ദാരിദ്ര്യം തിരഞ്ഞെടുത്ത സര്‍വ്വസമ്പന്നന്‍

 

 
 

"അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു ,അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചയില്‍  പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല " 

 ( ലുക്ക:2:6-7 )
 
പട്ടിണി, ദാരിദ്ര്യം  എന്നീ മലയാളപദങ്ങള്‍ക്ക്  ഭാഷാപരമായി അര്‍ത്ഥതലങ്ങള്‍ സമാനമാണെങ്കിലും,
​ ​
ക്രിസ്തീയ വീക്ഷണത്തില്‍ അവയുടെ അര്‍ത്ഥവ്യാപ്തിക്ക് അല്‍പ്പം വ്യത്യാസം ഉണ്ട്.
​​
പട്ടിണി ഒന്നുമില്ലായ്മ്മയാണ്; അഥവാ, ഒരാള്‍ക്ക്‌ ഒന്നും ഇല്ലാത്തതുകൊണ്ട്
​ഭക്ഷി 
ക്കാതിരിക്കുന്നഅവ
​സ്ഥ
 ​
യാണ്  . ദാരിദ്ര്യം ആകട്ടെ , മറ്റൊരാള്‍ക്ക്  എല്ലാം ഉണ്ടായിട്ടും,
​ ​
മഹത്വരമായ ചില ലക്ഷ്യങ്ങള്‍ക്കുവേണ്ടി
സ്നേഹത്യാജ മനോഭാവത്തോടെ 
​,​
അവ വേണ്ടന്ന് വയ്ക്കുന്നതാ
ണ്
...
​ ​
!
​ ​
​  ​
അതുകൊണ്ട്, ദാരിദ്ര്യവൃതം,
പുണ്ണ്യ പൂര്‍ണ്ണതയില്‍ എത്താന്‍ ഒരാളെ സഹായിക്കുന്ന നന്മ്മയും,
​ ​
പട്ടിണി എന്നത്,
​ ​
അനേകം തിന്മ്മകളുടെ അനന്തര ഫലവുമാണ്...! ഈ അര്‍ത്ഥത്തില്‍ ,
​ ​
ദൈവം തന്നെയായ യേശു "ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത്  കാര്യമായി പരിഗണിക്കാതെ",
​ ​
അതേസമയം മറുവശത്ത്‌, മനുഷ്യനുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിച്ചു,
​ ​
മനുഷ്യരക്ഷ എന്ന പരമോന്നത ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്  അവിടുന്ന് ദാരിദ്ര്യത്തെ പുല്‍കൂട് മുതല്‍ പുല്‍കിയത്...
​ ​
മനുഷ്യാവതാര സമയത്ത്  യേശു   സമ്പന്നതയെ സ്വീകരിക്കാതെ, അവിടുന്ന് ദാരിദ്ര്യം തിരഞ്ഞെടുക്കുവാന്‍ എന്തായിരുന്നു കാരണം ..?
​ ​
അതിനു ചില പ്രത്യേക ലക്ഷ്യങ്ങള്‍ അവിടുത്തേക്ക്‌ ഉണ്ടായിരുന്നു എന്ന് പ്രാര്തനാപൂര്‍വ്വം ധ്യാനിച്ചാല്‍ നമുക്ക് മനസിലാകും.
​ ​
എന്തായിരുന്നു ആ ലക്ഷ്യങ്ങള്‍
​ ​
?

 സ
 മ്പ​
ന്നതയെ, എന്നും എക്കാലത്തും ദൈവാനുഗ്രഹമായും,
​ ​
ദൈവത്തിട് ചേര്‍ത്തും കൂട്ടിവായിക്കുന്ന മനുഷ്യ പ്രകൃതിയിലേക്ക് ഒരു സമ്പന്നനായി യേശു
​വന്നു ​
പിറന്നിരുന്നെങ്കില്‍, ഈ തെറ്റായ ധാരണയെ ദൈവം പോലും സ്ഥിരീകരിക്കുന്നു എന്ന് വരികയും, ദരിദ്രര്‍ എന്നന്നേക്കുമായി ദൈവത്താല്‍ പോലും കൈവിടപ്പെടുന്നു എന്ന അതിശോചനീയമായ അവസ്ഥയിലേക്ക് പാവപ്പെട്ടവര്‍ പുറംതള്ളപ്പെടുകയും ചെയ്യുമായിരുന്നു...! എന്നാല്‍
​, ​
യേശു പുല്‍കൂട് മുതല്‍ ദാരിദ്ര്യത്തെ  സ്വീകരിച്ചപ്പോള്‍,
​ ​
ഒന്നുമില്ലാത്തവരെയും,
​ ​
ഒപ്പം എല്ലാമുള്ളവരെയും തന്റെ രെക്ഷാകര ദൌത്യത്തില്‍ ഉള്‍ചേര്‍ക്കുകയായിരുന്നു. അല്‍പ്പം വിശദമാക്കിയാല്‍, വേദിയില്‍ നില്‍ക്കുന്ന പ്രാസ
​ന്ഗീ ​
കന്‍  തന്റെ മുന്നിലിരിക്കുന്നവരെ മാത്രം ശ്രദ്ധിച്ചു പ്രഭാഷണം നടത്തിയാല്‍
​,​
പിന്നിലുള്ളവര്‍ സ്വാഭാവികമായും അവഗഗനിക്കപ്പെടും...! എന്നാല്‍,
​അദ്ദേഹം ​
അവസാന നിരയില്‍ ഇരിക്കുന്നവരെ ശ്രദ്ധിച്ചു പ്രസന്ഗിച്ചാല്‍ മുന്നിലുള്ളവരും അപ്പോള്‍  അതില്‍
ഉൾച്ചേർന്നു ​
കൊള്ളും ...! ഇതുപോലെ, യേശു ഇല്ലായ്മ്മയെ പുല്കിയപ്പോള്‍, ലോകം  അവഗണിച്ചിരുന്ന ദരിദ്രരെ പരിഗണിച്ചു എന്ന് മാത്രമല്ല
​ ​
,
​ ​
ദരിദ്രരും, ധനവാന്മ്മാരും അടക്കമുള്ള
​സകലരെയും ​
  തന്റെ രക്ഷാകര കര്‍മ്മത്തിന്‍റെ ഫലത്തില്‍ പങ്കുചേര്‍ക്കുകയും ചെയ്തു...! അവിടുന്ന് ദാരിദ്ര്യത്തെ പുല്‍കിയത് ദരിദ്രര്‍ അവഗ
​ണി​
ക്കപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല,
​ ​
മറിച്ചു  ദരിദ്രരും,
​ ​
സമ്പന്നരും ഉള്‍പ്പെട്ട മനുഷ്യവംശം മുഴുവനും  തന്റെ മനുഷ്യാവതാരത്തിന്റെ സത്ഫലങ്ങള്‍ സ്വന്തമാക്കാന്‍കൂടിയായിരുന്നു....!ചുരുക്കത്തില്‍  "ദൈവം,  എല്ലാവര്ക്കും എല്ലാമാകാന്‍ വേണ്ടി  "...!

 ഇനി,

 ദരിദ്രരായവര്‍ തങ്ങളുടെ ഇല്ലായ്മ്മയെ കുറി
​ച്ചെ​
പ്പോഴും ഖിന്നമാനസ്സരായിരിക്കും...! പുല്‍തൊട്ടിയില്‍ കിടക്കുന്ന   ഈശോയെ ആദ്യമായി വന്നുകണ്ട  ആട്ടിടയരെ നോക്കുക. വീടില്ല,
​ ​
സംബത്തില്ല
​;​
എന്തിനു, സ്വന്തമെന്നു പറയാന്‍ ഒരു മേല്‍വിലാസം പോലും ഇല്ലാത്തവരാണ് അവര്‍ .
​ ​
ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് എന്നും എപ്പോഴും ആടുകളുമായി പലായനം ചെയ്യുന്നവര്‍ക്ക് എന്ത് മേല്‍വിലാസം...?  ആടും അവരുടെ സ്വന്തമല്ല...അവര്‍ വെറും കൂലിക്കാര്‍ മാത്രം....! പിന്നെ അവര്‍ക്ക് സ്വന്തമെന്നു പറയാന്‍ ഉള്ളതോ, ഉടുക്കാനൊരു മുണ്ടും, പുതക്കാന്‍ മറ്റൊരു മേല്‍മുണ്ടും
​;​
പിന്നെ കുത്തി പിടിക്കാന്‍ ഒരു വടിയും; അത്രമാത്രം...! മനുഷ്യ പ്രകൃതി അനുസരിച്ച്  തങ്ങളുടെ ഇല്ലായ്മ്മയില്‍
​ദുഖി​
തരായിരുന്ന അവര്‍ ഈശോയെ കണ്ടപ്പോള്‍ ആയിരിക്കണം തങ്ങള്‍ സ
​മ്പ​
ന്നരാണെന്നു തിരിച്ചറിഞ്ഞത്...!കാരണം ,
​ ​
പുല്കൂട്ടിലെ ഉണ്ണിക്കു അവര്‍ക്കുള്ള അത്രപോലുമില്ല വസ്തുവകകള്‍...! പിന്നയോ,വെറുമൊരു പിള്ളക്കച്ച മാത്രം....! ഒന്നും സ്വന്തമായില്ലാതെ,  തങ്ങളുടെ മുന്നില്‍ നിസ്സഹായനായ ശിശുവിനെ കണ്ടപ്പോള്‍ തങ്ങളുടെ ഉള്ലായ്മ്മയെ ഓര്‍ത്ത്‌ അവര്‍ ദൈവത്തെ സ്തുതിച്ചിരിക്കണം.....! അതെ, ഒന്നുമില്ലെന്ന് കരുതുന്നവര്‍ക്കു  പോലും പുല്‍ക്കൂട്ടിലേക്ക് ധ്യാനപൂര്‍വ്വം നോക്കിയാല്‍ തങ്ങള്‍ എന്തെല്ലാമോ ഉള്ലാവര്‍ ആണെന്ന്  തിരിച്ചറിയാനാകും....! മറ്റുള്ളവരുടെ ഉള്ലാഴിമ്മയിലേക്ക് നോക്കി തങ്ങള്‍ക്കു ഒന്നുമില്ല എന്ന് കരുതി വിഷമിക്കുന്നവര്‍ക്ക് പുല്കൂട്ടിലെ ദൈവ പുത്രന്റെ ഇല്ലായ്മ്മയിലേക്ക് നോക്കുമ്പോള്‍, തങ്ങളുടെ സമ്പന്നത ബോധ്യപ്പെടുത്തി ആത്മമാവബോധം ഉള്ളവര്‍ ആക്കാന്‍കൂടിയാണ് അവിടുന്ന് ദാരിദ്രനായത്.! അങ്ങനെ പുല്‍ക്കൂട്ടിലെ  ജനനത്തിലൂടെ ദാരിദ്യത്തെ  തമസ്ക്കരിക്ക്കുകയല്ല  മഹത്വവല്‍ക്കരിക്കുകയാണ് അവിടുന്ന്
​ ചെയ്തത് ​
.....!
വീണ്ടും,
​ 
നമുക്ക് ചുറ്റും സമ്പത്തുമായി ബെന്തപ്പെട്ടു പലതരം മനോഭാവങ്ങള്‍ വച്ചു പുലര്‍ത്തുന്നവരുണ്ട്. സാദാരണയായി ഇതില്‍ മൂന്നു തരക്കാരെ നമുക്ക് കാണാം...ഒന്ന്. ഒന്നും തനിക്കു സ്വന്തമല്ലാതിരിക്കെ എല്ലാം തനിക്കുണ്ടെന്നും,
​ എല്ലാം ​
തന്റെതാണ്  എന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന അല്പ്പന്മാര്‍. രണ്ടു. തങ്ങള്‍ക്കു
​ള്ള തെല്ലാം ​
മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ വെഗ്രതയുള്ള മഹത്വകാംഷികള്‍. മൂന്നു .തങ്ങള്‍ക്കു എല്ലാം ഉണ്ടായിരുന്നിട്ടും അതൊന്നും മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍  മിനക്കെടാതെ  സാദാരണക്കാരെ പോലെ  കഴിയുന്ന മഹത്തുക്കള്‍.
​!​
ഇതില്‍ യേശു ദാരിദ്ര്യത്തെ പുല്‍കിയത്  താന്‍ സര്‍വ്വ സംബന്നനായിരിക്കെ,
​ ​
ഉള്ളതെല്ലാം വിളിച്ചു പറയുന്നതോ,
​ ​
എടുത്തു കാണിക്കുന്നതോ  അല്ല, എല്ലാം സ്വന്തമായിരിക്കെ ,
​ ​
അവ മറച്ചു വയ്ക്കുന്നതാണ് മഹത്ത്വം എന്ന് ജീവിതത്തിലൂടെ ഉത്ഘോഷിക്കാന്‍ കൂടിയായിരുന്നു....അതെ
​,​
പുല്‍കൂട്ടില്‍ ദൈവപുത്രന്‍ തന്റെ സര്‍വ്വ സമ്പന്നതയെ ദാരിദ്ര്യത്തി പൊതിഞ്ഞു മറച്ചുവച്ചു...!
​ ​
 എല്ലാം ഉണ്ടായിരിക്കെ അവയെല്ലാം മറച്ചുവെക്കാനും ത്യജിക്കാനും മഹത്തുക്ക
​ൾക്കെ ​
കഴിയൂ...! ഈ മനോഭാവം തന്നെയാണ് വിശുദ്ധ കുര്‍ബാനയിലും അവിടുന്ന് പ്രകടിപ്പിച്ചത്...! താന്‍ എല്ലാമായിരുന്നിട്ടും ഒന്നുമാല്ലാത്തവനെപോലെ മറഞ്ഞിരിക്കുക...! ഓ  ദൈവമേ...
​ ​
'ഇത്ര ചെറുതാകാനെത്ര വളരേണം '...! അതെ ലാളിത്യമാണ് ആര്ഭാടത്തെക്കാള്‍ മഹത്ത്വരമെന്നും ,എല്ലാം വെട്ടിപ്പിടിക്കുന്നതിനേക്കാള്‍ , വേണ്ടന്നു വയ്ക്കുന്നതാണ് ശ്രേഷ്ട്ടം  എന്ന്  അവിടുന്ന്  നമുക്ക് മനസിലാക്കിത്തന്നു
​ ദാരിദ്ര്യം തിരഞ്ഞെടുത്തതിലൂടെ ​
.....!
 
പ്രിയപ്പെട്ടവരേ, പുകൂട്ടില്‍ മറഞ്ഞിരിക്കുന്ന  ദൈവത്തെയും , അവിടെ തെളിഞ്ഞു നില്‍ക്കുന്ന  ദാരിദ്ര്യത്തിന്റെ മഹത്വവും  തിരിച്ചറിയാന്‍ നമ്മുടെ ഉള്ക്കണ്ണിനു  അല്‍പ്പം വെട്ടം വേണം. നിരക്ഷര കുക്ഷികളായ ആട്ടിടയന്മാര്‍ക്കും, ജ്ഞാനപീഠമേറിയ പൂജരാജാക്കന്മാര്‍ക്കും, ആത്മാഭിഷേകം നിറഞ്ഞ്  ശിശുവിനെ കരങ്ങളില്‍ വഹിച്ച ശിമയോനും , ദൈവ സാന്നിദ്ധ്യത്തില്‍ ജീവിതം നയിച്ച ഹന്നാക്കും  ദാരിദ്ര്യത്തില്‍ മറഞ്ഞിരുന്ന ദൈവത്തെ  തിരിച്ചറിയാനായി...!   സര്‍വ്വ സമ്പന്നതയെ  ത്രുണവല്ഗനിച്ച്ചു ദാരിദ്ര്യത്തെ ആഞ്ഞു പുല്‍കിയ പുന്ണ്യാത്മാക്കളും ഇതേ സത്യം തിരിച്ച്റിഞ്ഞവരായിരുന്നു....പട്ടുവ്യാപാരിയായ പീറ്റര്‍ ബെര്‍നാടോയുടെ മകന്‍, അസ്സീസിയിലെ ഫ്രാന്‍സ്സീസിന്റെ അവസാന അങ്കിയും ആ  അപ്പന്‍ അഴിച്ചുവാങ്ങിയപ്പോള്‍, ഇപ്പോഴാണ് "ഞാന്‍ എന്റെ സ്വര്ഗ്ഗസ്ത്തനായ പിതാവിന്റെ മകനായത്‌" എന്ന് ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തി ഫ്രാന്സീസിനു ഉറക്കെപ്പറയാനായതും, 'അമ്മ' യുടെ തന്നെ വാക്കുകളില്‍, ഒരുകയ്യില്‍ തുപ്പലും മറുകയ്യില്‍ ഭിക്ഷയും ഏറ്റുവാങ്ങി കല്‍ക്കട്ടയിലെ തെരുവോരങ്ങളിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി വാഴ്ത്തപ്പെട്ട മദര്‍ തെരേസ ഉരുകിതീര്‍ന്നതും  ,സര്‍വ്വ സമ്പന്നതയും, തീന്മേശയിലെ വിഭവങ്ങളും യേശുവിനു വേണ്ടിയും പാവപ്പെട്ടവന് വേണ്ടിയും വേണ്ടാന്ന് വച്ച് കയ്യില്‍ ഒരു ചിരട്ടയുമായി ജീവിതം മുഴുവന്‍ ഒരു ഭിക്ഷുവിനെപോലെ ജീവിതം നയിച്ച  വന്ദ്യ മിഷനറി പീറ്റര്‍ റെഡിയും എല്ലാമെല്ലാം  ദാരിദ്ര്യത്തില്‍ മറഞ്ഞിരിക്കുന്ന മഹത്വം തിരിച്ചറിഞ്ഞ മഹത്തുക്കളായിരുന്നു....!
"അവന്‍ സ്വന്തം ജെനത്തിന്റെ അടുത്തേക്കുവന്നു എന്നാല്‍ സ്വകീയര്‍ അവനെ സ്വീകരിച്ചില്ല." കാരണം  പിള്ളക്കച്ച്ചയില്‍ പൊതിഞ്ഞ ഒരു തച്ചന്റെ മകനില്‍ ദൈവപുത്രനെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് സത്ത്യം...! ഇന്ന് നമുക്കും കഴിയാതെ പോകുന്നതും അതുതന്നെയല്ലേ..?  "ഈ ചെറിയവരില്‍ ഒരുവന്‍" അവന്‍ തന്നെയാണെന്ന സത്യം...! പുക്കൂട്ടിലെ ദാരിദ്ര്യ നിറവു ഈ സത്യമാണ് നമ്മോടു പറയുന്നത്...!  ദരിദ്രന്‍ ദൈവം തന്നെ.!!  പാവപ്പെട്ടവരിൽ ദൈവത്തെകാണാനും , കഴിവുള്ള വിധത്തിലെല്ലാം അവരെ സഹായിക്കാനും ഈ ക്രിസ്തുമസ്സ് കാലം നമ്മെ സഹായിക്കട്ടെ. എല്ലാവർക്കും 
അനുഗ്രഹ പ്രദമായ ഒരു ക്രിസ്മസ്സ് കാലവും സന്തോഷ പൂർണ്ണമായപുതുവൽസ്സരവും   സ്നേഹപൂർവ്വം ആശംസിക്കുന്നു.പുല്‍കൂട്ടില്‍ പിറന്ന ഉണ്ണി ഈശോ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു .

 

 

 

Posted under വചന വിചാരം by Administrator on 12/26/2013