Vachanaprabha Blog

ദാരിദ്ര്യം തിരഞ്ഞെടുത്ത സര്‍വ്വസമ്പന്നന്‍
     

"അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു ,അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചയില്‍  പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല " 

 ( ലുക്ക:2:6-7 )   പട്ടിണി, ദാരിദ്ര്യം  എന്നീ മലയാളപദങ്ങള്‍ക്ക്  ഭാഷാപരമായി അര്‍ത്ഥതലങ്ങള്‍ സമാനമാണെങ്കിലും, ​ ​ ക്രിസ്തീയ വീക്ഷണത്തില്‍ അവയുടെ അര്‍ത്ഥവ്യാപ്തിക്ക് അല്‍പ്പം വ്യത്യാസം ഉണ്ട്. ​​ പട്ടിണി ഒന്നുമില്ലായ്മ്മയാണ്; അഥവാ, ഒരാള്‍ക്ക്‌ ഒന്നും ഇല്ലാത്തതുകൊണ്ട് ​ഭക്ഷി  ക്കാതിരിക്കുന്നഅവ ​സ്ഥ  ​ യാണ്  . ദാരിദ്ര്യം ആകട്ടെ , മറ്റൊരാള്‍ക്ക്  എല്ലാം ഉണ്ടായിട്ടും, ​ ​ മഹത്വരമായ ചില ലക്ഷ്യങ്ങള്‍ക്കുവേണ്ടി ​ സ്നേഹത്യാജ മനോഭാവത്തോടെ  ​,​ അവ വേണ്ടന്ന് വയ്ക്കുന്നതാ ​ ണ് ... ​ ​ ! ​ ​ ​  ​ അതുകൊണ്ട്, ദാരിദ്ര്യവൃതം, ​ പുണ്ണ്യ പൂര്‍ണ്ണതയില്‍ എത്താന്‍ ഒരാളെ സഹായിക്കുന്ന നന്മ്മയും, ​ ​ പട്ടിണി എന്നത്, ​ ​ അനേകം … Read More..

മെയ്‌ മാസം - ​​ ​​ ദൈവവിളി പൂക്കുന്ന വസന്തകാലം ​​ . ​
  മെയ്‌ മാസം - ​​ ​​ ദൈവവിളി പൂക്കുന്ന വസന്തകാലം ​​

.

​ ജോസ് നടയ്ക്കൽ ​ ​​ ​​ ​​ ഒരിയ്ക്കൽ  ശിസ്രൂഷക്കിടയിൽ , പെൻഷനായ  ഒരു ടീച്ചർ  ഇങ്ങനെ പങ്കു വച്ചു . കുറെ വര്ഷങ്ങള്ക്ക് മുൻപ് ഞാൻ ഹയറേഞ്ചിലായിരുന്നു പഠിപ്പിച്ചിരുന്നത് . എന്റെ അയൽവാസിയായ  ചേട്ടനെ കാണാൻ ഒരു ഞായറാഴ്ച ഞാൻ അടുത്ത വിട്ടിൽ പോയി.  ആ നാട്ടിൽ ജോലിക്ക് ആദ്യമായി എത്തിയതുകൊണ്ടു എനിക്ക് ആരെയും മുൻപരിചയം ഇല്ലായിരുന്നു .  തൊട്ടടുത്തുള്ള താമസക്കാരെ ഒന്ന് പരിചയപ്പെടാമെന്നു കരുതിയാണ് കയറിച്ചെന്നതു.  ചെന്നപ്പോൾ  ചേട്ടൻ മാത്രമേ വീട്ടിൽഉണ്ടായുരുന്നുള്ളൂ .  എന്നെകണ്ടാപ്പോൾ ചേട്ടൻ പുറത്തേക്ക് ഇറങ്ങിവന്നു. ഞാൻ ചെന്നതിന്റെ ഉദ്ദേശം പറഞ്ഞു.  കൂടുതലറിയാനായി ടീച്ചർ  ചോദിച്ചു വീട്ടിൽ  ആരൊക്കെയുണ്ട് ...? ഭാര്യയും നാലുമക്കളും  ; ചേട്ടന്റെ  മറുപടി . മക്കളൊക്കെ  എന്ത്യേ ...? ഞാൻ ചോദിച്ചു .   ങാ ...ഇന്ന്  ഞായരാഴ്ച്ചയല്ലേ....  ഓരോരുത്തരും ഓരോ വഴിക്ക് പൊയിരിക്കുവാ ......; ഇളയവനെ കടയിൽ വിട്ടിരിക്കുവാ...കുറച്ചുകഴിഞ്ഞപ്പോൾ … Read More..

ഇല പൊഴിയും കാലം.
ഇല പൊഴിയും  കാലം.

"ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും ,അക്രമങ്ങളില്‍ നിന്നും പിന്തിരിയട്ടെ !ദൈവം മനസ് മാറ്റി തന്റെക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം .തങ്ങളുടെ ദുഷ്ട്ടതയില്‍ നിന്നു അവര്‍ പിന്തിരിഞ്ഞു എന്നു കണ്ടു ദൈവം മനസ് മാറ്റി ; അവരുടെ മേല്‍ അയക്കുമെന്ന് പറഞ്ഞ തിന്മ്മ അയച്ചില്ല." (യോന: 3: 8-10.)

 

 

ചില വൃക്ഷങ്ങളെ ശ്രദ്ധിക്കുക; ആണ്ടുവട്ടത്തില്‍ അവ പഴയ ഇലകളെല്ലാം പൊഴിച്ച് പുതിയ ഇലചാര്‍ത്തുകളാല്‍ നിറഞ്ഞു വസന്തത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുന്നു...! റബര്‍ മരം ഒരു ഉദാഹരണം മാത്രം. ഹൃദയത്തില്‍   പുന്ണ്യങ്ങള്‍ പൂക്കുന്ന വസന്തകാലം....! നീതിമാനായ ദൈവത്തിന്റെ കോപവും ക്രധവും മനുഷ്യന്റെ അനുതാപക്കന്നീരിനു മുമ്പില്‍ സ്നേഹമായി, കരുണയായി കരകവിയുന്നകൃപയുടെ ഒഴുക്കുകാലം ...!! "ദൂരെവച്ചു തന്നെ അവനെകണ്ടു മനസലിഞ്ഞു,ഓടിച്ചെന്നു,കെട്ടി പിടിച്ചു,ചുംബിച്ചു ആനന്ത അശ്രുക്കള്‍  പൊഴിച്ച് " പിതാവ് തന്റെ മക്കളെ വീണ്ടും സ്വന്തമായി സ്വീകരിക്കുന്ന,ശിക്ഷകളുടെ ഇളവുകാലം....!!! അതെ, അതാണ്‌ നോമ്പുകാലം. "ആസക്തികലാല്‍ കലുഷിതമായ നമ്മിലെ പഴയ മനുഷ്യനെ ദൂരെ എറിഞ്ഞു,മനസിന്റെ …

Read More..

യഥാര്‍ത്ഥ ഉപവാസം.

"ദുഷ്ട്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും, നുകത്തിന്റെ കയറുകള്‍ അഴിക്കുകയും,  മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും, എല്ലാ നുകങ്ങളും ഓടിക്കുകയും  ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവക്കുകയും, ഭാവന രഹിതനെ വീട്ടില്‍ സ്വീകരിക്കുകയും, നഗ്ന്നനെ ഉടുപ്പിക്കുകയും, സ്വന്തക്കാരില്‍ നിന്ന് ഒഴിഞ്ഞു മാരാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?" ഏശയ്യ :58:6-7. 'ഇമ്മാനുവേല്‍ '  'നമ്മുടെ ദൈവം നമ്മോടു കൂടെ ' . തിരുപ്പിറവിയുടെ അനുസ്മരണം കഴിഞ്ഞു നമ്മളിതാ വലിയ നോമ്പിലേക്ക് പ്രവേശിക്കുന്നു. ' ഉപവസിക്കുക '  എന്നാല്‍  ' കൂടെ വസിക്കുക ' എന്നര്‍ത്ഥം. നമ്മുടെ കൂടെ നിത്യം വസിക്കുന്ന ഇമ്മാനുവേലായ ദൈവത്തിന്റെ കൂടെ നമ്മള്‍ വസിക്കുന്നതാണ് ഉപവാസം...!  ലക്ഷ്യമോ ?   മനസിന്റെ നവീകരണം വഴി , നല്ലതും, പ്രീതിജനകവും, ദൈവ ഹിതവും വിവേചിച്ചറിഞ്ഞു (റോമ 12:2.)ദൈവത്തോടുകൂടെ ആയിരിക്കാനുള്ള ,ആത്മീയ കരുത്താര്‍ജ്ജിക്കുകയു....! ആത്മാവും,മനസും ശരീരവുമുള്ള മനുഷ്യന്‍ ആദിയില്‍ പാപം ചെയ്യുന്നതിന് മുമ്പ്, ആത്മാവിന്റെ പ്രചോദനത്തിനു മനസ് വിധേയപ്പെട്ടും, മനസിന്റെ നിയന്ത്രണത്തിനു ശരീരം കീഴ്പ്പെട്ടും പ്രവര്‌ത്തിച്ചു പോരുന്ന ആത്മീയ …

Read More..

കുടുംബം ദൈവീക സംവിധാനം.

             സൃഷ്ട്ട ജാലങ്ങളെ മുഴുവന്‍ ഇണകളായി സൃഷ്ട്ടിച്ചു  ആദത്തിന്റെ മുന്നിലൂടെ കടത്തിവിട്ടിട്ടും, അവയ്ക്ക് പേരിടാന്‍ അനുവദിച്ചു കൊണ്ട് അവയുടെമേല്‍ അവനു അദീശത്വം നല്‍കിയിട്ടും;  അവന്റെ മുഖം  പ്രസന്നമാകാതിരുന്നതിന്റെ പൊരുള്‍ ഗ്രഹിച്ചദൈവം, (ഉല്‍പ്പത്തി 2:19.) മനുഷ്യന് ,തനിക്കു സ്നേഹിക്കാനും ,തന്നെ സ്നേഹിക്കാനും  ജീവിത പങ്കാളിയെ നല്‍കി  അവനെ സന്തുഷ്ട്ടനാക്കി."മനുഷ്യന്‍ ഏകാനായിരിക്കുന്നത് നല്ലതല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും"(ഉല്പത്തി:2:18)എന്നരുള്‍ ചെയ്തു  ദൈവം, ആദത്തിന്  ജീവിതസഖിയെ (ഹവ്വയെ )നല്‍കി  കുടുംബം സ്ഥാപിച്ചു; അതിനെ  ആശീര്‍വദിച്ചു; .....അനുഗ്രഹിച്ചു.....!!!  ഈ അതുല്യ സമ്മാന ലെബ്ധിയില്‍  അവന്‍ സ്വയം  മറന്നു വിളിച്ചു പറഞ്ഞു."ഒടുവിലിതാ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെമാംസവും "(ഉല്പത്തി:2:23)എന്നു.  പുരുഷനും ,സ്ത്രീയും പരസ്പരം, വിവാഹ ബെന്ധതിനുള്ളില്‍  ദാമ്പത്യസ്നേഹം പങ്കു വക്കുന്നതിലൂടെ സ്നേഹത്തിന്റെ പൂര്‍ണത ആസ്വദിക്കുവാനും ,ആ സ്നേഹസംപൂര്‍ണ്ണതയില്‍ 'ജീവന്‍ പങ്കു വക്കപെടുവാനും' ആണ് ദൈവം ഈ മഹനീയ സംവിധാനം സംസ്ഥാപിച്ചത്.......!!!! അതുകൊണ്ട് ദൈവം അവരെ ഇങ്ങനെ  അനുഗ്രഹിച്ചു "സന്താനപുഷ്ട്ടി ഉള്ളവരായി  ഭൂമിയില്‍ നിറഞ്ഞു അതിനെ കീഴടക്കുവിന്‍"(ഉല്പത്തി …

Read More..

ദാരിദ്ര്യം തിരഞ്ഞെടുത്ത സര്‍വ്വസമ്പന്നന്‍
"അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്ക് പ്രസവസമയമടുത്തു ,അവള്‍ തന്‍റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചയില്‍  പൊതിഞ്ഞു പുല്‍തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല " ( ലുക്ക:2:6-7 ) പട്ടിണി, ദാരിദ്ര്യം  എന്നീ മലയാളപദങ്ങള്‍ക്ക്  ഭാഷാപരമായി അര്‍ത്ഥതലങ്ങള്‍ സമാനമാണെങ്കിലും ,ക്രിസ്തീയ വീക്ഷണത്തില്‍ അവയുടെ അര്‍ത്ഥവ്യാപ്തിക്ക് അല്‍പ്പം വ്യത്യാസം ഉണ്ട്. പട്ടിണി ഒന്നുമില്ലായ്മ്മയാണ്; അഥവാ, ഒരാള്‍ക്ക്‌ ഒന്നും ഇല്ലാത്തതുകൊണ്ട് കഴിക്കാതിരിക്കുന്നഅവസ്ത്തയാണ്  . ദാരിദ്ര്യം ആകട്ടെ   , മറ്റൊരാള്‍ക്ക്  എല്ലാം ഉണ്ടായിട്ടും, മഹത്വരമായ ചില ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്നേഹത്യാജ മനോഭാവത്തോടെ അവ വേണ്ടന്ന് വയ്ക്കുന്നതാന്...!അതുകൊണ്ട്, ദാരിദ്ര്യ വൃതം,പുണ്ണ്യ  പൂര്‍ണ്ണതയില്‍ എത്താന്‍ ഒരാളെ സഹായിക്കുന്ന നന്മ്മയും,പട്ടിണി എന്നത് ,അനേകം തിന്മ്മകളുടെ അനന്തര ഫലവുമാണ്...! ഈ അര്‍ത്ഥത്തില്‍ ,ദൈവം തന്നെയായ യേശു "ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ടത്  കാര്യമായി പരിഗണിക്കാതെ",അതേസമയം മറുവശത്ത്‌, മനുഷ്യനുമായുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിച്ചു,മനുഷ്യ രക്ഷ എന്ന പരമോന്നത ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ്  അവിടുന്ന് ദാരിദ്ര്യത്തെ പുല്‍കൂട് മുതല്‍ പുല്‍കിയത്...! മനുഷ്യാവതാര സമയത്ത്  യേശു   സമ്പന്നതയെ സ്വീകരിക്കാതെ, അവിടുന്ന് ദാരിദ്ര്യം … Read More..

നന്മ പറഞ്ഞു നമുക്ക് വളരാം... വളര്‍ത്താം.

"എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍." (മത്താ .3:11.) 'ആരും ആരെയും അഗീകരിക്കാത്ത ഈ കാലഘട്ടത്തില്‍ ഈ തിരുവചനം ചില ഉള്‍കാഴ്ചകള്‍ തരും...! ഞാനാണ് ശക്ത്തന്‍, 

എന്നെക്കാള്‍ ശക്തന്‍ മറ്റാരുമില്ലെന്ന് കരുതുകയും, പറയുകയും ചെയ്യുന്ന ഇന്ന്,  ഇവിടെ ഒരാള്‍ (സ്നാപകയോഹന്നാന്‍ ) വിളിച്ചുപറയുന്നു... ഞാനല്ല ശക്ത്തന്‍ ;  പുറകെ വരുന്നവനാണ് എന്നെക്കാള്‍ ശക്ത്തനെന്നു..........! ഇനി പുറകെ വന്നവന്‍ (യേശു ) മുബെ പോയവനെ കുറിച്ച് വിളിച്ചു പറയുന്നു.... "സ്ത്രീകളില്‍ നിന്നു ജെനിച്ചവനില്‍ സ്നാപകയോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ലാ എന്നു" ....!! ഇനി ,പിതാവ് തന്റെ പുത്രനെ നോക്കി സ്വര്‍ഗ്ഗത്തില്‍ നിന്നും ഉറക്കെ വിളിച്ചു പറയുന്നത് നോക്കുക... " ഇവന്‍ എന്റെ പ്രിയ പുത്രന്‍ " എന്ന്. ഓ, ദൈവമേ നിനക്കു നന്ദി ....!പരസ്പരമുള്ള ഈ അഗീകാരത്തിന്റെ വാക്കുകള്‍ അവരെ ചെറിയവരല്ല... വലിയവരാക്കി....!...    give & take...! കൊടുത്ത് ,വാങ്ങി വളരാന്‍ സ്നാപകന്റെ മനസുവേണം...! ഒരാള്‍ മറ്റൊരാളെ അന്ഗീകരിക്കുമ്പോള്‍ അന്ഗീകരിക്കുന്നവന്‍ ചെറുതാകുകയല്ല മറിച്ച്‌, അപരനാല്‍ അന്ഗീകരിക്കപ്പെട്ടു വലുതാകുകയാണ്....! … Read More..

നമ്മുടെ കുറവുകളാണ് നമ്മുടെ നിറവുകള്‍.

" മോശ കര്‍ത്താവിനോടു പറഞ്ഞു , കര്‍ത്താവേ ഞാന്‍ ഒരിക്കലും വാക്ചാതുരി ഉള്ളവന്‍ ആയിരുന്നില്ല.........സംസാരിക്കുമ്പോള്‍ നാവിനു തടസമുള്ളവനാണ് ഞാന്‍." (പുറ:4:10.) 'ഉത്തരവാദിത്വങ്ങള

്‍ എല്പിക്കപെടുമ്പോള്‍ സ്വന്തം കുറവുകളിലേക്ക് നോക്കി പരാതിപെടുന്ന മോശ നമ്മുടെ പ്രതീകമാണ് ... പ്രതി നിധിയാണ്‌....! എന്നാല്‍ കുറവുള്ളവനെ മാറ്റി നിര്‍ത്തുകയല്ല ദൈവം ,പിന്നയോ വിളിയില്‍ ഉറപ്പിക്കാന്‍ 'വടി ' നല്‍കി കൂടുതല്‍ ശക്തിപെടുത്തുകയാന്നു.....!തീര്‍ന്നില്ല ...സഹായിക്കാന്‍ അഹരോനെയും നല്‍കുന്നു ദൈവം....! നമ്മെ വിളിച്ചവന്‍ വിസ്വസ്ത്തനായത് കൊണ്ട് നമ്മുടെ ബലഹീനതയില്‍ അവന്‍ നമ്മെ ശക്തിപെടുത്തുകയും ,തക്ക സമയത്ത് നമ്മെ സഹായിക്കാന്‍ അനേകരെ അയക്കുകയും ചെയ്യും...! ദൈവീക പദ്ധതികള്‍ക്കായി വിളിക്കപെട്ടവരെല്ലാ ,മോശയെ പോലെ സ്വന്തം കുറവുകളിലേക്ക് നോക്കി വിഷമിച്ചവരാണ് ..... പരാതിപ്പെട്ടവരാണ്......!ജെറമിയ പറഞ്ഞു " ഞാന്‍ ബാലനാണ്"..... ഏശയ്യ പറഞ്ഞു "ഞാന്‍ അശുദ്ധമായ അധരങ്ങള്‍ ഉള്ളവനും , അശുദ്ധമായ അധരങ്ങളുള്ളവരുടെ മദ്ധ്യേ നില്‍ക്കുന്നവനുമാണ്".....! ആമോസ് പറഞ്ഞു " ഞാന്‍ പ്രവാചകനല്ല, പ്രവാചക പുത്രനുമല്ല..... സിക്കമൂര്‍ മരം വെട്ടി ഒരുക്കാനെ എനിക്കറിയൂ".......സക്കറിയ … Read More..

കാക്കയോ അതോ പ്രാവോ?

കാക്കയോ അതോ പ്രാവോ? "ഭൂമിയില്‍ നിന്നു വെള്ളം മാറിയോ എന്നു അറിയാന്‍ അവന്‍ ഒരു പ്രാവിനെ തുറന്നു വിട്ടു. കാലു കുത്താന്‍ ഇടം കാണാതെ പ്രാവ് പെട്ടകത്തിലേക്കു തന്നെ തിരിച്ചു വന്നു" (ഉല്‍പ്പത്തി 8:8,9.) വചന

വായന:(ഉല്‍പ്പത്തി 8:1-14..)  'നോഹ തുറന്നു വിട്ട രണ്ടു പക്ഷികള്‍ ഒന്ന് കാക്ക,..മറ്റൊന്ന്പ്രാവ്....കാക്ക നിരുത്തരവാദിത്വത്തിന്റെ പ്രതീകം ...!പ്രാവോ, ഉത്തരവാദിത്വത്തിന്റെയും ...! അയച്ചവന്റെ ഉദേശം തരിച്ചറിയാതെ 'കല്ലേല്‍പറ്റിപിടിച്ച 'ദോശ പോലെ കാക്ക ചീഞ്ഞഴുകിയ വസ്ത്തുക്കളില്‍പറ്റികൂടിയപ്പോള്‍ , പ്രാവ് തന്നെ അയച്ചവന്റെ ഉദേശം മനസിലാക്കി ഏല്‍പ്പിച്ചജോലീ പൂര്‍ത്തിയാക്കി തിരിച്ചു വന്നു,....!മറ്റൊന്നുകൂടി....കൊത്തിയെടുത്ത ഒരു ഒലിവില കൂടി അതിന്റെചുണ്ടിലുണ്ടായിരുന്നു....! സ്വാതന്ദ്ര്യം ലെഭിക്കുമ്പോള്‍ തനി നിറം പുറത്തുവരും...!കാക്കയും പ്രാവും ഇതിനു തെളിവാണ്....! ധ്യാനിക്കണം .... എന്റെനിത്യ ജീവിതത്തില്‍ , എന്റെ യേജമാനന്ന് ഞാന്‍ കാക്കയോ,?അതോ, പ്രാവോ..? ദൌത്യം മറക്കുന്നവന്‍ കാക്ക...!കാക്കയെപോലെ പ്രലോഭന വിദേയാമായസാഹചര്യങ്ങളില്‍ അവിടെ പറ്റി പിടിക്കാതെ തിരിച്ചു പറക്കാനുള്ള കരുത്തുലെഭിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്തിക്കുന്നു..... പ്രാവിനെ പോലെഅയച്ചവനോട് വിസ്വസ്ത്തനായിരിക്കാനുള്ള …

Read More..

സ്വയം വെളിപ്പെടുത്തുന്ന ദൈവം.
ദൈവവിശ്വാസിയായ ഉദ്യോഗസ്ഥന്റെ  മേശപുറത്തു കണ്ട 'ഗ്ലോബ് ' നോക്കി നിരീശ്വരവാദിയായ  ഒരാള്‍ ചോദിച്ചു; " ഇതെവിടെ നിന്ന് കിട്ടി " ? വിശ്വാസിയുടെ മറുപടി; "ഇതിവിടെ തനിയെ ഉണ്ടായതാണ് "! ഉടന്‍ മറ്റെയാള്‍ " ഏയ്‌ , ഇതങ്ങനെ തനിയെ ഉണ്ടാകില്ല ; ആരെങ്കിലും തന്നതായിരിക്കും". വിശ്വാസി തന്റെ നിലപാടില്‍ ഉറച്ചുനിന്നപോള്‍  അവിശ്വാസി, അതൊരിക്കലും സംഭവിക്കില്ലന്ന്  വാശിപിടിച്ചു.ഉടന്‍ പുഞ്ചിരി തൂകികൊണ്ട്‌ വിശ്വാസി പറഞ്ഞു "സുഹൃത്തെ, ഇത്ര ചെറിയ ഒരു ഭൂഗോളം പോലും തനിയെ ഉണ്ടാകില്ലെങ്കില്‍  പീന്നെഎങ്ങനെയാണ് ഈ മഹാ പ്രപഞ്ചം മുഴുവന്‍ തനിയെ ഉണ്ടായി എന്ന് നിങ്ങള്‍ അവകാശപ്പെടുന്നത്..." ? തനിക്കു പറ്റിയ അബദ്ധമോര്‍ത്ത് അയാള്‍ ലജ്ജിച്ചുതലതാഴ്ത്തി.  ദൈവ ശാസ്ത്രജ്ഞനായ ഫാ: ഷെര്‍ദാന്‍  പറയുന്നു; " ഒരു  അമ്പ്  അതിശീഘ്രം പാഞ്ഞു പോകുന്നത് കണ്ടാല്‍  നമുക്ക് മനസിലാകും,  അത് തൊടുത്തുവിടാന്‍ ഒരാളുടെശക്തി അതിനുപുറകില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു !അത് പോലെ, സെക്കന്റില്‍ ലക്ഷകണക്കിന് കിലോമീറ്റര്‍ വേഗത്തില്‍ തിരിയുകയും, അനസ്യൂതം മുന്നോട്ടു പായുകയും ചെയ്യുന്ന ഈ പ്രപഞ്ചത്തിനു ഒരു സ്രഷ്ട്ടാവുണ്ട്. … Read More..

നാം സ്നേഹ വാഹിനികള്‍.
"ഇതാണെന്റെ കല്‍പ്പന: ഞാന്‍ നിങ്ങളെ സ്നേഹിച്ചത് പോലെ - നിങ്ങളും പരസ്പ്പരം സ്നേഹിക്കണം."(യോഹ  :15:13.)   "ദൈവം  സ്നേഹമാകുന്നു"   ദൈവത്തെ 'സ്നേഹസ്വരൂപനായ' ദൈവം എന്നാണു നാം അഭിസംഭോധന ചെയ്യുക.അതേ,  ദൈവം സ്നേഹത്തെ സ്വന്തം രൂപമായി സ്വീകരിച്ചവനാണ്.  ചിലമനുഷ്യരെ ചൂണ്ടിക്കാട്ടി നമ്മള്‍ ഇങ്ങനെ പറയാറണ്ട്  'അയാള്‍ സ്വാര്‍ത്തതക്ക്  കയ്യും കാലും വച്ച മനുഷ്യനാണ്  'അല്ലെങ്കില്‍ 'അഹങ്കാരത്തിനു കയ്യും കാലും വച്ച മനുഷ്യനാണ് ' എന്നൊക്കെ...ഇതുപോലെ,  ഈ 'പ്രയോഗം '  ഒരു നല്ല അര്‍ത്ഥത്തില്‍ ദൈവത്തെ കുറിച്ചു  നടത്തിയാല്‍ ,അത് ഇങ്ങനെ ആയിരിക്കും.'സ്നേഹമായ ദൈവത്തിനു കയ്യും കാലും വച്ചതാണ്, അഥവാ സ്നേഹത്തിനു കയ്യും കാലും വച്ചു മനുഷ്യനായി അവതരിച്ചതാണ്‌ യേശുക്രിസ്തു എന്നു.. ! അതേ സത്യമായും ഈശോ സ്നേഹത്തിനു കയ്യും കാലും വച്ച ദൈവമാണ്...! അവിടുത്തെ വചനങ്ങള്‍ മുഴുവന്‍ സ്നേഹത്തെ കുറിച്ചു മാത്രമായിരുന്നു.  എല്ലാ ദൈവ വചനങ്ങളും വിരല്‍ ചൂണ്ടി നില്‍ക്കുന്നത് സ്നേഹമെന്ന ദൈവത്തിലേക്കാണ്. സ്നേഹം 'പിരിചെഴുതിയതാണ്  ' ബൈബിള്‍ '...!  ബൈബിള്‍ … Read More..

മുന്നോട്ട്.

 

" ഇതാ ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ട്ടിക്കുന്നു . പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മനസ്സില്‍ വരികയോ ഇല്ല."(ഏശയ്യ 65:17.) വചനവിചാരം: 'എപ്പോഴും പുതിയത് ഇഷ്ട്ടപെടുന്ന   തന്റെ മക്കള്‍ക്ക്‌ പ്രഭാതം തോറും എല്ലാം പുതുക്കി കൊടുക്കുന്ന ദൈവം...!ഇതാ ഈ പ്രഭാതത്തില്‍ എല്ലാം പുതിയതാണ് നമുക്ക് വേണ്ടി അവിടുന്ന് ഒരുക്കിവചിരിക്കുന്നത് ....ഇന്നലെ കുളിച്ച വെള്ളത്തിലല്ല ഇന്ന് നാം കുളിക്കക ,പുതിയതിലാണ്.....!ഇന്നലത്തെ ഭക്ഷണമല്ല ഇന്ന് നാം കഴിക്കുന്നത്‌ പുതിയതാണ് ....!! ഇന്നലെ കണ്ടുമുട്ടിയവരല്ല പുതിയ ആളുകള്‍,പുതിയ കൂട്ടുകാര്‍...!!! ഇന്നലെ കേട്ട വാര്‍ത്തയല്ല ഇന്നു , പുതിയവയാണ് .......പുതിയ അനുഭവങ്ങള്‍.......പുതിയ ചിന്തകള്‍ ...പുതിയ ഉള്‍കാഴ്ചകള്‍....! ധ്യാനിച്ചാല്‍ ഇന്നെല്ലാം പുതിയതാണ്...അതേ , എല്ലാം നമുക്കുവേണ്ടി ദൈവം പുതുയത് ഒരുക്കിയിരിക്കുന്നു... ....!!!!"പ്രഭാതം തോറും അവിടുത്തെ സ്നേഹം പുതിയതാണ്"(വിലാപങ്ങള്‍:3:19.)അവിടുന്ന് നമുക്ക് വേണ്ടി പുതിയതൊരുക്കുക മാത്രമല്ല , പഴയവ മറക്കുക കൂടി ചെയ്യുന്നു... കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കില്ലാന്നു; ച്യ്തതിനെ കുറിച്ച് അനുതപിച്ചാല്‍..........ദൈവമേ നിനക്കു നന്ദി .... എല്ലാം പുതിയത് … Read More..

FLY LIKE AN EAGLE

 

                                                         FLY LIKE AN EAGLE

When I went to bed, that day I asked God what he wants me to write in this article. I wasn’t given any clue. My mind was blank when I went to sleep. When I woke up next morning the word of God suddenly came to my mind. “Those who wait for the Lord shall renew their strength, they shall mount up with wings like …

Read More..

പ്രതിസമ്മാനം .
"സമ്മാനം അവിടുത്തെ കയ്യിലുണ്ട് ; പ്രതിഫലവും അവിടുത്തെമുമ്പിലുണ്ട്.." (ഏശയ്യ:40: 10)   ശുശ്രൂഷക്കിടയില്‍ കണ്ടു  മുട്ടിയ ഒരു സഹോദരന്‍ ഇങ്ങനെ പങ്കുവച്ചു . എന്റെ വീട്ടില്‍ അഞ്ചു  സഹോദരന്മാരും രണ്ടു സഹോദരിമാരും ആണ് ഉള്ളത്. അമ്മയോടൊപ്പം പന്ത്രണ്ടാം വയസില്‍ കൂലിപണിക്കു ഇറങ്ങിയവനാണ്    ഞാന്‍. അപ്പന്‍ തികഞ്ഞ മദ്യപാനി.അദ്ധ്വാനിച്ചു  കഷ്ട്ടപെട്ടു രണ്ടു പെങ്ങന്മാരേയും കെട്ടിച്ചയച്ചു. അനിയന്മാരെ എല്ലാം വിവാഹം കഴിപ്പിച്ചു ... എല്ലാം കഴിഞ്ഞു വീതം വച്ചപ്പോള്‍ , ആകെയുള്ള മൂന്നു ഏക്കറില്‍ എനിക്ക് വെറും നാല്‍പ്പത്തഞ്ചു സെന്റു കല്ലിന്‍ കൂട്ടം   മാത്രം....! വിഷമിച്ചിരുന്ന അയാളോട് അപ്പോള്‍ ഭാര്യ  പറഞ്ഞു "സാരമില്ല മനുഷ്യാ...നമുക്ക് ദൈവം തരും "എന്നു. പക്ഷെ അയാള്‍ക്ക്‌ അത് സഹിക്കാനായില്ല. അന്ന് അയാള്‍  പോയി  നന്നായി മദ്യപിച്ചു ഒരു വെട്ടുകത്തിയും ശരിയാക്കി വച്ച്; എന്തിനെന്നോ? വീതം വെപ്പിന്  വാശിപിടിച്ചു അധികം സ്വത്ത്  കൈക്കലാക്കിയ അനുജനെ വക വരുത്താന്‍...! മദ്യപിച്ചു ലെക്കുകെട്ട് കത്തിയുമായി അനുജന്റെ വീട്ടിലേക്കു വേച്ചു വേച്ചു നടക്കുമ്പോള്‍ അയാള്‍ ഒരു കാഴ്ച … Read More..

സമാധാനം .

സമാധാനം . " ഞാന്‍ നിങ്ങള്‍ക്ക്‌ സമാധാനം തന്നിട്ട് പോകുന്നു . എന്റെ സമാധാനം നിങ്ങള്‍ക്ക്‌ ഞാന്‍ നല്‍കുന്നു . ലോകം നല്‍കുന്നത് പോലെ അല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥം ആകേ

ണ്ട. നിങ്ങള്‍ ഭയപെടുകയും വേണ്ട." (യോഹ:14:27. ) സമം ധനം ആയാല്‍ = സമാധാനമായി എന്നൊരു തെറ്റിധാരണ ഉണ്ട്....!!എങ്കില്‍ ധനവാന്മാര്‍ തിങ്ങി പാര്‍ക്കുന്നിടത്തു സമാധാനം കളിയാടെണ്ടതല്ലേ....? പകരം, അവിടെയും അസ്വസ്ഥതയും മാത്സര്യവും ആണ് . സമാധാനം വില്‍ക്കുന്ന കടകള്‍ ഈ ഭൂമിയില്‍ എവിടെ എങ്കിലും ഉണ്ടങ്കില്‍ , നാം പ്രതീക്ഷിക്കാത്തവരെ , പല ധനവാന്മാരെയും അവിടെ കണ്ടന്നിരിക്കും...!!! അപ്പോള്‍ ധനമല്ല സമാധാനത്തിന്റെ യഥാര്‍ത്ഥ അടിത്തറ ......ചിലര്‍ എപ്പോഴും നിശബ്ധരായിരിക്കുന്ന്തു കൊണ്ട്, അവരും ഹൃദയത്തില്‍ സമാധാനം അനുഭവിക്കുന്നുണ്ട് എന്നു പറയാനാവില്ല...സെമിത്തേരിയില്‍ സദാ സമയവും നിശബ്ധതയാണല്ലോ...... യുദ്ധം ഇല്ലാത്ത അവസ്തയുമല്ല സമാധാനം ...! പിന്നയോ,                     … Read More..

സന്ധ്യാ പ്രാര്‍ത്ഥന

 

സന്ധ്യാ  പ്രാര്‍ത്ഥന .   "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങള്‍ എല്ലാവരും - എന്റെ അടുത്തു വരുവിന്‍ ;ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം."(മത്തായി :11:28.)  

                         പ്രകൃതിയിലേക്ക് നോക്കുക കുഞ്ഞു ഇലകളുള്

ള സസ്യങ്ങള്‍ എല്ലാം (നെല്ലി ,തൊട്ടാവാടി,തുടങ്ങിയവ....)സന്ധ്യ ആകുന്നതോടെ കരംകൂപ്പുകയായി......അന്ന് പകല്‍ നേരം തങ്ങളുടെ നാഥന്‍ ചെയ്ത നന്മകള്‍ക്ക് നന്ദി പറയാന്‍.......... അതേ അവ കരങ്ങള്‍ കൂപ്പി നന്ദിയുടെ മനോ ഭാവത്തോടെ  തന്നെയാണ് ഉറങ്ങുന്നതും...! പ്രഭാതത്തില്‍ അവ തങ്ങളുടെ കുഞ്ഞു കരങ്ങള്‍ പതിയെ തുറന്നു പിടിക്കുകയായി... ഉന്നതത്തില്‍ നിന്നുള്ള കൃപ സ്വീകരിക്കാനായി...!!! സന്ധ്യ ആകുമ്പോള്‍ കുഞ്ഞു അരുവികളുടെ തീരത്ത്‌ നിന്നാല്‍ മനം കുളുര്‍പ്പിക്കുന്ന ഒരു കാഴ്ച കാണാം... കുഞ്ഞി പരലുകള്‍ വെള്ളത്തിന്‌ മുകളിലേക്ക് തുള്ളി, തുള്ളി ചാടുന്നത് ...!!!അവയും പ്രപഞ്ച നാഥന് സന്തോഷത്തോടെ നന്ദി പറയുകയാണ്...!!!         … Read More..

ജീവനില്‍നിന്നും പുതുജീവനിലേക്കു.

 

"ധൂളി അതിന്റെ ഉറവിടമായ മണ്ണിലേക്ക് മടങ്ങും;ആത്മാവ് തന്റെ ദാതാവായ ദൈവത്തിങ്കലേക്കു തിരിച്ചു പോവുകയും ചെയ്യും".(സഭ:12:7.) ദൈവം മനുഷ്യനെ തന്റെ സ്നേഹത്തിന്റെ രൂപത്തിലും,  അനന്തതയുടെ സാദൃശ്യത്തിലും ആണ് സൃഷ്ട്ടിച്ചതെന്നു വിശുദ്ധ ഗ്രന്ഥം. "നമുക്ക് നമ്മുടെ ച്ഹായയിലും  സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടടിക്കാം" (ഉല്‍പ്പത്തി:1:26). " ദൈവം മനുഷ്യനെ അനശ്വരതക്ക് വേണ്ടി സൃഷ്ട്ടിച്ചു; തന്റെ   അനന്തതയുടെ സാദൃശ്യത്തില്‍ നിര്മ്മിച്ചു".(ജ്ഞാനം:2:24.)   ദൈവരൂപം =സ്നേഹരൂപം , ദൈവ സാദൃശ്യം=അനന്തതയുടെ സാദൃശ്യം. അതുകൊണ്ട് മനുഷ്യ ആത്മാവ് ,ദൈവ സാദൃശ്യത്തില്‍ സൃഷ്ട്ടിക്കപ്പെട്ടു,അനശ്വരമായതിനാല്‍, ആത്മാവ് ഒരിക്കലും മരിക്കുന്നില്ല...!"മനുഷ്യന്റെ നാസാരന്ത്രങ്ങളിലേക്ക് "ദൈവം സന്നിവേശിപ്പിച്ച ' ജീവശ്വാസം ' ദൈവം തിരികെ എടുക്കുന്നതാണ് മരണം...

 നാം മരണം എന്നു വിളിക്കുന്നത്‌, ആത്മാവ് ശരീരത്തില്‍ നിന്നു വേര്‍പെടുന്നതിനെയാണ്....ഒരു പൂമ്പാറ്റ അതിന്റെ 'സമാധി' യുടെ ഒടുവില്‍ കൂടുവിട്ടു പറന്നുയരുന്നത് പോലെ........ ശരീരമെന്ന ഈ മണ്കൂടാരം വിട്ടു ആത്മാവ് സൃഷ്ട്ടാവിന്റെ   സന്നിധിയിലേക്കുള്ള പറന്നുയരല്‍......! കയ്യുറയില്‍ നിന്നും, കൈ ഊരി എടുക്കുന്നപോലെ...! മണ്ണാകട്ടയും കരികിലയും കാശിക്കു പോയി. മഴയും കാറ്റും ഒരുമിച്ചു വന്നപ്പോള്‍ അവ പരസ്പരം വേര്‍ പിരിഞ്ഞത് …

Read More..

കാഴ്ചയും കാഴ്ചപ്പാടും .

"അബ്രാം ലോത്തില്‍ നിന്നും വേര്‍പെട്ടതിനു ശേഷം കര്‍ത്താവ് അബ്രാമിനോടു പറഞ്ഞു ;നീ തല ഉയര്‍ത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും വടക്കോട്ടും നോക്കുക. നീ കാന്നുന്ന പ്രദേശം എല്ലാം നിനക്കും നിന്റെ സന്താന പരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും. (ഉല്‍പ്പത്തി :13:14-15.)   " കാഴ്ചയും, കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസം ഉണ്ട് ...!! നമ്മുടെ വളര്‍ച്ചയുടെ തടസം , നമ്മുടെ കുറഞ്ഞ കാഴ്ചയല്ല ; നമ്മുടെ ഇടുങ്ങിയ കാഴ്ചപ്പാട് തന്നെ ആന്നു....! വളര്‍ച്ചയുടെയും ആദ്യ പടി , ഉയര്‍ന്ന സ്വപ്‌നങ്ങള്‍ കാന്നുകയാന്നു.....! ഉന്നതമായതിനെ സ്വപ്നം കാണുക- ഉയരത്തിലെത്താം...! മനസ് മലയടിവാരത്തില്‍ വച്ചിട്ട് മല കയറുക അസാദ്യം...!!! ആദ്യമേ മനസ് മലമുകളില്‍ സ്ഥാപിക്കുക.....തുടര്‍ന്ന് ശരീരം അവിടെ .എത്തിക്കൊള്ളും......! ആദ്യം സ്വപ്നം പിന്നെ പരിശ്രമം...!

പൂര്‍വ്വ യൌസേപ്പ് ഒരു ഉയര്‍ന്ന സ്വപ്നക്കാരനും , വ്യാഖ്യാതാവും ആയിരുന്നു ;ഫലമോ ? ഫറവോയുടെ ഗെവര്‍ന്നാര്‍ പദവി അവനെ കാത്തു കിടന്നു.....!!!! പുതിയ നിയമത്തിലെ ജോസഫും സ്വപ്നക്കാരന്‍ തന്നെ....യൌസേപ്പ്പിതാവിനെ കാത്തിരുന്നതും ദൈവപുത്രന്റെ വളര്‍ത്തു …

Read More..

ദേഹം ,ദേവാലയം.

 

ആകയാല്‍ സഹോദരങ്ങളെ  ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു,  നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിക്കുവിന്‍."(റോമ:12:1) 'ഉടല്‍ സത്രമല്ല, ക്ഷേത്രമാണ്........ ദേഹം ദേവാലയം ആണ്....സത്രത്തില്‍ ആര്‍ക്കു വേണമെങ്കിലുംഎപ്പോള്‍ വേണമെങ്കിലും കയറി കിടക്കാം.....ഇറങ്ങിപോകാം....പണം  കൊടുത്താല്‍ മതി.......എന്നാല്‍, ക്ഷേത്രം വിശുദ്ധിയുടെയും,  ദൈവാരാധനയുടെയും  ഇടമാണ്.......                കൈ കൊണ്ട് നിര്‍മ്മിതമായ ആലയങ്ങളില്‍ അല്ല, ദൈവം വസിക്കുന്നതു, പിന്നയോ ,ദൈവത്തിന്റെ കരങ്ങളാല്‍ നിര്‍മ്മിതമായ ഓരോ മനുഷ്യ ശരീരം ആകുന്ന ആലയങ്ങളില്‍ ആണ് അവിടുന്ന് വസിക്കുന്നത്...! " നാം രാചകീയ  പുരോഹിത  ഗെണം." ! പുരോഹിതന്റെ ധര്‍മ്മം ബലിയര്‍പ്പണം ആണ് ......!വിശ്വാസികളായ നമ്മള്‍ ദൈവത്തിനര്‍പ്പിക്കേണ്ട  സജീവബെലി, നമ്മുടെ ശരീരത്തിന്റെ വിശുദ്ധി..........!  അത് കൊണ്ട്, നാംദൈവം വസിക്കുന്ന ക്ഷേത്രങ്ങളാണ്  ....... നമ്മുടെ ദേഹം ,ദേവാലയം ആണ്.... ഇതു കാളക്കും, കഴുതക്കും പോലും അറിയാം......."കാള തന്റെ ഉടയവനെ അറിയുന്നു...കഴുത  തന്റെ യെജമാനന്റെ  തൊഴുത്തും"  ബുദ്ധിയില്ലാന്നു നാം കരുതുന്ന കഴുതയ്ക്ക് പോലും അറിയാമെന്നു,  … Read More..

കണ്ണീര്‍ മുത്തും, ജപമണിയും

 

"നീതി നിര്‍വഹണത്തിന് ഉതകിയ  പേടകം അനുഗ്രഹീതമാണ്"   (ജ്ഞാനം 14:7) പാപത്തിന്റെ  പടുകുഴിയില്‍ മുങ്ങി താണ ലോകത്തില്‍ നിന്നും,നോഹയെയും കുടുംബത്തെയും രക്ഷിക്കാന്‍,  മരം കൊണ്ടുള്ള ഒരു പെട്ടകം ആണ് ദൈവം  ഉപയോഗിച്ചതെങ്കില്‍, അന്ന് മുതലിന്നോളം, പാപക്കടലില്‍ വീണു നശിക്കുന്ന മാനവകുലത്തെ രക്ഷിക്കാന്‍വന്ന, ദൈവീക നീതി പൂര്‍ത്തിയാക്കിയ രെക്ഷകന്‍  യേശുവിനെ  ഉദരത്തില്‍ വഹിക്കാനും,തദ്വാര പാപികള്‍ക്ക് ആശ്രയസങ്കേതം ആകാനും ദൈവം തിരഞ്ഞെടുത്ത വാഗ്ദാനത്തിന്റെ പെട്ടകം ആണ് പരിശുദ്ധ മറിയം.!

                      കത്തോലിയ്ക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നു ,കൂദാശകള്‍ എല്ലാസ്വീകരിച്ചു,പതിനെട്ടുവയസ്സായപ്പോള്‍  മതം  മാറി  വിവാഹം കഴിച്ചു  വീട് വിട്ടു  ഇറങ്ങി പോയ ഒരു സഹോദരിയെ  ഒരിക്കല്‍    കണ്ടുമുട്ടി.   അവള്‍ തന്റെ തകര്‍ന്ന ജീവിതം പങ്കുവച്ചു. പ്രായപൂര്‍ത്തി ആയ  മൂന്നു  പെണ്മക്കള്‍... മദ്യപാനിയായ ഭര്‍ത്താവ്...കടബാധ്യത.....രോഗം....പട്ടിണി ചുരുക്കത്തില്‍ തകര്‍ന്ന  ജീവിതം...!പക്ഷെ അവള്‍ക്കു താന്‍ ചെയ്ത തെറ്റിനെ കുറിച്ചോ,പെറ്റു വളര്‍ത്തിയ മാതാപിതാക്കള്‍ ഒഴുക്കിയ കണ്ണീരിനെ കുറിച്ചോ, ഒരു ദുഖവും,അനുതാപവും അവളുടെ വാക്കുകളിലോ,മനോഭാവത്തിലോ …

Read More..

ദാനം 'ധര്‍മ്മമാണ്'.

 

ദാനം 'ധര്‍മ്മമാണ് '.

 

"ധാന ധര്‍മ്മം ആയിരിക്കട്ടെ നിന്റെ നിക്ഷേപം. എല്ലാ തിന്മകളില്‍ നിന്നും അത് നിന്നെ കാത്തുകൊള്ളും." (പ്രഭാ:29:12)                            ഒരുമിച്ചു സ്കൂളില്‍  പോകുന്ന സഹോദരങ്ങല്‍ക്കെല്ലാവ്ര്‍ക്കും   വേണ്ടി അടുക്കുപാത്രത്തില്‍ ചോറ് വിളമ്പി മൂത്ത മകനെ ഏല്‍പ്പിച്ചിട്ട് അമ്മ പറഞ്ഞു. മോനേ , നീ മൂത്തതല്ലേ..... ഇതു മോന്‍ പിടിക്കണം.....ഉച്ചക്ക് അനിയന്മാര്‍ക്കും കൊടുത്തു മോനും കഴിക്കണം......ഉച്ചക്ക് ചോറ് ഉണ്ണാന്‍ മണിയടിച്ചപ്പോള്‍ അനിയന്മാര്‍ ഓടിച്ചെന്നു കൈകഴുകി ചേട്ടന്റെ അടുത്തെത്തി, തങ്ങളുടെ പങ്കിനായി....ഉടനെ ചേട്ടന്‍ അല്പം ദേഷ്യത്തോടെ അവരോടു പറഞ്ഞു; എല്ലാം കഷ്ടപ്പെട്ട് ചുമന്നത് ഞാനാണ്,...അതുകൊണ്ട് മുഴുവന്‍ എനിക്ക് വേണം...!!  'ഞാന്‍ തരില്ല'എന്നു......  കുട്ടികള്‍ അന്ധാളിച്ചു പോയി...... അമ്മ പറഞ്ഞതാണ് ചേട്ടനോട് കൊടുക്കണമെന്ന്......! അമ്മ  പറഞ്ഞതാണ് ചേട്ടന്‍ തരുമെന്ന്.....! എന്നിട്ടിപ്പോള്‍ ചുമന്നത് ചേട്ടന്‍  ആയതു കൊണ്ട്  തരില്ല പോലും...!!!  അമ്മ കൊടുത്തെല്പ്പിച്ചത് ചേട്ടന്റെ കയ്യില്‍ ആയതു … Read More..

കാവലാള്‍ .

"നിന്റെ സഹോദരന്‍ ആബേല്‍ എവിടെ ? അവന്‍ പറഞ്ഞു ;എനിക്ക് അറിഞ്ഞുകൂടാ .സഹോദരന്റെ കാവല്‍കാരനാണോ ഞാന്‍ ?"(ഉല്‍പ്പത്തി : 4 : 9 .)

'സഹോദരന്‍ = ഉദരം പങ്കിട്ടവന്‍. എന്റെ അമ്മയുടെ ഉദരം പങ്കിട്ട എന്റെ സഹോദരന്റെ കാവല്‍ക്കാരന്‍ ഞാന്‍ അല്ലങ്കില്‍  പിന്നെ ആരാണ് ..? "മനുഷ്യന്‍ ഏകാനായിരിക്കുന്നത് നല്ലതല്ല " എന്ന  തിരുവചനം വിവാഹവും ആയി  മാത്രം  ചേര്‍ത്തു വായിക്കേണ്ട ഒന്നല്ല. ... അത് ഓരോരുത്തരുടെയും കൂടെ പിറന്നവരെയും  ,ചുറ്റുമുള്ളവരെയുംകൂടി , കൂട്ടി ചേര്‍ത്തു വായിക്കണം ...! ഇന്നത്തെ  മനുഷ്യന്റെ ഏകാന്തതയുടെ , ഒറ്റപ്പെടലിന്റെ ഒരുകാരണം കൂടെപിറന്നവരും ,ചുറ്റും ഉള്ളവരും ആയുള്ള അവന്റെ ബന്ധം തകര്‍ന്നതാണ്...!!!ലോറിയില്‍നിന്നും  മണല്‍  ഇറക്കുമ്പോള്‍ ശ്രദ്ധിക്കൂ ....അത് പടരുന്നത്‌ അനുസരിച്ചാണ്  ഉയരുന്നത്, വളരുന്നത്‌ ...! ചുറ്റും ഉള്ളവരിലേക്ക് പടരാതെ നിനക്കു ഉയരാനാവില്ല.....!   ക്രിക്കറ്റ്  കളി അത്ര മോശമൊന്നും അല്ല...അതിലെ സത്ത ഉരുതിരിച്ചു എടുക്കാനായാല്‍  ... കൂട്ടായ്മയുടെ കളിയും , കൂട്ടായ്മ്മയിലെ വിജയവും ആണത്...! സ്വൊന്തം വിക്കെറ്റ് ,കണ്ണില്‍ … Read More..

വിളിയും, വെല്ലുവിളിയും.

 

"അശുദ്ധിയിലേക്കു അല്ല, വിശുദ്ധിയിലേക്കു ആണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്   (1 തെസ്ലോ:4:7 ) 'ഓരോരുത്തരുടെയും ജീവിതാന്തസ്സും, ജീവിത സാഹചര്യവും ഏതായാലും,   എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കു ആണ്.'

(കത്തോലിക്കസഭയുടെ  മതബോധന  ഗ്രന്ഥം.ഖണ്നിക. 2013.)                                                                                                  ഒരിക്കല്‍ രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് തോക്കും, ആയുധങ്ങളും ആയി  'മന്തി' (കരിങ്കുരങ്ങ് )വെടിവക്കാന്‍ പുറപ്പെട്ടു. ഇടതൂര്‍ന്ന ഈറ്റക്കാടുകള്‍ വകഞ്ഞു നീക്കിയും,വെട്ടി മാറ്റിയും ഉള്ള യാത്ര. ഉള്‍വനത്തില്‍ എത്തിയപ്പോള്‍, മുന്നില്‍കണ്ട വട വൃക്ഷത്തില്‍ ഒരു കൂട്ടം മന്തികള്‍.! തോക്ക് നിറച്ചു, കൂട്ടത്തിലെ വലുതിനെ നോക്കി …

Read More..

സാന്നിധ്യം; സമ്മാനം.

 

 "അങ്ങയുടെ സന്നിധിയില്‍  ആനന്ദത്തിന്റെ പൂര്‍ണതയുണ്ട്.                       അങ്ങയുടെ വലതുകൈയ്യില്‍ ശാശ്വതമായ സന്തോഷമുണ്ട് .  " സങ്കീ. 16:11                                   പോസ്റ്റുമാന്‍ കൊണ്ടുവന്ന വിവാഹ ക്ഷണകത്തിന്റെ അടിയില്‍ ഇങ്ങനെ ഒരു കുറിപ്പുണ്ടായിരുന്നു . നിങ്ങളുടെ സാനിധ്യമാണ്  നിങ്ങളുടെ സമ്മാനം . (your presence is your present)  അതേ, അത്മസുഹൃത്തുക്കളുടെ നിറ സാനിധ്യമാണ് സന്തോഷ ,സങ്കട വേളകളില്‍ മറ്റെന്തിനെക്കാളും വിലപ്പെട്ട സമ്മാനം. ആ സ്നേഹസാനിധ്യത്തില്‍ പുഞ്ചിരിക്കും കണ്ണുനീരിനും സ്ഥാനമുണ്ട് . വാചാലതയ്ക്കും നീണ്ട മവ്നത്തിനും ഇടമുണ്ട് .വിഷയദാരിദ്ര്യമോ, സമയദൈര്‍ഘ്യം  മൂലമുള്ള വിരസതയോ ഇവരറിയുന്നില്ല . കൊച്ചുകൊച്ചു ഇഷ്ടങ്ങളും അഭിനന്ദനങ്ങളും , തിരുത്തലുകളും, പ്രോത്സാഹനങ്ങളും, പരിഭ്രമങ്ങളും അങ്ങനെ അങ്ങനെ ഊഷ്മളമാണ് ഈ സ്നേഹസംഗമങ്ങള്‍ ...!  "യുഗാന്ത്യം വരെ … Read More..

'മുമ്പേ നടക്കുന്നവര്‍'
    "ആടുകള്‍ അവന്റെ സ്വരം  ശ്രവിക്കുന്നു . അവന്‍ തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും, പുറത്തേക്ക് നയിക്കുകയും ചെയ്യുന്നു. തനിക്കു  ഉള്ളതിനെ  എല്ലാം   പുറത്തിറക്കിയിട്ടു  അവന്‍ അവയുടെ മുമ്പേ നടക്കുന്നു,"                                                                                                                            (യോഹ   :10:34.)                        ആല്‍മീയ ജീവിതത്തിലും … Read More..

ദാനം 'ധര്‍മ്മമാണ് '.

 

"ധാന ധര്‍മ്മം ആയിരിക്കട്ടെ നിന്റെ നിക്ഷേപം. എല്ലാ തിന്മകളില്‍ നിന്നും അത് നിന്നെ കാത്തുകൊള്ളും." (പ്രഭാ:29:12)                            ഒരുമിച്ചു സ്കൂളില്‍  പോകുന്ന സഹോദരങ്ങല്‍ക്കെല്ലാവ്ര്‍ക്കും   വേണ്ടി അടുക്കുപാത്രത്തില്‍ ചോറ് വിളമ്പി മൂത്ത മകനെ ഏല്‍പ്പിച്ചിട്ട് അമ്മ പറഞ്ഞു. മോനേ , നീ മൂത്തതല്ലേ..... ഇതു മോന്‍ പിടിക്കണം.....ഉച്ചക്ക് അനിയന്മാര്‍ക്കും കൊടുത്തു മോനും കഴിക്കണം......ഉച്ചക്ക് ചോറ് ഉണ്ണാന്‍ മണിയടിച്ചപ്പോള്‍ അനിയന്മാര്‍ ഓടിച്ചെന്നു കൈകഴുകി ചേട്ടന്റെ അടുത്തെത്തി, തങ്ങളുടെ പങ്കിനായി....ഉടനെ ചേട്ടന്‍ അല്പം ദേഷ്യത്തോടെ അവരോടു പറഞ്ഞു; എല്ലാം കഷ്ടപ്പെട്ട് ചുമന്നത് ഞാനാണ്,...അതുകൊണ്ട് മുഴുവന്‍ എനിക്ക് വേണം...!!  'ഞാന്‍ തരില്ല'എന്നു......  കുട്ടികള്‍ അന്ധാളിച്ചു പോയി...... അമ്മ പറഞ്ഞതാണ് ചേട്ടനോട് കൊടുക്കണമെന്ന്......! അമ്മ  പറഞ്ഞതാണ് ചേട്ടന്‍ തരുമെന്ന്.....! എന്നിട്ടിപ്പോള്‍ ചുമന്നത് ചേട്ടന്‍  ആയതു കൊണ്ട്  തരില്ല പോലും...!!!  അമ്മ കൊടുത്തെല്പ്പിച്ചത് ചേട്ടന്റെ കയ്യില്‍ ആയതു കൊണ്ട് എല്ലാം ചെട്ടന്റെതാണ് പോലും...!!!    … Read More..

'ഉറക്കത്തിലെ ഉണര്‍വ് '

 

"സ്വര്‍ഗ്ഗ രാജ്യം വിളക്കുമെടുത്തു മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട  പത്തു കന്യക മാര്‍ക്ക് സദൃശ്യം. അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും, അഞ്ചു പേര്‍ വിവേകവതികളുമായിരുന്നു. വിവേക ശൂന്യകള്‍  വിളക്ക് എടുത്തപ്പോള്‍ എണ്ണകരുതിയില്ല ,വിവേകവതികള്‍ ആകട്ടെ വിളക്കുകളോട് ഒപ്പം പാത്രത്തില്‍എണ്ണയും എടുത്തിരുന്നു." ( മത്താ:25:1-4. ) 

                           ഒരു ഗ്രാമത്തില്‍ മഹാ ജ്ഞാനികളായ മൂന്നു വ്യക്ത്തികളും ,അവരോടൊപ്പം സാധാരണകാരനായ ഒരു മനുഷ്യനും താമസിച്ചിരുന്നു . ഇവര്‍ നാല് പേരും സുഹൃത്തുക്കള്‍  ആയിരുന്നു. ഒരിക്കല്‍ ഈ മൂന്നു ജ്ഞാനികളും അവരുടെ കഴിവുകള്‍ രാജസന്നിധിയില്‍ ബോധ്യപെടുത്തി , സമ്മാനിതാരാകാന്‍  യാത്ര പുറപ്പെട്ടു.  നാലാമാനെയും കൂട്ടത്തില്‍ അവര്‍  കൂട്ടി . നാല്‍വരും കൂടി വനത്തിലൂടെ യാത്ര ചെയ്യവേ ,ഒരു  ചത്ത മൃഗത്തിന്റെ എല്ലുകള്‍ ചിതറി കിടക്കുന്നത് കണ്ടു ഒരാള്‍ പറഞ്ഞു , 'നാം ഏതായാലും രാജ സന്നിധിയില്‍  നമ്മുടെ കഴിവുകള്‍ തെളിയിക്കാന്‍  പോവുകയാണല്ലോ? അതുകൊണ്ട് ,നമുക്കിവിടെ വച്ച് നമ്മുടെ സിദ്ധികള്‍ ഒന്ന് കൂടി പരീക്ഷിച്ചു തെളിയിച്ചിട്ടു യാത്ര തുടരാം'... … Read More..

തീരുമാനം മാറ്റുന്ന ദൈവം
  "ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും ,അക്രമങ്ങളില്‍ നിന്നും പിന്തിരിയട്ടെ !ദൈവം മനസ് മാറ്റി തന്റെ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം .തങ്ങളുടെ ദുഷ്ട്ടതയില്‍ നിന്നു അവര്‍ പിന്തിരിഞ്ഞു എന്നു കണ്ടു ദൈവം മനസ് മാറ്റി ; അവരുടെ മേല്‍ അയക്കുമെന്ന് പറഞ്ഞ തിന്മ്മ അയച്ചില്ല." (യോന: 3: 8-10.)      ഒരു ഞായറാഴ്ച വൈകുന്നേരം  മാതാപിതാക്കള്‍ പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ തനിച്ചിരുന്ന കുഞ്ഞാങ്ങളയും പെങ്ങളും കളിക്കുന്നതിനിടയില്‍, പെങ്ങള്‍ക്ക് സമ്മാനം കിട്ടിയ മനോഹരമായ പൂക്കള്‍ ഉള്ള ഒരു ഗ്ലാസ്  ആങ്ങളയുടെ കയ്യില്‍ നിന്നു നിലത്തു വീണു പൊട്ടി...! അപ്രദീക്ഷിത മായി സംഭവിച്ച അഭാദ്ധത്തില്‍  രണ്ടു പേര്‍ക്കും സങ്കടമായി... തന്റെ കയ്യില്‍ നിന്നാണല്ലോ ഇത് സംഭവിച്ചതെന്ന് ഓര്‍ത്തപ്പോള്‍  കൂടുതല്‍ സങ്കടം പെങ്ങളെക്കാള്‍ ആങ്ങളക്ക്...!! സംഭവിച്ചത് തെറ്റാണെന്ന് അറിയാമായിരുന്നത് കൊണ്ട് , ശിക്ഷയേല്‍ക്കാന്‍ തയാറായി,അവന്‍ കയ്യില്‍ ഒരു വടിയുമായി അമ്മ തിരികെ വരുന്നതും കാത്തു  വഴി കണ്ണുമായി  നിന്നു ; … Read More..