Testimonials

പ്രിയപ്പെട്ടവരേ, യുക്തിചിന്തക്ക് മുന്ഗണന നല്‍കുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് , മനുഷ്യനെ അവന്റെ കുറവുകളോടു കൂടി സ്നേഹിക്കുന്ന ദൈവത്തെ കണ്ടുമുട്ടുവാനും ,അംഗീകരിക്കുവാനും , സ്വീകരിക്കുവാനും സഹായിക്കുന്നു , ഈ തിരു വചന പ്രഘോഷണം ...! തികച്ചും വചനഅധിഷ്ടിതവും ,അഭിഷേക പൂര്‍ണവും ,യുക്തി ഭദ്രവുമാണ് ഇതിലെ സന്തേശങ്ങള്‍...!! തിരുവചനത്തിന്റെ മാധുര്യവും , ജീവിതാനുഭവങ്ങളുടെ പിന്‍ബലവും , ശുദ്ധ മലയാളത്തിന്റെ ലാളിത്യവും , മനോഹരമായ അവതരണ ശൈലിയും... എല്ലാം എല്ലാം ഇതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു...!!! എളിയവരെ തിരഞ്ഞെടുത്തു വലിയകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ദൈവത്തിനു നന്ദി പറയുന്നു...... ഈ സംരംഭം വിജയിക്കട്ടെ എന്നു ആഗ്രഹിക്കുന്നു...ആശംസിക്കുന്നു...പ്രാര്‍ത്ഥിക്കുന്നു....സസ്നേഹം , അനില്‍ മാത്യു പുതുകാട്ടില്‍. Anil Mathew, D-Mariyan Creations, Christ school road,opp. St. Thomas Church, Bangalore, Mob : 9916776820.

Posted by Administrator on 07-19-2012

യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളം വയ്ക്കുന്ന ജനങ്ങളെയും കണ്ടു പറഞ്ഞു.നിങ്ങള് പുറത്തു പോകുവിന്; ബാലിക മരിച്ചിട്ടില്ല ; അവള് ഉറങ്ങുകയാണ്. അവരാകട്ടെ അവനെ പരിഹസിച്ചു.ജനക്കൂട്ടത്തെ പുറത്താക്കിയശേഷം അവന് അകത്തുകടന്നു, അവളെ കൈക്കുപിടിച്ചു ഉയര്‍ത്തി.അപ്പോള് ബാലിക എഴുന്നേറ്റു.ഈവാര്‍ത്ത ആ നാട്ടിലെങ്ങും പരന്നു.(മത്തായി 9 : 23 -26 ) ഈ ഓഗസ്റ്റ്‌ മാസം 5 തീയ്യതി എന്‍റെ അയല്‍വാസിയായ ഒരു സഹോദരന്‍ (അജയ് -18 , മണിമൂളി ) വാഹന അപകടത്തില്‍പ്പെട്ടു അത്യാസന്ന നിലയില്‍ പെരിന്തല്‍മണ്ണ മൌലാന ഹോസ്പിറ്റലില്‍ വെന്ടിലടോരില്‍ കഴിയുമ്പോള്‍, ഞാന്‍ വചനപ്രഭയിലേക്ക് ഫോണില്‍ വിളിച്ചു പ്രാര്‍ത്ഥന സഹായം അപേക്ഷിച്ചിരുന്നു. സര്‍വസക്തനായ ദൈവം ത്രിക്കരം നീട്ടി അവനെ പിടിചെഴുന്നെല്‍പ്പിച്ചു.അവന്‍ ഇപ്പോള്‍ വാര്‍ഡിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും കര്‍ത്താവു ഇന്നും ജീവിക്കുന്നു. ആധുനിക മെഡിക്കല്‍ സയന്‍സ് പോലും കൈവിട്ട അവസരത്തില്‍ കര്‍ത്താവിന്റെ കരുണ അവനെ വീണ്ടും ജീവിതത്തിലേക്ക് എത്തിച്ചു. ഇതിന്‍റെ പിന്നില്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാ വചനപ്രഭ മെമ്ബെര്സിനും, കുടുംബത്തിനും യേശു ക്രിസ്തുവിന്റെ നാമത്തില്‍ നന്ദി അറിയിക്കുന്നു. തുടര്‍ന്നും പ്രാര്‍ത്ഥന സഹായം അപേക്ഷിക്കുകയും ചെയ്യുന്നു. ഒരായിരം നന്ദിയോടും സ്നേഹത്തോടും, ANISH JOY

Posted by ANISH JOY on 08-21-2012

BLESSING MESSAGE Rt. Rev. Dr. REMIGIUS INCHANANIYIL (Bishop of Thamarassery Diocese) ‘After His resurrection Jesus told his disciples: “Go and proclaim my Gospel to the world and heal the people.” By receiving this message of Jesus the disciples went to the world, baptized the people and established the Church. Preaching the Gospel is the greatest duty of the believers. The real Gospel is, Jesus Christ. The believers should preach Jesus Christ whom they touched and felt in their life. The disciples who went to Emmaus became despair because they misunderstood that they can’t see Jesus Christ again. But when Jesus appeared in front of them they touched and received Him. So, they returned to Jerusalem to proclaim the Gospel. The apostle says: “How beautiful to see those coming to bring good news.”(Romans 10: 15); and the apostle again says: “Woe to me if I do not preach the Gospel!” (1 Corinthians 9: 16). Preaching the gospel is not only the duty of the Pope, bishops and priests, but it is the duty of the believers too. In their own life and wherever they go has the chance to preach the gospel. Jose Nadackal is one of the personalities who received Jesus’ message like the disciples and preach the Holy Gospel in his life. In his past life he has touched Jesus through his experiences and he has shared his experiences with others. This helped others to find Jesus in their life. He selected modern communication medias to proclaim Jesus to others. Here in this third episode ‘Manasseh (forgiveness)’ he narrates the miracles (God’s signs) beautifully which happened in his own life and in others’ life while they forgave others. May this episode touch and change everyone those who read and hear this message. I pray for Jose Nadackal for the Gospel may reach every person through him and be blessed by God.’ May God bless you all. Special,Thanks Heartfelt gratitude in the name of Vachanaprabha, with all the humility, respect and love, we offer our thanks and prayers to the Bishop of Thamarassery Mar Remigiose Inchananiyil. Loving, Jose Nadackal.

Posted by Administrator on 07-23-2012

'ഈശോ ജോസേട്ടനിലൂടെ നമുക്ക് നല്‍കുന്ന സന്ദേശങ്ങള്‍ നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ആത്മാവിനെ ഉണര്‍ത്തുന്നവയാണ്; ഉണര്‍വ് നല്‍കുന്നവയാണ് ...!! ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ബലപ്പെടുത്തുവാന്‍ അതിശക്തമായവയാണ് ഇതിലെ സന്ദേശങ്ങള്‍ ....!! ഇതു കേള്‍കുന്നവരില്‍ ദൈവാത്മാവിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാക്കാന്‍ പര്യാപ്തം ആണിവ...!!! സംശയമില്ല ... അതിനായി പ്രാര്‍ഥിക്കുന്നു'....! Dr. Saji Kuryan, Anesthesiologist, Baby Memorial Hospital, Kozhikodu.

Posted by Administrator on 07-05-2012

Shanty Santhosh 'അവന്‍ ഉപമകളിലൂടെ സംസാരിക്കും. ഉപമകളിലൂടെ അല്ലാതെ അവന്‍ ഒന്നും പറഞ്ഞില്ല.' എന്ന ഈശോയുടെ പ്രസംഗ, പഠന രീതികളുടെ മാധുര്യം നമുക്കിതില്‍ അനുഭവിച്ചറിയാന്‍ ആകും ...!!! കേട്ട് മറക്കാനുള്ളതല്ല ; നുണഞ്ഞു ഇറക്കാന്‍ ഉള്ളതാണി തിരുവചന പ്രഘോഷണം ....

Posted by Administrator on 07-05-2012

അഭി. മാര്‍ റെമീജിയോസ്‌ ഇഞ്ചനാനിയില്‍ പിതാവിന്റെ അനുഗ്രഹ സന്ദേശത്തില്‍ നിന്ന്‌........... (താമരശ്ശേരി രൂപതയുടെ പിതാവ്) .......സുവിശേഷം പ്രസംഗിക്കുവാനുള്ള കടമ മാര്‍പ്പാപ്പയിലോ , മെത്രാന്‍ മാരിലോ, വൈദീകരിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അതെല്ലാ വിശ്വാസികള്‍ക്കുമുണ്ട് . വ്യത്യസ്തമായ മേഖലകളില്‍, രീതികളില്‍ ഈ കടമ ഓരോരുത്തരിലും നിക്ഷിപ്തമായിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് നമ്മുടെ ശ്രീ. ജോസ് നടയ്ക്കല്‍. തന്റെ കഴിഞ്ഞ കാല ജീവിതാനുഭവങ്ങളില്‍ യേശുവിന്റെ വചനം തൊട്ടറിയുകയും തന്റെ ഹൃദയത്തില്‍ സ്വന്തമാക്കുകയും താനനുഭവിച് അറിഞ്ഞ യേശുവിനെ മറ്റുള്ളവരുമായി പങ്കു വയ്ക്കുകയും ചെയ്യുന്ന വലിയൊരു പ്രേഷിത ശുശ്രൂഷ അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ് . വ്യത്യസ്തമായ രീതികളില്‍ പുതിയ communication സാധ്യതകള്‍ കണ്ടറിഞാണ് അദ്ദേഹം ഈ ശുശ്രൂഷ നിര്‍വ്വഹിക്കുന്നത് . ഇനി 'മനാസ്സെ ' പ്രസിദ്ധീകരിക്കുകയാണ് . ക്രിസ്തീയ ക്ഷമയുടെ മൂല്യം എത്രയുണ്ടെന്ന് തന്റെ ജീവിതത്തിലും താന്‍ കണ്ടു മുട്ടിയവരുടെ ജീവിതത്തിലും ക്ഷമ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം മനോഹരമായി ഈ എപ്പിസോഡില്‍ പങ്കുവയ്ക്കുന്നുണ്ട്. ഈ വചനം കേള്‍ക്കുന്നവര്‍ക്ക് മാനസാന്തരത്തിലെക്കുള്ള വഴി തുറക്കട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു; പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ജോസ് നടക്കലിന് കൂടുതല്‍ വചനം പങ്കുവെയ്ക്കാനുള്ള കൃപ ലഭിക്കട്ടെ എന്ന്‍ ആശംസിക്കുന്നു... പ്രാര്‍ഥിക്കുന്നു...നല്ല ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ...'

Posted by Administrator on 07-05-2012

അഭി. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവിന്റെ അനുഗ്രഹ സന്ദേശത്തില്‍ നിന്ന്....... (താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാന്‍ ) .........സുവിശേഷ പ്രഘോഷണ ശുശ്രൂഷയില്‍ അല്‍മായരുടെ പങ്കു ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ അവസരത്തില്‍ നമ്മുടെ രൂപതയില്‍ പെട്ട ശ്രീ. ജോസ് നടയ്ക്കലിന്റെ തിരുവചന പ്രഘോഷണ പരമ്പര നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താന്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഇരുപതു എപ്പിസോടുകളിലായി ' വചനപ്രഭ' എന്ന പേരില്‍ ഒരുങ്ങിയിരിക്കുന്ന ഈ വചന പ്രഘോഷണ പരമ്പര ഏവര്‍ക്കും ആത്മീയ അനുഭവത്തിന്റെ ആഴങ്ങള്‍ അറിയാന്‍ സഹായകമാകും എന്നതില്‍ സംശയമില്ല. ഈ വചന പ്രഘോഷണ പരമ്പര ഏവര്‍ക്കും സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ www.vachanaprabh.org എന്ന പേരില്‍ ഒരു website തുറന്നിരിക്കുന്നു എന്നതും എത്രയും സന്തോഷകരമാണ്.... ശ്രീ. ജോസ് നടയ്ക്കല്‍ തയ്യാറാക്കിയിരിക്കുന്ന രണ്ടാമത്തെ എപ്പിസോഡ് Agape ദൈവ സ്നേഹപാരമ്യം!! ശ്രെവിക്കുന്ന എല്ലാവര്‍ക്കും ദൈവസ്നേഹപാരമ്യം നുകരാന്‍ ഇടവരട്ടെ എന്നു ഞാനാശംസിക്കുന്നു. ശ്രീ. ജോസിന്റെ ഈ സംരംഭത്തിന് എല്ലാവിധ ദൈവനുഗ്രഹങ്ങളും നേരുകയും ചെയ്യുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Posted by Administrator on 07-05-2012

പ്രീയപ്പെട്ടവരെ, തിരുവചനത്തിന്റെ ഓരോ വാക്കുകളുടെയും ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു ചിന്തിക്കുവാനും, ധ്യാനിക്കുവാനും , മനസിലാക്കുവാനും, സ്വായത്തമാക്കുവാനും കഴിയുന്ന ഈ വചന പ്രഘോഷണ പരമ്പര തീര്‍ച്ചയായും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. യുവജനങ്ങള്‍ക്ക്‌ പോലും അതീവ താല്പര്യത്തോടെ തിരുവചനത്തെ ആഴത്തില്‍ മനസ്സിലാക്കുവാനും, തിരക്കിട്ട ജീവിത യാത്രയില്‍ ഇത് ഒരു അമൂല്യ സമ്പാദ്യം ആക്കി മാറ്റുവാനും കഴിയുമെന്നതില്‍ ഒരു സംശയവുമില്ല. എല്ലാവരും ഇത് ശ്രെവിചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു...... അതിനായി പ്രാര്‍ഥിക്കുന്നു.... സ്നേഹാശംസകള്‍ നേര്‍ന്നു കൊണ്ട് Anil Mathew, D-Mariyan Creations, Christ School Road, Opp. St. Thomas Church, Bangalore - 9916776820

Posted by Administrator on 07-05-2012

Dear Mr. Jose Nadackal I am Sr. Sophy Stephen, a native of Kerala, India. I belongs to the Franciscan Clarist Congregation. Now, I am doing my mission in Italy with my sisteres . I would like to give thanks to Almighty God for this wonderful and effective Vachanaprapha web site. I would like to express my gratitude to the owner of this web site, Mr. Jose Nadackal and his great helpers. May God Bless and Guide you to fulfil your mission. Through this web site many of the believers may found God’s love and mercy. It is really a good work, especially video programmes. It enables us to grow spiritually and morally. I have listened all of the three episodes ‘NOMBARAM’, ‘AGAPE’, and ‘MANASSEH’ which based on different teams. The latest episode ‘’MANASSEH’’ speaks different ways and means of forgiveness, and how God’s grace coming through forgiveness. The talks which are in this episode were more enriching for me. With my sisters I hared these messages during the monthly recollection days with meditating mind. It caught up our hearts and minds with a divine touch. Therefore we would like to express our testimony through words of gratitude. We are eagerly waiting for the fourth episode, is called PARUDEESA. I would like to express my gratitude for daily email messages with Word of God. It for me meditation point for each day. God may guide and bless you to fulfil your mission. With best regards and prayers Sr. Sophy. F.C.C. Francescane Clarise Casa Sacracuore Via-s.lorenzo-28 Cerreto d’esi. Ancona – ITALY.

Posted by Administrator on 07-04-2012

Sophy Mathew Vettickal House Idukky (Now in Israel) Brothers ans sisters in the love of jesus christ, peace be with you all... The messages in 'Vachanaprabha' series are outstanding and really inspiring...!!! The videos are heart stirring and lifts one to the zenith of spirituality. The thoughts shared in this prelections prompt us to follow christ in a more meaningful way. I wish all success to this great endearour and pray that this (Jose Nadackal) thoughts would embrace the hearts of millions day by day. With prayers, Sophy Mathew.

Posted by Administrator on 07-04-2012

ബൈബിള്‍ ഇത്ര സരളമായും ,പ്രഭാഷണം ഇത്ര ഹൃദയ സ്പര്‍ഷിയായും,തിരുവചനം ഇത്രമാത്രം ജീവിത ഗെന്ധി ആയും അവതരിപ്പിക്കാം എന്നതിന്റെ ഉത്തമഉദാഹരണമാണ് ഈ വചന പ്രഘോഷണ പരമ്പര....! ഓരോ വിഷയത്തെയും വച്ചനാധിഷ്ട്ടിതം ആയി ആഴത്തില്‍ അപഗ്രധിചിരിക്കുന്നത് ശ്രവിച്ചപ്പോള്‍ മാത്രമാണ്,ജീവിതത്തില്‍ വായിക്കപ്പെടാതെയും,മനസിലാക്കപ്പെടാതെയും പോകുന്ന തിരുവചനത്തിന്റെ മഹത്വം തിരിച്ചറിയാന്‍ സാധിച്ചത്...! ആരെയും മുറിപ്പെടുത്താതെ,ആര്‍ക്കെതിരെയും വിരല്‍ ചൂണ്ടാതെ,ജീവിത പ്രശ്നങ്ങളെ ബൈബിളിന്റെ പശ്ചാത്തലത്തില്‍ നിന്നു കൊണ്ട് വിശകലനം ചെയ്യാനും, പരിഹരിക്കുവാനും ഒരു ഉത്തമ ശ്രമം ഈ പ്രഭാഷണത്തില്‍ ഉടനീളം കാണുവാന്‍ കഴിയും.!എന്റെ ചില തീരുമാനങ്ങളെയും നിലപാടുകളെയും കീഴ്മേല്‍ മറിച്ച തിരുവചനങ്ങള്‍ എനിക്ക് കണ്ടെത്താനായത് ശ്രീ ജോസ് നടയ്ച്കലിന്റെ ഈ പ്രഭാഷണങ്ങളില്‍ നിന്നാണ്.....! ഒടുവിലായി ഒന്നേ പറയാനുള്ളൂ ...... കേള്‍ക്കുക.....ശ്രദ്ധയോടെ വീണ്ടും കേള്‍ക്കുക.....! ദൈവാനുഗ്രഹത്താല്‍ ഇതു ലോകം മുഴുവന്‍ പടര്‍ന്നിരുന്നെങ്കില്‍...!!!! Baiju Joseph Kazhukkachalil, Senior Manager-Operations, Manapuram Finance LTD , Thrissur Mob: 9526553081.

Posted by Administrator on 07-04-2012

  Recent Episodes