Dhyaanam Classes

നൊമ്പരം (സഹിക്കുന്നവർക്ക് ഒരു സദ് വാർത്ത)

"നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്കു രക്ഷ നല്‍കി; അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു" ​(​ഏശയ്യ 53:5​)​.
- അൾത്താരയിലെ പുഷ്പ്പങ്ങൾ അവയ്ക്ക് വേണ്ട ജീവരെസം വലിച്ചെടുക്കുന്നത് അവയുടെ മുറിപ്പാടിലൂടെയാണ് ! മുറിവുകളും മുറിപ്പാടുകളും ദൈവ കൃപാരെസങ്ങൾ വലിച്ചെടുക്കാനുള്ള അനുഗ്രഹ സ്രോതസ്സുകളാണ്...!
- കൈപ്പുള്ള ആയുർവേദ മരുന്നുകളെല്ലാം കഴിക്കുന്നത് തേനിൽ ചാലിച്ചാണ് !
സഹനത്തിന്റെ കയ്‌പ്പു നന്ദിയുടെ തേനിൽ ചാലിച്ചു കഴിക്കുബോൾ അവ അനുഗ്രഹ കാരണങ്ങളാകുന്നു...!
- അരപ്പ് അരഞ്ഞു ചേരുമ്ബോഴാണ് കറി നന്നാകുന്നത്; ചക്രം ഉറഞ്ഞു തീരുമ്ബോഴാണ് യാത്ര ലെക്ഷ്യത്തിലെത്തുന്നത്; ഉപ്പു അലിഞ്ഞു ചേരുമ്ബോഴാണ് ഭക്ഷണത്തിനു രുചി പകരുന്നത് മെഴുകു തിരി ഉരുകിത്തീരുംബോഴാണ് ചുറ്റും പ്രകാശം പരക്കുന്നത് ; അതെ,"ഗോതമ്പ് മണി നിലത്തു വീണു അഴുകുംബോഴാണ് അത് ഫലം പുറപ്പെടുവിക്കുന്നത്"...
- കേട്ട് മറക്കാനുള്ളതല്ല, നുണഞ്ഞിറക്കാനുള്ളതാണീ തിരുവചന പ്രഘോഷണം; ഇരട്ടിമധുരംപോലെ....
അതെ, നൊമ്ബരത്തിന്റെ ആഴങ്ങളിൽഒരായിരംആത്മീയ ബോധ്യങ്ങൾ ശ്രോതാക്കളെകാത്തിരിക്കുന്നു....
കേൾക്കുക...വീണ്ടും വീണ്ടും കേൾക്കുക...

This episode is available in pdf format. Download your copy in following languages.
Malayalam
English

Loading the player ...