Dhyaanam Classes

അഗാപേ (ദൈവസ്നേഹ പാരമ്യം )

"സ്‌നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല " യോഹ :15:13.
- ദൈവസ്നേഹം കണ്ണും കയ്യും പോലെയാണ്...കൈ നൊന്താല്‍ കണ്ണ് നിറയും, കണ്ണ് നിറഞ്ഞാലോ കൈ അത് തുടയ്ക്കും.​!​
- ദൈവസ്നേഹം മുഖവുംകണ്ണാടിയും പോലെ ..... ഞാൻ ചിരിച്ചാൽ കണ്ണാടി ചിരിക്കും ,ഞാൻ കരഞ്ഞാൽ കണ്ണാടിയും കരയും."എന്റെ മുഖം വാടിയാൽ ദൈവത്തിന മുഖം വാടും​....​"
- വിരലുകളിലെ നഖം പോലെയാണ് ദൈവ സ്നേഹം.! നാം എത്ര തവണ വെട്ടി എറിഞ്ഞാലും ആ ​ദിവ്യ​സ്നേഹം ​വീണ്ടും വീണ്ടും ​വളര്‍ന്നു കൊ​ണ്ടേ ഇ​രിക്കും​ ;​അവസാന വരെ....
​ - കൈ കഴുകി ഒഴിവാക്കുന്നത് പീലാത്തോസിന്റെ സ്നേഹം...എന്നാൽ കവിളിൽ മുത്തി ഒറ്റുന്നവനെ കാലിൽ മുത്തി സ്വീകരിക്കുന്നത് ദൈവത്തിന്റെ സ്നേഹം....!
- തള്ളിപറഞ്ഞവന് തള്ളിക്കളയാതെ താക്കോൽ കൊടുക്കുന്ന സ്നേഹം....ഒറ്റികൊടുക്കുന്നവനെ സ്നേഹിതാ എന്നു വിളിക്കുന്ന ദിവ്യസ്നേഹം.....പരിഹസിച്ച കള്ളനു പറുദീസാ...! പിടിച്ചു കെട്ടാന്‍ വന്ന മാല്ക്കൂസിനു ചെവി,ചങ്ക് തുന്നിച്ച്ചു നോക്കുന്ന ലോന്കീനോസിനു കണ്ണും കാഴ്ചയും...ഓ...ദൈവമേ ......
​- ​ഒടുവിൽ ശ്രോതാക്കൾ കണ്ടുമുട്ടുന്നതും സ്വന്തമാക്കുന്നതും തന്റെ ഉള്ളി​ൽ ​ ചിരകാലം നിശബ്ദനായി നിറഞ്ഞു നിന്നിരുന്ന ആ ദൈവസ്നേഹപാരമ്യത്തെ....!
​വ്യത്യസ്തമായ ഒരു ആഖ്യാന ശൈലി....ശുദ്ധ മലയാളത്തിന്റെ ലാളിത്യം.....
​ ​കൂടാതെ,
​ താമരശ്ശേരി രൂപതയുടെ മുൻ ഇടയൻ അഭി:മാർ. പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ ആമുഖ സന്ദേശം ഈ വച്ചനപ്രഘോഷണത്തെ ​ഒരു സംബൂർണ്ണ അനുഗ്രഹമാക്കുന്നു.​ ​കേൾക്കുക...​അനുഗ്രഹം പ്രാപിക്കുക....​

This episode is available in pdf format. Download your copy in following languages.
Malayalam
English

Loading the player ...