ് ആണ് എന്റെ ഇടയന്‍ ;എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല". പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്ക് വിശ്രമം അരുളുന്നു; പ്രശാന്തമായ ജെലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു". (സങ്കീ:23:1,2) 'ഇരുപത്തി മൂന്നാം സങ്കീര്‍ത്തനം അറിയുകയല്ല പ്രധാനം; പിന്നയോ, ആ സങ്കീര്‍ത്തനത്തിലെ ഇടയനെ തിരിച്ചറിയുകയും, അനുഭവിച്ചു അറിയുകയുമാണ് സുപ്രധാനം'.! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .സസ്നേഹം,നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-26

പുറംമോഡി.

"അവ നല്ലതെന്ന് അവിടുന്ന് കണ്ടു" (ഉല്പ്പ:1:13.) എല്ലാം നല്ലതായാണ് , നന്നായാണ് അവിടുന്ന് സൃഷ്ട്ടിച്ചത് ...! എല്ലാത്തിനും, ഏല്ലാവര്‍ക്കും അവരവരുടേതായ സൗന്ദര്യം ഉണ്ട്. ഇനി മറ്റുള്ളവരുടെ നോട്ടത്തില്‍ നമുക്കല്‍പ്പം സൗന്ദര്യം കുറഞ്ഞാലും,സൗന്ദര്യം അല്ല ജീവിതത്തിന്റെ വിജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്നത്...!ആയിരുന്നെങ്കില്‍ നെല്‍സന്‍ മണ്ടേല ജെനത്താല്‍ ആദരിക്ക പെടുമായിരുന്നില്ല...! ഗാന്ധിജി ജെന ഹൃദയങ്ങളില്‍ ഇടം നേടില്ലായിരുന്നു...!! സമകാലീകരായ, സമാരാധ്യരായ,അനേകം നേതാക്കള്‍ സൗന്ദര്യം കൊണ്ടല്ല ജീവിതത്തിനു നിറം കൊടുത്തത്...! ഭാരതത്തിന്റെ അഭിമാന പുത്രന്‍,ഡോക്റ്റര്‍.അബ്ദുല്‍ കലാം....,ലോകത്തിലെ രണ്ടാമത്തെ ഉരുക്ക് വനിതയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച അമേരിക്കയുടെ മുന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ രയസ് ...സ്നാപകന്റെ സൗന്ദര്യം ..... ധ്യാനിക്കണം നമ്മള്‍...!!! പുറം മോടിയിലല്ല കാര്യം...ഉള്‍ക്കാംബിലാണ് കാര്യം ...! നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-25

കൂലി.

" തിന്മക്കു പകരം തിന്മ ചെയ്യരുത് "(റോമ 12:17.) തിന്മക്കു പകരം പോലും തിന്മ ചെയ്യരുത് എന്നു വചനം പറയുമ്പോള്‍ ,നന്മക്കു പകരം തിന്മാചെയ്യുന്നതാണ് ലോക പ്രകൃതി...! ഗ്രീക്ക് ജെനതയുടെ വിമോചനത്തിനു വേണ്ടി സ്പാര്‍ട്ടക്കസ് വന്നു...കറുത്ത വര്‍ഗകാരുടെ വിമോചനത്തിനു വേണ്ടി എബ്രഹാം ലിങ്കന്‍ വന്നു ... മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മജി നിലകൊണ്ടു...ഇവര്‍ക്കെല്ലാം ലെഭിച്ചത്, കത്തി...തോക്ക്...ബോമ്പ്...!!! നന്‍മ്മ മാത്രം ചെയ്തു , ലോക രക്ഷ നേടി കടന്നു പോയ ഈശോക്കും കൂലി കുരിശായിരുന്നു...!"പച്ച മരത്തോടു ഇതാണെങ്കില്‍ ഉണക്ക മരത്തിന്റെ കാര്യം"...! അതുകൊണ്ട് ,ഫലം ഇചിക്കാതെ കര്‍മ്മം ചെയ്യാനുള്ള കൃപ തരണമേ ,എന്നു പ്രാര്‍ഥിക്കാം... നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-24

പതിവ്.

"യേശുവിന്റെ മാതാപിതാക്കള്‍ ആണ്ടുതോറും പെസഹ തിരുനാളിന് ജെറുസലേമില്‍ പോയിരുന്നു".(ലുക്ക:2:41.) ഒരു പ്രാവശ്യം കൊണ്ടോ,ഒരു ദിവസം കൊണ്ടോ ഒന്നും പതിയാറില്ല ... പിന്നയോ, പതിവായാലേ പതിയൂ...! നമ്മുടെ കുഞ്ഞുങ്ങള്‍ഒരു തെറ്റില്‍ ഒരു തവണ അറിയാതെ അകപ്പെട്ടത് കൊണ്ട് അവര്‍ നശിക്കണമെന്നു ഇല്ല... പിന്നയോ,അത് പതിവാക്കുന്നത് അവരെ നശിപ്പിക്കും...ശീലങ്ങള്‍ ദുഷിച്ചതായാല്‍ അത് ദുശീലമായി വളരും...! കൊച്ചുനാളില്‍ ശീലിച്ചതാണ് വലുതാകുമ്പോള്‍ പാലിക്കുന്നത്...! യേശുവിന്റെ മാതാപിതാക്കള്‍ മകനെ വളര്‍ത്തിയത്‌, നല്ലശീലങ്ങള്‍ പതിവായി പറഞ്ഞു കൊടുത്തും ചെയ്യിപ്പിച്ചും ആണ്. ഈശോ, "മാതാവിന്‍ പരി ലാളനമോപ്പം പരിശീലനവും നേടി " നമുക്കും അതുകൊണ്ട് ,എല്ലാ നല്ല ശീലങ്ങളും, നമ്മുടെ മക്കളെ പതിവായി പരിശീലിപ്പിച്ചു എടുക്കാം. ഇന്ന് മുതല്‍....നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-23

പരസ്നേഹം.

"ഒരു സമരിയാകാരന്‍ യാത്രാ മദ്ധ്യേ അവന്‍ കിടന്ന സ്ഥലത്ത് വന്നു.അവനെ കണ്ടു മനസ്സലിഞ്ഞ്‌, അടുത്തു ചെന്നു എണ്ണയും വീഞ്ഞും ഒഴിച്ച് അവന്റെ മുറിവുകള്‍ വച്ചുകെട്ടി ".(ലുക്ക:10:33-34.) 'പുരോഹിതനും,ലെവായനും ചിന്തിച്ചത് , ഈ അവസ്ഥയില്‍ ഞാന്‍ ഇവന്റെ കാര്യത്തില്‍ ഇടപെട്ടാല്‍- എനിക്കെന്തു സംഭവിക്കും;എന്നാണു...!!! (ദേവാലയ ശിസ്രൂഷകള്‍ താമസിചേക്കാം.., ഒരുപക്ഷെ , മുടക്കം വന്നേക്കാം...എന്നൊക്കെ........) എന്നാല്‍ സമരായക്കാരന്‍ ചിന്തിച്ചത് - ഞാന്‍ ഈ അവസ്ഥയില്‍ ഇവന്റെ കാര്യത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഇവനെന്ത് സംഭവിക്കും,!!!! എന്നാണു....! (ഇവന്‍ ഒരുപക്ഷെ നിസ്സഹായനായി മരിച്ച് പോയേക്കാം ....!!!) ഞാന്‍ ഇവരില്‍ ആരുടെ കൂടെ നില്‍ക്കും? ഇടപെട്ടാല്‍ എനിക്കെന്തു സംഭവിക്കും എന്ന ആദ്യ ഗ്രൂപ്പിലോ, അതോ ഞാന്‍ ഇടപെട്ടില്ലെങ്കില്‍ ഇവന് എന്ത് സംഭവിക്കും എന്നു ചിന്തിച്ച സമരായന്റെ പക്ഷത്തോ ...?നല്ല ശമാരായന്റെ പക്ഷത്തു നില്‍ക്കാന്‍ ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .സസ്നേഹം, നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-22

വിശ്വാസം.

"വിശ്വസിച്ചാല്‍ നീ ദൈവമഹത്വം കാണുംമെന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലേ ." (ലുക്ക 11:40.) ശരീരത്തിന് ശ്വാസം പോലെയാണ് - മനസിനും ,ഹൃദയത്തിനും വിശ്വാസം. എന്നാല്‍ വിരോധാഭാസം മറ്റൊന്നാണ്. ' ശ്വാസം മുട്ടുമ്പോഴാണ് ' പലപ്പോഴും വിശ്വാസം വര്‍ധിക്കുക...! റേഷന്‍ കടയില്‍ നിന്നു സാധനങ്ങള്‍ കിട്ടാന്‍ റേഷന്‍ കാര്‍ഡു നല്‍കണം , ഇതു പോലെ, ദൈവകരങ്ങളില്‍ നിന്നും അസാധാരണ അനുഗ്രഹങ്ങള്‍ നമ്മള്‍ ചോദിക്കുമ്പോള്‍ ദൈവം നമ്മോടു വിശ്വാസത്തിന്റെ കാര്‍ഡു ചോദിക്കും..! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-21

സുഹൃത്ത്.

"സ്നേഹിതനെ മറക്കരുത് .നിന്റെ ഐശ്വര്യ കാലത്ത് അവനെ അവഗെണിക്കുകയും അരുത്." (പ്രഭാ:37:6.) "തീന്‍ മേശ കൂട്ടുകാരന്‍ കഷ്ട്ട ദിനത്തില്‍ നിന്നോടൊത്തു കാണുകയില്ല". ധൂര്‍ത്ത പുത്രന് എല്ലാം ഉണ്ടായിരുന്നപോള്‍ അവന്റെ കൂടെഒരായിരം കൂട്ടുകാര്‍ ഉണ്ടായിരുന്നു. എല്ലാം നഷ്ട്ടപെട്ടപ്പോഴോ? കൂട്ടുകാര്‍ മാത്രമല്ല ,പന്നി പോലും അവനെ ഉപേക്ഷിച്ചു. അതുകൊണ്ട്, സങ്കട സമയത്ത് കൂടെ നില്‍ക്കുന്നവനാണ് യദാര്‍ത്ഥ സുഹൃത്ത്.! 'കണ്ണീര്‍ വരുമ്പോള്‍ തുടക്കുന്ന ഒരു വിരലാണ്, സന്തോഷ കാലത്ത് കൊട്ടുന്ന പത്തു വിരലുകളെകാള്‍ ശ്രേഷ്ട്ടം'..!!!. നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .സസ്നേഹം, നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-20

കൃപ

"വിശ്വാസം വഴി കൃപയാല്‍ ആണ് നിങ്ങള്‍ രെക്ഷിക്കപ്പെട്ടിരിക്കുന്നത്‌. അത് നിങ്ങള്‍ നേടി എടുത്തതല്ല ദൈവത്തിന്റെ ദാനമാണ് "(റോമ:2:8.) നമ്മുടെ മാനുഷീകതയുടെ മേല്‍ ദൈവീകത വന്നു നിറയുന്നതാണ് കൃപ...! ഇരുമ്പ് കാന്തതോട് ചേര്‍ന്നിരുന്നാല്‍ ഇരുമ്പിനും കാന്തീകശക്തിയുണ്ടാകും. കനല്‍കട്ടയോടു കരിക്കട്ട ചേര്‍ന്നിരുന്നാല്‍ കരിക്കട്ടയും കനല്‍ കട്ട ആകുന്നതുപോലെ ...! നമുക്ക് ദൈവത്തോട് ചേര്‍ന്നിരുന്നു ദൈവീക ശക്ത്തി ധരിക്കാം... ആത്മാവില്‍ ജ്വലിച്ചു കനല്‍ കട്ടകളാകാം... നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-19

മോദിരം.

"എന്റെ ദാസനായ സെരുബാബെലെ നിന്നെ ഞാന്‍ എന്റെ മുദ്ര മോതിരം പോലെ ആക്കും. "(ഹഗ്ഗായി :2:23.) 'മുളം തണ്ടില്‍ നിന്നും മുരളികയിലേക്കുള്ള ദൂരം ഏഴു മുറിപ്പാടുകള്‍ ആണ് ...!നെഞ്ച് തകരാതെ നേര് (മുത്തു ) കാട്ടാനാകില്ല എന്നു മുത്തു ചിപ്പി പറയും ...!! ചങ്കിലെ ചോര ചിന്താതെ കുഞ്ഞു വളരില്ലന്നു പെലിക്കന്‍ പക്ഷി പറയും ...!!! വേദനകളുടെ തീ ചൂളയിലൂടെ മാത്രമേ മുദ്ര മോദിരം രൂപപ്പെടൂ....!!!! ആദ്യം ചുട്ടു പഴ്പ്പിച്ചു ... പിന്നെ അടിച്ചു പരത്തി ...ഒടുവില്‍ രാഗി മിനുക്കി ....എന്തെല്ലാം പീഡനങ്ങള്‍ .... !!!!!! ഒടുവില്‍ അത് രാജാവിന്റെ കൈയ്യില്‍ ....!!...ഓ ... ദൈവമേ നിനക്ക് നന്ദി ....ചുട്ടു പഴുപ്പിച്ചതിനു..... അടിച്ചു പരത്തിയത്തിനു..... രാഗി മിനുക്കി.......രാജാവിന്റെ കൈകളില്‍ ...ഓ ദൈവമേ ..നീ ഞങ്ങളെ സഹാനങ്ങളിലൂടെ നിന്റെതായി രൂപ പെടുത്തുന്നതിനു നന്ദി. On that day I will take you, Zerubbabel, my servant, the son of Shealtiel, and for me you will be like a ring on my finger with my initials on it. For I have chosen you, says Yahweh of hosts."

Posted on 2012-07-18

ശാന്തത.

"ശാന്തനാകുക; ഞാന്‍ ദൈവമാണെന്ന് അറിയുക ."(സങ്കീ:46:10.) രാജാക്കന്മാരുടെ സവാരി മൃഗമാണ്‌ കുതിര. എല്ലാകുതിരകളുടെ പുറത്തും രാജാവ് കയറാറില്ല; പിന്നയോ? ശാന്തതയുള്ള കുതിരയുടെ പുറത്തെ രാജാവ് കയറുകയുള്ളു...! വെള്ളത്തില്‍ മുഖം പ്രതിബിംബിക്കുന്നത് വെള്ളം ശാന്തമായിരിക്കുമ്പോള്‍ മാത്രം...! ചിന്തകളുടെ ഉറവിടം ബുദ്ധിയാണ് . എങ്കിലും ചിലങ്കയിട്ട ചിന്തകള്‍ ഉത്ഭവിക്കുന്നത് - ശാന്തമായ ഹൃദയ തടാകത്തില്‍ നിന്നാണ്. ! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-17

വിളി

"ഞാന്‍ നല്ല ഇടയനാകുന്നു" (യോഹ:10:11.) ഈശോ ഞാന്‍ ഇടയനാകുന്നു എന്നല്ല, 'നല്ല ' ഇടയനാകുന്നു എന്നാണു പറഞ്ഞത്. എന്റെ ശരീരം ഭക്ഷണമാണ് എന്നല്ല, 'യഥാര്‍ത്ഥ' ഭക്ഷണമാണ് എന്നും. ഈശോ ഉണ്ടാക്കിയത് സാധാരണ വീഞ്ഞല്ല, 'മേല്‍ത്തരം' വീഞ്ഞാണ്. ഞാന്‍ മുന്തിരിച്ചെടി ആണ് എന്നല്ല, 'സാക്ഷാല്‍' മുന്തിരി ചെടിയാണ് എന്നാണു അവിടുന്ന് അരുള്‍ ചെയ്തത്. സാധാരണം ആകാനല്ല , ഈശോയെ പോലെ അസാധാരണം ആകാന്‍ , സമുന്നതരാകാനാണ് നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത്. . അതിനായി , നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ . സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-16

വളര്‍ച്ച.

"അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം"(യോഹ:3:30.) ശമാരായക്കരി ഈശോയെ ആദ്യം അഭിസംഭോധന ചെയ്യുന്നത് 'നീ' എന്നാണു.! രണ്ടാമത് 'പ്രഭോ' എന്നും.! മുന്നാമത് 'അങ്ങ് 'എന്നും, നാലാമത് ' പ്രവാചകന്‍' എന്നും ആണ് . ഒടുവില്‍ 'ക്രിസ്തു - മിശിഹ' എന്നും. എല്ലാറ്റിനും ഒടുവില്‍, ആ 'യേശുവാണ് ' തന്റെ മുന്നില്‍ നില്‍ക്കുന്നത് എന്നും...!!! ഓ ദൈവമേ...ഇതുപോലെ വ്യക്തിപരമായ ഒരു ദൈവാനുഭാവത്തിന്റെ നിറവില്‍നിന്നൊരു തിരിച്ചറിവില്‍ 'അവന്‍' എന്നില്‍ ഇത് പോലെ 'വളരാന്‍' കൃപ ചെയ്യണമേ. ആ തിരിച്ചറിവില്‍ ഞാന്‍കുറഞ്ഞു ഇല്ലാതാകട്ടെ; അവന്‍ എന്നില്‍ വളര്‍ന്നു വലുതാകട്ടെ. 'ഈഗോയില്‍' നിന്നും നമ്മള്‍ 'ഈശോയിലേക്ക് ' വളരണം ...! നല്ല ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ . സസ്നേഹം നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-15

ശ്രവണം.

"പരിശുദ്ധാത്മാവ്നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും" (അപ്പ.പ്രവര്‍ :1:8.) 'പൂരാഘോഷത്തിന് നടുവില്‍, തിടമ്പ് എഴുന്നള്ളിക്കുന്ന ആന ,ചുറ്റുപാടുമുള്ള ബെഹളങ്ങളല്ല ശ്രദ്ധിക്കുന്നത് ! മറിച്ച്‌ , മുകളിലിരിക്കുന്ന പാപ്പാന്റെ , മൃതുലമായ സ്പര്‍ശനത്തിലൂടെയും , ശാന്തമായ സ്വരമര്‍മ്മരങ്ങളിലൂടെയും വരുന്ന സന്തേശങ്ങളെ ആണ് ; മാര്‍ഗ്ഗ നിര്‍ദേശങ്ങളെ ആണ് ....!!! ലോകത്തിന്റെ ബഹളങ്ങളില്‍ ആയിരിക്കുമ്പോഴും നമുക്ക് അരൂപിയെ ശ്രവിച്ചു ജീവിക്കാം.' നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ . സസ്നേഹം, നടയ്ക്കല്‍ ജോസേട്ടന്‍.

Posted on 2012-07-12

  Recent Episodes